പ്രവര്‍ത്തന മേഖലകളിൽ വിജയം, ഗൃഹനിര്‍മാണത്തില്‍ പുരോഗതി; ഈ നാളുകാർക്ക് ഭാഗ്യം അനുകൂലം
Mail This Article
അശ്വതി : പൊതുപ്രവര്‍ത്തന മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. ഔദ്യോഗികപരമായ യാത്രകള്‍ വേണ്ടിവരും. മത്സരപ്പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയിക്കുവാന്‍ സാധിക്കും. ബിസിനസ് നടത്തുന്നവർക്ക് വിജയം. ദേഹസുഖം വര്‍ധിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം. ഗൃഹനിര്‍മാണത്തില്‍ പുരോഗതി.
ഭരണി : സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് അനുകൂല ഫലം ലഭിക്കും. കൂട്ടുകെട്ടുകള്‍ മൂലം ആപത്തില്‍പെടാം. സാമ്പത്തിക അച്ചടക്കം പാലിക്കുവാന്‍ പലപ്പോഴും കഴിയാതെ വരും. മറ്റുള്ളവരില്‍ നിന്ന് സഹായം ലഭിക്കും. രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടു തുടങ്ങും.
കാർത്തിക : ഏര്‍പെടുന്ന കാര്യങ്ങളില്‍ വിജയം. വിദ്യാഭ്യാസപരമായും തൊഴില്‍പരമായും ഉയര്‍ന്ന വിജയം കൈവരിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കള്‍ നിമിത്തം നേട്ടം. പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.
രോഹിണി : വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം. ബന്ധുജനഗുണം വര്‍ധിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. പുതിയ വസ്ത്രം ഉപഹാരമായി ലഭിക്കുവാൻ ഇടയുള്ള വാരമാണ്.
മകയിരം : മാനസിക സംഘർഷം അധികരിക്കും. ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി മുന്നോട്ട് പോയിയെന്നുവരില്ല. വിശ്രമം കുറയും. ധനപരമായ അധികച്ചെലവുകൾ. കാലാവസ്ഥാജന്യരോഗങ്ങള്‍ക്ക് സാധ്യത. വാടകയ്ക്ക് താമസിക്കുന്നവർ ഭവന മാറ്റത്തിന് ആലോചിക്കും.
തിരുവാതിര : പലതരത്തില്‍ നിലനിന്നിരുന്ന വിഷമതകള്‍ക്ക് ശമനം ഉണ്ടാകും. ഒന്നിലധികം മാര്‍ഗങ്ങളില്‍ ധനാഗമം പ്രതീക്ഷിക്കാം. ഭൂമിയില്‍ നിന്നുള്ള ആദായം ലഭിക്കും. വാഹനം മാറ്റി വാങ്ങാനുള്ള തീരുമാനം കൈക്കൊള്ളും. ബിസിനസില്‍ നേട്ടങ്ങള്‍. കലാരംഗത്ത് പലതരത്തിലുള്ള അംഗീകാരങ്ങള്‍ ലഭിക്കും.
പുണർതം : ഗുണഫലങ്ങള്‍ അധികരിച്ചു നിൽക്കുന്ന വാരമായിരിക്കും. മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഇഷ്ടസ്ഥലത്തേയ്ക്ക് മാറ്റം ലഭിക്കും. തൊഴിലന്വേഷകര്‍ക്കും അനുകൂലഫലങ്ങള്‍ പ്രതീക്ഷിക്കാം.
പൂയം : ബന്ധുജനങ്ങളില്‍ നിന്നുള്ള ഗുണാനുഭവങ്ങള്‍ കിട്ടും. യാത്രകള്‍ വേണ്ടിവരും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള്‍ പിണക്കം മതിയാക്കും. രോഗാവസ്ഥയിലുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. ഗൃഹോപകരണങ്ങള്‍ പുതുതായി വാങ്ങും. സുഹൃത്തുക്കള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും. ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും.
ആയില്യം : ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ അനുഭവിക്കും. ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങള്‍ ശമിക്കും. പണമിടപാടുകളില്‍ നഷ്ടങ്ങള്‍ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. ഗൃഹനിര്‍മാണത്തില്‍ പുരോഗതി കൈവരിക്കും. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ മികവുപുലര്‍ത്തുവാൻ സാധിക്കും.
മകം : പ്രതികൂല സാഹചര്യങ്ങള്‍ ഒന്നൊന്നായി തരണം ചെയ്യും. സാമ്പത്തിക വിഷമങ്ങള്‍ നേരിടുമെങ്കിലും സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ സഹായത്താല്‍ അവ തരണം ചെയ്യും. ഭൂമി വിൽക്കുന്നതിനുള്ള പരിശ്രമം വിജയിക്കും. തൊഴിലന്വേഷകര്‍ക്ക് ജോലി ലഭിക്കും. വളർത്തുമൃഗങ്ങളാൽ പരിക്കേല്‍ക്കുവാൻ സാധ്യതയുണ്ട്.
പൂരം : ഗുണാനുഭവങ്ങള്‍ വര്‍ധിച്ചു നില്‍ക്കുന്ന വാരമാണ്. ഏര്‍പെടുന്ന പ്രവര്‍ത്തനങ്ങളില്‍ വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും. മാനസിക സംതൃപ്തി അധികരിക്കും. സഹോദരങ്ങളില്‍ നിന്നുള്ള സഹായം ലഭിക്കും. തൊഴിലില്‍ ഉത്തരവാദിത്വം വര്‍ധിക്കും. പ്രണയസാഫല്യമുണ്ടാകും.
ഉത്രം : മനസ്സിൽ അനാവശ്യചിന്തകള്‍ വര്‍ധിക്കും. മറ്റുള്ളവരാൽ സ്വസ്ഥത കുറയും. ജീവിതസുഖം വര്‍ധിക്കും. സ്വന്തം കഴിവിനാല്‍ കാര്യങ്ങള്‍ സാധിക്കും. യാത്ര വേണ്ടിവരും. ഗൃഹോപകരണങ്ങള്‍ വാങ്ങും. പിതൃസ്വത്ത് ലഭിക്കുകയോ പിതാവില്‍ നിന്ന് അനുഭവ ഗുണമുണ്ടാവുകയോ ചെയ്യും.
അത്തം : ദാമ്പത്യ ഭിന്നതകള്‍ ശമിക്കും. ആരോഗ്യപുഷ്ടിയുണ്ടാകും. വാഹനസംബന്ധിയായ പണച്ചെലവുണ്ടാകും. ഉത്തരവാദിത്വം വര്‍ധിക്കും. പല പ്രധാന പ്രവൃത്തികളും സമയബന്ധിതമായി ചെയ്തു തീര്‍ക്കേണ്ടിവരും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് പലതരത്തിലുള്ള അരിഷ്ടത നേരിടും.
ചിത്തിര : സന്താനങ്ങളെക്കൊണ്ടുള്ള സന്തോഷം. വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന വിജയം. മാനസികമായി നിലനിന്നിരുന്ന സംഘര്‍ഷം അയയും. ഒന്നിലധികം മാർഗങ്ങളിൽ ധനലാഭം. വിശ്രമം കുറയും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെടും. ബന്ധുഗൃഹങ്ങൾ സന്ദര്‍ശിക്കും. സഹോദരങ്ങള്‍ക്കായി പണച്ചെലവുണ്ടാകും.
ചോതി : ബിസിനസ്, കാര്‍ഷിക മേഖലകളിൽ നിന്നു നേട്ടം. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒന്നിക്കും. പൊതുപ്രവർത്തനത്തിൽ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയം. അഭിപ്രായ ഭിന്നതകള്‍ ശമിക്കുക വഴി കുടുംബസുഖം വര്‍ധിക്കും. അശ്രദ്ധ മൂലം ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത. ഏർപെടുന്ന കാര്യങ്ങളിൽ വിജയം നേടും.
വിശാഖം : വിവാഹ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകും. മാതാപിതാക്കളുമായി അഭിപ്രായഭിന്നത ഉണ്ടായേക്കാം. സ്വന്തം ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് നീങ്ങും. ദാമ്പത്യ സുഖവര്‍ധന. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കും. അനാവശ്യ വസ്തുക്കൾക്കായി പണം ചെലവിടും. അലസത വർധിക്കും.
അനിഴം : വ്യവഹാരവിജയം പ്രതീക്ഷിക്കാം. സുഹൃദ്‌ജന സമാഗമം, യാത്രകള്‍ വേണ്ടിവരും. വിശ്രമം കുറയും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കുവാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കുക. അഭിമാനക്ഷതം സംഭവിക്കാവുന്ന സാഹചര്യങ്ങൾ ഉണ്ടാവും. സൽസന്താനയോഗമുള്ള കാലമാണ്.
തൃക്കേട്ട : സുഹൃത്തുക്കളുമായി കലഹങ്ങള്‍ക്കു സാധ്യത. ഇഷ്ടപ്പെടാത്ത ജോലികളിൽ ഇടപെടേണ്ടിവരും. പണമിടപാടുകളില്‍ ചതിവു പറ്റാന്‍ സാധ്യത. പിതാവിന് അരിഷ്ടതകള്‍. വിവാഹം ആലോചിക്കുന്നവർക്ക് ഉത്തമ ബന്ധം ലഭിക്കുവാൻ അല്‍പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.
മൂലം : അപ്രതീക്ഷിത ധനനഷ്ടം നേരിടും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം നീളും. ലഹരിവസ്തുക്കളില്‍ താല്‍പര്യം വര്‍ധിക്കും. വിലപ്പെട്ട രേഖകള്‍ കൈമോശം വരാനിടയുണ്ട്. കഴിയുന്നതും ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. ബന്ധുജന സഹായം കുറയും.
പൂരാടം : അനുകൂലമായി അനുഭവങ്ങൾ ഉണ്ടാകുന്ന കാലമാണ്. സര്‍ക്കാർ ജീവനക്കാര്‍ക്ക് പ്രമോഷന്‍ ലഭിക്കും. ഇന്റര്‍വ്യൂവിൽ നേട്ടം കൈവരിക്കും. പുതിയ ജോലി ലഭിക്കുവാനും സാധ്യത. പ്രേമബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. സന്താനങ്ങളെക്കൊണ്ട് അനുഭവഗുണം.
ഉത്രാടം : മാനസികമായ ശാന്തത. ദീഘകാലമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും. വാസസ്ഥാന മാറ്റത്തിനു യോഗം. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. ഇഷ്ടസ്ഥാനലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളില്‍ ഏര്‍പെടും. പൊതുപ്രവര്‍ത്തകർക്ക് പിന്തുണയേറും.
തിരുവോണം : ആരോഗ്യസ്ഥിതി മെച്ചപ്പെടും. അവിചാരിതമായി പണച്ചെലവുണ്ടാകും. പുതിയ ജോലിക്കുള്ള ശ്രമങ്ങള്‍ വിജയം കൈവരിക്കും. സ്വന്തം ബിസിനസ്സിൽ നിന്നു ധനലാഭം പ്രതീക്ഷിക്കാം. മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ ഇവയില്‍ വിജയിക്കും. പുതിയ ഗൃഹോപകരണങ്ങൾക്ക് വേണ്ടി പണം മുടക്കും.
അവിട്ടം : അലസത വർധിക്കും. രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വരും. സഞ്ചാരക്ലേശം വര്‍ധിക്കും. ലഹരി വസ്തുക്കളിൽ നിന്ന് മോചനം നേടുവാൻ സാധിക്കും. അന്യരുടെ ഇടപെടൽ മൂലം കുടുംബത്തില്‍ ചില്ലറ പ്രശ്നങ്ങളുണ്ടാകാം. കേസ്, വ്യവഹാരങ്ങള്‍ എന്നിവയിൽ വിജയം.
ചതയം : അനുകൂല ഫലങ്ങൾ ലഭിക്കുവാന്‍ സാധ്യതയുള്ള വാരമാണ്. ലാഭമുണ്ടാകും. ഭക്ഷണ സുഖം വര്‍ധിക്കും. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. സന്താനങ്ങള്‍ക്ക് ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത.
പൂരുരുട്ടാതി : തൊഴിലന്വേഷകര്‍ക്ക് അനുകൂല ഫലം. സുഹൃത്തുക്കളുടെ ഇടപെടല്‍ വഴി പെട്ടെന്നുള്ള കാര്യസാധ്യം. മംഗളകരമായ ചടങ്ങുകളിൽ സംബന്ധിക്കും. കടങ്ങള്‍ വീട്ടുവാനും പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കുവാനും സാധിക്കും. സഹോദരങ്ങള്‍ക്കു വേണ്ടി പണം ചെലവഴിക്കേണ്ടി വരും.
ഉത്തൃട്ടാതി : മേലുദ്യോഗസ്ഥരില്‍ നിന്ന് പ്രശംസ ലഭിക്കും. ചെറിയ ആരോഗ്യ വിഷമതകൾക്കു സാധ്യത. വാഹനത്തിന് അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. സഹപ്രവർത്തകരുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കും. തടസങ്ങൾ തരണം ചെയ്യുവാന്‍ സാധിക്കും.
രേവതി : വിവാഹം ആലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം വര്‍ധിക്കും. പുതിയ വസ്ത്രലാഭം, .വ്യവഹാര വിജയം ഇവ പ്രതീക്ഷിക്കാം. സ്വജനങ്ങളില്‍ നിന്നുള്ള സഹായം ലഭിക്കും. മംഗള കർമങ്ങളിൽ സംബന്ധിക്കും.