ADVERTISEMENT

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):ബുധനാഴ്ച പ്രഭാതത്തിൽ പത്തു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. യാത്രകൾ തടസ്സപ്പെടാം. ബുധനാഴ്ച പ്രഭാതത്തിൽ പത്തു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, മത്സരവിജയം, പരീക്ഷാവിജയം, സുഹൃദ്സമാഗമം, ഉപയോഗസാധനലാഭം, സൽക്കാരയോഗം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. ചർച്ചകൾ വിജയിക്കാം. സുഖലോലുപ വസ്തുക്കൾ ലഭിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):ഞായറാഴ്ച രാത്രി ഒൻപതു മണി വരെ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ഞായറാഴ്ച രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ഉദരവൈഷമ്യം, യാത്രാതടസ്സം, ധനതടസ്സം, പ്രവർത്തനമാന്ദ്യം, യാത്രാപരാജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. വെളളിയാഴ്ച രാത്രി എട്ടു മണി കഴിഞ്ഞാല്‍ മുതൽ അനുകൂലം. കാര്യവിജയം, മത്സരവിജയം, സൽക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, ഉപയോഗസാധനലാഭം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ഉല്ലാസനിമിഷങ്ങൾ പങ്കിടാം. ഉല്ലാസയാത്രകൾക്കു സാധ്യത കാണുന്നു.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): ഞായറാഴ്ച രാത്രി ഒൻപതു മണി വരെ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം, ധനതടസ്സം, ധനനഷ്ടം, പരീക്ഷാപരാജയം ഇവ കാണുന്നു. മേലധികാരിയിൽ നിന്ന് ശകാരം ലഭിക്കാം. ഞായറാഴ്ച രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, പരീക്ഷാ വിജയം, സ്ഥാനലാഭം ഇവ കാണുന്നു. അനുകൂല സന്ദേശങ്ങൾ ലഭിക്കാം. യാത്രകൾ വിജയിക്കാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ബുധനാഴ്ച പ്രഭാതത്തിൽ പത്തു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം, ഉദരവൈഷമ്യം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. വായ്പാശ്രമങ്ങൾ തടസ്സപ്പെടാം. പ്രതീക്ഷിച്ചതു പോലെ കാര്യങ്ങൾ നടക്കാതെ വരാം.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):ഞായറാഴ്ച രാത്രി ഒൻപതു മണി വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ഞായറാഴ്ച രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, യാത്രാപരാജയം, കലഹം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. മേലധികാരിയുമായി തർക്കങ്ങളിലേർപ്പെടാം. ബുധനാഴ്ച പ്രഭാതത്തിൽ പത്തു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, പരീക്ഷാവിജയം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. അനുകൂല സന്ദേശങ്ങൾ ലഭിക്കാം. കൂടിക്കാഴ്ചകൾ വിജയിക്കാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. വെള്ളിയാഴ്ച രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം ഇവ കാണുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):ഞായറാഴ്ച രാത്രി ഒൻപതു മണി വരെ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, പാഴ്ചെലവ്, ധനതടസ്സം, മനഃപ്രയാസം, യാത്രാവൈഷമ്യം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ തടസ്സപ്പെടാം. വേണ്ടപ്പെട്ടവർ അകലാം. ഞായറാഴ്ച രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. ചികിത്സകൾ ഫലവത്താവാം. തടസ്സങ്ങൾ മാറിക്കിട്ടാം. ബുധനാഴ്ച പ്രഭാതത്തിൽ പത്തു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, പരീക്ഷാപരാജയം, ഇച്ഛാഭംഗം, യാത്രാപരാജയം, മനഃപ്രയാസം ഇവ കാണുന്നു. പ്രതികൂല സന്ദേശങ്ങൾ ലഭിക്കാം. തടസ്സങ്ങൾ വന്നു ചേരാം. വേണ്ടപ്പെട്ടവർ അകലാം. വെള്ളിയാഴ്ച രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ചികിത്സകൾ ഫലവത്താവാം.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):ഞായറാഴ്ച രാത്രി ഒൻപതു മണി വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, ധനയോഗം, ബന്ധുസമാഗമം, യാത്രാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം. വായ്പാശ്രമങ്ങൾ വിജയിക്കാം. ഞായറാഴ്ച രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, പാഴ്ചെലവ്, ധനതടസ്സം, മനഃപ്രയാസം ഇവ കാണുന്നു. ബുധനാഴ്ച പ്രഭാതത്തിൽ പത്തു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, പരീക്ഷാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. അനുകൂല സന്ദേശങ്ങൾ ലഭിക്കാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. യാത്രകൾ വിജയിക്കാം. വെള്ളിയാഴ്ച രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, യാത്രാപരാജയം, നഷ്ടം, ധനതടസ്സം ഇവ കാണുന്നു.

തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):ബുധനാഴ്ച പ്രഭാതത്തിൽ പത്തു മണി വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ബന്ധുസമാഗമം, അവിചാരിത ധനയോഗം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ഉല്ലാസ നിമിഷങ്ങൾക്കു സാധ്യത കാണുന്നു. ഉല്ലാസ യാത്രകൾക്കു സാധ്യത. വായ്പാശ്രമങ്ങൾ വിജയിക്കാം. ബുധനാഴ്ച പ്രഭാതത്തിൽ പത്തു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, ഇച്ഛാഭംഗം, മനഃപ്രയാസം, ധനതടസ്സം, ശരീരക്ഷീണം, യാത്രാതടസ്സം ഇവ കാണുന്നു. പരീക്ഷയിൽ സംതൃപ്തി കുറയാം. കൂടിക്കാഴ്ചകൾ പരാജയപ്പെടാം. വെള്ളിയാഴ്ച രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, സമ്മാനലാഭം, ഉപയോഗസാധനലാഭം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. സുഖലോലുപവസ്തുക്കള്‍ ലഭിക്കാം. യാത്രകൾ വിജയിക്കാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):ഞായറാഴ്ച രാത്രി ഒൻപതു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. ഞായറാഴ്ച രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, തൊഴിൽ ലാഭം, ബന്ധുസമാഗമം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. വായ്പാശ്രമങ്ങള്‍ വിജയിക്കാം. പുതിയ സംരംഭങ്ങളിൽ വിജയം കൈവരിക്കാം. ബിസിനസിൽ വരുമാനം വർധിക്കാം. വെള്ളിയാഴ്ച രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ചെലവ്, മനഃപ്രയാസം, ശരീരസുഖക്കുറവ്, ധനതടസ്സം ഇവ കാണുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):ഞായറാഴ്ച രാത്രി ഒൻപതു മണി വരെ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, ശരീരക്ഷതം, ധനതടസ്സം, ശത്രുശല്യം, യാത്രാപരാജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. സഹപ്രവർത്തകർ ദ്വേഷിക്കാം. ഞായറാഴ്ച രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു. ബുധനാഴ്ച പ്രഭാതത്തിൽ പത്തു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, തൊഴിൽ ലാഭം, പരീക്ഷാവിജയം, സ്ഥാനലാഭം, അംഗീകാരം, മികവ്, ഇഷ്ടഭക്ഷണസമൃദ്ധി, ഉപയോഗസാധനലാഭം ഇവ കാണുന്നു. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. ആഗ്രഹങ്ങൾ നടക്കാം. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം. വായ്പാശ്രമങ്ങൾ വിജയിക്കാം.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):ഞായറാഴ്ച രാത്രി ഒൻപതു മണി വരെ അനുകൂലം. കാര്യവിജയം, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. ചര്‍ച്ചകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ഉല്ലാസ നിമിഷങ്ങൾക്കും ഉല്ലാസയാത്രകൾക്കും സാധ്യത കാണുന്നു. കൂടിക്കാഴ്ചകൾ വിജയിക്കാം. ഞായറാഴ്ച രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, ശരീരക്ഷതം, മനഃപ്രയാസം, അപകടഭീതി, യാത്രാപരാജയം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക. വേണ്ടപ്പെട്ടവർ അകലാം. ബുധനാഴ്ച പ്രഭാതത്തിൽ പത്തു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാപരാജയം, ധനതടസ്സം ഇവ കാണുന്നു. വെള്ളിയാഴ്ച രാത്രി എട്ടു മണി കഴിഞ്ഞാല്‍ മുതൽ അനുകൂലം. കാര്യവിജയം, തൊഴിൽ ലാഭം, അംഗീകാരം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങള്‍ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):ബുധനാഴ്ച പ്രഭാതത്തിൽ പത്തു മണി വരെ അനുകൂലം. കാര്യവിജയം, മത്സരവിജയം, ആരോഗ്യം, യാത്രാവിജയം, അംഗീകാരം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. തടസ്സങ്ങൾ മാറിക്കിട്ടാം. ബുധനാഴ്ച പ്രഭാതത്തിൽ പത്തു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, നഷ്ടം, ശത്രുശല്യം, ഇച്ഛാഭംഗം, പരീക്ഷാപരാജയം ഇവ കാണുന്നു. വെള്ളിയാഴ്ച രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാപരാജയം, മനഃപ്രയാസം, അപകടഭീതി ഇവ കാണുന്നു.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): ഞായറാഴ്ച രാത്രി ഒൻപതു മണി വരെ പ്രതികൂലം. കാര്യതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാപരാജയം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. ഞായറാഴ്ച രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, പരീക്ഷാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. വെള്ളിയാഴ്ച രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. മേലധികാരിയിൽ നിന്ന് പ്രതികൂല പ്രതികരണം ലഭിക്കാം. സഹപ്രവർത്തകർ ദ്വേഷിക്കാം.

English Summary:

Weekly Professional Prediction by G. Jayachandraraj, 2023 December 03 to 09

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com