ഔദ്യോഗിക രംഗത്ത് ആദരവ്, ബിസിനസില്‍ ലാഭം; നേട്ടങ്ങളുമായി ഈ കൂറുകാർ
Mail This Article
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): കുടുംബാംഗങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയും. ചിലര്‍ക്ക് നിങ്ങളെ കൊണ്ട് ഗുണങ്ങളുണ്ടാകും. എല്ലാ കാര്യങ്ങളും രഹസ്യമായി ചെയ്യാൻ ശ്രമിക്കുക. ബന്ധുക്കളുമായി പണമിടപാട് നടത്തുമ്പോള്‍ ബന്ധത്തില്‍ വിള്ളല്‍ വരാതിരിക്കാൻ ശ്രദ്ധിക്കുക. ബിസിനസില്‍ നിന്ന് ലാഭം വർധിക്കും. വിദേശയാത്ര നടത്തും. കലാകാരന്മാര്‍ക്ക് വാരം കൂടുതൽ മികച്ചതാകും.
ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ): വീട്ടിലെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാൻ സാധിക്കും. സഹോദരങ്ങളുമായോ ബന്ധുക്കളുമായോ ഉള്ള പ്രശ്നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാൻ സാധിക്കും. യാത്രകൾ ഗുണകരമാകും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ലഭിക്കാൻ ഇടയുണ്ട്. രാഷ്ട്രീയ പ്രവർത്തകർക്ക് കൂടുതൽ മികച്ച വാരമാണ്. ആത്മീയമായകാര്യങ്ങളില്‍ മുഴുകും. ആരോഗ്യം തൃപ്തികരമാണ്.
മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): വീട് മോടി പിടിപ്പിക്കും. ഭാവിപദ്ധതികള്‍ രൂപീകരിക്കുമ്പോള്‍ സ്വന്തം തീരുമാനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുക. മറ്റുള്ളവരെ വിശ്വസിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പ്രശ്നമായി വരാം. കടം നല്‍കിയ പണം തിരികെ ലഭിക്കാം. പങ്കാളിയുടെ പിന്തുണ നിങ്ങള്‍ക്ക് ഗുണകരമാകാം. അസുഖങ്ങൾ ബാധിക്കാം. സാമ്പത്തിക നില തൃപ്തികരമായി തുടരും
കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): സൽക്കാരങ്ങളിൽ പങ്കെടുക്കും. പരീക്ഷയിൽ ഉന്നത വിജയം നേടും. അനാവശ്യമായ കാര്യങ്ങള്‍ക്ക് സമയം കളയാതെ വ്യക്തിപരമായ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുക. ദീര്‍ഘനാളായി തുടര്‍ന്നിരുന്ന ഉത്കണ്ഠയ്ക്കും മാനസിക സമ്മര്‍ദത്തിനും ആശ്വാസം ലഭിക്കാം. എന്ത് ചെയ്യു മ്പോഴും അതിന്‍റെ ഗുണദോഷഫലങ്ങളെ കുറിച്ച് ചിന്തിക്കുക. സ്ഥലമിടപാടില്‍ വലിയ ലാഭം നേടും.
ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): എല്ലാ കാര്യത്തിനും പൊതുവേ ഉത്സാഹം വർധിക്കും .മംഗള കർമങ്ങളിൽ പങ്കെടുക്കും. മതപരമായ സംഘടനകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. ഔദ്യോഗിക രംഗത്ത് കൂടുതല്‍ ആദരവ് ലഭിക്കാം. രോഗം പിടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ചില സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ സംശയ ദൃഷ്ടി മറ്റുള്ളവരെ കുഴപ്പിക്കാം. ഇതിന് അനുസരിച്ച് പെരുമാറ്റം നിയന്ത്രിക്കണം. പുതിയ പദ്ധതികള്‍ രൂപീകരിക്കും.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): അടുത്ത ബന്ധുക്കളുടെ പ്രശ്നങ്ങള്‍ തീര്‍ക്കുന്നതിന് നിങ്ങളുടെ ഇടപെടലുകള്‍ സഹായകരമായിരിക്കും. നിങ്ങളുടെ ബുദ്ധിയും കഴിവും പ്രകീര്‍ത്തിക്കപ്പെടാം. ശുഭവാര്‍ത്തകള്‍ നിങ്ങളെ തേടിയെത്താം. ചിലര്‍ നിങ്ങള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കാം. ഇവരുമായി ഇടപഴകാതിരിക്കുക. കുടുംബത്തിന്‍റെയും ജോലിയുടെയും ഉത്തരവാദിത്തം ഒരുപോലെ കൊണ്ടു പോകാൻ ശ്രമിക്കുക.
തുലാം രാശി (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): ചെറിയ യാത്രകൾ ആവശ്യമായി വരും. ചെലവുകൾ വർധിക്കാനും സാധ്യതയുണ്ട്. സ്നേഹിക്കുന്നവര്‍ക്കായി അല്‍പസമയം ചെലവിടാനും അവരോട് അത് പ്രകടിപ്പിക്കാനും കഴിയണം. കൃത്യമായ തീരുമാനം കൃത്യമായ സമയത്ത് എടുക്കാൻ കഴിഞ്ഞാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. അയല്‍ക്കാരുമായി ചില തര്‍ക്കങ്ങളുണ്ടാകാം. മറ്റുള്ളവരുടെ കാര്യങ്ങളില്‍ അധികം ഇടപെടാതിരിക്കുക.
വൃശ്‌ചിക രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): നിങ്ങള്‍ക്ക് ഗുണകരമാകുന്ന ഉപദേശങ്ങള്‍ ലഭിക്കാം. വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള സാധ്യതകള്‍ തെളിഞ്ഞുവരാം. ബിസിനസിലെ നഷ്ടവും മാന്ദ്യവും കാരണം വീട്ടിലെ ചെലവുകള്‍ ചുരുക്കേണ്ടിവരാം. കടം എടുക്കാതിരിക്കുക. ബിസിനസില്‍ ലളിതമായും എന്നാല്‍ ഗൗരവമായും പ്രവര്‍ത്തിക്കുക. ആരോഗ്യനില തൃപ്തികരം.
ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): ദാമ്പത്യ ജീവിതം സ്നേഹപൂര്‍ണമാകും. ദുഷ്ടരായ ആളുകളില്‍ നിന്ന് അകലം പാലിക്കുക. അപ്രതീക്ഷിതമായി ചെലവുകള്‍ വന്നുചേരും. ദാമ്പത്യം സുഖകരമാകും. ബിസിനസില്‍ പുതിയ പദ്ധതികള്‍ രൂപീകരിക്കാൻ സാധിക്കും. ആഴ്ചയുടെ ആരംഭത്തിൽ പല തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും പിന്നീട് അതെല്ലാം മാറുന്നതാണ്. കടം നല്‍കിയ പണം തിരിച്ചു കിട്ടും.
മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): കുട്ടികളുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തു തീര്‍ക്കുന്നത് വഴി ആശ്വാസം തോന്നാം. വീട്ടിലാര്‍ക്കെങ്കിലും നല്ല വിവാഹലോചനകള്‍ വരാം. പണത്തിന്‍റെ കാര്യത്തില്‍ ആരെയും അന്ധമായി വിശ്വസിക്കാതിരിക്കുക. ചെറുപ്പക്കാര്‍ പഠനത്തിൽ ശ്രദ്ധ നല്‍കും. ബിസിനസ് കാര്യങ്ങളില്‍ ഗൗരവമായി ശ്രദ്ധിക്കുക. ഭാര്യയും ഭര്‍ത്താവിനും ഇടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ നീങ്ങും.
കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): ചില പ്രശ്നങ്ങള്‍ മധ്യസ്ഥതയിലൂടെ പരിഹരിക്കപ്പെടാം. പഴയ തെറ്റിദ്ധാരണകളും അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കപ്പെടാം. പ്രൊഫഷണല്‍ വിദ്യാഭ്യാസം ചെയ്യുന്നവര്‍ വിജയം നേടും. അപരിചിതരുമായി അധികം ബന്ധം വേണ്ട. ബിസിനസില്‍ ചില വെല്ലുവിളികള്‍ വരാം. പങ്കാളിയുടെ ആരോഗ്യത്തില്‍ ഉയര്‍ച്ച താഴ്ചകളുണ്ടാകാം. ജോലിഭാരം വ൪ധിക്കും. ആരോഗ്യം ശ്രദ്ധിക്കുക.
മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. തൊഴിൽ രംഗത്ത് അനുകൂലമായ ചില മാറ്റങ്ങൾ ഉണ്ടാകും. പരീക്ഷയിൽ മികച്ച വിജയം നേടും. സര്‍ക്കാര്‍ കാര്യങ്ങളും വ്യക്തിപരമായ കാര്യങ്ങളും എളുപ്പത്തില്‍ ചെയ്യാൻ സാധിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനില്‍ക്കും. അനാവശ്യമായി നില നിന്നിരുന്ന ഉത്കണ്ഠകള്‍ നീങ്ങാം. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും. എല്ലാവരുമായും ഒത്തുപോകാൻ ശ്രദ്ധിക്കുക. ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ വീട്ടുകാര്യവുമായി ബന്ധപ്പെട്ട് തര്‍ക്കം വരാം. ആരോഗ്യനില തൃപ്തികരം. ഓഫീസില്‍ എല്ലാവരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാൻ സാധിക്കും. കുടുംബത്തോടൊപ്പം സമയം ചെലവിടാൻ കഴിയും. മലിനീകരണമുള്ള സ്ഥലങ്ങളിലും തിരക്കുള്ളയിടങ്ങളും സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക.
ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337