പ്രവർത്തന വിജയം, ഗൃഹത്തില്‍ മംഗളകർമം; നേട്ടങ്ങൾ ഈ 5 നാളുകാർക്ക്
Mail This Article
അശ്വതി : പ്രതിസന്ധികളെ അതിജീവിക്കേണ്ടിവരും. മനസ്സിൽ അനാവശ്യ ആശങ്ക ഉടലെടുക്കും. പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തിൽ മാറ്റം ഉണ്ടാകും. പ്രവർത്തനങ്ങൾ വിജയത്തിലെത്തിക്കുവാൻ സാധിക്കും.
ഭരണി : സ്നേഹിക്കുന്നവരിൽ നിന്ന് വിപരീതാനുഭവങ്ങൾ. മുൻ കോപം നിയന്ത്രിക്കണം. ദാമ്പത്യ ജീവിതത്തിൽ ചെറിയ അസ്വാരസ്യങ്ങൾ. മാതാവിന് ശാരീരിക അസുഖങ്ങൾ അനുഭവപ്പെടും. വൈദ്യ സന്ദർശനം വേണ്ടിവരും.
കാർത്തിക : ഉദരസംബന്ധമായ അസുഖങ്ങൾ അനുഭവപ്പെടും. തൊഴിൽപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് അല്‍പം ആശ്വാസം ലഭിക്കും. യാത്രകൾ വേണ്ടിവരും.
രോഹിണി: ഗൃഹത്തില്‍ മംഗളകർമങ്ങൾ നടക്കും. ദാമ്പത്യ കലഹം ശമിക്കും. ഉദരരോഗ സാധ്യത. സ്വകാര്യ സ്ഥാപനത്തിൽ തൊഴിൽ ലഭിക്കാൻ അവസരമൊരുങ്ങും. സാമ്പത്തികമായി വാരം അനുകൂലമല്ല.
മകയിരം : കുടുംബചടങ്ങുകളിൽ പങ്കെടുക്കും. നിദ്രാഭംഗം അനുഭവപ്പെടും. ആരോഗ്യ വിഷമതകൾ ശമിക്കും. ഔഷധ സേവ അവസാനിപ്പിക്കുവാൻ സാധിക്കും. സഞ്ചാരക്ലേശം അനുഭവിക്കും. തൊഴിൽപരമായി അനുകൂല സമയമല്ല.
തിരുവാതിര : പുതിയ ബിസിനസ് തുടങ്ങാന്‍ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. പണമിടപാടുകളിൽ നേട്ടം. സന്താനങ്ങളെക്കൊണ്ടുള്ള സന്തോഷം അനുഭവിക്കും. കടം നൽകിയിരുന്ന പണം തിരികെ ലഭിക്കും. മത്സരങ്ങളിൽ വിജയിക്കും.
പുണർതം : പരീക്ഷകളിൽ വിജയം. വിവാഹം ആലോചിക്കുന്നവർക്ക് മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. സ്വന്തം ബിസിനസിൽ നിന്ന് നേട്ടം. തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും.
പൂയം : ഗൃഹാന്തരീക്ഷം അസംതൃപ്തികരമായിരിക്കും. വാഹന സംബന്ധമായി ചെലവുകള്‍ വര്‍ധിക്കും. മനസിന് വിഷമം നൽകുന്ന വാർത്തകൾ കേൾക്കും. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ.
ആയില്യം : മനസിനിണങ്ങിയ ഭക്ഷണം ലഭിക്കും. തൊഴിൽ രഹിതർക്ക് താൽക്കാലിക ജോലി ലഭിക്കും. അനാവശ്യമായ ആരോപണങ്ങൾ മൂലം വിഷമിക്കും. മംഗള കർമങ്ങളിൽ സംബന്ധിക്കും.
മകം : കടം നൽകിയിരുന്ന പണം തിരികെ ലഭിക്കും. മുൻകോപം നിയന്ത്രിക്കണം. ദാമ്പത്യ വിരഹം അനുഭവപ്പെടും. ഗൃഹത്തിൽ കലഹ സാധ്യത. വിദേശ ജോലിയിൽ പ്രശ്നങ്ങൾ ഉടലെടുക്കും.
പൂരം : മനസ്സിന്റെ സന്തോഷം തിരികെക്കിട്ടും. തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും. വരവിനേക്കാൾ ചെലവ് അധികരിക്കും. ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും. വാഗ്ദാനം നൽകുമ്പോൾ ശ്രദ്ധിക്കുക. ഭാഗ്യപരീക്ഷണങ്ങൾക്കു മുതിരരുത്.
ഉത്രം : സാമ്പത്തികമായി വിഷമതകൾ നേരിടും. മേലാധികാരികൾ, തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ. യാത്രകൾ വേണ്ടിവരും. ആരോഗ്യപരമായ വിഷമതകളുണ്ടാവും.
അത്തം : ഭൂമി വിൽപനയിൽ തീരുമാനം. ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം. സന്താനഗുണമനുഭവിക്കും. വിവാഹമാലോചിക്കുന്നവർക്ക് ഉത്തമ ബന്ധം ലഭിക്കും.
ചിത്തിര : പൊതുപ്രവർത്തനങ്ങളിൽ പ്രശസ്തി വർധിക്കും. സാമ്പത്തികമായി പ്രതീക്ഷിച്ചിരുന്ന സഹായങ്ങൾ ലഭിക്കുകയില്ല. ഗൃഹ നിർമാണത്തിൽ തടസ്സങ്ങൾ.
ചോതി : ബിസിനസിൽ പുരോഗതി. മാനസികമായ സംതൃപ്തി. മംഗള കർമങ്ങളിൽ സംബന്ധിക്കും. ആരോഗ്യപരമായ വിഷമതകളിൽ നിന്ന് മോചനം. സാമ്പത്തികമായ നേട്ടങ്ങൾ കൈവരിക്കും.
വിശാഖം : കുടുംബസൗഖ്യം. ബന്ധുജന സമാഗമം. മാനസിക സുഖവർധന. പ്രവർത്തനങ്ങളിൽ നേട്ടം. പരീക്ഷാ വിജയം. അനാവശ്യമായ ചെലവുകൾ നിയന്ത്രിക്കുക.
അനിഴം : മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ് അനുഭവപ്പെടും. കടം വാങ്ങേണ്ടി വരും.
തൃക്കേട്ട : വിദേശത്തുള്ളവർക്ക് തൊഴിൽപരമായി നിലനിന്നിരുന്ന ഉത്കണ്ഠയിലും അയവുണ്ടാകും. ഗൃഹ സുഖം കുറയും. പ്രവർത്തനപരമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം. അധിക യാത്രകൾ വേണ്ടിവരും.
മൂലം : സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി യാത്രകൾ വേണ്ടിവരും. ഏജൻസി ജോലികൾ ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടം. കാര്യസാധ്യത്തിന് ബന്ധുജന സഹായം.
പൂരാടം : സ്വന്തം കാര്യങ്ങൾ ബുദ്ധിപൂർവം കൈകാര്യം ചെയ്യും. കർമരംഗത്ത് ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും. ആരോഗ്യപരമായി അനുകൂല സമയമല്ല. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടരുത്. ജലജന്യ രോഗ സാധ്യത.
ഉത്രാടം : കൃഷിഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. പ്രവർത്തന രംഗത്ത് അസൂയാവഹമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. കലാപരമായ കാര്യങ്ങളിൽ താല്‍പര്യം വര്‍ധിക്കും. അഭിഭാഷകർ, അധ്യാപകർ എന്നിവർക്ക് തൊഴിൽപരമായ നേട്ടങ്ങൾ.
തിരുവോണം : ചില ബന്ധുക്കൾ ശത്രുതാമനോഭാവത്തോടെ പെരുമാറും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിനുള്ള അവസരമൊരുങ്ങും. മാതാപിതാക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ധനപരമായ വിഷമതകൾ. തൊഴിലുമായി ബന്ധപ്പെട്ട് അധിക യാത്രകൾ വേണ്ടിവരും.
അവിട്ടം : ജീവിതപങ്കാളിയ്ക്ക് അവിചാരിതമായി അസുഖങ്ങള്‍ അനുഭവപ്പെടാം. ബന്ധുജനങ്ങൾ വാക്കുകൾ കൊണ്ട് മനസ്സിനെ മുറിപ്പെടുത്തും. ഉദ്ധിഷ്ട കാര്യസാധ്യത്തിനുള്ള തടസ്സം മറികടക്കും. കൃഷിഭൂമിയിൽ നിന്നുള്ള ധനനഷ്ടം നേരിടാവുന്ന വാരമാണ്.
ചതയം : സന്താനങ്ങളാൽ മനഃസന്തോഷം വർധിക്കും. ഉദരസംബന്ധമായ അസുഖങ്ങൾക്ക് ഔഷധ സേവ വേണ്ടിവരും. തൊഴിൽരംഗം അശാന്തമാവും. മേലധികാരികളുടെ അപ്രിയം സമ്പാദിക്കാതെ ശ്രദ്ധിക്കുക.
പൂരുരുട്ടാതി : വിദ്യാര്‍ഥികൾക്ക് അനുകൂല സമയം. അവിചാരിത ചെലവുകൾ നേരിടേണ്ടിവരും. ഗൃഹനിർമാണത്തിൽ നിലനിന്നിരുന്ന തടസ്സം മറികടക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും.
ഉത്തൃട്ടാതി : സാമ്പത്തിക ഇടപാടുകളിൽ വളരെയധികം സൂക്ഷിക്കുക. ഗൃഹനിർമാണത്തിൽ ബന്ധുജന സഹായം ലഭിക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ അപ്രിയം നേരിടേണ്ടിവരും. അയൽവാസികളുമായി പ്രശ്നങ്ങൾ.
രേവതി : സൗന്ദര്യവർധക വസ്തുക്കളിൽ നിന്നുള്ള അലർജി പിടിപെടാം. സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. ഗൃഹത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ട അവസ്ഥയുണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂല സമയമല്ല. കലാരംഗത്ത് പ്രശസ്തി വർധിക്കും.