ADVERTISEMENT

മേടം രാശി– Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): പ്രവർത്തനരംഗത്ത് വീണ്ടും സന്തോഷ ത്തിന്റെ നാളുകളായി മാറും. വരുമാന വർധനവും ഉണ്ടാകും. ചിലർക്ക് പുതിയ ജോലിയിൽ പ്രവേശിക്കാനോ സ്ഥാനക്കയറ്റത്തിന് ഇടയുണ്ട്. കലാപരമായ പ്രവർത്തനങ്ങളിൽ ശോഭിക്കും. ബിസിനസ് യാത്രകൾ വിജയകരമായി തീരും. നിസ്സാരമായ ജലദോഷവും പനിയും അല്ലാതെ വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.

ഇടവം രാശി–Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും. പുതിയ വാഹനം സ്വന്തമാക്കാൻ സാധിക്കും. ആധുനിക ഗൃഹോപകരണങ്ങൾ വാങ്ങാനും സാധ്യത കാണുന്നുണ്ട്. ഔദ്യോഗിക രംഗത്ത് ഗുണകരമായ പരിവർത്തനങ്ങൾ പ്രതീക്ഷിക്കാം. പൂർവിക സ്വത്ത് കൈവശം വന്നുചേരാൻ ഇടയുണ്ട്. അതോടൊപ്പം പണയത്തിൽ ഇരുന്ന ഉരുപ്പടികൾ തിരിച്ചെടുക്കാനും.

മിഥുനം രാശി– Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): സർക്കാരിൽ നിന്നും അർഹമായ സഹായം ലഭിക്കും.മുൻകൂട്ടി നിശ്ചയിച്ച പോലെ ഔദ്യോഗിക യാത്രകൾ നടത്തും. തൊഴിൽരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ഈശ്വരാധീനമുള്ള കാലം ആയതിനാൽ പല നേട്ടങ്ങളും ഉണ്ടാകും. ധാരാളം പണം കൈവശം വന്നുചേരാനും സാധ്യത തെളിയും. എതിരാളികളുമായി രമ്യതയിൽ എത്താൻ സാധിക്കും.

കർക്കടകം രാശി– Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുളളവർ): ടെസ്റ്റുകളിലും ഇൻറർവ്യൂകളിലും ഉന്നത വിജയം നേടാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള സാധ്യതകൾ തെളിയും. അധ്യാപകർക്കും ലേഖകന്മാർക്കും ശോഭിക്കാനുള്ള അവസരങ്ങൾ ഉണ്ടാകും. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. ദമ്പതികൾ തമ്മിൽ ചില അസ്വസ്ഥതകൾ ഉണ്ടാകാം. സുഹൃത്തുക്കളുമായി ഒത്തുകൂടാൻ ഇടയാകും. ധനപരമായി വാരം ഗുണകരമാണ്.

ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കും. നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും സ്വന്തമായി ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് സഫലമാകും. സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും കൃഷയിൽ നിന്നുള്ള ആദായം വർധിക്കും. ചെറിയ രോഗം ബാധിക്കാൻ സാധ്യത കാണുന്നു. കുടുംബ ജീവിതം സന്തോഷകരമായി തുടരും. വിദേശത്ത് നിന്ന് പ്രതീക്ഷിച്ച വാർത്ത എത്തിച്ചേരും.

കന്നി രാശി– Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയു ള്ളവർ): അമിത ചിലവുകൾ വന്നു ചേരാൻ സാധ്യതയുണ്ട്. പെട്ടെന്നുള്ള യാത്രകൾ വേണ്ടിവരും. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. വിദേശയാത്രയ്ക്ക് അനുകൂലമായ സമയമാണ്. ഓഹരിയിൽ നിക്ഷേപിക്കാൻ അനുകൂലമായ കാലമാണ്. അലങ്കാര വസ്തുക്കൾ സമ്മാനമായി ലഭിക്കും. തെറ്റായ പ്രലോഭനങ്ങളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക. വരാന്ത്യം കൂടുതൽ മികച്ചതായി മാറും.

തുലാം രാശി–Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): കുറച്ചുദിവസങ്ങളായി പരിശ്രമിക്കുന്ന കാര്യങ്ങൾ സഫലമാകും. പ്രണയിതാക്കളുടെ വിവാഹം തീരുമാനിക്കും. ഉദ്യോഗാർഥികൾ പുതിയ ജോലിയിൽ പ്രവേശിക്കും. മുടങ്ങിക്കിടന്നിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കുവാൻ കഴിയും. സ്വന്തം ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധനൽകുക. നേരത്തെ കെട്ടേണ്ടിയിരുന്ന ആനുകൂല്യങ്ങൾ ഇപ്പോൾ അനുവദിച്ചുകിട്ടും. എതിരാളികളെ വശത്താക്കാൻ കഴിയും.

വൃശ്‌ചിക രാശി–Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകുന്ന കാലമാണ്. എതിരാളികളെ പരാജയപ്പെടുത്താൻ സാധിക്കും. രോഗം മാറി പൂർണ്ണ ആരോഗ്യം കൈവരിക്കും. സുഹൃത്തുക്കളുടെ സഹായം പ്രയോജനകരമാകും. വരുമാനം വർധിക്കും. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക.

ധനു രാശി–Sagittarius (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): പൊതുവേ ഭാഗ്യമുള്ള സമയമായി അനുഭവപ്പെടും. പങ്കാളിയുമായുള്ള ഭിന്നതകൾക്ക്  പരിഹാരം ആകും. എടുത്തു ചാടി പറയുന്ന ശീലം ഒഴിവാക്കുക. വിദേശയാത്രയ്ക്ക് ശ്രമിക്കാവുന്ന കാലമാണ്. അവിവാഹിതരുടെ വിവാഹാലോചനകളിൽ പുരോഗതി ഉണ്ടാകും. ഔദ്യോഗികരംഗത്ത് കൂടുതൽ ഉത്തരവാദിത്തങ്ങൾ ലഭിക്കാൻ ഇടയുണ്ട്. വാഹനത്തിന് കേടുപാടുകൾ സംഭവിക്കാൻ സാധ്യത കാണുന്നു.

മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): ആഴ്ചയുടെ തുടക്കം അത്ര ഗുണകരമല്ലെങ്കിലും പിന്നീടുള്ള ദിവസങ്ങൾ മികച്ചതായി മാറും. എതിരായി നിന്നവരൊക്കെ സഹായിക്കാൻ തയാറാകും. ദാമ്പത്യ ജീവിതം ഊഷ്മളമായി മാറും. പുതിയ ജോലിയിൽ പ്രവേശിക്കാനോ സ്ഥാനക്കയറ്റം ലഭിക്കാനോ സാധ്യത കാണുന്നു. സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാൻ കഴിയും. വീട് നിർമാണം പൂർത്തിയാക്കാൻ കഴിയും. ആരോഗ്യം തൃപ്തികരമാകും.

കുംഭം രാശി (Aquarius) (ജന്മദിനം ജനുവ രി 21 മുതൽ ഫെബ്രുവരി 19 വരെയുള്ള വർ): പുതിയ പങ്കാളിയെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. എതിർപ്പുകൾ ഇല്ലാതാകും. കുടുംബ ജീവിതം സന്തോഷകരമായി മാറും. സഹോദര സഹായം ലഭിക്കും. പ്രാർഥനകളും വഴിപാടുകളും നടത്തുന്നത് തുടരുക. പൊതുവേ എല്ലാ കാര്യങ്ങളോടും തുറന്ന സമീപനം സ്വീകരിക്കും. നിലവിലെ ഉദ്യോഗം മാറാൻ അനുകൂലമായ കാലമല്ല. പഠനകാര്യങ്ങളിൽ കൂടു തൽ ശ്രദ്ധ നൽകുക.

മീനം രാശി–Pisces (ജന്മദിനം ഫെബ്രുവ രി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): അനാവശ്യ ചിന്തകളും ടെൻഷനും ഉണ്ടാകാൻ സാധ്യത കാണുന്നു. ആരോഗ്യ പരിചരണത്തിൽ വീഴ്ചകൾ വരുത്താതിരിക്കുക. സാമ്പത്തിക പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകാൻ സാധിക്കും. നിക്ഷേപങ്ങളിൽ നിന്ന് നല്ല നേട്ടങ്ങൾ ലഭിച്ചു തുടങ്ങും. ചിലർക്ക് പുതിയ വാഹനം സ്വന്തമാക്കാനും കഴിയും. മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ പ്രതീ ക്ഷിക്കാം. ആരോഗ്യം തൃപ്‌തികരമാകും.

English Summary:

Weekly Zodiac Prediction by P B Rajesh 2024 February 25 to March 02

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com