സൗഭാഗ്യങ്ങള് തേടിയെത്തുന്ന 7 രാശിക്കാർ ; മേയ് അവസാനവാരം ഒറ്റനോട്ടത്തിൽ
Mail This Article
മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): മേയ് മാസത്തിലെ അവസാനത്തെ ഈ ആഴ്ച കഴിഞ്ഞയാഴ്‌ചത്തേതിനെക്കാൾ ഗുണഫലങ്ങളാണു കൂടുതലും അനുഭവിക്കുക. സൂര്യൻ നല്ല സ്‌ഥാനത്തു നിൽക്കുന്നതിനാൽ ആത്മവിശ്വാസത്തോടെ കാര്യങ്ങളെ നേരിടാൻ കഴിയും. കുടുംബത്തിലും സ്വസ്‌ഥത പ്രതീക്ഷിക്കാം.
ഇടവം രാശി- Taurus(ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): മേയ് മാസത്തിന്റെ അവസാനത്തെ ഈ ആഴ്ച കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. കുടുംബബന്ധങ്ങളിൽ കൂടുതൽ പുരോഗതിയും സ്വസ്‌ഥതയും കാണപ്പെടും.
മിഥുനം രാശി- Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): മേയ് മാസത്തിന്റെ അവസാനത്തെ ഈ ആഴ്ച കുടുംബത്തിലും പുറത്തും ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. എങ്കിലും ദോഷഫലങ്ങൾ കുറയും. ഗുണഫലങ്ങൾ തന്നെയാണു കൂടുതലായി പ്രതീക്ഷിക്കാവുന്നത്.
കർക്കടകം രാശി- Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): പൊതുവേ എല്ലാ രംഗത്തും ആത്മവിശ്വാസത്തോടെ കാര്യങ്ങളെ അഭിമുഖീകരിക്കാൻ കഴിയും. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം നിലനിർത്താൻ സാധിക്കും.
ചിങ്ങം രാശി- Leo (ജന്മദിനം ജൂലൈ 24 മുതൽ ഓസ്‌റ്റ് 23 വരെയുള്ളവർ): മേയ് മാസത്തിലെ അവസാനത്തെ ഈ ആഴ്ച സൂര്യൻ അനുകൂലഭാവത്തിൽ അല്ലാത്തതിനാൽ പൊതുവെ എല്ലാ രംഗത്തും ചെറിയ തോതിൽ തടസ്സങ്ങൾ തുടരാൻ സാധ്യതയുണ്ട്. എങ്കിലും ആത്മവിശ്വാസത്തോടെ കാര്യങ്ങളെ അഭിമുഖീകരിക്കുക. പല തടസ്സങ്ങളെയും ഒഴിവാക്കാൻ കഴിയും.
കന്നി രാശി- Virgo (ജന്മദിനം ഓസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): മേയ് മാസത്തിലെ അവസാനത്തെ ഈ ആഴ്ച കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നടക്കുന്ന ദിവസങ്ങളാണിത്. മുൻപത്തേതിനെക്കാൾ കാര്യങ്ങൾ വേഗത്തിൽ നടക്കുന്നു എന്ന തോന്നൽ ഉണ്ടാകും.
തുലാം രാശി- Libra(ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): മേയ് മാസത്തിലെ അവസാനത്തെ ഈ ആഴ്ച പൊതുവെ എല്ലാ കാര്യങ്ങളിലും നല്ല ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. മനസ്സിന്റെ സ്വസ്‌ഥതയും സമാധാനവും നിലനിർത്താൻ കഴിയും.
വൃശ്‌ചികം രാശി- Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): മേയ് മാസത്തിലെ അവസാനത്തെ ഈ ആഴ്ച ഇടപെടുന്ന കാര്യങ്ങളിലൊക്കെ പൊതുവെ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. എങ്കിലും ഗുണാനുഭവങ്ങൾക്കു തന്നെയാണു കൂടുതൽ സാധ്യത.
ധനു രാശി- Sagittarius (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): മേയ് മാസത്തിലെ അവസാനത്തെ ഈ ആഴ്ച സൂര്യൻ അനുകൂലഭാവത്തിലല്ല നിൽകകുന്നത് എന്നതിനാൽ ഇടപെടുന്ന കാര്യങ്ങളിൽ പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞെന്നു വരില്ല. എങ്കിലും മനസ്സിനെ നിയന്ത്രിച്ചു ജീവിതത്തിന്റെ ബാലൻസ് നിലനിർത്താൻ കഴിയും.
മകരം രാശി- Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): മേയ് മാസത്തിലെ ഈ അവസാനപകുതിയിൽ സൂര്യൻ അനുകൂലഭാവത്തിലാണു നിൽക്കുന്നത്. അതുകൊണ്ട് ഇടപെടുന്ന കാര്യങ്ങളിലെല്ലാം വിജയം നേടാൻ കഴിയും.
കുംഭം രാശി- Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): കുംഭം സൂര്യരാശിയിൽ ജനിച്ച താങ്കൾക്ക് മേയ് മാസത്തിലെ അവസാനത്തെ ഈ ആഴ്ച പൊതുവെ എല്ലാ കാര്യങ്ങളിലും വിചാരിച്ചതിലേറെ നേട്ടങ്ങളാണു പ്രതീക്ഷിക്കാവുന്നത്.
മീനം രാശി- Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): മേയ് മാസത്തിലെ അവസാനത്തെ ഈ ആഴ്ച പൊതുവെ എല്ലാ കാര്യങ്ങളിലും ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. എങ്കിലും വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യത കാണുന്നില്ല.