ADVERTISEMENT

മേടക്കൂർ
അശ്വതി,ഭരണി,കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ, സുഹൃത് സമാഗമം, ധനനേട്ടം ഇഷ്ടഭക്ഷണ സമൃദ്ധി എന്നിവ പ്രതീക്ഷിക്കാം. സുഹൃത്തുക്കളിൽ നിന്നും സഹായങ്ങൾ ലഭിക്കുന്നതാണ്. വാക്കുകൾ ശ്രദ്ധിച്ചു ഉപയോഗിക്കണം. ധനപരമായ കാര്യങ്ങൾക്ക് ഉയർച്ച അനുഭവപ്പെടുമെങ്കിലും ധനച്ചെലവുകളും വന്നുചേരുന്നതാണ്. കർമ്മരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും.ആരോഗ്യം തൃപ്തികരം ആയിരിക്കും. കുടുംബത്ത് ചില അസ്വാരസ്യങ്ങൾക്ക് സാധ്യതയുണ്ട്. വാഹനം കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. അപകടങ്ങൾക്ക് സാധ്യതയുള്ളതിനാൽ ആണ് ശ്രദ്ധിക്കണമെന്ന് പറയുന്നത്. ദമ്പതി സൗഖ്യം കുറയാം. പങ്കാളിയുമായി അകന്നു കഴിയേണ്ട അവസ്ഥ സംജാതമാകും. വിദ്യാർത്ഥികൾ മടി മാറ്റിവെച്ച് ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതാണ്.മാതാപിതാക്കളുടെ അഭിപ്രായങ്ങളോട് യോജിക്കാൻ പറ്റാത്ത അവസ്ഥകളും ഉണ്ടായേക്കാം.

ഇടവക്കൂർ
കാർത്തികയുടെ ബാക്കി മുക്കാൽ ഭാഗം,രോഹിണി, മകയിരത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന ഇടവക്കൂറു കാർക്ക് ഈ വാരത്തിൽ,സുഹൃത്ത് സമാഗമം, ഇഷ്ടഭക്ഷണ സമൃദ്ധി,ധനനേട്ടം എന്നിവ പ്രതീക്ഷിക്കാം.കർമ്മ രംഗത്ത് നല്ല ഉയർച്ചകൾ പ്രതീക്ഷിക്കാം. ഗുണകരമായ മാറ്റങ്ങൾ കാണാനാകും. വരുമാന വർധനവ് പ്രതീക്ഷിക്കാം. സർക്കാർ അനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക അല്ലാത്തപക്ഷം പങ്കാളിയുമായി ചില അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യത കാണുന്നുണ്ട്. സന്താനങ്ങളുടെ ക്ഷേമത്തിനായി അക്ഷീണം പ്രയത്നിക്കേണ്ടി വരുന്നതാണ്. മാതാപിതാക്കളുമായി നല്ലപോലെ യോജിച്ച് മുന്നോട്ടു പോകാൻ ആകും. ധനചെലവുകളും വർധിക്കുന്നതാണ്. നേത്രസംബന്ധമായ രോഗങ്ങളോ ഉദരസംബന്ധമായ അസ്വസ്ഥതകൾക്കോ സാധ്യതയുണ്ട്. ഭക്ഷണ ക്രമീകരണം അത്യാവശ്യമാണ്.

മിഥുനക്കൂർ
മകയിരത്തിന്റെ ബാക്കി പകുതിയും തിരുവാതിര, പുണർതത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന മിഥുനക്കൂറുകാർക്ക് ഈ വാരത്തിൽ, പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ആകും. എല്ലാകാര്യത്തിലും ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാനാകും. മറ്റുള്ളവരുടെ പ്രീതി പിടിച്ചു പറ്റാൻ ആകും. കർമ്മരംഗത്ത് ഉയർച്ച പ്രതീക്ഷിക്കാം. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്കും അവ വിപുലപ്പെടുത്തിയെടുത്ത് നേട്ടങ്ങൾ കൊയ്ത് മുന്നോട്ടു പോകാൻ ആകും. ആഡംബര വസ്തുക്കൾ വന്നുചേരുന്നതാണ്. പൊതുവേ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സന്താനങ്ങൾ മൂലം ചില മനപ്രയാസങ്ങൾക്ക് സാധ്യതയുണ്ട്. ശത്രുശല്യം വർധിക്കാം. ദമ്പതിസൗഖ്യം കുറയാം. ആരോഗ്യം തൃപ്തികരമായിരിക്കും. വിദ്യാർത്ഥികൾക്ക് ഗുണപ്രദമാണ്.

കർക്കടകക്കൂർ
പുണർതത്തിന്റെ അവസാന കാൽഭാഗം, പൂയം, ആയില്യം, എന്നീ നക്ഷത്രങ്ങൾ ചേർന്ന കർക്കടകക്കൂറുകാർക്ക് ഈ വാരത്തിൽ,ധനപരമായ കാര്യങ്ങളിൽ അധികധന ചിലവുകൾ വന്നുചേരുന്നതാണ്. ശത്രുശല്യം വർധിക്കാം. ദമ്പതിസൗഖ്യം കുറയും. ബന്ധുക്കളുമായും ചില അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. പൊതുവേ ഭാഗ്യനുകൂല്യങ്ങൾ കുറയുന്നതിനാൽ പ്രാർഥനകളും വഴിപാടുകളും യഥാവിധി ചെയ്തു മുന്നോട്ടു പോകേണ്ടതാണ്. മാതാപിതാക്കളുമായി യോജിച്ചു പോകാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. വിദ്യാർഥികൾക്കും ഗുണപ്രദമല്ല. പ്രണയകാര്യങ്ങളിലും പരാജയം ഉണ്ടായേക്കാം. ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധയുണ്ടാകണം. സുഹൃത്തുക്കളുമായി ഇടപഴകുമ്പോൾ മാനപ്രയാസങ്ങൾക്ക് സാധ്യതയുണ്ട്. വിവാഹകാര്യങ്ങൾ തീരുമാനമാകാനും കാലതാമസം നേരിടും.

ചിങ്ങക്കൂർ
മകം, പൂരം,ഉത്രത്തിന്റെ കാൽഭാഗം ചേർന്ന ചിങ്ങകൂർകാർക്ക് ഈ വാരത്തിൽ, കർമ്മരംഗത്ത് പലവിധ നേട്ടങ്ങൾ കാണാനാകും. ധനവർധനവ് പ്രതീക്ഷിക്കാം. പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ആകും. ബിസിനസ് രംഗം വിപുലപ്പെടുത്തി എടുക്കാനാകും. ആരോഗ്യം തൃപ്തികരമായിരിക്കും. ബന്ധുകളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പലവിധം നേട്ടങ്ങളും സഹായങ്ങളും പ്രതീക്ഷിക്കാം. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ദമ്പതിസൗഖ്യം പ്രതീക്ഷിക്കാം. സന്താനങ്ങളുമായി യോജിച്ച് മുന്നോട്ട് പോകാനാകും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാം. വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകുന്നതാണ്. അപവാദങ്ങൾ കേൾക്കാനിടയുള്ളതിനാൽ എതിർലിംഗത്തിൽ പെട്ടവരുമായി ഇടപഴകുമ്പോൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം.

കന്നിക്കൂർ
ഉത്രത്തിന്റെ ബാക്കി മുക്കാൽ ഭാഗം,അത്തം, ചിത്രയുടെ ആദ്യപകുതിയും ഉൾപ്പെടുന്ന കന്നിക്കൂർകാർക്ക് ഈ വാരത്തിൽ, കർമ്മരംഗത്ത് അപ്രതീക്ഷിതമായ പല നേട്ടങ്ങളും ഉണ്ടാകുന്നതാണ്. സന്താനങ്ങൾക്കായി ചില ചിലവുകൾ വന്നുചേരുന്നതാണ്. ദമ്പതിസൗഖ്യം കുറയാം. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്. വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകും. വിവാഹ കാര്യങ്ങൾക്ക് കാലതാമസം നേരിടുന്നതാണ്. വീടിന്റെ പണി പൂർത്തീകരിക്കുന്നതിനും, വാഹനം പുതിയത് മാറി വാങ്ങുന്നതിനും സാധ്യതയുണ്ട്. ശാരീരിക പ്രയാസങ്ങളും അസ്വസ്ഥതകൾക്കും സാധ്യതയുണ്ട്.

തുലാക്കൂർ
ചിത്രയുടെ ബാക്കി പകുതിയും ചോതി,വിശാഖത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന തുലാക്കൂറുകാർക്ക് ഈ വാരത്തിൽ, ധനപരമായ നേട്ടങ്ങൾ ഉണ്ടാകും. പൂർവിക സ്വത്ത് സ്വന്തം പേരിൽ ആകാനും സാധ്യതയുണ്ട്. സുഹൃത്തുക്കളുമായി നല്ല ബന്ധം പുലർത്താൻ ആകും. മാതാപിതാക്കളുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ടിവരും. കർമ്മരംഗത്ത് നല്ല പുരോഗതി ഉണ്ടാകുന്നതാണ്. വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകും. വസ്തു വാങ്ങാനായി കാത്തിരിക്കുന്നവർക്ക് ആഗ്രഹം പൂർത്തീകരിക്കും. കുടുംബത്ത് ചില അസ്വാരസ്യങ്ങൾ ഉണ്ടാകാമെങ്കിലും വലിയ ദോഷങ്ങൾ ഇല്ലാതെ മുന്നോട്ട് പോകാൻ ആകും. വാഹനവുമായി ബന്ധപ്പെട്ട നേട്ടങ്ങൾക്ക് സാധ്യതയുണ്ട്.ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഭാഗ്യനുകൂല്യങ്ങൾ വർധിക്കും.

വൃശ്ചികക്കൂർ
വിശാഖത്തിന്റെ അവസാന കാൽഭാഗം,അനിഴം,തൃക്കേട്ട എന്നീ നക്ഷത്രങ്ങൾ ചേർന്ന വൃശ്ചികകൂറുകാർക്ക് ഈ വാരത്തിൽ, ധനധാന്യാധിവസ്ത്രഭരണാധി നേട്ടങ്ങൾ പ്രതീക്ഷിക്കാം. കർമ്മ രംഗത്ത് നല്ല ഉയർച്ച ഉണ്ടാകുന്നതാണ്. പുതിയ തൊഴിൽ ലഭിക്കാനും, നേട്ടങ്ങൾക്കും സാധ്യതയുണ്ട്. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. ശത്രു ശല്യം വർധിക്കാം. വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകുന്നതാണ്.അലസത, മടി എന്നിവ മാറ്റിവെക്കുക.ബന്ധുകളിൽ നിന്നും, സുഹൃത്തുക്കളിൽ നിന്നും സഹായങ്ങൾ പ്രതീക്ഷിക്കാം. കുടുംബത്ത് സന്തോഷവും, സമാധാനവും ഉണ്ടാകും.വിവാഹ കാര്യങ്ങൾ തീരുമാനമാകാൻ ഇടയുണ്ട്.സന്താനങ്ങളിൽ നിന്നും സന്തോഷ അനുഭവങ്ങൾ ഉണ്ടാകും. വീട്, വസ്തു,വാഹനം, എന്നിവ കൈവശം വന്നുചേരാൻ ഇടയുണ്ട്.

ധനുക്കൂർ
മൂലം,പൂരാടം, ഉത്രാടത്തിന്റെ കാൽഭാഗം ചേർന്ന ധനുക്കൂറുകാർക്ക് ഈ വാരത്തിൽ,ധനപരമായി ചില ബുദ്ധിമുട്ടുകൾ വന്നുചേരാൻ ഇടയുണ്ട്.സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ ഇടയുണ്ട്. കർമ്മരംഗത്ത് പല പ്രയാസങ്ങളും ഉണ്ടാകും. ബന്ധുക്കളും സുഹൃത്തുക്കളുമായി യോജിച്ചു പോകാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. ബിസിനസ് രംഗത്തും നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതാണ്. സന്താനങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. വീട് നിർമ്മാണ പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. വിദ്യാർത്ഥികൾക്കും അലസത അനുഭവപ്പെടുന്നതാണ്. ദമ്പതി സൗഖ്യം കുറയാം. മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധയുണ്ടാകണം.

മകരക്കൂർ
ഉത്രാടത്തിന്റെ ബാക്കി മുക്കാൽ ഭാഗം, തിരുവോണം, അവിട്ടത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന മകരക്കൂറുകാർക്ക് ഈ വാരത്തിൽ,ധനപരമായ നേട്ടങ്ങൾ ഉണ്ടാകും. കഠിനാധ്വാനത്തിന് ഫലം കാണാനാകും. പുതിയ പദ്ധതികളുമായി മുന്നോട്ടു പോകുന്നതാണ്. മറ്റുള്ളവർ നമ്മെ സ്നേഹിക്കാനും അംഗീകരിക്കാനും ഇടയുണ്ട്. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാനിടയുണ്ട്. സന്താനങ്ങളുടെ ക്ഷേമത്തിനായി അക്ഷീണം പ്രയത്നിക്കേണ്ടി വരുന്നതാണ്. ശത്രുശല്യം വർധിക്കുവാൻ ഇടയുണ്ട്. കുടുംബത്തിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ടെങ്കിലും ദൈവാധീനത്താൽ അവയെല്ലാം തരണം ചെയ്ത് പോകാനാകും. ആരോഗ്യം തൃപ്തികരമായിരിക്കും. ഭക്ഷണ ക്രമീകരണങ്ങൾ ഉണ്ടാകേണ്ടതാണ്. ഉദരസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകും.

കുംഭക്കൂർ
അവിട്ടത്തിന്റെ ബാക്കി പകുതിയും,ചതയം, പൂരുരുട്ടാതിയുടെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന കുംഭക്കൂറുകാർക്ക് ഈ വാരത്തിൽ, കർമ്മരംഗത്ത് നേട്ടങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. എന്നാൽ ചില തടസ്സങ്ങളെ അതിജീവിച്ച് മുന്നോട്ടു പോകേണ്ടതായി വരും. ധനനേട്ടങ്ങൾക്കും കാലതാമസം ഉണ്ടാകും. കുടുംബത്ത് സമാധാനം കുറയാം. ദമ്പതി സൗഖ്യം കുറയാം. സന്താനങ്ങളുമായി ചില അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. മാതാപിതാക്കളുടെ ആവശ്യങ്ങൾക്കായി കൂടെയുണ്ടാകണം. വിദ്യാർഥികൾക്ക് ഗുണപ്രദമാണ്. പുതിയ പദ്ധതികളുമായി മുന്നോട്ടു പോകേണ്ടിവരും. ഉത്തരവാദിത്വ കൂടുതൽ അനുഭവപ്പെടുന്നതാണ്. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നോ ചില മോശം അനുഭവങ്ങൾക്ക് സാധ്യതയുണ്ട്. വീടുപണി നടക്കുന്നവർക്ക് തടസ്സങ്ങൾ അനുഭവപ്പെടുന്നതാണ്.

മീനക്കൂർ
പൂരുരുട്ടാതിയുടെ അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി, എന്നീ നക്ഷത്രങ്ങൾ ചേർന്ന മീനക്കൂറുകാർക്ക് ഈ വാരത്തിൽ, കർമ്മരംഗത്ത് താൻ ഉദ്ദേശിക്കുന്ന രീതിയിൽ തന്നെ മുന്നോട്ടു പോകാൻ ആകുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ഉയർച്ചകൾ പ്രതീക്ഷിക്കാം. സാമ്പത്തിക നേട്ടങ്ങൾക്ക് കാലതാമസം ഉണ്ടാകുന്നതാണ്. കുടുംബത്ത് സ്വസ്ഥത കുറയാൻ ഇടയുണ്ട്. വാക്കുകൾ ശ്രദ്ധിച്ചു ഉപയോഗിക്കണം. എല്ലാകാര്യത്തിലും ഒരു നിയന്ത്രണം ആവശ്യമായി വരും. സുഹൃത്ത് ബന്ധവും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ദമ്പതി സൗഖ്യം കുറയാം. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകുന്നതാണ്. ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധയുണ്ടാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com