ADVERTISEMENT

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പൊതുവേ ദൈവാധീനം ഉള്ള കാലമാണ്. ഒരുപാട് നേട്ടങ്ങൾ കാണുന്നു. ഈ മാസം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പൂർവിക സ്വത്ത് കൈവശം വന്നു ചേരും. ഏറ്റെടുത്ത കാര്യങ്ങള്‍ ആത്മ വിശ്വാസത്തോടെ ചെയ്തു തീർക്കാൻ കഴിയും. ജോലി സ്ഥലത്ത് സമ്മര്‍ദങ്ങളുണ്ടാകാം. വിവാഹ ജീവിതം സന്തോഷകരമാകും. ആരോഗ്യം തൃപ്തികരമായി തുടരും. അലങ്കാര വസ്തുക്കൾ സമ്മാനമായി ലഭിക്കും. ചിലർക്ക് പുതിയ വാഹനത്തിനും യോഗം കാണുന്നു. 

ഇടവം (കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി): പ്രവർത്തനരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. പങ്കാളിയുടെ സഹായം കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാൻ ഇടയുണ്ട്. വിദേശ യാത്രക്ക് പരിശ്രമിക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ ലഭിക്കും. സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റം ലഭിക്കാൻ ഇടയുണ്ട്. നഷ്ടപ്പെട്ടു എന്ന് കരുതിയ ഒരു വസ്തു തിരിച്ചു കിട്ടും. ആരോഗ്യസ്ഥിതി തൃപ്തികരമായി തുടരും.

മിഥുനം (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം ആദ്യ പകുതി):വീട് നിർമിക്കാനായി ഭൂമിവാങ്ങും. ബിസിനസിന് വേണ്ടി കൂടുതൽ മുതൽ മുടക്ക് നടത്തേണ്ടി വരാം. ദൂരയാത്ര ചെയ്യും. സ്വർണാഭരണങ്ങൾ സമ്പാദിക്കും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. കാത്തിരുന്ന നിയമന ഉത്തരവ് എത്തിച്ചേരും. കലാമത്സരങ്ങളിൽ ഉന്നത വിജയം നേടും. വാഹനത്തിന് കേടുപാടുകൾ സംഭവിക്കാൻ ഇടയുണ്ട്. കുടുംബത്തിൽ ചില ആത്മീയ കർമങ്ങൾ നടക്കാൻ ഇടയുണ്ട്.

കർക്കടകം (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം): മാസത്തിന്റെ തുടക്കത്തിൽ അത്ര ഗുണകരം അല്ലെങ്കിലും പിന്നീട് കാര്യങ്ങൾ കൂടുതൽ അനുകൂലമായി മാറും. വസ്തു സംബന്ധമായ വ്യവഹാരങ്ങൾക്ക് പരിഹാരം ഉണ്ടാകും. മുൻകാല പ്രാബല്യത്തോടെ ചില ആനുകൂല്യങ്ങൾ അനുവദിച്ചു കിട്ടും. പങ്കാളികൾ തമ്മിൽ അഭി പ്രായ ഭിന്നത ഉണ്ടാകാതെ ശ്രദ്ധിക്കുക. ദീർഘകാലമായി കാത്തിരുന്ന ഒരു കാര്യം സഫലമാകും.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽ ഭാഗം): തൊഴിൽരംഗത്ത് ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം. സൽക്കാരങ്ങളിലും മംഗള കർമങ്ങളിലും പങ്കെടുക്കും. പഠനത്തിന് വിഘ്നങ്ങൾ നേരിടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പൊതുവേ ഭാഗ്യമുള്ള സമയമായി അനുഭവപ്പെടും. വിദേശത്ത് കഴിയുന്നവർക്ക് നാട്ടിലേക്കുള്ള യാത്രാ അനുമതി ലഭിക്കും. സൈനിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ബഹുമതികൾ ലഭിക്കും.

കന്നി (ഉത്രം അവസാന മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി): പൊതുവേ ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ നടക്കുന്നതാണ്. നേരത്തെ കിട്ടേണ്ടിയിരുന്ന ആനുകൂല്യങ്ങൾ ഇപ്പോൾ അനുവദിച്ചു കിട്ടും. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. നേരത്തെ തീരുമാനിച്ച യാത്ര ചെയ്യും. അപേക്ഷിച്ച വായ്പകൾ അനുവദിച്ചു കിട്ടും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങാൻ സാധിക്കും.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): പുതിയ സംരംഭങ്ങൾ തുടങ്ങുന്നത് വളരെ ശ്രദ്ധയോടെ വേണം. പണം ഇടപാടുകളിൽ നഷ്ടം വരാൻ സാധ്യത കൂടുതലാണ്. മേലുദ്യോഗസ്ഥരിൽ നിന്നും സമ്മർദം ഉണ്ടാകും. എതിരാളികളുടെ ഉപദ്രവം ഉണ്ടാകാം. പ്രാർഥനകൾ മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക. പിരിഞ്ഞു കഴിഞ്ഞിരുന്നവർ തമ്മിൽ ഒന്നിച്ചു ചേരും. ആരോഗ്യകാര്യത്തിൽ ഭയപ്പെടാനില്ല.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. ഔദ്യോഗികരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. വസ്തു സംബന്ധമായ ഇടപാടുകൾ ലാഭകരമായി നടത്തും. പല പ്രശ്‌നങ്ങൾക്കും സ്വയം പരിഹാരം കണ്ടെത്തും. ബിസിനസ് മെച്ചപ്പെടും. ആരോഗ്യസ്ഥിതി തൃപ്തി കരമാണ്. മറ്റുള്ളവരുടെ പ്രശംസ ലഭിക്കും. കുടുംബജീവിതം ഊഷ്മളമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): എതിരാളികളെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചമാകും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. കലാരംഗത്ത് ശോഭിക്കാൻ കഴിയും. നിക്ഷേപങ്ങൾ കരുതലോടെ നടത്താൻ ശ്രദ്ധിക്കുക. വിവാഹ ആലോചനയിൽ തീരുമാനമാകും. പ്രാർഥനകളും വഴിപാടുകളും നടത്താൻ പ്രത്യേകം ശ്രദ്ധിക്കുക. ചിലർക്ക് സ്ഥാനക്കയറ്റം ലഭിക്കും.

മകരം (ഉത്രാടം, തിരുവോണം, അവിട്ടം ആദ്യപകുതി): പുതിയ വീട് നിർമിക്കാൻ ആരംഭിക്കും. പൊതുവേ ഗുണകരമായ മാസമാണിത്. ബന്ധുക്കളുടെ സഹായം ലഭിക്കും. കുടുംബത്തിൽ ഒരു മംഗളകർമം നടക്കും. ആരോഗ്യം മികച്ചതായിരിക്കും. ആഗ്രഹിച്ച ചിലത് നേടാനാകും. ആരോഗ്യം തൃപ്തികരമാണ്. ലഹരി വസ്തുക്കളുടെ ഉപയോഗം കുഴപ്പങ്ങൾക്ക് കാരണമാകും. നിർത്തിവച്ചിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കും.

കുംഭം (അവിട്ടം രണ്ടാം പകുതി ഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ ഭാഗം):പുണ്യ കർമങ്ങളിൽ പങ്കുചേരും. ദീർഘ യാത്രകൾ ചെയ്യേണ്ടതായി വരും. ആധുനിക ഗൃഹോപകരണങ്ങൾ സമ്പാദിക്കും. ഉല്ലാസയാത്ര ചെയ്യാൻ സാധിക്കും. വിദ്യാർഥികൾ പഠന കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. പണയം വെച്ച ഉരുപ്പടികൾ തിരിച്ചെടുക്കാൻ സാധിക്കും. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. ആഡംബര വസ്തുക്കളോട് താല്‍പര്യം വർധിക്കും. പല കാര്യങ്ങൾക്കും ആരംഭത്തിൽ തടസ്സങ്ങൾ ഉണ്ടാകും.

മീനം (പൂരുരുട്ടാതി അവസാന കാൽ ഭാഗം, ഉത്തൃട്ടാതി, രേവതി): സാമ്പത്തിക നില മെച്ചപ്പെടും. പങ്കാളികൾ തമ്മിൽ അകന്നു കഴിയേണ്ടി വരാം. പല കാര്യങ്ങൾക്കും വേണ്ടി ഒരുപാട് പ്രാവശ്യം പരിശ്രമിക്കേണ്ടി വരാം. പഴയ വാഹ നം മാറ്റി പുതിയത് വാങ്ങാൻ സാധിക്കും. കമിതാക്കളുടെ വിവാഹ കാര്യത്തിൽ തീരുമാനം നീണ്ടു പോകും. തീർഥയാത്ര നടത്താൻ സാധ്യത കാണുന്നു. മുടങ്ങിപ്പോയ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. കുടുംബത്തിൽ ഒരു സന്തതി ജനിക്കും.

English Summary:

August- Monthly Star Prediction by P B Rajesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com