അവിചാരിത നേട്ടങ്ങൾ 5 രാശിക്കാർക്ക്, സമ്പൂർണ സൂര്യരാശിഫലം
Mail This Article
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ബന്ധുക്കളുമായി ഒത്തുചേരും. പൊതുവെ അനുകൂലമായ വാരമാണ്. ഭാവിയിലേക്കായുള്ള ചില പദ്ധതികള്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കും. ഇത് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യും. സാമൂഹിക കാര്യങ്ങളില്‍ കൂടുതല്‍ പങ്കാളിത്തമുണ്ടാകും. പുതിയ ജോലികള്‍ തുടങ്ങാം. വാഹനമോടിക്കുമ്പോള്‍ കൂടുതൽ ശ്രദ്ധിക്കുക. അലർജി കൊണ്ട് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും.
ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ): കുറച്ച് നാളുകളായി ഉള്ള ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാൻ സാധിക്കും. പുതിയ പദ്ധതികള്‍ക്ക് തുടക്കമാകും സ്വന്തം വ്യക്തിത്വം മെച്ചപ്പെടുത്താൻ ശ്രമിക്കുക. ഏജൻസി ഇടപാടുകൾ ലാഭകരമായി നടത്താൻ സാധിക്കും. ഭാര്യക്കും ഭര്‍ത്താവിനുമിടയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകും. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക.
മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): കുറച്ച് കാലമായി തുടര്‍ന്നിരുന്ന മാനസിക സംഘർഷത്തിന് ആശ്വാസം ലഭിക്കും. പ്രധാനപ്പെട്ട ഏത് കാര്യത്തിന് പുറപ്പെടും മുമ്പ് പങ്കാളിയുമായി ആലോചിക്കുക. കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വേണ്ടി കൂടുതൽ ചെലവുകൾ വന്നു ചേരും. വീട്ടില്‍ സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കും. നേരത്തെ തീരുമാനിച്ചിരുന്ന യാത്രകൾ മാറ്റി വയ്ക്കേണ്ടി വരാം.
കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): വരുമാനം മെച്ചപ്പെടും. പ്രതിസന്ധികൾ കഴിവും ബുദ്ധിയും ഉപയോഗിച്ച് മറികടക്കും. ഫീല്‍ഡ് ജോലിയില്‍ തിളങ്ങാൻ സാധിക്കും. കുടുംബജീവിതം സന്തോഷകരമായി തുടരും. ഏതാനും ദിവസങ്ങളായി തുടര്‍ന്നിരുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ആശ്വാസം ഉണ്ടാകും. സൽക്കാരങ്ങളിലും മംഗള കർമങ്ങളിലും പങ്കെടുക്കാൻ ഇടയുണ്ട്. പരീക്ഷയിൽ മികച്ച വിജയം നേടും.
ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): പൊതുവേ സന്തോഷകരമായ വാരമാണിത്. ചെറിയ യാത്ര ചെയ്യേണ്ടതായി വരും. അനാവശ്യ ചെലവുകൾക്കും സാധ്യത കാണുന്നു. പ്രതിബന്ധങ്ങൾ താനെ ഒഴിവാകും. വിദ്യാർഥികൾ പഠനകാര്യങ്ങളിൽ അലസരാവാൻ ഇടയുണ്ട്. പ്രതീക്ഷിച്ചിരുന്ന ചില നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. വിദേശ ജോലിക്ക് അവസരം തെളിയും. ഭൂമി വാങ്ങാനുള്ള തീരുമാനം മാറ്റിവയ്ക്കും.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): സാമ്പത്തിക നില മെച്ചപ്പെടും. നേരത്തെ കിട്ടേണ്ടിയിരുന്ന ചില ആനുകൂല്യങ്ങൾ അനുവദിച്ചു കിട്ടും. അനാവശ്യ യാത്രകൾ നിയന്ത്രിക്കേണ്ട സമയമാണിത്. പ്രതിസന്ധികളില്‍ ജീവിതപങ്കാളിയുടെ പിന്തുണയുണ്ടാകാം. ഏറെ നാളായി തുടര്‍ന്നിരുന്ന തൊഴിൽ പ്രശ്നങ്ങളില്‍ ആശ്വാസം ലഭിക്കും. ആധുനിക ഗാർഹിക ഉപകരണങ്ങൾ വാങ്ങാൻ കഴിയും. മഴക്കാല രോഗങ്ങൾ പിടിപെടാതെ ശ്രദ്ധിക്കുക.
തുലാം രാശി (Libra) (ജന്മദിനം സെപ്‌റ്റം ബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): കമിതാക്കളുടെ വിവാഹ കാര്യം തീരുമാനമാകും. പുതിയ സംരംഭങ്ങൾക്ക് അനുകൂലമായ കാലമല്ല. കലാകാരന്മാർക്ക് അംഗീകാരങ്ങൾ ലഭിക്കും. തൊഴിൽപരമായ ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം. വിദേശത്തു നിന്ന് ഒരു സന്തോഷവാർത്ത എത്തിച്ചേരും. അല്‍പ സമയം പ്രാർഥനകൾക്കും പുണ്യകർമങ്ങൾക്കുമായി ചെലവഴിക്കുക. കുടുംബജീവിതം തൃപ്തികരമായി തുടരും.
വൃശ്‌ചിക രാശി (Scorpio) (ജന്മദിനം ഒക് ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): പൊതുവേ ഭാഗ്യം അനുകൂലമായി അനുഭവപ്പെടുന്നതാണ്. കുടുംബജീവിതം സന്തോഷകരമായി മാറും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ധനസ്ഥിതി മെച്ചപ്പെടും. മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരങ്ങൾ നേടും. പഴയകാല സുഹൃത്തിനെ കണ്ടുമുട്ടും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. ചിലർക്ക് പഴയ വാഹനം മാറ്റി പുതിയതു വാങ്ങാനും യോഗം കാണുന്നു.
ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയള്ളവർ): ഉന്നതരായ ആളുകളുമായുള്ള അടുപ്പം മറ്റുള്ളവരെ സഹായിക്കാനായി ഉപയോഗിക്കും. ഏത് പ്രശ്നങ്ങള്‍ക്കും ബുദ്ധിയുപയോഗിച്ച് പരിഹാരം കണ്ടെത്താൻ സാധിക്കും. ബിസിനസില്‍ ആഗ്രഹിച്ച വിജയം കൈവരും. ദാമ്പത്യബന്ധം സുഖകരമായി മുന്നോട്ടുപോകും. പുതിയ സമ്പാദ്യപദ്ധതിയിൽ പണം നിക്ഷേപിക്കും. ബന്ധു വീട്ടിൽ സന്ദർശിക്കാൻ ഇടയുണ്ട്. ചില എതിർപ്പുകൾ നേരിടേണ്ടി വരാം.
മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): ഏതുതരം പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാൻ യോജിച്ച സമയം. ഏതാനും നാളുകളായി പദ്ധതിയിടുന്ന ചില കാര്യങ്ങള്‍ ചെയ്യാനുള്ള സമയമാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടേണ്ടി വരാം. പുതിയ സൗഹൃദബന്ധങ്ങള്‍ സ്ഥാപിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. കുടുംബവുമായി കൂടുതൽ സമയം ചെലവിടാൻ സാധിക്കും. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): പൊതുവേ ഗുണദോഷ സമ്മിശ്രമായ ഒരു കാലമാണ്. സാമ്പത്തിക കാര്യങ്ങളുമായി നല്ല സമയം ആണ്. വീട് പണി പുരോഗമിക്കും. അനാവശ്യമായ യാത്രകൾ ഒഴിവാക്കുക. വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ കൂടും. ബിസിനസ് കാര്യങ്ങള്‍ നന്നായി പോകും. പങ്കാളിയുടെയും കുടുംബത്തിന്‍റെയും പിന്തുണ എപ്പോഴും ഉണ്ടായിരിക്കും. ഉദരസംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യത.
മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): തടസങ്ങളെല്ലാം ഭേദിച്ചുകൊണ്ട് പ്രധാനപ്പെട്ട പല ജോലികളും ചെയ്തു തീര്‍ക്കാൻ സാധിക്കും. മാന്യരായ ആളുകൾക്കൊപ്പം സമയം ചെലവിടുന്നത് നിങ്ങളക്ക് ഗുണകരമായി വരാം. പുറത്തു നിന്നുള്ളവരുടെ ഇടപെടല്‍ മൂലം കുഴപ്പങ്ങൾ ഉണ്ടാവാതെ ശ്രദ്ധിക്കുക. പനി, ചുമ എന്നിവയ്ക്ക് സാധ്യത. ധാരാളം യാത്രകൾക്കും സാധ്യത കാണുന്നുണ്ട്. ചെലവുകൾ വർധിക്കും.