സെപ്റ്റംബറിലെ സമ്പൂർണ നക്ഷത്രഫലം ; അനിഴം, തൃക്കേട്ട, മൂലം, പൂരാടം
Mail This Article
അനിഴം:ഏറ്റെടുക്കുന്ന ദൗത്യം പൂർത്തിയാക്കുന്നതു വഴി ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. പഠിച്ച വിഷയത്തോടനുബന്ധമായ പാഠ്യവിഷയങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. നിരവധി കാര്യങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കുവാനും അനിഴം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.
തൃക്കേട്ട:ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിനു വേണ്ടി തൊഴിൽ ക്രമീകരിക്കും. വാഹന ഉപയോഗത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഏറ്റെടുത്ത ദൗത്യം പ്രതീക്ഷിച്ചതിലുപരി ഭംഗിയായി ചെയ്തു തീർക്കുവാനും തൃക്കേട്ട നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.
മൂലം:വിദേശത്തുള്ളവർക്ക് നാട്ടിൽ വന്ന് ഓണാഘോഷങ്ങളില്‍ പങ്കെടുക്കുവാനുള്ള അവസരം വന്നു േചരും. ഗൃഹപ്രവേശന ചടങ്ങുകൾ മംഗളകരമായിത്തീർക്കുവാൻ സാധിക്കും. പദ്ധതിസമർപണത്തിൽ ലക്ഷ്യപ്രാപ്തി നേടുവാനും മൂലം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.
പൂരാടം:ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കും. പ്രവർത്തനമേഖലകളുമായി ബന്ധപ്പെട്ട യാത്രകളും ചർച്ചകളും ഗുണകരമായിത്തീരും. അർഹമായ പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കുവാനും പൂരാടം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.