ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ
Mail This Article
അശ്വതി: അവധിയെടുത്ത് മംഗളകർമങ്ങളിൽ പങ്കെടുക്കും. അനവധി കാര്യങ്ങൾ ഏറ്റെടുക്കുന്നതിനാൽ ചിലതു വിട്ടുപോകും.
ഭരണി: വിശ്വാസയോഗ്യമല്ലാത്ത പ്രവൃത്തികളിൽ നിന്നും നിരുപാധികം പിന്മാറും. മാതാപിതാക്കളുടെയും ഗുരുകാരണവന്മാരുടെയും നിർദേശങ്ങൾ ജീവിതത്തിൽ പകർത്താൻ തയാറാകും.
കാർത്തിക: മേലധികാരിയുടെ പ്രതിനിധിയായി ചർച്ചകൾ നയിക്കുവാനിട വരും. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും.
രോഹിണി: കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങൾ ഉപേക്ഷിച്ച് പാരമ്പര്യ പ്രവൃത്തികൾ പിന്തുടരും. പുതിയ കരാർ ജോലികൾ ഏറ്റെടുക്കും.
മകയിരം: സമർപ്പിക്കുന്ന പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. വിട്ടുവീഴ്ചാ മനോഭാവത്താൽ അർഹമായ പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും.
തിരുവാതിര: കടം വാങ്ങിയ സംഖ്യ തിരികെ കൊടുക്കുവാൻ ഭൂമി പണയപ്പെടുത്തും. പറയുന്ന വാക്കുകളിൽ അബദ്ധങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം.
പുണർതം: ബന്ധപ്പെട്ടവരുടെ തെറ്റിദ്ധാരണകൾ ഒഴിവാക്കുവാൻ വ്യക്തമായ വിശദീകരണം നൽകുവാനിടവരും. ഭൂമി ക്രയവിക്രയങ്ങളിൽ പണം മുടക്കും.
പൂയം: വർഷങ്ങൾക്കുമുൻപ് വാങ്ങിയ ഭൂമിയിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും. പാരമ്പര്യവിജ്ഞാനം അനാവശ്യ ചിന്തകളെ ഒഴിവാക്കുവാൻ ഉപകരിക്കും.
ആയില്യം: ശ്രമകരമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി കൈവരിക്കും. സഹപ്രവർത്തകരുടെ സഹായാഭ്യർഥന നിറവേറ്റുവാൻ തയാറാകും. സത്യസന്ധവും നീതിയുക്തവുമായ സമീപനത്താൽ വിജയം കൈവരിക്കും.
മകം: സഹപാഠിയെ കാണുവാനും ഗതകാല സ്മരണകൾ പങ്കു വയ്ക്കാനും അവസരമുണ്ടാകും.കഫ-നീർദോഷ രോഗപീഡകൾ വർധിക്കും. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കുവാനുള്ള സാഹചര്യമുണ്ടാകും.
പൂരം: സന്താനസംരക്ഷണം ആശ്വാസത്തിന് വഴിയൊരുക്കും. സാമ്പത്തിക പുരോഗതിയാൽ കർമമേഖല വിപുലീകരിക്കും.
ഉത്രം: സമന്വയ സമീപനത്താൽ സർവകാര്യവിജയം നേടും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. മംഗളകർമങ്ങൾക്കു നേതൃത്വം നൽകുവാനിടവരും.
അത്തം: സ്വന്തം നിലപാടിൽ നിന്നും വ്യതിചലിക്കാതെയുള്ള സമീപനത്താൽ അനുകൂല സാഹചര്യങ്ങൾ ഉണ്ടാകും. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് മറ്റൊന്നിന് ചേരും.
ചിത്തിര: പാരമ്പര്യപ്രവൃത്തികളുടെ മൂല്യം മനസ്സിലാക്കി പരിശീലനം തുടങ്ങും. ഊഹക്കച്ചവടത്തിൽ നിന്നും വിട്ടുനിൽക്കും. വിദേശ ബന്ധമുള്ള വ്യാപാരത്തിന് തുടക്കം കുറിക്കും.
ചോതി: മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടു കൂടി ചെയ്യുന്നതെല്ലാം വിജയിക്കും. പരിശ്രമ സാഫല്യത്താൽ പ്രത്യേക ഈശ്വര പ്രാർഥനകൾ നടത്തും.
വിശാഖം: വരവും ചെലവും തുല്യമായിരിക്കും. ദുഷ്കീർത്തി ഒഴിവാക്കാൻ അധികാരസ്ഥാനം ഒഴിയും. വിശ്വസ്തസേവനത്തിന് പ്രശസ്തി പത്രം ലഭിക്കും.
അനിഴം: വ്യാപാര വിപണന രംഗങ്ങളിൽ പുരോഗതിയുണ്ടാകും. പാരമ്പര്യ പ്രവൃത്തികളിൽ പരിശീലനം ലഭിക്കും. മാതാപിതാക്കളുടെ ഹിതമനുസരിച്ചു പ്രവർത്തിക്കും.
തൃക്കേട്ട: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പൊതുപ്രവർത്തനങ്ങളിൽ സജീവമാകും. ബന്ധുവിന്റെ രക്ഷാകർതൃത്വം ഏറ്റെടുക്കുവാനിട വരും.
മൂലം: സന്ധി സംഭാഷണത്തിൽ വിജയിക്കും. മേലധികാരിയുടെ പ്രതിനിധിയായി പ്രവർത്തിക്കേണ്ടി വരും. കർമമേഖലയിൽ പ്രതികൂല സാഹചര്യങ്ങൾ വന്നു ചേരുമെങ്കിലും ആത്മസംയമനത്തോടു കൂടി നേരിടും.
പൂരാടം: പുത്രന് ആർഭാടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. വിപരീത സാഹചര്യങ്ങളെ നിഷ്പ്രയാസം അതിജീവിക്കും. ഗൃഹനിർമാണത്തിനുള്ള ഭൂമി വാങ്ങുവാനിടവരും.
ഉത്രാടം: സമന്വയ സമീപനം സർവകാര്യ വിജയങ്ങൾക്കും വഴിയൊരുക്കും. സുഹൃത്തിനെ അബദ്ധങ്ങളിൽ നിന്നും രക്ഷിക്കുവാൻ സാധിക്കും.
തിരുവോണം: ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. പുതിയ ജീവിതശൈലി അവലംബിക്കുവാൻ തയാറാകും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.
അവിട്ടം: വിജ്ഞാനം ആർജിക്കുവാനും പകർന്നു കൊടുക്കുവാനും അവസരമുണ്ടാകും. തൊഴിൽ മേഖലകളോട് ബന്ധപ്പെട്ട് ദൂരയാത്രകൾ വേണ്ടിവരും.
ചതയം: കലാകായിക മത്സരങ്ങളിൽ പ്രഥമസ്ഥാനം നിലനിർത്തും. പകർച്ചവ്യാധി പിടിപെടാതെ സൂക്ഷിക്കണം. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂല അവസരങ്ങൾ വന്നുചേരും.
പൂരുരുട്ടാതി: സന്താനങ്ങളുടെ പലവിധ ആവശ്യങ്ങൾക്കായി അവധിയെടുത്ത് യാത്രകൾ വേണ്ടിവരും. വ്യാപാരം തുടങ്ങുവാനുള്ള തീരുമാനം ഉപേക്ഷിക്കുന്നത് ഉചിതമായിരിക്കും.
ഉത്തൃട്ടാതി: ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ നിർബന്ധിതനാകും. ആർഭാടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.
രേവതി: ഊഹക്കച്ചവടത്തിൽ നഷ്ടം സംഭവിക്കും. പ്രലോഭനങ്ങൾ പലതും വന്നുചേരുമെങ്കിലും ക്ഷമയോടും സംയമനത്തോടും കൂടിയുള്ള സമീപനം സ്വീകരിക്കുന്നതു വഴി അനിഷ്ടാവസ്ഥകളെ അതിജീവിക്കും.