ഇന്നത്തെ നക്ഷത്രഫലം: Horoscope Today, September 10, 2024
Mail This Article
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ശത്രുശല്യം, ശരീരക്ഷതം, ഉത്സാഹക്കുറവ്, അലച്ചിൽ, ചെലവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, നേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി, അഭിമാനം, ശത്രുക്ഷയം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യപരാജയം, ശരീരസുഖക്കുറവ്, ഇച്ഛാഭംഗം, പ്രവർത്തനമാന്ദ്യം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, അഭിമാനക്ഷതം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, അഭിമാനക്ഷതം, അപകടഭീതി, യാത്രാപരാജയം, ശത്രുശല്യം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, പ്രവർത്തനവിജയം, ഉത്സാഹം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.
തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, അഭിമാനക്ഷതം, അപകടഭീതി, കലഹം, നഷ്ടം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): കാര്യവിജയം, ഉത്സാഹം, പ്രവർത്തനവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ഉല്ലാസ യാത്രകൾക്കു സാധ്യത.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, കലഹം, അലച്ചിൽ, ചെലവ്, ഉത്സാഹക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, നേട്ടം, സുഹൃദ്സമാഗമം, സല്‍ക്കാരയോഗം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സ്ഥാനക്കയറ്റം, തൊഴിൽ ലാഭം ഇവ കാണുന്നു. ചർച്ചകൾ ഫലവത്താവാം.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ഉപയോഗസാധനലാഭം, അംഗീകാരം, സ്ഥാനക്കയറ്റം ഇവ കാണുന്നു. യാത്രകൾ ഫലവത്താവാം.