പുതുവർഷത്തിൽ ഭാഗ്യം വർധിക്കാൻ ഓരോ രാശിക്കാരും ശ്രദ്ധിക്കേണ്ടവ

Mail This Article
ഓരോ രാശിക്കാർക്കും ഓരോ നിറങ്ങളുണ്ട്. വിശേഷ അവസരങ്ങളിൽ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ കൂടി പരിഗണിക്കുകയാണെങ്കിൽ അത് കൂടുതൽ ഗുണകരമായി മാറും. വിവാഹം, വിവാഹ നിശ്ചയം, പെണ്ണു കാണൽ, ഇന്റർവ്യൂ, പരീക്ഷ എന്നീ സാഹചര്യങ്ങളിൽ കഴിയുമെങ്കിൽ ഭാഗ്യ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഉത്തമമാണ്. അത് സാധിക്കാത്തവർ ചുരുങ്ങിയപക്ഷം ഒരു കർച്ചീഫ് എങ്കിലും ഭാഗ്യം നിറത്തിലുള്ളത് കയ്യിൽ കരുതുക. ഇളം നിറങ്ങളും കഠിന നിറങ്ങളും ഒരുപോലെ ഭാഗ്യദായകമാണ്.
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ചൊവ്വയുടെ രാശിയായതിനാൽ ചുവപ്പാണ് ഈ രാശിക്കാരുടെ ഭാഗ്യ വർണം. ഇത് ധരിക്കുന്നതിലൂടെ ഇവർ കൂടുതൽ ഊർജസ്വലരായി മാറുന്നു.
ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): ശുക്രന്റെ രാശിയായതിനാൽ വെള്ളയാണ് ഇവരുടെ ഭാഗ്യ വർണം. ഇത് ധരിക്കുന്നതിലൂടെ കൂടുതൽ സൗന്ദര്യമുള്ളവരായി മാറും. ഒപ്പം ദാമ്പത്യ ജീവിതം സന്തോഷകരമായി തീരും.
മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): ബുധന്റെ രാശിയായതിനാൽ പച്ചയാണ് ഇവരുടെ ഭാഗ്യ വർണം. പഠനത്തിൽ നേട്ടം കൈവരിക്കാനും തീരുമാനങ്ങൾ കൃത്യമായി എടുക്കാനും ഇത് സഹായിക്കും.
കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുളളവർ): ചന്ദ്രന്റെ രാശിയായതിനാൽ വെളളയാണ് ഇവരുടെ ഭാഗ്യവർണം. മനസ്സമാധാനം ഉണ്ടാവാനും നല്ല ഓർമ ലഭിക്കാനും അത് സഹായിക്കും.
ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): സൂര്യന്റെ രാശിയായതിനാൽ തന്നെ ചുവപ്പും ഓറഞ്ചും ആണ് ഭാഗ്യ വർണങ്ങൾ. എല്ലാ കാര്യങ്ങളിലും കൂടുതൽ ശോഭിക്കാനും ഉന്നത അധികാരം ലഭിക്കാനും ഇത് ഗുണം ചെയ്യും.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): ബുധന്റെ രാശിയായതിനാൽ തന്നെ ഇളം പച്ച മുതൽ കടും പച്ച വരെ ഇവരുടെ ഭാഗ്യ വർണമാണ്. സാഹിത്യപരമായ കഴിവുകൾ വർധിക്കും. പരീക്ഷയിൽ ഉന്നത വിജയം നേടാനും നല്ലത്.
തുലാം രാശി (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): ശുക്രന്റെ രാശിയായതിനാൽ വെള്ളയും തിളങ്ങുന്ന വസ്ത്രങ്ങളും ആണ് ഭാഗ്യം. കുടുംബജീവിതം സന്തോഷകരമാക്കാൻ ഗുണകരം. സൗന്ദര്യവും വർധിക്കും.
വൃശ്‌ചിക രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): ചൊവ്വയുടെ രാശിയായതിനാൽ ചുവപ്പ് വസ്ത്രങ്ങൾ ഭാഗ്യമാണ്. എതിരാളികൾക്ക് മേൽ വിജയം കൈവരിക്കാൻ സഹായിക്കും. കൂടുതൽ ഊർജസ്വലത ലഭിക്കും.
ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): വ്യാഴത്തിന്റെ രാശിയായതിനാൽ മഞ്ഞയാണ് ഭാഗ്യ വർണം. ഏർപ്പെടുന്ന കാര്യങ്ങളെല്ലാം വിജയം ഉണ്ടാകും. സന്താനങ്ങൾക്ക് ഉത്തമം.
മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): ശനിയുടെ രാശിയായതിനാൽ നീലയും കറുപ്പും ആണ് ഭാഗ്യവർണം. അലസത മാറാൻ സഹായിക്കും. സാമ്പത്തിക നേട്ടങ്ങൾക്കും നന്ന്.
കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): ശനിയുടെ രാശിയായതിനാൽ നിലയും കറുപ്പും ആണ് ഭാഗ്യ വർണം. ശനി ദോഷങ്ങൾക്ക് പരിഹാരമാണ്. എല്ലാം കാര്യങ്ങളിലും നേട്ടമുണ്ടാകും.
മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): വ്യാഴത്തിന്റെ രാശിയായതിനാൽ തന്നെ ഇളം മഞ്ഞ തൊട്ടു കടും മഞ്ഞ വരെ ഭാഗ്യ വർണമാണ്. ആത്മീയ കാര്യങ്ങളോട് താൽപര്യം വർധിക്കും. പ്രവർത്തന രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും.