2025 സമ്പൂർണ വർഷഫലം; അത്തം, ചിത്തിര, ചോതി, വിശാഖം

Mail This Article
അത്തം: നഷ്ടത്തിലായ പ്രസ്ഥാനങ്ങളെ പുനരുദ്ധീകരിക്കുവാനുള്ള സാമ്പത്തിക സഹായങ്ങൾ വന്നു ചേരും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് അവസരം ലഭിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുവാനും അത്തം നക്ഷത്രക്കാർക്ക് ഈ 2025 – ൽ യോഗം കാണുന്നു.
ചിത്തിര: വ്യാപാര–വിപണന–വിതരണ മേഖലകളിൽ വിറ്റുവരവുള്ളവ നിലനിർത്തി നഷ്ടത്തിലായവ ഒഴിവാക്കും. ജോലിഭാരം വർധിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. ഭയ–ഭക്തി–ബഹുമാനത്തോടു കൂടി െചയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കുവാനും ചിത്തിര നക്ഷത്രക്കാർക്ക് ഈ 2025 – ൽ യോഗം കാണുന്നു.
ചോതി:വിദ്യാർഥികൾക്ക് സമയം അനുകൂലം. നേർന്നു കിടപ്പുള്ള വഴിപാടുകൾ നടത്തുവാനുള്ള അവസരം വന്നു ചേരും. വരവും ചെലവും തുല്യമായിരിക്കും. പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കുവാനുള്ള അവസരം വന്നു ചേരുവാനും ചോതി നക്ഷത്രക്കാർക്ക് ഈ 2025 – ൽ യോഗം കാണുന്നു.
വിശാഖം:തൊഴിൽമേഖലകളിൽ പ്രയാസങ്ങൾ വന്നു ചേരാം. ജോലിഭാരം വർധിക്കും. വിശ്വസ്ത സേവനത്തിന് പ്രശസ്തി പത്രം ലഭിക്കും. പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കുവാനും ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് അവസരം വന്നു ചേരുവാനും വിശാഖം നക്ഷത്രക്കാർക്ക് ഈ 2025 – ൽ യോഗം കാണുന്നു.