ഭാഗ്യത്തേരേറി 7 രാശിക്കാർ; നേട്ടങ്ങൾ ഇവർക്കൊപ്പം, സമ്പൂർണ സൂര്യരാശിഫലം

Mail This Article
മേട രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ) പല ആഗ്രഹങ്ങളും സഫലമാകുന്ന വാരമാണിത്. വരുമാനം വർധിക്കും. അകന്നു കഴിഞ്ഞിരുന്നവർ തമ്മിൽ യോജിക്കും. മഃനക്ളേശം ഒഴിവാകും. പരീക്ഷയിൽ മികച്ച വിജയം നേടും. പുതിയ തൊഴിൽ ലഭിക്കാനിടയുണ്ട്. ആരോഗ്യം തൃപ്തികരമാണ്. അവിവാഹിതരുടെ വിവാഹം തീരുമാനമാകും. വിദേശത്തു നിന്നും സന്തോഷകരമായ ഒരു സന്ദേശം എത്തിച്ചേരും.
ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ) ബിസിനസിൽ പുരോഗതി ഉണ്ടാകും. ആരോപണങ്ങൾ കേൾക്കേണ്ടി വരാം. പലവിധ പ്രതിസന്ധികളും തരണം ചെയ്യേണ്ടതായി വരാം. സർക്കാരിൽ നിന്ന് കിട്ടേണ്ട ആനുകൂല്യങ്ങൾ ലഭിക്കാൻ കാലതാമസം നേരിടാം. അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം ലഭിക്കാൻ സാധ്യതയുണ്ട്. കീഴ്ജീവനക്കാരെക്കൊണ്ട് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും.
മിഥുന രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)ഉന്നത അധികാരങ്ങൾ ലഭിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് മികച്ച വാരമാണ്. വിദ്യാർഥികൾക്ക് വിദേശ പഠനത്തിന് അവസരം ലഭിക്കും. കമിതാക്കളുടെ വിവാഹം ഗുരുജനങ്ങളുടെ ആശീർവാദത്തോടെ നിശ്ചയിക്കും. പലകാര്യങ്ങളും മന്ദഗതിയിൽ ആകും. പുണ്യകർമങ്ങൾക്കായി ധാരാളം പണം ചെലവാക്കും. സർക്കാരിൽ നിന്ന് ചില അനുകൂല്യങ്ങൾ ലഭിക്കും.
കർക്കടക രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)കോടതി കേസുകൾ അനുകൂലമായി തീരും. സ്ഥാനക്കയറ്റം നേടും. മത്സരപരീക്ഷയിൽ മികച്ചവിജയം നേടും. കുടുംബാംഗങ്ങളും ഒത്തു ഉല്ലാസ യാത്രയിൽ പങ്കെടുക്കും. വായ്പ അനുവദിച്ചു കിട്ടും. ബന്ധുക്കളെ സഹായിക്കും. മകന് ഉദ്യോഗം ലഭിക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും. ഉന്നത വ്യക്തികളുമായുള്ള ബന്ധം ഗുണകരമായി മാറും. കൃഷി കാര്യങ്ങളോട് താൽപര്യം വർധിക്കും.
ചിങ്ങ രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ)പുതിയ ഉത്തരവാദിത്വങ്ങൾ ലഭിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പുതിയ സംരംഭങ്ങൾ ആരംഭിക്കും. ധനസ്ഥിതി ഭദ്രമാണ്. അപകടങ്ങളിൽ നിന്നും രക്ഷപ്പെടും. നാളുകളായി കാത്തിരുന്ന ഒരു സന്തോഷവാർത്ത എത്തിച്ചേരും. പുതിയ വീടിനായുള്ള അന്വേഷണങ്ങൾ പൂർത്തിയാക്കാൻ കഴിയും. പ്രതീക്ഷിക്കാത്ത സമ്മാനങ്ങൾ ലഭിക്കും.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)പുതിയ ചുമതലകൾ ഏറ്റെടുക്കും. വാതരോഗങ്ങൾ ശല്യം ചെയ്യും. വായ്പകൾ അനുവദിച്ചു കിട്ടും. ആരോഗ്യം ശ്രദ്ധിക്കുക. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. ആരോഗ്യം തൃപ്തികരം ആണ്. ഉല്ലാസയാത്രയിൽ പങ്കു ചേരും. ചിലർ പുതിയ വാഹനം വാങ്ങും. ആഗ്രഹിച്ച വാഹനം സ്വന്തമാക്കാൻ കഴിയും. ഔദ്യോഗിക രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും.
തുലാരാശി (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. ഔദ്യോഗിക രംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. നിയമ പ്രശ്നങ്ങളിൽ തീരുമാനം നീണ്ടു പോകും. സാമ്പത്തിക ഞെരുക്കം മാറും. ബന്ധുക്കളെ സഹായിക്കാൻ കഴിയും. വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും. മക്കളുടെ പഠനത്തിൽ ശ്രദ്ധിക്കുക. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ കൈവരിക്കും.
വൃശ്ചിക രാശി(Scorpio)(ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)പൊതുവേ സന്തോഷകരമായ വാരമാണിത്. വസ്തു ഇടപാടുകൾ ലാഭകരമാകും. പരീക്ഷയിൽ ഉന്നത വിജയം നേടും. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. പുതിയ വാഹനം വാങ്ങും. സാമ്പത്തിക നില മെച്ചപ്പെടും. പ്രവർത്തനരംഗത്ത് പ്രശ്നങ്ങൾ ഇല്ല. സാഹിത്യകാരന്മാർ കൂടുതൽ ശോഭിക്കും. സന്തോഷം നിറഞ്ഞ ഒരു വാർത്ത എത്തിച്ചേരും. ആവശ്യങ്ങൾ ചോദിച്ചു വാങ്ങാൻ സാധിക്കും
ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)ഉദ്യോഗത്തിൽ ചുമതലകൾ വർധിക്കും. പുതിയ വിഷയങ്ങൾ പഠിക്കാൻ ആരംഭിക്കും. കാർഷിക കാര്യങ്ങളിൽ താൽപര്യം വർധിക്കും. അന്യദേശത്ത് ഉദ്യോഗത്തിന് ശ്രമം ആരംഭിക്കും. ചിലർ പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. എല്ലാ കാര്യങ്ങളും കൂടുതൽ ഉത്സാഹത്തോടെ ചെയ്തു തീർക്കാൻ കഴിയും. ചെറിയ യാത്രകൾക്ക് സാധ്യതയുണ്ട്.
മകര രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)അനുകൂലമായ പലകാര്യങ്ങളും ജീവിതത്തിൽ ഉണ്ടാകും. സന്താനയോഗം ഉള്ള കാലമാണ്. ധനസ്ഥിതി മെച്ചപ്പെടും. സാഹിത്യരംഗത്ത് ശോഭിക്കാൻ കഴിയും. ഏറെ കാലമായി കാത്തിരുന്ന കാര്യം സഫലമാകും. ഉന്നത വിജയം നേടും. വീട് മോടി പിടിപ്പിക്കും. രോഗം പൂർണമായി വിട്ട് മാറും. പുതിയ പ്രണയം ആരംഭിക്കും.
കുംഭരാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)സ്ഥാനക്കയറ്റവും വരുമാന വർധനവും പ്രതീക്ഷിക്കാം. പുതിയ വീട് നിർമാണം ആരംഭിക്കും. കുടുബാംഗങ്ങളോടൊത്ത് തീർഥയാത്ര നടത്തും. വരുമാനം മെച്ചപ്പെടും. ദീർഘകാല പ്രതീക്ഷകൾ സഫലമാകും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയ സംരംഭങ്ങൾ ആരംഭിക്കും. ചിലർക്ക് പൂർവിക സ്വത്ത് ലഭിക്കാനും യോഗം കാണുന്നു.
മീന രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)പാർട്ണർഷിപ്പ് ബിസിനസ് ലാഭകരമാകും. ശത്രുക്കളുടെ ഉപദ്രവങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. കിട്ടാനുള്ള പണം തിരികെ ലഭിക്കാം. ദാമ്പത്യ ജീവിതം ഊഷ്മളമാകും. ചിലർക്ക് സ്ഥാനക്കയറ്റവും പ്രതീക്ഷിക്കാം. വീട്ടിൽ സന്തോഷവും സമാധാനവും നിലനിൽക്കും. ചെലവുകൾ അധികമാകും. ധാരാളം യാത്രകൾ ആവശ്യമായി വരും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം.