ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ

Mail This Article
അശ്വതി: മാതാപിതാക്കളുടെ ആഗ്രഹങ്ങൾ നിവൃത്തിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. ഉദ്യോഗം ഉപേക്ഷിച്ചു സ്വന്തമായ പ്രവൃത്തികൾക്കു തുടക്കം കുറിക്കും.
ഭരണി: ഗൃഹത്തിലെ അറ്റകുറ്റപ്പണികൾക്ക് അധികചെലവ് അനുഭവപ്പെടും. പുത്രപൗത്രാദികളുടെ സംരക്ഷണം മനസ്സമാധാനത്തിന് വഴിയൊരുക്കും.
കാർത്തിക: ആശയവിനിമയങ്ങളിൽ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം. മുടങ്ങിക്കിടക്കുന്ന വഴിപാടുകൾ ചെയ്‌തുതീർക്കും.
രോഹിണി: വാഹനഉപയോഗത്തിൽ വളരെ ശ്രദ്ധവേണം. സൽക്കർമങ്ങൾക്കും പുണ്യപ്രവൃത്തികൾക്കുമായി പണം ചെലവാക്കും.
മകയിരം: അത്യധ്വാനത്താൽ പ്രവൃത്തിമണ്ഡലങ്ങളിൽ നിന്ന് സാമ്പത്തികനേട്ടം വർധിക്കും. മകളുടെ വിവാഹം തീരുമാനമാകും.
തിരുവാതിര: ബന്ധുസഹായം കുറയും. വസ്തുവിൽപന തൽക്കാലം നിർത്തിവയ്ക്കും. ഉത്തരവാദിത്തങ്ങൾ നിർവഹിക്കുവാൻ വിമുഖത കാട്ടരുത്.
പുണർതം: കാർഷികമേഖലയിൽ നൂതനആശയങ്ങൾ നടപ്പിലാക്കും. ഗുരുനാഥനെയും ഗുരുസ്ഥാനീയരെയും ആദരിക്കുവാനിടവരും.
പൂയം: വസ്തുതർക്കം മധ്യസ്ഥർ മുഖാന്തരം പരിഹരിക്കും. സുഹൃത്തിന്റെ സഹായത്താൽ സ്വന്തമായ പ്രവൃത്തികൾക്ക് തുടക്കം കുറിക്കും.
ആയില്യം: അനാഥർക്ക് സാമ്പത്തികസഹായം നൽകും. സമർപ്പിക്കുന്ന പദ്ധതികൾക്ക് അന്തിമനിമിഷത്തിൽ അംഗീകാരം ലഭിക്കും. മനസ്സമാധാനമുണ്ടാകും.
മകം: ഭാര്യാഭർതൃ ഐക്യതയും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. ഹ്രസ്വകാല സുരക്ഷാപദ്ധതിയിൽ പണം നിക്ഷേപിക്കും.
പൂരം: സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ ശ്രദ്ധയും സൂക്ഷ്‌മതയും വേണം. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും.
ഉത്രം: ആശയവിനിമയങ്ങളിൽ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം. ബന്ധുവിന്റെ വിവാഹനിശ്ചയച്ചടങ്ങിൽ പങ്കെടുക്കുവാനിടവരും.
അത്തം: ഉദ്ദിഷ്ടകാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. ഔദ്യോഗികമായി അധ്വാനഭാരവും യാത്രാക്ലേശവും വർധിക്കും. ആത്മാർഥമായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും.
ചിത്തിര: വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. വിതരണ സമ്പ്രദായത്തിലുള്ള അപാകതകൾ പരിഹരിക്കുവാൻ ഉത്സാഹികളായ ജോലിക്കാരെ നിയമിക്കും.
ചോതി: വിദേശത്ത് വസിക്കുന്ന സുഹൃത്ത് കുടുംബസമേതം വിരുന്നു വരും. വാത-പ്രമേഹ രോഗപീഡകൾ വർധിക്കും. മേലധികാരിയുടെ പ്രതിനിധിയായി പ്രവർത്തിക്കേണ്ടിവരും.
വിശാഖം: കർത്തവ്യബോധം വർധിക്കും. ഉത്തരവാദിത്തങ്ങൾ വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.
അനിഴം: പുത്രന് അന്തിമമായി ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. വിദഗ്ധോപദേശം തേടാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്. .
തൃക്കേട്ട: മേലധികാരികളോട് വാക്‌തർക്കത്തിന് പോകരുത്. വീഴ്‌ചകളുണ്ടാകാതെ സൂക്ഷിക്കണം. പ്രവർത്തനവിജയത്തിനായി അത്യധ്വാനവും അതിപ്രയത്നവും വേണ്ടിവരും.
മൂലം: മാതാപിതാക്കളുടെ നിർബന്ധത്താൽ സ്വയം നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറും. വിദേശത്ത് വസിക്കുന്ന ബന്ധുക്കൾ വിരുന്നുവരും. അവ്യക്തമായ പണമിടപാടുകളിൽ നിന്നും പിന്മാറണം.
പൂരാടം: ആശ്രയിച്ചുവരുന്നവർക്ക് സാമ്പത്തികസഹായം നൽകും. പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കും. പാരമ്പര്യപ്രവൃത്തികൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കും.
ഉത്രാടം: വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. പഠിച്ച വിഷയത്തിനോടനുബന്ധമായ ഉദ്യോഗം ലഭിക്കും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം.
തിരുവോണം: മകളുടെ വിവാഹത്തിന് തീരുമാനമാകും. ഔദ്യോഗികമായി സ്ഥാനക്കയറ്റവും ഉദ്ദേശിച്ച സ്ഥലത്തേക്ക് ഉദ്യോഗമാറ്റവും ഉണ്ടാകും.
അവിട്ടം: അപ്രാപ്‌തരായ ഉദ്യോഗസ്ഥരെ ഒഴിവാക്കി പ്രാപ്‌തരായവരെ നിയമിക്കും. വിശ്വാസവഞ്ചനയിൽ അകപ്പെടരുത്.
ചതയം: വ്യാപാരത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തും. ബന്ധുവിന് സാമ്പത്തികസഹായം നൽകുവാൻ ഇടവരും. പൊതുപ്രവർത്തനങ്ങളിൽ പ്രാദേശിക പിന്തുണ ലഭിക്കും.
പൂരുരുട്ടാതി: വിദേശബന്ധമുള്ള വ്യാപാര വ്യവസായങ്ങൾക്ക് തുടക്കം കുറിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കടം വാങ്ങും.
ഉത്തൃട്ടാതി: പുത്രന് വിദ്യാഭ്യാസത്തിനനുസരിച്ചുള്ള ഉദ്യോഗം ലഭിച്ചതിൽ ആശ്വാസംതോന്നും. മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്‌തുതീർക്കും.
രേവതി: ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ ശ്രദ്ധവേണം.