പുതുവർഷത്തിൽ ഭാഗ്യവും ഉയർച്ചയും ഈ 5 രാശിക്കാർക്കൊപ്പം; സമ്പൂർണ വർഷഫലം

Mail This Article
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ഗുണദോഷ സമ്മിശ്രമായ ഒരു വർഷമാണിത്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും. പരീക്ഷയിൽ ഉന്നത വിജയം നേടും. സാഹിത്യ രംഗത്ത് ശോഭിക്കും. വിദേശയാത്രയ്ക്ക് സാധ്യത കാണുന്നു. വർഷത്തിന്റെ രണ്ടാം പകുതി പലകാര്യങ്ങളും മന്ദഗതിയിൽ ആവും. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. അപവാദം കേൾക്കാനിടയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുക. ആരോഗ്യം നന്നായി ശ്രദ്ധിക്കുക.
ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ): ഒരുപാട് നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ഒരു വർഷമാണ്. തൊഴിൽരംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. ധനസ്ഥിതി മെച്ചമാകും. ആഗ്രഹിച്ച ഉപരിപഠനത്തിന് അവസരം ലഭിക്കും. ലേഖകന്മാർക്കും മാധ്യമപ്രവർത്തകർക്കും അംഗീകാരങ്ങൾ ലഭിക്കും. പരീക്ഷയിൽ ഉന്നത വിജയം നേടും. അവിവാഹിതരുടെ വിവാഹം നടക്കും. ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും. വസ്തു ഇടപാടുകള്‍ ലാഭകരമാകും.
മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും. കുടുംബസ്വത്ത് കൈവശം വന്നുചേരും. സർക്കാർ ജീവനക്കാർക്ക് ദൂരദിക്കിലേക്ക് സ്ഥലംമാറ്റം ലഭിക്കും. ആരോപണങ്ങൾ കേൾക്കാൻ ഇടയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. നിലവിലെ ജോലി ഒരു കാരണവശാലും രാജി വയ്ക്കാതിരിക്കുക.
കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): വർഷത്തിന്റെ ആദ്യപകുതി കൂടുതൽ ഗുണകരമായിരിക്കും. ഭാഗ്യം കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകും. എന്നാൽ രണ്ടാം പകുതിയിൽ ചെലവുകൾ അധികമായി വരാനും സാധ്യതയുണ്ട്. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതാണ്. കുടുംബജീവിതം സന്തോഷകരമാകും. സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും.
ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): ഏറെക്കാലമായി കാത്തിരുന്ന പല നേട്ടങ്ങളും കൈവരിക്കാൻ സാധിക്കും. അവിവാഹിതരുടെ വിവാഹം നടക്കും. സുഹൃത്തുക്കളെ കൊണ്ട് പല നേട്ടങ്ങളും പ്രതീക്ഷിക്കാം. മറ്റുള്ളവരുടെ നിങ്ങളെകുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറും. ബന്ധുക്കളുടെ സഹായം ലഭിക്കും. ആത്മീയകാര്യങ്ങളോട് താല്‍പര്യം വർധിക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. കുടുംബ ജീവിതം സന്തോഷകരമാകും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താന ഭാഗ്യത്തിന് യോഗം.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): വളരെ ഭാഗ്യമുള്ള ഒരു വർഷമാണിത്. ഈശ്വരാധീനം കൊണ്ട് പല നേട്ടങ്ങളും കൈവരിക്കാൻ സാധിക്കും. പല വഴികളിലൂടെ പണം കൈവശം വന്നുചേരും. മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കാൻ കഴിയും. തീർഥയാത്രകൾ നടത്തും. വർഷത്തിന്റെ രണ്ടാം പകുതിയിൽ അധ്വാനഭാരം വർധിക്കും. ആരോപണങ്ങളും അപവാദങ്ങളും കേൾക്കാതിരിക്കാൻ ശ്രദ്ധിക്കുക. രാത്രികാലങ്ങളിലുള്ള യാത്രകൾ കഴിവതും ഒഴിവാക്കുക.
തുലാം രാശി(Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): വർഷത്തിന്റെ തുടക്കം അത്ര ഗുണകരമല്ലെങ്കിലും പിന്നീട് കാര്യങ്ങൾ അനുകൂലമായി മാറുന്നതാണ്. പല വഴികളിലൂടെ പണം കൈവശം വന്നുചേരും. നിർത്തിവച്ചിരുന്ന പലകാര്യങ്ങളും തുടർന്നു കൊണ്ടു പോകാൻ കഴിയും. പേരും പെരുമയും വർധിക്കും. സാമ്പത്തിക പുരോഗതി കൈവരിക്കും. പുതിയ സംരംഭങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. പ്രവർത്തനരംഗത്ത് പുരോഗതി കൈവരിക്കും.
വൃശ്ചികം രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): പുതിയ സംരംഭങ്ങൾ വിജയിപ്പിക്കാൻ കഴിയും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. ആഗ്രഹിച്ച ഇടത്തേക്ക് സ്ഥലം മാറ്റം ലഭിക്കും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. പ്രണയിതാക്കളുടെ വിവാഹം നടക്കും. എന്നാൽ വർഷത്തിന്റെ രണ്ടാംപകുതിയിൽ സാമ്പത്തിക ഞെരുക്കം ഉണ്ടാകാം.
ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. അവിവാഹിതരുടെ വിവാഹം നടക്കും. സ്ഥാനക്കയറ്റം നേടും. വീട്ടിൽ നിന്ന് അകന്നു കഴിയേണ്ടതായി വരാം. യാത്രയിൽ അപകടങ്ങൾക്ക് സാധ്യതയുണ്ട്. അപവാദങ്ങളും ആരോപണങ്ങളും കേൾക്കാനിടയാകും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ചിലർക്ക് വിദേശയാത്രക്ക് സാധ്യത കാണുന്നു.
മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): സ്ഥാനക്കയറ്റം ലഭിക്കും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യത്തിനും യോഗം കാണുന്നു. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും. ആരോഗ്യ സ്ഥിതി മെച്ചപ്പെടും. മന്ദഗതിയിലായിരുന്ന പലകാര്യങ്ങളും വേഗത്തിലാകും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കും. കോടതി വ്യവഹാരങ്ങളിൽ വിജയം വരിക്കും. വീട് നിർമിക്കാനായി ഭൂമി വാങ്ങും. വർഷാവസാനം സാമ്പത്തിക ക്ലേശങ്ങൾ ഉണ്ടാകാം.
കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): പുതിയ വീട് സ്വന്തമാക്കാൻ സാധിക്കും. യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും. മാതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. മുടങ്ങിക്കിടന്ന കാര്യങ്ങൾ പുനരാരംഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും. എതിരാളികളെ വശത്താക്കാൻ കഴിയും. ഏറെ നാളായി അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം ഉണ്ടാകും.
മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): സാമ്പത്തിക ക്ലേശങ്ങൾ വിട്ടുമാറും. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. ചിലർക്ക് പുതിയ വാഹനത്തിന് യോഗം കാണുന്നു. പങ്കാളിയുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. തീർഥയാത്ര ചെയ്യും. ഇഷ്ടപ്പെട്ട വീട് സ്വന്തമാക്കാൻ സാധിക്കും. തർക്കങ്ങളും കലഹങ്ങളും രമ്യമായി പരിഹരിക്കാൻ കഴിയും. വിദേശയാത്രയ്ക്ക് യോഗം കാണുന്നു. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.