ADVERTISEMENT

മേട രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): നല്ലതും ചീത്തയുമായ ഫലങ്ങൾ പ്രതീക്ഷിക്കാവുന്ന വരമാണിത്. കുടുംബജീവിതം സന്തോഷകരമായിരിക്കും. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. വാരാന്ത്യത്തിൽ പല കാര്യങ്ങൾക്കും തടസ്സം ഉണ്ടാവാൻ സാധ്യതയുണ്ട്. യാത്രകൾ ഒഴിവാക്കുന്നത് ഉത്തമം. ഉപരിപഠനത്തിന് അവസരം ലഭിക്കും. സാമ്പത്തിക സ്ഥിതി ഭദ്രമായി തുടരും. തൊഴിൽ രംഗത്ത് പ്രശ്നങ്ങളില്ല. 

ഇടവ രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ): കൂടുതൽ ഗുണകരമായ ഒരു ആഴ്ചയാണിത്. മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കാൻ സാധിക്കും. ബന്ധുക്കളുടെ സഹായം നേടാനാകും. വിദേശത്തുനിന്ന് സാമ്പത്തിക സഹായം ലഭിക്കും. അവിവാഹിതരുടെ വിവാഹം തീരുമാനമാകും. പ്രണയിതാക്കൾക്ക് സന്തോഷകരമായ വാരമാണ്. പുണ്യസ്ഥലങ്ങൾ കുടുംബാംഗങ്ങളോടൊത്ത് സന്ദർശിക്കാൻ സാധിക്കും.

മിഥുന രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് പ്രതീക്ഷിക്കാം. ബന്ധുക്കളുടെ സഹായം ഉണ്ടാകും. യാത്രകൾ കൊണ്ട് നേട്ടം പ്രതീക്ഷിക്കാം. വാരാന്ത്യം അത്ര ശോഭനം അല്ല. ആരോഗ്യപ്രശ്നങ്ങൾ അലട്ടാനിടയുണ്ട്. പ്രവർത്തനരംഗത്ത് ബുദ്ധിമുട്ടുകൾ തുടരും. വിദേശ സഹായങ്ങൾ പ്രതീക്ഷിക്കാം. കടം കൊടുത്ത പണം മടക്കി കിട്ടും.

കർക്കടക രാശി  (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): ഭാഗ്യമുള്ള വാരമായി അനുഭവപ്പെടും. ഏർപ്പെടുന്ന കാര്യങ്ങളിലെല്ലാം വിജയിക്കും. ഉല്ലാസയാത്രയിൽ പങ്കെടുക്കും. പുതിയ ബിസിനസ് ആരംഭിക്കാൻ സാധിക്കും. ഔദ്യോഗിക രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. കലാരംഗത്ത് ശോഭിക്കാൻ ആകും. പുതിയ ബിസിനസ് തുടങ്ങാൻ തടസ്സങ്ങൾ നേരിടും.

ചിങ്ങ രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): വളരെയധികം ഗുണകരമായ ഒരു ആഴ്ചയാണ്. സാമ്പത്തിക നില മെച്ചപ്പെടും. പഠനകാര്യങ്ങളിൽ പുരോഗതി നേടും. സ്വന്തമായി ഭൂമി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. സ്വർണാഭരണങ്ങൾ സമ്പാദിക്കാനും സാധിക്കും. നിയമകാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. പ്രാർഥനകളും മറ്റും മുടങ്ങാതെ നടത്തുക. ആരോഗ്യപ്രശ്നങ്ങൾ ഇല്ല.

കന്നി  രാശി  (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): സൽക്കാരങ്ങളിലും മംഗള കർമങ്ങളിലും പങ്കെടുക്കും. എല്ലാ കാര്യങ്ങളും കൂടുതൽ ഉത്സാഹത്തോടെ ചെയ്തു തീർക്കാൻ സാധിക്കും. ദീർഘകാലമായി പ്രതീക്ഷിക്കുന്ന ചില കാര്യങ്ങൾ സഫലമാകും. സാമ്പത്തിക പുരോഗതി നേടും. പൊതുവേ ഈശ്വരാധീനമുള്ള കാലമായതിനാൽ വലിയ ദോഷങ്ങൾ ഒന്നും ഉണ്ടാകുന്നതല്ല. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും.

തുലാ രാശി(Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): തൊഴിൽപരമായിട്ടുള്ള യാത്രകൾ ആവശ്യമായി വരും. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാൻ സാധിക്കും. വരുമാനം വർധിക്കും. പരീക്ഷയിൽ മികച്ച വിജയം നേടും. ദൈവാധീനം കുറഞ്ഞ കാലമായതിനാൽ പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമല്ല. ആരോഗ്യം തൃപ്തികരമായി തുടരും.

വൃശ്ചിക രാശി(Scorpio)(ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): ഭാഗ്യം അനുകൂലമായിട്ടുള്ള കാലമാണ്. സാമ്പത്തിക പുരോഗതി നേടും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കും. കുടുംബജീവിതം സന്തോഷം നിറഞ്ഞതായി തുടരും. ദൈവാധീനമുള്ള കാലമായതിനാൽ ഭയപ്പെടാനില്ല. പുതിയ അവസരങ്ങൾ ലഭിക്കും. മംഗള കർമങ്ങളിൽ പങ്കെടുക്കും. മുടങ്ങിപ്പോയ ചില പ്രവർത്തനങ്ങൾ പുനരാരംഭിക്കും.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയള്ളവർ): തൊഴിൽപരമായ നേട്ടങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തിക പുരോഗതി കൈവരിക്കും. ഭാഗ്യം അനുകൂലമായി നിൽക്കും. എതിരാളികളെ വശത്താക്കാൻ സാധിക്കും. പ്രതീക്ഷിക്കാത്ത ചെറിയ യാത്ര ആവശ്യമായി വരും. ബന്ധുക്കളിൽ നിന്നും ചില തടസ്സങ്ങൾ നേരിടേണ്ടി വരും. ദൈവാധീനം കുറഞ്ഞ കാലമായതിനാൽ പ്രാർഥനകൾ മുടങ്ങാതെ നടത്തുക.

മകര രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): പങ്കാളിയെ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. ആഴ്ചയുടെ ആരംഭം ചില ഭാഗ്യങ്ങൾ പ്രതീക്ഷിക്കാം. ഉദ്യോഗാർഥികൾക്ക് തൊഴിൽ ലഭിക്കും. സാമ്പത്തിക പുരോഗതി നേടാനാകും. വരാന്ത്യം കൂടുതൽ മികച്ചതായി മാറും. അടുത്ത ഒരു സുഹൃത്തുമായി കലഹിക്കാൻ ഇടയുണ്ട്. അനാവശ്യ തർക്കങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ ശ്രദ്ധിക്കുക.

കുംഭരാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): ഭൂമി സംബന്ധമായ ഇടപാടുകള്‍ ലാഭകരമായി മാറും. സ്വർണാഭരണങ്ങൾ കൈവശം വന്നു ചേരും. നിയമ പ്രശ്നങ്ങളിൽ തീരുമാനം അകൂലമാകും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. വീട് നിർമാണം പുരോഗമിക്കും. ആഴ്ചയുടെ തുടക്കത്തിൽ പല കാര്യങ്ങൾക്കും തടസ്സം ഉണ്ടാകുമെങ്കിലും പിന്നീടുള്ള ദിവസങ്ങൾ ഗുണകരമാണ്.

മീന രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): ബന്ധുക്കളെ കൊണ്ട് സഹായം ഉണ്ടാകും. ആഴ്ചയുടെ അവസാനം ചില ഭാഗ്യ അനുഭവങ്ങളും പ്രതീക്ഷിക്കാം. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. പല കാര്യങ്ങൾക്കും തുടക്കത്തിൽ ചില തടസ്സങ്ങൾ നേരിടേണ്ടി വരാം. ദൈവാധീനം കുറഞ്ഞ കാലമായതിനാൽ പ്രാർഥനകൾ മുടങ്ങാതെ നടത്തുക. ആരോഗ്യം തൃപ്തികരമാണ്.

English Summary:

Weekly horoscope predictions provide insights into your week ahead. This detailed forecast covers all 12 zodiac signs, offering guidance and insights into various aspects of life.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com