ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ

Mail This Article
അശ്വതി : അപകീർത്തി ഒഴിവാക്കുവാൻ അധികാരസ്ഥാനം ഉപേക്ഷിക്കും. വാഗ്വാദങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണു നല്ലത്. ഉദ്യോഗം ഉപേക്ഷിച്ചു സ്വന്തമായ പ്രവൃത്തികൾക്കു തുടക്കം കുറിക്കും.
ഭരണി : പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവൃത്തികളും ഫലപ്രദമാകും. സഹപാഠികളോടൊപ്പം വിനോദയാത്രയ്ക്ക് അവസരമുണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ദൂരയാത്ര വേണ്ടിവരും.
കാർത്തിക : ജന്മനാട്ടിൽ വ്യാപാര–വ്യവസായങ്ങൾക്കു തുടക്കം കുറിക്കും. വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. പുതിയ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും.
രോഹിണി : കാർഷികമേഖലയിൽനിന്ന് ആദായം വർധിക്കുന്നതിനാൽ കൃഷിക്ക് അനുയോജ്യമായ ഭൂമിവാങ്ങും. ഓർമശക്തിക്കുറവിനാൽ പണം കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ നിന്നും വിട്ടുനിൽക്കും.
മകയിരം : ഭൂമിവാങ്ങുവാൻ കരാറെഴുതും. പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കുവാനിടവരും. മേലധികാരികളുമായോ ഉന്നതന്മാരുമായോ വാക്തർക്കത്തിനു പോകരുത്.
തിരുവാതിര : ഭർത്താവിനോടൊപ്പം താമസിക്കുവാൻ വിദേശയാത്രാനുമതി ലഭിക്കും. ശ്രമിച്ചുവരുന്ന വിവാഹത്തിനു തീരുമാനമാകും. പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കും.
പുണർതം : യുക്തമായ തീരുമാനങ്ങൾ എടുക്കുവാൻ ജീവിതപങ്കാളിയുടെ നിർദേശം തേടും. മുൻകോപം നിയന്ത്രിക്കണം. കാര്യകാരണസഹിതം സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കപ്പെടും.
പൂയം : ദാമ്പത്യഐക്യതയും കുടുംബസൗഖ്യവും മനസ്സമാധാനവും കൈവരും. പ്രവൃത്തിമേഖലകളിൽ നിന്നു സാമ്പത്തികനേട്ടം വർധിക്കും. കീഴ്‌വഴക്കം മാനിച്ച് പ്രവർത്തിക്കുവാൻ തയാറാകും.
ആയില്യം : ഉപരിപഠനത്തിൽ ഉദ്ദേശിച്ച സ്ഥാപനത്തിൽ പ്രവേശനം ലഭിക്കുന്നതിനാൽ മനസ്സന്തോഷമുണ്ടാകും. സമർപ്പിക്കുന്ന പദ്ധതികൾക്ക് അന്തിമനിമിഷത്തിൽ അംഗീകാരം ലഭിക്കും. മനസ്സമാധാനമുണ്ടാകും.
മകം : സൗകര്യങ്ങൾ വർധിപ്പിക്കുവാൻ മരാമത്തുവിദഗ്ധനെ സമീപിക്കും. ഹ്രസ്വകാല സുരക്ഷാപദ്ധതിയിൽ പണം നിക്ഷേപിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമായിത്തീരും.
പൂരം : പുതിയ പ്രവർത്തനമേഖലകളിൽനിന്ന് ആദായം ലഭിക്കും. ഭൂമിവാങ്ങുവാൻ ഇടവരും. ഗൃഹനിർമാണം തുടങ്ങിവയ്ക്കും. സന്താനങ്ങളുടെ സംരക്ഷണത്താൽ ആശ്വാസം തോന്നും.
ഉത്രം : ആധ്യാത്മിക ആത്മീയ കാര്യങ്ങളിൽ മനസ്സമാധാനം കണ്ടെത്തും. വിദ്യയും വിജ്ഞാനവും സമന്വയിപ്പിച്ചു ചെയ്യുന്ന പ്രവൃത്തികളെല്ലാം വിജയിക്കും. ആഗ്രഹസാഫല്യമുണ്ടാകും.
അത്തം : അനാഥാലയങ്ങൾക്കു സാമ്പത്തികസഹായം ചെയ്യുവാനിടവരും. വിദേശയാത്ര പുറപ്പെടും. ആത്മാർഥമായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. ഹ്രസ്വകാല പാഠ്യപദ്ധതിക്കു ചേരും.
ചിത്തിര : ഉപരിപഠനത്തിന് ഉദ്ദേശിച്ച സ്ഥാപനത്തിലും വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം ലഭിക്കും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. അവസരോചിതമായി പ്രവർത്തിക്കുന്നതിനാൽ അബദ്ധങ്ങൾ ഒഴിവാകും.
ചോതി : പരീക്ഷ, ഇന്റർവ്യൂ, വ്യവഹാരം തുടങ്ങിയവയിൽ വിജയിക്കും. കർമരംഗങ്ങളിൽ സാമ്പത്തികനേട്ടം ഉണ്ടാകും. ഭാര്യാ–ഭർതൃഐക്യതയും കുടുംബസുഖവും ബന്ധുഗുണവും നൂതനഗൃഹവാസവും ഉണ്ടാകും.
വിശാഖം : വിദേശബന്ധമുള്ള വ്യാപാര–വ്യവസായങ്ങൾ തുടങ്ങുന്നതിന്റെ പ്രാരംഭചർച്ചയിൽ പങ്കെടുക്കാനിടവരും. കുടുംബത്തിൽ സമാധാനവും സന്തോഷവും കൈവരും.
അനിഴം : സഹോദരസഹായഗുണത്താൽ ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും. കലാ–കായിക മത്സരങ്ങളിൽ വിജയിക്കും. പൂർവികസ്വത്തിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും.
തൃക്കേട്ട : ഏറ്റെടുത്ത പ്രവൃത്തികൾ യഥാസമയത്തു പൂർത്തീകരിക്കാനാകും. സന്താനങ്ങളുടെ തൊഴിൽപരമായ ഉയർച്ചകളിൽ സന്തോഷവും അഭിമാനവും തോന്നും. മംഗളകർമങ്ങൾക്കു നേതൃത്വം നൽകും.
മൂലം : സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുമെങ്കിലും അധികചെലവ് അനുഭവപ്പെടും. പൊതുജനങ്ങളുടെ ആദരവു ലഭിക്കും. പുതിയ വ്യാപാര–വ്യവസായ മേഖലകളിൽ പ്രവേശിക്കും.
പൂരാടം : പാരമ്പര്യപ്രവൃത്തികൾക്കു പ്രാധാന്യം നൽകി പ്രവർത്തിക്കും. മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടുകൂടി ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയപഥത്തിലെത്തിച്ചേരും.
ഉത്രാടം : കാർഷികമേഖലയിൽ നിന്ന് ആദായമുണ്ടാകും. സന്താനങ്ങളുടെ ഉയർച്ചയിൽ അഭിമാനവും ആശ്വാസവും ഉണ്ടാകും.
തിരുവോണം : സന്താനങ്ങളുടെ ശ്രേയസ്സിൽ അഭിമാനം തോന്നും. വിരുന്നു സൽക്കാരത്തിൽ അധികചെലവ് അനുഭവപ്പെടും. സഹപാഠികളോടൊപ്പം വിനോദയാത്രയ്ക്ക് അവസരമുണ്ടാകും.
അവിട്ടം : കഴിവിന്റെ പരമാവധി പ്രയത്നിക്കുന്നതുവഴി സൽക്കീർത്തിക്കു യോഗമുണ്ട്. പ്രവർത്തനമണ്ഡലങ്ങളിൽ നിന്നും സാമ്പത്തികനേട്ടം ഉണ്ടാകും.
ചതയം : വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. സന്താനങ്ങളുടെ ശ്രേയസ്സിൽ അഭിമാനം തോന്നും. വിരുന്നു സൽക്കാരത്തിൽ അധികചെലവ് അനുഭവപ്പെടും.
പൂരുരുട്ടാതി : സൽക്കീർത്തിക്കു യോഗമുണ്ട്. പ്രവർത്തനമണ്ഡലങ്ങളിൽ നിന്നും സാമ്പത്തികനേട്ടം ഉണ്ടാകും. ഭൂമി ക്രയവിക്രയങ്ങളിൽ പണം മുടക്കും. പിതൃസ്വത്തിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും.
ഉത്തൃട്ടാതി : അർഥവത്തായ പ്രവർത്തനങ്ങൾ അനുകൂലമായ അവസരങ്ങൾക്കു വഴിയൊരുക്കും. പുതിയ വ്യാപാര–വ്യവസായങ്ങൾക്കു തുടക്കം കുറിക്കും.
രേവതി : വസ്തു–വാഹന ക്രയവിക്രയങ്ങളിൽ പ്രതീക്ഷിച്ചതിലുപരി സാമ്പത്തികനേട്ടം ഉണ്ടാകും. സഹജമായ കഴിവുകൾക്ക് അംഗീകാരം ലഭിക്കും.