ഫെബ്രുവരിയിലെ സമ്പൂർണ നക്ഷത്രഫലം; അശ്വതി, ഭരണി, കാർത്തിക, രോഹിണി

Mail This Article
അശ്വതി: വിദഗ്ധ നിർദേശങ്ങൾ സ്വീകരിച്ച് പുതിയ കര്‍മമണ്ഡലങ്ങളിൽ പ്രവർത്തിക്കാനുള്ള അവസരം വന്നു ചേരും. സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗത്തിന് അവസരം വന്നു ചേരുവാനും അശ്വതി നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു.
ഭരണി:പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗത്തിന് അവസരം വന്നു ചേരും. എല്ലാ പ്രവർത്തനങ്ങൾക്കും കൂടുതൽ പ്രയത്നം വേണ്ടി വരും. വന്നു ചേരുന്ന അവസരം പരമാവധി പ്രയോജനപ്പെടുത്തും. വിദേശത്ത് സ്ഥിരതാമസാനുമതി ലഭിക്കുവാനും ഭരണി നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു.
കാർത്തിക: ഔദ്യോഗിക മേഖലകളിൽ അധികാരപരിധി വർധിക്കും. വാഹനാപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടും. ആത്മാർഥ സുഹൃത്തിനെ സാമ്പത്തികമായി സഹായിക്കും. പുതിയ ഉദ്യോഗത്തിന് അവസരം വന്നു ചേരുവാനും കാർത്തിക നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു.
രോഹിണി:ഔദ്യോഗിക മേഖലകളിൽ സ്ഥാനക്കയറ്റം ലഭിക്കും. കാർഷിക മേഖലകളിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കുവാനും രോഹിണി നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു.