ഫെബ്രുവരിയിലെ സമ്പൂർണ നക്ഷത്രഫലം; അത്തം, ചിത്തിര, ചോതി, വിശാഖം

Mail This Article
അത്തം:ഔദ്യോഗിക മേഖലകളിൽ പലതരത്തിലുള്ള സമ്മർദങ്ങൾ വന്നു ചേരാം. വ്യാപാരവിപണന വിതരണ മേഖലകളിൽ അനുകൂലമായ സാഹചര്യം വന്നു ചേരും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാനുള്ള അവസരം വന്നു ചേരുവാനും അത്തം നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു.
ചിത്തിര:പുതിയ വ്യാപാര വിതരണ വിപണന മേഖലകൾക്ക് തുടക്കം കുറിക്കും. നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കുവാൻ അവസരം വന്നു ചേരും. ദീർഘവീക്ഷണത്തോടു കൂടി ചെയ്യുന്ന പദ്ധതികളിൽ അനുകൂലമായ വിജയം കൈവരിക്കുവാനും ചിത്തിര നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു.
ചോതി:മക്കളുടെ പലവിധ ആവശ്യങ്ങൾക്കായി ജോലിയിൽ നിന്ന് അവധി എടുക്കേണ്ടി വരാം. പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി നേടും. വാക്കു പ്രവർത്തിയും ഫലപ്രദമായിത്തീരുവാനും ചോതി നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു.
വിശാഖം:കർമമണ്ഡലങ്ങളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കും. പുണ്യതീർഥ ഉല്ലാസ യാത്രകൾക്ക് അവസരം വന്നു ചേരും. അർഹമായ പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കുവാനും വിശാഖം നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു.