സമ്പൂർണ ദ്വൈവാര നക്ഷത്രഫലം : കാണിപ്പയ്യൂർ

Mail This Article
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 15 നാഴിക)ആരോപണങ്ങളിൽ നിന്നു കുറ്റവിമുക്തമാകും. വിജ്ഞാനപ്രദമായ ചർച്ചകളിൽ സജീവമായി പങ്കെടുക്കും. വരവും ചെലവും തുല്യമായിരിക്കും. മാതാപിതാക്കൾക്ക് ആശ്വാസവും സമാധാനവും നൽകാൻ സാധിക്കും. കീഴ്വഴക്കം മാനിച്ചു പ്രവർത്തിക്കും. പ്രതീക്ഷകൾ സഫലമാകും. ഉത്സാഹത്തോടു കൂടി പഠിക്കാൻ തയാറാകും. സേവനസാമർഥ്യത്താൽ സർവകാര്യ വിജയം നേടും. പ്രതിസന്ധികൾ തരണം െചയ്യും. സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചാലും ചില ഘട്ടങ്ങളിൽ തുറന്നു പ്രതികരിക്കാൻ നിർബന്ധിതമാകും.
ഇടവക്കൂർ (കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക) സമയോചിതമായ ഇടപെടലുകളാൽ അബദ്ധങ്ങൾ ഒഴിവാകും. അനുകൂല സാഹചര്യങ്ങൾ വന്നു ചേരും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മുടങ്ങിക്കിടപ്പുള്ള പദ്ധതികൾ പുനരാരംഭിക്കും. ബന്ധുവിന്റെ രക്ഷാകർത്തൃത്വം ഏറ്റെടുക്കും. കീഴ്ജീവനക്കാരുടെ സഹകരണമുണ്ടാകും. ഉത്സാഹവും ഉന്മേഷവും കാര്യനിർവഹണശക്തിയും വർധിക്കും. സങ്കീർണമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടതായി വരും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. പൂർവിക സ്വത്തിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങും.
മിഥുനക്കൂർ (മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക) ബന്ധുവിനു സാമ്പത്തിക സഹായം നൽകാനിട വരും. പ്രയത്നങ്ങൾക്കു ഫലമുണ്ടാകും. പാരമ്പര്യപ്രവൃത്തികൾക്കു സമയം കണ്ടെത്തും. ആത്മവിശ്വാസത്തോടു കൂടി പുതിയ ചുമതലകൾ ഏറ്റെടുക്കും. വ്യവസ്ഥകൾ പാലിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പുതിയ കരാർ ജോലിയിൽ ഒപ്പുവയ്ക്കാനിടവരും. മേലധികാരിയുടെ ചുമതലകൾ ഏറ്റെടുക്കും. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ഭക്ഷണക്രമീകരണം ശീലിക്കും.
കർക്കടകക്കൂർ (പുണർതം 15 നാഴിക, പൂയം, ആയില്യം) ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. പാഠ്യവിഷയങ്ങളിൽ ഗുരുവിന്റെ ഉപദേശത്താൽ തുടരാൻ തീരുമാനിക്കും. സ്വന്തം ഉത്തവാദിത്തങ്ങൾ അന്യരെ ഏൽപിക്കരുത്. മഹാസംരംഭങ്ങൾക്കു ഭാഗഭാക്കാകാനുള്ള അവസരം വന്നു ചേരും. അധികാരപരിധിയും ചുമതലകളും വർധിക്കും. ആഗ്രഹസാഫല്യമുണ്ടാകുമെങ്കിലും അഹംഭാവം ഉപേക്ഷിക്കണം. പണം കടം കൊടുക്കരുത്. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം. മത്സരരംഗങ്ങളിൽ വിജയിക്കും. ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കും.
ചിങ്ങക്കൂർ ( മകം, പൂരം, ഉത്രം 15 നാഴിക) അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കുന്നതിൽ മനഃസന്തോഷവും ആത്മസംതൃപ്തിയും ഉണ്ടാകും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ പരിഗണിക്കും. വിഷമാവസ്ഥയിലുള്ള സഹപ്രവർത്തകർക്കു സാമ്പത്തിക സഹായം നൽകാൻ സാധിക്കുന്നതിൽ ആശ്വാസം തോന്നും. വാഗ്വാദങ്ങളിൽ നിന്നും പിന്മാറണം. സന്താനങ്ങളുടെ സാമ്പത്തിക ദുരുപയോഗങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും. വ്യവസ്ഥകൾ പാലിക്കാൻ കഴിയാത്തതിനാൽ ലാഭശതമാനം കുറയും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം.
കന്നിക്കൂർ (ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക) വ്യാപാരത്തിലെ പ്രവർത്തനവൈകല്യം പരിഹരിക്കും. പൊതുപ്രവർത്തനങ്ങളിൽ സജീവമാകും. സത്യസന്ധമായ പ്രവർത്തനങ്ങൾക്ക് അംഗീകാരവും പ്രോത്സാഹനവും ലഭിക്കും. അമിതമായ ആത്മവിശ്വാസം അബദ്ധങ്ങൾക്കു വഴിയൊരുക്കും. മാതാപിതാക്കൾക്ക് ഒപ്പം താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റം പ്രതീക്ഷിക്കാം. ഗൃഹോപകരണങ്ങൾക്കു കേടുപാടുകൾ സംഭവിക്കും. സഹപ്രവർത്തകരുടെ നിസഹകരണ മനോഭാവത്താൽ മനോവിഷമമുണ്ടാകും.
തുലാക്കൂർ (ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക) സൗമ്യസമീപനത്താൽ സർവകാര്യവിജയം നേടും. മേലധികാരിയുടെ പ്രതിനിധിയായി പ്രവർത്തിക്കും. നിശ്ചിത സമയപരിധിക്കുള്ളിൽ കൂടുതൽ പ്രവൃത്തികൾ ചെയ്തു തീർക്കും. ക്ഷമിക്കാനും സഹിക്കാനുമുള്ള കഴിവു സർവാദരങ്ങൾക്കും വഴിയൊരുക്കും. സുഹൃത്ബന്ധങ്ങളിൽ നിന്നും അബദ്ധമുണ്ടാകാതെ സൂക്ഷിക്കണം. സംതൃപ്തിയുള്ള ഗൃഹം വാങ്ങാൻ ധാരണയാകും. നിന്ദാശീലം ഉപേക്ഷിക്കണം. സമൂഹത്തില് ഉന്നതരെ പരിചയപ്പെടാൻ അവസരമുണ്ടാകും.
വൃശ്ചികക്കൂർ (വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട) അവ്യക്തമായ കാര്യങ്ങൾക്ക് അന്യരെ സംശയിക്കുന്ന പ്രവണത ഉപേക്ഷിക്കണം. സമൂഹത്തിൽ ഉന്നതരെ പരിചയപ്പെടാൻ അവസരമുണ്ടാകും. പുതിയ ഭരണപരിഷ്കാരം ഉൾക്കൊള്ളാൻ കഠിനശ്രമം വേണ്ടി വരും. ശത്രുക്കൾ മിത്രങ്ങളായി തീരും. ജീവിത പങ്കാളിയുടെ ആവശ്യങ്ങൾ പരിഗണിക്കും. കുടുംബത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. വിട്ടുവീഴ്ചാമനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഹ്രസ്വകാല പാഠ്യപദ്ധതിക്കു ചേരും. വിഷമഘട്ടം തരണം ചെയ്യും.
ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം 15 നാഴിക)ഗൃഹനിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ആത്മപ്രശംസ അബദ്ധങ്ങൾക്കു വഴിയൊരുക്കം. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. വ്യാപാരത്തിലെ അനിശ്ചിതാവസ്ഥകൾ പരിഹരിക്കാൻ ബന്ധുസഹായം തേടും. പൊതുപ്രവർത്തനങ്ങളിൽ ജനാംഗീകാരം ലഭിക്കും. നിലവിലുള്ള ഉദ്യോഗത്തോടനുബന്ധമായി ലാഭശതമാന വ്യവസ്ഥകളോടു കൂടിയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. വാത–നീർദോഷ രോഗപീഡകൾ വർധിക്കും. വിശേഷ ദേവാലയ ദർശനം നടത്തും.
മകരക്കൂർ ( ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക)ഉദ്യോഗത്തിലെ അനിശ്ചിതാവസ്ഥകൾ പരിഹരിക്കാൻ ഉപദേശം തേടും. വിജ്ഞാനം ആർജിക്കാനും പകർന്നു കൊടുക്കാനും അവസരം ഉണ്ടാകും. സന്താനങ്ങളുടെ സാമീപ്യം ആശ്വാസത്തിനു വഴിയൊരുക്കും. പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും. വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വ്യാപാര വ്യവസായ മേഖലകളിൽ വിതരണ സമ്പ്രദായം ത്വരിതപ്പെടുത്താൻ ഉത്സാഹികളായ ഉദ്യോഗസ്ഥരെ നിയമിക്കും.
കുംഭക്കൂർ ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക) വിതരണ മേഖലയിൽ നിന്നു നേട്ടമുണ്ടാകും. സുഹൃത്സഹായത്താൽ വാണിജ്യരംഗം വിപുലപ്പെടുത്തും. വാഹന ഉപയോഗത്തിൽ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും വേണം. ജാമ്യം നിന്ന വകയിൽ പണം കൊടുത്തു തീർക്കേണ്ടതായി വരും. ഉദ്യോഗത്തിൽ പുരോഗതിയില്ലാത്തതിനാൽ ഉപരിപഠനത്തിനു ചേരും. ആശയവിനിമയങ്ങളിൽ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം. നല്ല വാക്കുകൾ പറഞ്ഞാലും മറ്റുള്ളവർക്കു വിപരീതമായി തോന്നും. ആത്മീയ പ്രഭാഷണങ്ങൾ മനഃസമാധാനത്തിനു വഴിയൊരുക്കും.
മീനക്കൂർ ( പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി) കുടുംബത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. ബന്ധുവിന്റെ ഉയർച്ചയിൽ ആത്മാർഥമായി അഭിനന്ദിക്കും. കൃത്യനിർവഹണത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കും. ശത്രുതാമനോഭാവത്തിലായിരുന്നവർ മിത്രങ്ങളായി തീരും. ശ്രദ്ധക്കുറവുകൊണ്ടു സാമ്പത്തിക നഷ്ടമുണ്ടാകും. ഗൃഹനിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. വ്യവഹാര വിജയമുണ്ടാകും. സഹജമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമുണ്ടാകും.