മാർച്ചിലെ സമ്പൂർണ നക്ഷത്രഫലം; അശ്വതി, ഭരണി, കാർത്തിക, രോഹിണി

Mail This Article
അശ്വതി: ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കും. വിദ്യാർഥികൾക്ക് സമയം അനുകൂലം. ആരോഗ്യകാര്യങ്ങളില്‍ കൂടുതൽ ശ്രദ്ധിക്കും. കൂടുതൽ വിസ്തൃതിയുള്ള ഭൂമി വാങ്ങി വാസ്തുശാസ്ത്രപ്രകാരം വീടു നിർമിക്കുവാനും അശ്വതി നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.
ഭരണി: പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിക്കാത്ത മേഖലകളിൽ സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യത കാണുന്നു. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. പരീക്ഷ, ഇന്റർവ്യൂ, കലാകായികമത്സരങ്ങൾ, ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങൾ എന്നിവയിലെല്ലാം അനുകൂലമായ വിജയം കൈവരിക്കുവാനും ഭരണി നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.
കാർത്തിക: വ്യാപാരവിപണന വിതരണ മേഖലകളിൽ പുതിയ ആശയങ്ങൾ സ്വീകരിക്കും. വിദ്യാർഥികൾക്ക് സമയം അനുകൂലം. കർമമണ്ഡലങ്ങളിൽ അനുകൂലമായ സാഹചര്യം വന്നു ചേരുവാനും കാർത്തിക നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.
രോഹിണി: അഹോരാത്രം പ്രവൃത്തിക്കുന്നതു വഴി കർമമേഖലകളിൽ അനുകൂലമായ സാഹചര്യം വന്നു ചേരും. പുത്രപൗത്രാദി സംരക്ഷണത്താൽ ആശ്വാസം തോന്നും. വിദേശത്തുള്ളവർക്ക് സ്ഥിരതാമസാനുമതി ലഭിക്കുവാനും രോഹിണി നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.