മീനത്തിൽ ഉദിച്ചുയരുന്ന 9 നക്ഷത്രക്കാർ; ഭാഗ്യം ഇവർക്കൊപ്പം, സമ്പൂർണ മാസഫലം

Mail This Article
അശ്വതി: ഈശ്വരപ്രാർഥനകളാലും ആയുർവേദ–പ്രകൃതിചികിത്സകളാലും സന്താനഭാഗ്യമുണ്ടാകും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. പാരമ്പര്യപ്രവൃത്തികൾക്കു പരിശീലനം നേടി പ്രവർത്തനതലത്തിൽ കൊണ്ടുവരും. പ്രായാധിക്യമുള്ളവരുടെ വാക്കുകൾ പലപ്പോഴും യാഥാർഥ്യങ്ങളോടു പൊരുത്തപ്പെടുന്നതിനാൽ ആദരം തോന്നും. ജനോപകാരപ്രദമായ പ്രവൃത്തികളിൽ ഏർപ്പെടുന്നത് ആശ്വാസത്തിനും മനസ്സംതൃപ്തിക്കും അംഗീകാരത്തിനും വഴിയൊരുക്കും.
ഭരണി :സാമ്പത്തികവിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ആത്മവിമർശനത്താൽ പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാൻ സാധിക്കും. സ്വയം നിശ്ചയിച്ച വിവാഹത്തിൽ നിന്നു പിന്മാറി രക്ഷിതാക്കൾ നിശ്ചയിക്കുന്നതിനു തയാറാകും. ജീവിതപങ്കാളിയുടെ ആശയങ്ങൾ വിപരീതസാഹചര്യങ്ങളെ അതിജീവിക്കാൻ സഹായകമാകും. ശുഭകർമങ്ങൾക്കും സൽക്കർമങ്ങൾക്കും ആത്മാർഥമായി സഹകരിക്കും.
കാർത്തിക : ജലോദ്ഭവ– ജലാശ്രിത പ്രവൃത്തികളിൽ നിന്നു സാമ്പത്തികനേട്ടമുണ്ടാകും. പ്രതികൂലപ്രവൃത്തിയുള്ള ജോലിക്കാരെ പിരിച്ചുവിടും. അവിചാരിതമായ തടസ്സങ്ങളെ അതിജീവിക്കാൻ അഹോരാത്രം പ്രയത്നം വേണ്ടിവരും. പ്രാരംഭത്തിൽ എല്ലാ കാര്യങ്ങൾക്കും തടസ്സങ്ങൾ അനുഭവപ്പെടുമെങ്കിലും അന്തിമമായി വിജയം ഉണ്ടാകും. അശ്രദ്ധ കൊണ്ടു ദേഹത്തിൽ മുറിവുകളും വീഴ്ചയും ഉണ്ടാകും.
രോഹിണി: സ്ത്രീയപ്രായോഗികവശങ്ങൾ ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ ആഗ്രഹസാഫല്യമുണ്ടാകും. പ്രായത്തിലുപരി പക്വതയുള്ള പുത്രന്റെ സമീപനത്തിൽ ആത്മാഭിമാനം തോന്നും. പുരോഗതിയില്ലാത്ത ഗൃഹം വിൽപന ചെയ്ത്, ഭൂമി വാങ്ങി വാസ്തുശാസ്ത്രവിധിപ്രകാരം ഗൃഹനിർമാണം തുടങ്ങും. പൊതുജന ആവശ്യം മാനിച്ച് ഉൽപന്നങ്ങൾക്ക് ഗുണനിലവാരം ഉയർത്തും. നീതിന്യായങ്ങൾ നടപ്പിലാക്കുവാൻ നിയമസഹായം തേടും.
മകയിരം :മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടു കൂടി ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ലക്ഷ്യപ്രാപ്തി നേടും. അഭയം പ്രാപിച്ചു വരുന്നവർക്ക് ആശ്രയം നൽകും. വാഹനം മാറ്റിവാങ്ങുവാനിടവരും. ദീർഘകാല നിക്ഷേപമെന്ന നിലയിൽ ഭൂമി വാങ്ങുവാൻ അവസരമുണ്ടാകും. അന്യദേശത്തു വസിക്കുന്നവർക്ക് മാതാപിതാക്കളെ ഒരുമിച്ചു താമസിപ്പിക്കുവാൻ സാധിക്കും.
തിരുവാതിര: അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സാധിക്കും. സന്താനഭാഗ്യമുണ്ടാകും. വാഹനം മാറ്റി വാങ്ങും. വിവേചനബുദ്ധിയും അനുഭവജ്ഞാനവും പൊതുജന ആവശ്യവും പുതിയ തൊഴിൽമേഖലകളുടെ ആശയങ്ങൾക്കു വഴിയൊരുക്കും. പുത്രപൗത്രാദികളോടൊപ്പം വിദേശത്ത് താമസിക്കുവാനിടവരും.
പുണർതം : സഹകരണപ്രസ്ഥാനങ്ങള്‍ക്ക് സാരഥ്യസ്ഥാനം വഹിക്കാന്‍ ഇടവരുമെങ്കിലും സാമ്പത്തികവിഭാഗത്തിൽ നിന്നു പിന്മാറുകയാണു നല്ലത്. മാതാവിന്റെ അസുഖം നിമിത്തം ജന്മനാട്ടിലെ ഉദ്യോഗത്തിനു ശ്രമിക്കും. ക്ഷമിക്കാനും സഹിക്കാനുമുള്ള കഴിവ് അബദ്ധങ്ങളെ അതിജീവിക്കുന്നതിന് ഉപകരിക്കും. വ്യക്തിപ്രഭാവത്താലും സുതാര്യതയുള്ള സമീപനത്താലും ദുഷ്പ്രചരണങ്ങൾ നിഷ്പ്രഭമാകും. വർഷങ്ങൾക്കു ശേഷം ജന്മനാട്ടിലേക്കുള്ള പുനരധിവാസത്തിന് അകാരണ തടസ്സങ്ങൾ അനുഭവപ്പെടും.
പൂയം: കലാകായികമത്സരങ്ങൾക്ക് പരിശീലനം തുടങ്ങും. നീതിന്യായങ്ങൾ നടപ്പിലാക്കുവാൻ നിയമസഹായം േതടും. കുടുംബത്തിലെ അഭിപ്രായവ്യത്യാസം പരിഹരിച്ച് ആഹ്ലാദ അന്തരീക്ഷം സംജാതമാകും. ധർമപ്രവൃത്തികൾക്കും പുണ്യപ്രവൃത്തികൾക്കും സഹകരിക്കും. അനാവശ്യമായ ആധിയും ദുസ്സംശയങ്ങളും ഒഴിവാക്കണം.
ആയില്യം: സജ്ജനസംസർഗത്താൽ നല്ല ചിന്തകൾ ഉണ്ടാകും. പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. അനൗദ്യോഗികമായി സാമ്പത്തിക വരുമാനമുണ്ടാകുമെങ്കിലും ചെലവിനങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ജനമധ്യത്തിൽ പരിഗണന ലഭിക്കുമെങ്കിലും കക്ഷിരാഷ്ട്രീയ മത്സരങ്ങളിൽ പരാജയപ്പെടും. പ്രത്യേക പാഠ്യപദ്ധതിയിൽ ചേരുവാൻ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും.
മകം: പ്രവർത്തനമേഖലകളിൽ അഭൂതപൂർവമായ പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. കലാകായികരംഗങ്ങൾ, നറുക്കെടുപ്പ്, സമ്മാനപദ്ധതികൾ തുടങ്ങിയവയിൽ വിജയിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. ജോലി രംഗത്തു കഴിവിന്റെ പരമാവധി പ്രകടിപ്പിക്കുവാൻ സാധിക്കും.
പൂരം: അനാവശ്യമായ ആധിയും ദുസ്സംശയങ്ങളും ഒഴിവാക്കണം. നിലവിലുള്ള വാഹനം മാറ്റി വലിയ വാഹനം വാങ്ങുവാനിടവരും. കാര്യകാരണസഹിതം സമർപ്പിക്കുന്ന അപേക്ഷകർക്ക് അംഗീകാരം ലഭിക്കും. സാധുകുടുംബത്തിലെ കുട്ടികൾക്കു വിദ്യാഭ്യാസത്തിനു സാമ്പത്തികസഹായം ചെയ്യുവാൻ അവസരമുണ്ടാകും. മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കാൻ സാധിക്കും.
ഉത്രം: സഹവർത്തിത്വഗുണത്താൽ നല്ല ചിന്തകൾ ഉണ്ടാകും. നിസ്സാരകാര്യങ്ങൾക്കു പോലും കൂടുതൽ പ്രയത്നം വേണ്ടിവരും. സൂക്ഷ്മതക്കുറവു കൊണ്ടു വാഹനാപകടമുണ്ടാകും. അംഗീകാരങ്ങൾക്കു കാലതാമസമുണ്ടാകും. ജീവിതയാഥാർഥ്യങ്ങളെ മനസ്സിലാക്കി, വിട്ടുവീഴ്ചമനോഭാവം സ്വീകരിച്ചാൽ ദാമ്പത്യജീവിതത്തിൽ ഏറെക്കുറെ അനുകൂലമായ അന്തരീക്ഷം സംജാതമാകും. സജീവസാന്നിധ്യത്താൽ വ്യാപാര–വിപണന– വിതരണ മേഖലകളിലുള്ള അനിശ്ചിതാവസ്ഥ ഒഴിഞ്ഞു പോകും.
അത്തം: ഔദ്യോഗികപരിശീലനത്തിനു മാസങ്ങളോളം അന്യദേശവാസം വേണ്ടി വരും. ഭയ–ഭക്തി–ബഹുമാനത്തോടു കൂടി ചെയ്യുന്നതെല്ലാം വിജയിക്കും. സ്വഭാവ വിശേഷത്താൽ പുതിയ തൊഴിലവസരങ്ങൾ വന്നു ചേരും. തൊഴിൽമേഖലകളില്‍ കാലോചിതമായ പരിഷ്കാരങ്ങൾ അവലംബിക്കും. ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിനു ചേരും.
ചിത്തിര : അറിവുള്ള വിഷയങ്ങൾ ആവശ്യമുള്ള സമയത്ത് അവതരിപ്പിക്കുവാൻ സാധിക്കില്ല. വേണ്ടപ്പെട്ടവർ കാരണമില്ലാതെ വിരോധികളായിത്തീരും. ഈശ്വരപ്രാർഥനകളാലും സൗമ്യസമീപനത്താലും പ്രതികൂലസാഹചര്യങ്ങളെ ഏറെക്കുറെ അതിജീവിക്കും. വ്യവസ്ഥകൾ പാലിക്കുവാൻ കഠിനപ്രയത്നം വേണ്ടിവരും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കുവാനിടവരുമെങ്കിലും പ്രതികരിക്കാതിരിക്കുകയാകും ഭാവിയിലേക്കു നല്ലത്.
ചോതി: പ്രവർത്തനശൈലിയിൽ കാലോചിതമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുവാൻ സാധിക്കും. പല രംഗത്തും പിന്തള്ളപ്പെടുന്ന അവസ്ഥയെ അതിജീവിക്കുവാൻ കഴിയും. പുണ്യതീർഥ–ദേവാലയ–ഉല്ലാസ–വിനോദയാത്രയ്ക്കു സാധ്യതയുണ്ട്. ഗൃഹനിർമാണം പൂർത്തിയാക്കി താമസിച്ചു തുടങ്ങും. സുതാര്യതയുള്ള സമീപനത്താൽ ഊഹാപോഹങ്ങളെ അതിജീവിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കുവാൻ സാധ്യതയില്ലാത്തതിനാൽ ഉപരിപഠനത്തിനു ചേരുന്നതിനെക്കുറിച്ച് ആലോചിക്കും.
വിശാഖം: അനുരഞ്ജനം സാധ്യമാകും. സമാനചിന്താഗതിയിലുള്ളവരുമായി സംസർഗത്തിലേർപ്പെടുവാൻ അവസരമുണ്ടാകും. അസാധ്യമെന്നു തോന്നുന്ന പലതും നിഷ്പ്രയാസം സാധിക്കും. പ്രവൃത്തിയിലുള്ള നിഷ്കർഷയും ലക്ഷ്യബോധവും പുതിയ അവസരങ്ങൾക്കു വഴിയൊരുക്കും. എല്ലാവരോടും വശ്യമായ രീതിയിലുള്ള പ്രവർത്തനശൈലിയിൽ പുത്രനെക്കുറിച്ച് അഭിമാനം തോന്നും.
അനിഴം : അനുദിനം വർധിക്കുന്ന ചെലവുകൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ നിർബന്ധിതനാകും. ബന്ധുവിന്റെ അകാലവിയോഗത്തിൽ അതീവദുഃഖമനുഭവപ്പെടും. ഔദ്യോഗിക ജീവിതത്തിൽ ക്ലേശങ്ങളും യാത്രകളും സമ്മർദവും അനുഭവിക്കേണ്ടിവരും.
തൃക്കേട്ട : മറ്റുള്ളവർക്കു നിര്‍ദേശവും ഉപദേശവും നൽകി സാമ്പത്തികനേട്ടമുണ്ടായെന്നറിഞ്ഞതിനാൽ സന്തോഷം തോന്നും. എന്നാൽ സ്വന്തമായി ചെയ്താൽ സാമ്പത്തികനേട്ടം കുറയും. നേടിയ അറിവ് പ്രതിഫലേച്ഛ കൂടാതെ മറ്റുള്ളവര്‍ക്കു പകർന്നു കൊടുക്കുന്നതിൽ ആത്മാഭിമാനം തോന്നും. പ്രതികൂലസാഹചര്യങ്ങളെ അഭിമുഖീകരിക്കുവാനുള്ള ആർജവമുണ്ടാകും. ചിരപരിതമായ പ്രവൃത്തികളിൽ ഏർപ്പെടുന്നതു കൊണ്ട് അനുഭവഫലം ഏറെക്കുറെ ഉണ്ടാകും.
മൂലം: ഭരണസംവിധാനത്തിൽ പുതിയ ആശയങ്ങൾ യാഥാർഥ്യമാക്കുന്നതിനാൽ ആത്മസംതൃപ്തിയുണ്ടാകും. കീഴ്ജീവനക്കാർ വരുത്തിവച്ച അബദ്ധങ്ങൾ തിരുത്തുവാൻ തയാറാകും. ആവർത്തനവിരസത ഒഴിവാക്കുവാൻ പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനു തയാറാകും. അവധിക്കാലത്ത് വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനിടവരും. വർഷങ്ങൾക്കു മുൻപു വാങ്ങിയ ഭൂമി വിൽക്കുന്നതിനെക്കുറിച്ച് ആലോചിക്കും.
പൂരാടം: സ്വപ്നസാക്ഷാത്കാരത്താൽ ആത്മനിർവൃതിയുണ്ടാകും. വലിയ വാഹനം വാങ്ങുവാൻ അവസരമുണ്ടാകും. ബന്ധുക്കൾ തമ്മിലുള്ള തർക്കങ്ങളിൽ അഭിപ്രായം പറയാതിരിക്കുന്നതാണു നല്ലത്. ഗൗരവമുള്ള വിഷയങ്ങള്‍ ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാൻ സാധിക്കും. ആഗ്രഹങ്ങളും അഭിലാഷങ്ങളും സഫലമാകും.
ഉത്രാടം: യാഥാർഥ്യങ്ങളോടു പൊരുത്തപ്പെട്ടു ജീവിതപങ്കാളിയുടെ നിർദേശങ്ങൾ പലപ്പോഴും യുക്തമായ തീരുമാനങ്ങൾ സ്വീകരിക്കുവാൻ ഉപകരിക്കും. ദമ്പതികളുടെ ഏകാഭിപ്രായത്തോടുകൂടിയ ആവശ്യങ്ങൾ പരിഗണിക്കപ്പെടും. വിദഗ്ധ നിർദേശത്താൽ ഹ്രസ്വകാല സുരക്ഷാപദ്ധതിയിൽ പണം നിക്ഷേപിക്കും. ആജ്ഞാനുവർത്തികളുടെ നിർദേശങ്ങൾ പലപ്പോഴും ദീർഘവീക്ഷണത്തോടു കൂടിയതിനാൽ സ്വീകരിക്കും.
തിരുവോണം : കഴിഞ്ഞ വർഷം ചെയ്തുപോയ തെറ്റുകൾ തിരുത്തുവാൻ അവസരമുണ്ടാകും. ഏറ്റെടുത്ത കരാർജോലി പൂർത്തിയാക്കി പുതിയത് ഏറ്റെടുക്കും. മഹാന്മാരുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ തയാറാകും. സ്വപ്നസാക്ഷാത്കാരത്താൽ ആത്മനിർവൃതിയുണ്ടാകും. വലിയ വാഹനം വാങ്ങുവാൻ അവസരമുണ്ടാകും.
അവിട്ടം: നയതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. അന്വേഷണവിധേയനായി മാസങ്ങളോളം ഉദ്യോഗത്തിൽ നിന്നു വിട്ടുനിൽക്കേണ്ടിവരും. ചിരകാലാഭിലാഷമായ വിദേശ ഉദ്യോഗം ലഭിക്കുമെങ്കിലും സാമ്പത്തികനേട്ടം കുറയും. പ്രമുഖരുടെ ആപ്തവചനങ്ങൾ പലപ്പോഴും പ്രതിസന്ധികൾ തരണം ചെയ്യുവാനും യുക്തമായ തീരുമാനങ്ങൾ സ്വീകരിക്കുവാനും ഉപകരിക്കും.
ചതയം: യാഥാർഥ്യം മനസ്സിലാക്കാത്തതിനാല്‍ ബന്ധുക്കളും സ്വന്തക്കാരും വിരോധികളായിത്തീരും. വർഷങ്ങൾക്കു ശേഷം സഹപാഠിയെ കാണാനും ഗതകാലസ്മരണങ്ങൾ പങ്കുവയ്ക്കാനും അവസരമുണ്ടാകും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദബന്ധത്തിൽ ഏർപ്പെടുന്നതു വഴി പുതിയ കർമപദ്ധതികൾ രൂപകൽപന ചെയ്യാൻ സാധിക്കും.
പൂരുരുട്ടാതി: ചികിത്സകളാലും ഈശ്വരപ്രാർഥനകളാലും സന്താനഭാഗ്യമുണ്ടാകും. അവഗണിക്കപ്പെട്ട കാര്യങ്ങൾ പരിഗണിക്കപ്പെടുന്നതിനാൽ ആശ്വാസമുണ്ടാകും. പ്രവർത്തനപുരോഗതിക്ക് അനുയോജ്യമായ ആശയങ്ങൾ ആജ്ഞാനുവർത്തികളിൽ നിന്നു വന്നു ചേരുന്നതിനാൽ ആത്മവിശ്വാസം കൂടും. ജീവിതനിലവാരം കൂടിയതിനാൽ കൂടുതൽ സൗകര്യമുള്ള വീടു വാങ്ങുവാൻ ആലോചിക്കും.
ഉത്തൃട്ടാതി: പഠിച്ച വിദ്യ പ്രാവർത്തികമാക്കുവാൻ അവസരം വന്നു ചേരും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. അഭൂതപൂർവമായ വളർച്ച എല്ലാ മേഖലകളിലും വന്നു ചേരും. വ്യത്യസ്ത സുരക്ഷാപദ്ധതികളിൽ ഏർപ്പെടുന്നതു കുടുംബസംരക്ഷണത്തിനു വഴിയൊരുക്കും. ചിരകാലാഭിലാഷമായ വിദേശയാത്ര സഫലമാകും.
രേവതി: നിരാലംബരായവർക്ക് അഭയം നൽകുന്നതിൽ ആത്മാഭിമാനം തോന്നും. സങ്കീർണമായ കാര്യങ്ങൾ ലളിതമായി ചെയ്തു തീർക്കുന്നതിൽ ആത്മാഭിമാനം തോന്നും. അതിലുപരി ആത്മവിശ്വാസവും ഉണ്ടാകും. പുതിയ ഭരണസംവിധാനം പ്രവർത്തനക്ഷമതയ്ക്കു വഴിയൊരുക്കും. സദുദ്ദേശ്യത്തോടെയുള്ള സമീപനം മൂലം എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും.