ADVERTISEMENT

അശ്വതി : ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ നിലനില്‍ക്കുന്നു. മംഗള കർമങ്ങളിൽ സംബന്ധിക്കും. ഏതെങ്കിലും തരത്തിലുള്ള സ്‌ഥാനലബ്‌ധിയുണ്ടാകും. സ്വദേശം വിട്ടുനില്‍ക്കേണ്ടി വന്നേക്കാം. എന്നാല്‍ അതുമൂലം സാമ്പത്തികനേട്ടമായിരിക്കും ഉണ്ടാവുക. വ്യവഹാരങ്ങളില്‍ വിജയം. 

ഭരണി : പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. മനസ്സിൽ നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും. വിശ്രമം കുറയും. അന്യദേശവാസം വേണ്ടിവരും. സാമ്പത്തികവിഷമതകള്‍ ശമിക്കും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. സന്താനങ്ങള്‍ക്കായി പണം ചെലവിടും. അര്‍ഹിക്കാത്ത ധനം കൈവശം വന്നുചേര്‍ന്നെന്നു വരാം. 

കാർത്തിക : മാതൃഗുണം ലഭിക്കും. ജീവിതപങ്കാളിവഴി നേട്ടം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികവ്. അടുത്ത ബന്ധുക്കളുടെ വിവാഹം നടക്കുകയും അതില്‍ സംബന്ധിക്കുകയും ചെയ്യും. സ്വപ്രയത്നത്താല്‍ വിജയം. നേട്ടങ്ങള്‍ മനഃസന്തോഷം നല്‍കും. ആരോഗ്യപരമായി  അനുകൂല വാരം. തൊഴിൽപരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. 

രോഹിണി : അനാവശ്യചിന്തകൾ വര്‍ധിക്കും. അന്യരെ വാക്കുകൊണ്ട് വേദനിപ്പിക്കും. ജീവിത സുഖം വര്‍ധിക്കും. സ്വന്തം കഴിവിനാല്‍ കാര്യങ്ങള്‍ സാധിക്കും. ദീര്‍ഘയാത്ര വേണ്ടിവരും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും. കുടുംബത്തിൽ മംഗള കർമങ്ങൾ നടക്കും. തൊഴിൽരംഗത്ത് അന്യരുടെ ഇടപെടൽ. 

മകയിരം : ദാമ്പത്യഭിന്നതകൾ ശമിക്കും. ആരോഗ്യപുഷ്‌ടിയുണ്ടാകും. വാഹനസംബന്ധിയായ പണച്ചെലവുണ്ടാകും. ഉത്തരവാദിത്വം വര്‍ധിക്കും. പല പ്രധാന പ്രവൃത്തികളും സമയബന്ധിതമായി ചെയ്‌തു തീര്‍ക്കേണ്ടിവരും. മേലധികാരികൾ, തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ. കർമരംഗത്ത് എതിർപ്പുകൾ നിലനിന്നിരുന്നത് ശമിക്കും. 

തിരുവാതിര : കുടുംബസമേതം യാത്രകൾ നടത്തും. സന്താനങ്ങളെക്കൊണ്ടുള്ള സന്തോഷം. വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്നവിജയം. മാനസികമായി നിലനിന്നിരുന്ന സംഘര്‍ഷം അയയും. തൊഴിൽപരമായ പുരോഗതി. ബന്ധു ജനഗുണം വർധിക്കും. വിശ്രമം കുറയും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെടും. 

പുണർതം : പുതിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വിജയം കൈവരിക്കും. കാര്‍ഷികമേഖലയില്‍ നിന്നു നേട്ടം. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒന്നിക്കും. കലാസാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയം. അഭിപ്രായഭിന്നതകൾ ശമിക്കുക വഴി കുടുംബസുഖം വര്‍ധിക്കും. ആരോഗ്യവിഷമതകൾക്ക് സാധ്യത. 

പൂയം : പുതിയ ജോലികളിൽ ശോഭിക്കുവാൻ കഴിയും. മംഗല്യഭാഗ്യം ഉണ്ടാകും. മാതാപിതാക്കളുമായി അഭിപ്രായഭിന്നത ഉണ്ടായേക്കാം. സ്വന്തം ഇഷ്‌ടത്തിനനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് നീങ്ങും. ദാമ്പത്യസുഖവര്‍ധന. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കും. വ്യവഹാര വിജയം കൈവരിക്കും.  

ആയില്യം : വ്യവഹാര സംബന്ധിയായ പണച്ചെലവുണ്ടാകും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ഒന്നിലധികം തവണ ദീര്‍ഘയാത്രകള്‍ വേണ്ടിവരും. വിശ്രമം കുറയും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും. ദാമ്പത്യപരമായ അസ്വസ്ഥതകൾ ഉടലെടുക്കും. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക.  

മകം : ധനപരമായ പുരോഗതി. സുഹൃത്തുക്കളിൽ നിന്നുള്ള പിന്തുണ വർധിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്‌തി. ഔദ്യോഗികപരമായ യാത്രകള്‍ വേണ്ടിവരും. മത്സരപ്പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയിക്കുവാന്‍ സാധിക്കും. അന്യരുടെ സഹായം ലഭിക്കും. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് വിജയം. 

പൂരം : ഉദ്ദിഷ്ട കാര്യസാധ്യത്തിന് തടസ്സം. ധനപരമായി വാരം നന്നല്ല. കർമരംഗത്ത് പ്രതിസന്ധികൾ ഉടലെടുക്കും. കലാസാഹിത്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലം. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകള്‍ മൂലം ആപത്തില്‍പ്പെടാം. സാമ്പത്തിക അച്ചടക്കം പാലിക്കുവാന്‍ പലപ്പോഴും കഴിയാതെവരും. 

ഉത്രം : കാര്യപുരോഗതി കൈവരിക്കും. പ്രവർത്തനങ്ങളിൽ വിജയം. ഭൂമി, വീട് ഇവ വാങ്ങുവാനുള്ള അഡ്വാൻസ് നൽകും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. വിദ്യാഭ്യാസപരമായും തൊഴില്‍പരമായും നേട്ടങ്ങൾ കൈവരിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കൾ വഴി നേട്ടം. പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം. 

അത്തം : മാനസിക സുഖവർധന. കർമരംഗത്ത് നേട്ടങ്ങൾ. അടുത്ത സുഹൃത്തുക്കൾ വഴി ധനസഹായം. കുടുംബസമേതം യാത്രകള്‍ നടത്തും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം. ബന്ധുജനഗുണം വര്‍ധിക്കും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. 

ചിത്തിര : തൊഴിൽപരമായ അലച്ചിൽ വർധിക്കും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്. അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. ധനകാര്യസ്‌ഥാപനങ്ങളില്‍ നിന്ന് പണം കടം വാങ്ങേണ്ടിവരും. വാഹനയാത്രകള്‍ക്കിടെ ധനനഷ്‌ടം സംഭവിക്കാനും സാധ്യത. കര്‍ണ രോഗബാധ. ഇഷ്‌ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും.

ചോതി : നില നിന്നിരുന്ന തടസ്സങ്ങൾ മാറും. സാമ്പത്തികമായി ചെറിയ നേട്ടം. പ്രവർത്തന മാന്ദ്യം വിട്ടൊഴിയും എങ്കിലും എല്ലാ കാര്യത്തിലും അധിക ശ്രദ്ധ പുലർത്തുക. ജലജന്യ രോഗ സാധ്യത. തൊഴില്‍രംഗത്ത് അവിചാരിത നേട്ടങ്ങൾ. യാത്രകള്‍ വഴി നേട്ടം. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കും. രോഗാവസ്‌ഥയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. 

വിശാഖം : ദാമ്പത്യ കലഹം ശമിക്കും. ഉദരരോഗ സാധ്യത. സ്വകാര്യ സ്ഥാപനത്തിൽ തൊഴിൽ ലഭിക്കും. സാമ്പത്തികമായി വാരം  അനുകൂലമല്ല. കുടുംബസുഹൃത്തുക്കളില്‍ നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്‌ടിക്കും. സദ്‌കാര്യങ്ങള്‍ക്കായി പണം മുടക്കേണ്ടിവരും. കൃഷിപ്പണിയില്‍ താൽപര്യം വര്‍ധിക്കും. മോഷണം പോയ വസ്‌തുക്കള്‍ തിരികെ കിട്ടും. 

അനിഴം : വിദേശതൊഴിൽ ശ്രമത്തിൽ അനുകൂല മറുപടികൾ. യാത്രകൾ വഴി നേട്ടം. കടങ്ങൾ വീട്ടുവാൻ സാധിക്കും. സുഹൃത്തുക്കൾക്കായി പണച്ചെലവ്. തൊഴില്‍രംഗത്ത് നിലനിന്നിരുന്ന അനശ്‌ചിതത്വം മാറും. ബന്ധുക്കള്‍വഴി കാര്യലാഭം. പ്രധാന ദേവാലയങ്ങളില്‍ വഴിപാട് കഴിക്കുവാനവസരം. ഭക്ഷണസുഖം വര്‍ധിക്കും. വ്യവഹാരവിജയം ലഭിക്കും.  

തൃക്കേട്ട : സന്താനങ്ങൾക്ക് രോഗബാധാ സാധ്യത. കുടുബപ്രശ്നങ്ങളിൽ ശമനം. തൊഴിൽ മേഖല ശാന്തമാകും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി മുന്നോട്ട് പോയിയെന്നുവരില്ല. വിശ്രമം കുറയും. തൊഴിൽ അന്വേഷിക്കുന്നവർക്ക് അനുകൂല വാരമല്ല. ജലജന്യരോഗങ്ങള്‍ക്ക് സാധ്യത.

മൂലം : പലതരത്തില്‍ നിലനിന്നിരുന്ന വിഷമതകള്‍ക്ക് ശമനം ഉണ്ടാകും. ഒന്നിലധികം മാര്‍ഗങ്ങളില്‍ ധനാഗമം പ്രതീക്ഷിക്കാം. ഭൂമിയില്‍ നിന്നുള്ള ആദായം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. മനസ്സിൽ അനാവശ്യചിന്തകൾ ഉടലെടുക്കും. ഗൃഹസുഖം കുറയും. ബന്ധുജനങ്ങളെക്കൊണ്ട് ബുദ്ധിമുട്ടുകൾ. ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ. 

പൂരാടം : ചെവിയുമായി ബന്ധപ്പെട്ട രോഗാരിഷ്ടതകൾ. വാഹനം മാറ്റി വാങ്ങുവാൻ സാധിക്കും. പ്രണയ ബന്ധങ്ങളിൽ തിരിച്ചടികൾ. മാതാപിതാക്കൾക്ക് അരിഷ്ടത. സുദൃഢമായി നിലനിന്ന കുടുംബാന്തരീക്ഷത്തിൽ അസ്വസ്ഥതകൾ. മാതാപിതാക്കളുടെ ഇഷ്‌ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്‌ഥര്‍ക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. 

ഉത്രാടം : വിവാഹമാലോചിക്കുന്നവർക്ക് മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനസമ്മിതി വര്‍ധിക്കും. ഇരുചക്രവാഹനം വാങ്ങും. ബന്ധുജനങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍ കിട്ടും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള്‍ പിണക്കം മതിയാക്കും. രോഗാവസ്‌ഥയിലുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. ഗൃഹോപകരണങ്ങള്‍ പുതുതായി വാങ്ങും. 

തിരുവോണം : ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ അനുഭവിക്കും. വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളില്‍ ആര്‍ക്കെങ്കിലും ഉന്നത സ്ഥാനലബ്ധി. പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. മംഗള കർമങ്ങളിൽ സംബന്ധിക്കും ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങള്‍ ശമിക്കും. എന്നാല്‍ പണമിടപാടുകളില്‍ നഷ്‌ടങ്ങള്‍ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. 

അവിട്ടം : സാമ്പത്തികമായ വിഷമതകൾ. തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും. വരവിനേക്കാൾ ചെലവ് അധികരിക്കും. പ്രതിസന്ധികളെ അതിജീവിക്കും. ബിസിനസിൽ നേട്ടങ്ങൾ. സാമ്പത്തികവിഷമങ്ങള്‍ നേരിടുമെങ്കിലും സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ സഹായത്താല്‍ അവ തരണം ചെയ്യും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. 

ചതയം : വിശ്രമം കുറഞ്ഞിരിക്കും. സുഹൃത്തുക്കളുമായി കലഹ സാധ്യത. ചെലവ് അധികരിച്ചു നിൽക്കുന്ന ദിവസമായിരിക്കും. ഭാഗ്യ പരീക്ഷണങ്ങൾക്കു മുതിരരുത്.  മാനസിക ക്ഷമ കുറയും. ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും. സഹോദരങ്ങളില്‍നിന്നുള്ള സഹായം ലഭിക്കും. 

പൂരുരുട്ടാതി : ഗുണദോഷസമ്മിശ്രമായിരിക്കും. മുടങ്ങിയ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ബന്ധുഗുണം വർധിക്കും. കുടുംബസമേത  യാത്രകൾ. ഭൂമി വില്‍പന  വാക്കുറപ്പിക്കും. തൊഴിൽപരമായ ഉയർച്ച. ക്ഷീണം വര്‍ധിക്കും. വിവാഹനിശ്‌ചയത്തോളമെത്തിയ ബന്ധം മാറിപ്പോകുവാന്‍ സാധ്യതയുണ്ട്. ദാമ്പത്യജീവിതത്തിലും സുഖകരമല്ലാത്ത അനുഭവങ്ങളുണ്ടാകും. 

ഉത്തൃട്ടാതി : ധനപരമായ ആനുകൂല്യം. തൊഴിൽ രംഗത്ത് മികവാർന്ന വിജയം. വ്യവഹാര വിജയം. ഭൂമിയിൽ നിന്ന് ധനലാഭം. തൊഴിലില്‍ നിന്നുള്ള നേട്ടങ്ങള്‍ കൈവരിക്കും. മറ്റുമുള്ളവരോട് തർക്കത്തിലേർപ്പെട്ട് അവരുടെ വെറുപ്പ് സമ്പാദിക്കും. പൊതുവില്‍ വിശ്രമം കുറഞ്ഞിരിക്കും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. 

രേവതി : ബന്ധുജന സഹായം ലഭിക്കും. വിദ്യാർഥികൾക്ക് ഉന്നത വിജയത്തിനും തൊഴിലന്വേഷകർക്ക് പുതിയ തൊഴിൽ ലഭിക്കുവാനും സാധ്യത. സ്വന്തം ബിസിനസിൽ നിന്ന് ധനലാഭം. തൊഴിലിൽ അനുകൂലമായ സാഹചര്യം. കഠിനപരിശ്രമംകൊണ്ട് മാത്രമേ കാര്യസാധ്യം ഉണ്ടാവുകയുള്ളൂ. സാമ്പത്തികബുദ്ധിമുട്ട് മൂലം പല കാര്യങ്ങളും മാറ്റിവയ്‌ക്കേണ്ടിവരും. ഏറ്റെടുത്ത ജോലികള്‍ ഉപേക്ഷിക്കേണ്ടതായി വരാം.

English Summary:

Weekly predictions in Malayalam by Sajeev Shastharam . Each prediction offers insights into various aspects of life, including career, finances, relationships, health, and more.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com