ADVERTISEMENT

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 15 നാഴിക) കലാകായിക മത്സരങ്ങളിൽ വിജയിക്കും. ഗൃഹനിർമാണം പൂർത്തീകരിച്ചു ഗൃഹപ്രവേശനം നിർവഹിക്കും. സത്യസന്ധമായ സമീപനം പുതിയ കർമമേഖലകൾ തുടങ്ങുന്നതിനും അവസരങ്ങൾ വന്നു േചരുന്നതിനും ഉപകരിക്കും. വ്യവസ്ഥകൾ പാലിക്കാൻ കഠിനപ്രയത്നം വേണ്ടി വരും. പുനരാലോചനയിൽ പുതിയ വ്യാപാരം തുടങ്ങുന്നതിനുള്ള ആശയം ഉദിക്കും. സ്വകാര്യജീവിതത്തിൽ അന്യരുടെ ഇടപെടലുകളാൽ മാറി താമസിക്കാൻ തീരുമാനിക്കും. ദൂരയാത്രകളും സാഹസപ്രവൃത്തികളും ഒഴിവാക്കണം. 

ഇടവക്കൂർ (കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക) വിദ്യാർഥികൾക്ക് അനുകൂല സാഹചര്യം വന്നു ചേരും. ധർമപ്രവൃത്തികളിൽ ആത്മാർഥമായി സഹകരിക്കും. അപവാദാരോപണങ്ങളിൽ നിന്നു കുറ്റവിമുക്തനാകും. നിസ്സാരകാര്യങ്ങൾക്കു പോലും ദുർവാശിയുള്ള പുത്രന് ഉപദേശവും നിർദേശവും നൽകാനിടവരും. വിദേശത്തു സ്ഥിരതാമസമാക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കും. സഹപ്രവർത്തകരുടെ നിസ്സഹകരണത്തിൽ മനോവിഷമം തോന്നും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ജീവിത പങ്കാളിയുടെ പിന്തുണ വിഷമഘട്ടങ്ങൾ മറികടക്കാൻ സഹായിക്കും. 

മിഥുനക്കൂർ (മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക) സാഹിത്യ രംഗത്തു പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. കുടുംബസമേതം മംഗളകർമങ്ങളിൽ പങ്കെടുക്കും. ദുരാചാരങ്ങളിൽ നിന്നു പിന്മാറാൻ ഉൾപ്രേരണയുണ്ടാകും. പൂർവിക സ്വത്തു ഭാഗം വച്ചു നൽകാൻ തയാറാകും. കടം വാങ്ങരുത്. കടം കൊടുക്കരുത്. ജാമ്യം നിൽക്കരുത്. വിശ്വാസ വഞ്ചനയിലകപ്പെടാതെ സൂക്ഷിക്കണം. വേണ്ടപ്പെട്ടവർക്കു സാന്ത്വനവും സമാധാനവും നൽകാൻ സാധിക്കുന്നതു വഴി കൃതാർഥതയുണ്ടാകും. ആത്മീയതയിൽ താൽപര്യം വർധിക്കും. 

കർക്കടകക്കൂർ (പുണർതം 15 നാഴിക, പൂയം, ആയില്യം) നിർത്തിവച്ച കർമമേഖലകള്‍ പുനരാരംഭിക്കും. വിദേശയാത്ര സഫലമാകും. പ്രയത്നങ്ങൾക്കു പൂർണഫലമുണ്ടാകും. ലാഭോദ്ദേശ പ്രവൃത്തികളെല്ലാം ലക്ഷ്യപ്രാപ്തി കൈവരിക്കും. താരതമ്യേന കുറഞ്ഞ വിലയ്ക്കു ഭൂമി വാങ്ങാനിടവരും. വെല്ലുവിളികളെ നേരിടാനുള്ള ആത്മധൈര്യം ആർജിക്കും. വ്യാപാരത്തിൽ പണം കൈകാര്യം ചെയ്യുന്നതിൽ വളരെ ശ്രദ്ധ വേണം. മുൻകോപം നിയന്ത്രിക്കണം. കുടുംബതർക്കങ്ങളിൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുകയാണു നല്ലത്. സുഹൃത് സഹായം തേടും. 

ചിങ്ങക്കൂർ ( മകം, പൂരം, ഉത്രം 15 നാഴിക) കുടുംബസമേതം വിശേഷ ദേവാലയദർശനം നടത്തും. പൊതുപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം വേണ്ടി വരും. ലാഭവിഹിത വ്യവസ്ഥയിലുള്ള വ്യവസായത്തിനു തുടക്കം കുറിക്കും. ദന്തരോഗപീഡകൾ വർധിക്കും. വിട്ടുവീഴ്ചാ മനോഭാവത്താൽ ദാമ്പത്യ സൗഖ്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. കാർഷിക മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. സഹകരണ പ്രസ്ഥാനങ്ങളുടെ സാരഥ്യസ്ഥാനം വഹിക്കും. വിദേശബന്ധമുള്ള വ്യാപാരത്തിൽ നിന്നും തൽക്കാലം പിന്മാറും. വാഹന ഉപയോഗത്തിൽ കൂടുതൽ കരുതൽ വേണം. മനഃക്ലേശം വർധിക്കും. 

കന്നിക്കൂർ  (ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക) മാസത്തിലൊരിക്കൽ ഗൃഹത്തിൽ വന്നു പോകാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. ആത്മീയ പ്രഭാഷണങ്ങൾ മനസ്സമാധാനത്തിനു വഴിയൊരുക്കും. സഹപ്രവർത്തകരുടെ നിസ്സഹകരണത്താൽ ജോലിഭാരം വര്‍ധിക്കും. വ്യാപാര വ്യവസായ മേഖലകളിൽ നിന്നു സാമ്പത്തിക നേട്ടം വർധിക്കും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരാൻ അവസരമുണ്ടാകും. മനസ്സാന്നിധ്യം കൈവിടാതെ ഈശ്വരപ്രാർഥനകളോടെ പ്രവർത്തിച്ചാൽ ഉദ്ദിഷ്ടകാര്യങ്ങൾ സാധിക്കും. 

തുലാക്കൂർ (ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക) കക്ഷിരാഷ്ട്രീയ പ്രവർത്തകരുടെ പിൻബലത്താൽ പുതിയ കരാർ ജോലികള്‍ ഏറ്റെടുക്കും. പണം മുടക്കാതെ ഉപദേശവും നിർദേശങ്ങളും നൽകുന്ന സ്ഥാപനത്തിനു തുടക്കം കുറിക്കും. ഔദ്യോഗികമായി സ്ഥാനക്കയറ്റം ലഭിക്കും. ഭർത്താവിന്റെ തൊഴിൽ മേഖലയിലുള്ള അനിഷ്ടങ്ങൾ മാറാൻ പ്രത്യേക ഈശ്വരപ്രാർഥനകളും വഴിപാടുകളും നടത്തും. കുടുംബജീവിതത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. പ്രവർത്തന മേഖലകളിൽ ക്രമാനുഗതമായ വളർച്ച അനുഭവപ്പെടും. ആരോഗ്യം തൃപ്തികരമായിരിക്കും. 

വൃശ്ചികക്കൂർ (വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)  ആരാധനാലയത്തിലെ നിർമാണപ്രവർത്തനങ്ങളിൽ പങ്കാളിയാകും. പുത്രന്റെ ഉയർച്ചയിൽ അഭിമാനം തോന്നും. അവധിയെടുത്ത് ഉപരിപഠനത്തിനു യാത്ര തിരിക്കും. പദ്ധതി ആസൂത്രണങ്ങളിൽ ആശങ്ക വർധിക്കും. അവിചാരിതമായ ഉദ്യോഗത്തിൽ സ്ഥാനചലനം ഉണ്ടാകും. നിസ്സാര കാര്യങ്ങൾക്കു പോലും ആശങ്ക വർധിക്കും. അപരിചിതരുമായുള്ള ആത്മബന്ധത്തിൽ നിന്നും അബദ്ധങ്ങൾക്കു സാധ്യതയുണ്ട്. വേണ്ടപ്പെട്ടവരെ ഉൾപ്പെടുത്തി കൃഷി മേഖല വിപുലമാക്കാൻ ധാരണയാകും. െചലവിനങ്ങളിൽ നിയന്ത്രണം വേണം. 

ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം 15 നാഴിക) നിലവിലുള്ള ഗൃഹത്തിനു പുറമെ മറ്റൊരു ഗൃഹം കൂടി വാങ്ങാൻ ധാരണയാകും. സന്താനങ്ങളുെട വിദ്യാഭ്യാസകാര്യങ്ങളിൽ ആധി വർധിക്കും. ശ്രമിച്ചു വരുന്ന വിവാഹം തീരുമാനമാകും. കാലഹരണപ്പെട്ട വ്യവസായം നവീകരിക്കും. പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കാനിടവരുമെങ്കിലും പരിധിയിലധികം പണം മുതൽ മുടക്കുന്നത് ഉചിതമല്ല. അഭിപ്രായം തുറന്നു പറഞ്ഞതിനാൽ മേലധികാരിക്ക് വിരോധം തോന്നും. പദ്ധതികൾ അന്തിമനിമിഷത്തിൽ ഫലപ്രാപ്തി നേടും. 

മകരക്കൂർ ( ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക) ആരോഗ്യ സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. നിലവിലുള്ള വ്യാപാരത്തോടനുബന്ധമായി പുതിയ വ്യവസായം തുടങ്ങാൻ തീരുമാനിക്കും. പുത്രന് ഉപരിപഠനത്തിനു പ്രവേശനം ലഭിച്ചതിൽ മനഃസന്തോഷം ഉണ്ടാകും. കുടുംബസമേതം പുണ്യതീർഥയാത്രയ്ക്ക് അവസരം ലഭിക്കും. ആഭരണം മാറ്റി വാങ്ങാനിടവരും. ഭക്ഷണ ക്രമീകരണങ്ങളാലും വ്യായാമങ്ങളാലും രോഗശമനം ഉണ്ടാകും. സന്താനങ്ങളുടെ പിന്തുണയിലും കാര്യശേഷിയിലും സന്തോഷം തോന്നും. 

കുംഭക്കൂർ ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക) അധ്വാനഭാരത്താൽ അവധിയെടുക്കാനിട വരും. പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള സാഹചര്യമുണ്ടാകുമെങ്കിലും കൂട്ടു കച്ചവടത്തിൽ നിന്നു പിന്മാറുകയാണു നല്ലത്. അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ച മേലധികാരിയോട് ആദരവു തോന്നും. വിദേശയാത്രയ്ക്ക് അപേക്ഷിക്കാൻ അനുമതി തേടും. ഗവേഷകർക്ക് അനുകൂലസാഹചര്യമുണ്ടാകും. ആസൂത്രിത പദ്ധതികളിൽ അശ്രാന്ത പരിശ്രമം വേണ്ടി വരും. കാര്യനിർവഹണശക്തി വർധിക്കുന്നതിനാൽ കൂടുതൽ ചുമതലകൾ ഏറ്റെടുക്കാൻ തയാറാകും. 

മീനക്കൂർ ( പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി) വ്യവസ്ഥകള്‍ പാലിക്കാത്തതിനാൽ പല നല്ല അവസരങ്ങളും നഷ്ടപ്പെടും. എല്ലാ കാര്യങ്ങൾക്കും പ്രാരംഭത്തിൽ തടസ്സങ്ങൾ അനുഭവപ്പെടും. ശ്വാസകോശ രോഗങ്ങൾ വർധിക്കും. താരതമ്യേന കുറഞ്ഞ വിലയ്ക്കു ഭൂമി വാങ്ങാൻ ധാരണയാകും. അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ച മേലധികാരിയോട് ആദരവു തോന്നും. അടുത്ത അധ്യയനവർഷം സന്താനങ്ങളെ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്കു മാറ്റാൻ നടപടികൾ തുടങ്ങി വെയ്ക്കും.

English Summary:

Kanippayyoor's Bi weekly horoscope provides predictions for all star signs. This week's astrology forecast covers various aspects of life, offering insights for each Nakshatra.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com