സൗഭാഗ്യത്തേരിൽ 5 രാശിക്കാർ; അപ്രതീക്ഷിത നേട്ടങ്ങളുടെ വാരം, സമ്പൂർണ സൂര്യരാശിഫലം

Mail This Article
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): പലവിധ യാത്രകൾക്കും സാധ്യതയുള്ള ഒരു കാലമാണിത്. ചെലവുകൾ ക്രമാതീതമായി വർധിക്കും. പഠന കാര്യങ്ങൾ ഭംഗിയായി നടക്കും. മാധ്യമപ്രവർത്തകർക്ക് അംഗീകാരങ്ങൾ പ്രതീക്ഷിക്കാം. സ്വന്തമായി ഭൂമി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ത്വക്ക് രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടും. സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ ആയി ഒത്തുകൂടും.
ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ): പല വഴികളിലൂടെ പണം സമ്പാദിക്കാനുള്ള അവസരങ്ങൾ വന്നു ചേരും. പങ്കാളിയെ കൊണ്ട് മാത്രമല്ല എതിരാളിയെ കൊണ്ടും ചില നേട്ടങ്ങൾ ഉണ്ടാകും. കുടുംബ ജീവിതം സന്തോഷകരമായി തുടരും. ആഡംബരഭ്രമം നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. കലാരംഗത്ത് ശോഭിക്കാൻ കഴിയും. വിശേഷ വസ്ത്രങ്ങൾ സ്വന്തമാക്കും. മനഃക്ലേശങ്ങൾ വിട്ടു മാറില്ല.
.
മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): തൊഴിൽപരമായി പല അവസരങ്ങളും തെളിയുന്ന കാലമാണ്. പുതിയ ബിസിനസ് ആരംഭിക്കാൻ കഴിയും. പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ നിറവേറാൻ കഴിയും. ഔദ്യോഗിക യാത്രകൾക്കും സാധ്യത കാണുന്നു. പഠിച്ച വിഷയങ്ങളെ കൊണ്ട് സാമ്പത്തിക നേട്ടം ഉണ്ടാവും. പ്രശസ്തിയും അംഗീകാരങ്ങളും നേടാനാവും. ആരോഗ്യനില തൃപ്തികരമാണ്.
കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): ആഴ്ചയുടെ തുടക്കത്തിൽ പലവിധ പ്രതിസന്ധികളും തരണം ചെയ്യേണ്ടതായി വരാം. മനഃക്ലേശങ്ങൾക്കും സാധ്യത കാണുന്നു. എന്നാൽ വാരാന്ത്യം കൂടുതൽ മികച്ചതായി മാറാം. പുണ്യസ്ഥലങ്ങള്‍ സന്ദർശിക്കും. ഉദ്യോഗാർഥികൾക്ക് പുതിയ ജോലി ലഭിക്കും.
ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): പലതുകൊണ്ടും ഭാഗ്യമുള്ള ഒരു വാരമായി ബോധ്യപ്പെടും. നഷ്ടപ്പെട്ട പണം തിരികെ കിട്ടും. പുതിയ ചില തടസ്സങ്ങൾ താൽക്കാലികമായി വരാം. എന്നാൽ അത് ഉടനെ ഒഴിവാകുകയും ചെയ്യും. വീടുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ നടത്തും. പുതിയ ചില തൊഴിൽ അവസരങ്ങളും കണ്ടെത്തും. കുടുംബജീവിതം സന്തോഷകരമാണ്. സാമ്പത്തിക പ്രശ്നങ്ങളില്ല.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): പലതുകൊണ്ടും ഗുണകരമായ ഒരു വാരമാണിത്. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാനാകും. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനമാകും. പാർട്ണർഷിപ്പ് ബിസിനസ് ലാഭകരമായിമാറും. വരുമാനത്തിൽ വർധനവ് പ്രതീക്ഷിക്കാം. ഏറെ നാളുകൾക്ക് ശേഷം ചില ബന്ധുക്കൾ വീട്ടിൽ സന്ദർശനത്തിന് എത്തും. തീരുമാനമാകാതെ കിടന്നിരുന്ന കാര്യങ്ങളിൽ തീർപ്പ് ഉണ്ടാകും.
തുലാം രാശി (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): എതിരാളികൾ കൂടുതൽ ശക്തരാകും. ചിലർക്ക് അസുഖങ്ങൾ പിടിപെടാനും സാധ്യതയുണ്ട്. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക. സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം ഉണ്ടാകും. പൊതുവേ സന്തോഷകരമായ വാരമാണിത്. വീട് മോടി പിടിപ്പിക്കും. പുതിയ ചില അവസരങ്ങൾ വന്നുചേരും. വിദ്യാർഥികൾ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.
വൃശ്ചികം രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): പൊതുവേ സന്തോഷകരമായ വാരമാണിത്. സാമ്പത്തിക പുരോഗതി നേടും. ബന്ധുക്കളുടെ സഹായം ലഭിക്കും. ഉന്നതവ്യക്തികളെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാവും. ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. എതിരാളികളെ വരുതിയിൽ നിർത്താൻ കഴിയും. മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരങ്ങൾ ലഭിക്കും. ആരോഗ്യ നില തൃപ്തികരമാണ്.
ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): കുടുംബത്തിൽ സന്തോഷം നിലനിൽക്കും. ഉല്ലാസ യാത്രയിൽ പങ്കെടുക്കാൻ കഴിയും. ചിലർക്ക് പുതിയ വാഹനത്തിനു യോഗം ഉണ്ട്. ദാമ്പത്യ ജീവിതം ഊഷ്മളമായി തുടരും. മക്കളുടെ നേട്ടത്തിൽ സന്തോഷിക്കാൻ കഴിയും. ആത്മീയ കാര്യങ്ങൾക്കായി കൂടുതൽ സമയം കണ്ടെത്തും. പ്രവർത്തന രംഗത്ത് കൂടുതൽ ശോഭിക്കാൻ കഴിയും. ദീർഘകാലമായി കാത്തിരുന്ന ഒരാളെ കണ്ടുമുട്ടും.
മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): പങ്കാളിയോടൊപ്പം ഒരു യാത്രയ്ക്ക് യോഗം ഉണ്ട്. വീട്ടിൽ സന്തോഷം നിലനിൽക്കും. ആരോഗ്യനില മെച്ചപ്പെടും. ചിലർക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ ഇടയുണ്ട്. ബിസിനസ് രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. വിദ്യാർഥികൾ പഠനകാര്യങ്ങളിൽ കൂടുതൽ താൽപര്യം പ്രകടിപ്പിക്കും. വിദേശത്തു നിന്നും ഒരു സന്തോഷ വാർത്ത എത്തിച്ചേരും. സാമ്പത്തിക ഞെരുക്കം വിട്ടുമാറും.
കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കും. പരീക്ഷയിൽ മികച്ച വിജയം നേടും. കഥാകൃത്തുക്കൾക്ക് അംഗീകാരങ്ങൾ ലഭിക്കും. സാമ്പത്തിക പുരോഗതി നേടും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങാൻ സാധിക്കും. നേരത്തെ തീരുമാനമാകാതിരുന്ന ആലോചനകൾ പൂർത്തിയാക്കാൻ സാധിക്കും. ആരോഗ്യനില തൃപ്തികരമാണ്. മറ്റുള്ളവർക്ക് നിങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണ ഇല്ലാതാകും.
മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): സൽക്കാരങ്ങളിലും മംഗള കർമങ്ങളിലും പങ്കെടുക്കും. എല്ലാ കാര്യങ്ങളിലും കൂടുതൽ ഉത്സാഹം തോന്നും. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും. വരുമാനത്തിൽ പുരോഗതി ഉണ്ടാകും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. വീടു വിട്ട് കഴിയേണ്ടി വരാം. വിദേശ യാത്രകൾക്കും സാധ്യതയുണ്ട്. പുതിയ അവസരങ്ങൾ തേടിവരും. പ്രാർഥനകൾ മുടങ്ങാതെ നടത്തുക.