ADVERTISEMENT

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4):ദൈവാധീനമുള്ള കാലമാണ്. ആത്മവിശ്വാസം വർധിക്കും. പഠന പുരോഗതി കൈവരിക്കും. പുതിയ കരാറുകൾ ഒപ്പു വെക്കുന്നത് ഗുണകരമായി മാറും. അപ്രതീക്ഷിതമായ സ്ഥലം മാറ്റത്തിനു സാധ്യതയുണ്ട്. ചെറിയ അസുഖങ്ങൾ പിടിപെടാം. മറ്റുള്ളവരുടെ തർക്കങ്ങളിലും കലഹങ്ങളിലും ഇടപെടാതെ നോക്കുക. അനാവശ്യ ചെലവുകൾ വർധിക്കും.

ഇടവക്കൂർ (കാർത്തിക 3/4, രോഹിണി, മകയിരം 1/2):തൊഴിൽ രംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാകും. സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കും. സ്വന്തം നാട്ടിലേക്ക് മടങ്ങി വരാൻ ഉദ്ദേശിക്കുന്നവർക്ക് അത് സാധ്യമാകും. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. അവിചാരിതമായ പല നേട്ടങ്ങളും ഉണ്ടാകും. യുവജനങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനം ആകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർധിക്കും

മിഥുനക്കൂർ (മകയിരം1/2, തിരുവാതിര, പുണർതം 3/4):തൊഴിൽരംഗത്ത് പലവിധ പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. മക്കളുടെ ആവശ്യങ്ങൾ വർധിച്ചു വരും. സാമ്പത്തിക ഞെരുക്കം ഉണ്ടാവാനും ഇടയുണ്ട്. പങ്കാളിയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പുതിയ വീട്ടിലേക്ക് താമസം മാറും. പൊതുപ്രവർത്തകർ ആരോപണങ്ങൾ കേൾക്കേണ്ടി വരാം.

കർക്കടകക്കൂർ (പുണർതം 1/4, പൂയം, ആയില്യം):പൊതുവേ സന്തോഷകരമായ ഒരു മാസമാണിത്. തടസ്സങ്ങളും പ്രതിബന്ധങ്ങളും ഒഴിവാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. കുടുംബ ജീവിതം സന്തോഷകരമായി മാറും. ആരോപണങ്ങളിൽ നിന്ന് മോചിതനാകും. അവിവാഹിതരുടെ വിവാഹകാര്യം നിശ്ചയിക്കും. വീട് നിർമാണം പുരോഗമിക്കും. നിർത്തി വെച്ച പ്രവർത്തനങ്ങൾ തുടർന്ന് കൊണ്ട് പോകാൻ കഴിയും.

ചിങ്ങക്കൂർ (മകം, പൂരം, ഉത്രം 1/4):വീട്ടിൽ ഒരു മംഗളകർമം നടക്കും. പൊതുവേ സന്തോഷകരമായ കാലമാണിത്. ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം. സുഹൃത്തുക്കളെക്കൊണ്ട് നേട്ടമുണ്ടാകും. ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. അന്യ നാട്ടിൽ കഴിയുന്നവർക്ക് സ്വന്തം നാട്ടിലേക്ക് പോകാൻ അനുമതി ലഭിക്കും. കുടുംബ ജീവിതം ഊഷ്മളമാകും.

കന്നിക്കൂർ (ഉത്രം 3/4, അത്തം, ചിത്തിര1/2):പല കാര്യങ്ങൾക്കും തുടക്കത്തിൽ തടസ്സം ഉണ്ടാകാം. പുതിയ കരാറുകൾ ഏറ്റെടുക്കും. മാതാവിന് അസുഖങ്ങൾ വരാം. ഉപരിപഠനത്തിന് അവസരം ലഭിക്കും. മറ്റുള്ളവരാൽ തെറ്റിദ്ധരിക്കപ്പെടാൻ ഇടയുണ്ട്. പങ്കാളികൾ തമ്മിൽ അഭിപ്രായഭിന്നതകൾ ഉണ്ടാവാം. വിദേശ തൊഴിൽ തേടുന്നവർക്ക് അനുകൂലമായ കാലമാണ്. കുടുംബത്തിൽ അസ്വസ്ഥതകൾ ഉടലെടുക്കാം.

തുലാക്കൂർ (ചിത്തിര1/2, ചോതി, വിശാഖം 3/4):ഔദ്യോഗിക യാത്ര ഗുണകരമായി തീരും. അംഗീകാരങ്ങളും പ്രശസ്തി പത്രവും ലഭിക്കും. കുടുംബ ജീവിതം സന്തോഷകരമാണ്. പുതിയ ബിസിനസ് ആരംഭിക്കും. മനസ്സമാധാനം ഉള്ള കാലമാണ്. പല രീതിയിൽ വരുമാന വർധനവ് പ്രതീക്ഷിക്കാം. അലസത പൂർണമായി വിട്ടു മാറും. കലാരംഗത്ത് ശോഭിക്കാൻ കഴിയും. നിർത്തിവച്ചിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ആരോഗ്യകാര്യത്തിൽ ഭയപ്പെടാനില്ല.

വൃശ്ചികക്കൂർ (വിശാഖം 1/4, അനിഴം, തൃക്കേട്ട):കുടുംബജീവിതം സന്തോഷകരമാകും. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനമുണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കും. ബിസിനസ് വികസിപ്പിക്കാൻ സാധിക്കും. ഭൂമി വിൽക്കാനുള്ളവർക്ക് അത് നടക്കും. വിദേശത്തുള്ള മക്കളോടൊപ്പം കഴിയാനുള്ള അവസരം ഉണ്ടാകും. തീർഥയാത്ര നടത്താനും യോഗം കാണുന്നു. കുട്ടികൾ ഇല്ലാത്തവർക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം.

ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം):ഗുരുജനങ്ങൾക്ക് രോഗപീഡ ഉണ്ടാവും. കൃഷിയിൽ നിന്നും ആദായം വർധിക്കും. ധാരാളം യാത്രകൾ ആവശ്യമായി വരും. ഉദ്യോഗാർഥികൾക്ക് കാത്തിരുന്ന നിയമന ഉത്തരവ് ലഭിക്കും. സാമ്പത്തികനില ഭദ്രമാണ്. വീടുവിട്ട് കഴിയേണ്ടതായി വരാം. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് അത് ലഭിക്കും. അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും പൂർണമായി വിട്ടുനിൽക്കുക.

മകരക്കൂർ (ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2):പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. തൊഴിൽരംഗത്ത് അർഹമായ അംഗീകാരങ്ങൾ ലഭിക്കും. വിദ്യാർഥികൾ പഠനകാര്യങ്ങളിൽ കൂടുതൽ താൽപര്യം പ്രകടിപ്പിക്കും. സാമ്പത്തിക നില മെച്ചപ്പെടും. ഭൂമി വാങ്ങാൻ കഴിയും. സാഹിത്യകാരന്മാർക്ക് നല്ല സമയമാണ്. വസ്തു ഇടപാട് ലാഭകരമാകും. പുതിയ തൊഴിൽ തേടുന്നവർക്ക് അത് ലഭിക്കാൻ ഇടയുണ്ട്.

കുംഭക്കൂർ (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):പുതിയ തൊഴിൽ ലഭിക്കും. വീട് മാറി താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതു സാധിക്കും. എല്ലാ കാര്യങ്ങളും ഊർജസ്വലതയോടെ പ്രവർത്തിക്കും. അസുഖങ്ങൾ മാറി ആരോഗ്യം വീണ്ടെടുക്കും. ഭൂമി സംബന്ധമായ ഇടപാടുകൾ ലാഭകരമായി നടത്തും. വിദ്യാർഥികൾ പഠന ത്തിൽ കൂടുതൽ ശ്രദ്ധിക്കുക. സാമ്പത്തിക ഞെരുക്കം ഉണ്ടാകാം. തീർഥയാത്ര ചെയ്യും.

മീനക്കൂർ ( പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):ആരോഗ്യം തൃപ്തികരമാണ്. വിദ്യാർഥികൾ പഠനത്തിൽ അലസരാകും. അവിചാരിതമായ പല നേട്ടങ്ങളും ഉണ്ടാകും. വിദേശത്ത് ഉദ്യോഗം ലഭിക്കും. വ്യവഹാരം മധ്യസ്ഥ സഹാത്തോടെ പരിഹരിക്കും. മംഗള കർമങ്ങളിൽ പങ്കെടുക്കും. സ്വന്തമായി വീടു വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ചിലർക്ക് സ്ഥലം മാറ്റം ലഭിക്കാൻ സാധ്യതയുണ്ട്. ചെലവുകൾ നിയന്ത്രിക്കാൻ കഴിയും.

English Summary:

Monthly horoscope in April 2025 by P B Rajesh. Monthly predictions for all 27 birth star , offering insights into your career, finances, relationships, and well-being.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com