ADVERTISEMENT

ആയില്യം: മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. വിദ്യാർഥികൾക്ക് സമയം അനുകൂലം. വസ്തു തർക്കം പരിഹരിക്കുവാനും ആയില്യം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു. 

മകം: പരീക്ഷയിൽ വിജയശതമാനം വർധിക്കും. വ്യാപാര– വിപണന– വിതരണ മേഖലകളില്‍ അനുകൂലമായ വിജയം കൈവരിക്കും. കാർഷിക മേഖലകളിൽ ആദായം വർധിക്കുവാനും മകം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.

പൂരം: കടം കൊടുത്ത സംഖ്യയ്ക്കു പകരം ഭൂമി കൈവശം വന്നു ചേരും. വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും സമയം അനുകൂലം. സംയുക്ത സംരംഭങ്ങളില്‍ നിന്നു പിന്മാറാനുള്ള തീരുമാനം ഭാവിയിലേക്ക് ഗുണകരമായി തീരുവാനും പൂരം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.

ഉത്രം: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും വന്നു ചേരും. വിപരീത സാഹചര്യങ്ങളെ അതിജീവിക്കുവാൻ സാധിക്കും. ഗുരുകാരണവന്മാരുെട അനുഗ്രഹത്തോടെ ചെയ്യുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കുവാനും ഉത്രം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.

English Summary:

April Monthly Horoscope by Kanippayyur Narayanan Namboodirippadu. Monthly predictions for star Ayilyam, Makam, Pooram, Uthram. Offering insights into your career, finances, relationships, and well-being

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com