ഏപ്രിൽ മാസത്തിലെ സമ്പൂർണ നക്ഷത്രഫലം; ഉത്രാടം, തിരുവോണം, അവിട്ടം, ചതയം

Mail This Article
ഉത്രാടം: പദ്ധതി സമർപ്പണത്തിൽ അനുകൂലമായ വിജയം കൈവരിക്കും. വിദ്യാർഥികൾക്ക് സമയം അനുകൂലം. ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാൻ സാധിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്തു തീർക്കുവാനും ഉത്രാടം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.
തിരുവോണം: വ്യക്തമായ ദിശാബോധത്തോടു കൂടി ചെയ്യുന്ന കാര്യങ്ങളിൽ സാമ്പത്തിക പുരോഗതി കൈവരിക്കും. ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശനകർമം നിർവഹിക്കാൻ സാധിക്കും. വിദേശയാത്രയ്ക്കുള്ള അവസരം വന്നു ചേരുന്നതിനും തിരുവോണം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.
അവിട്ടം: ഗൃഹനിർമാണം പൂർത്തീകരിക്കും. എല്ലാവരോടുമുള്ള നീതിപൂർവമായ സമീപനം സർവാദരങ്ങൾക്കും വഴിയൊരുക്കും. പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കുവാനും അവിട്ടം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.
ചതയം: തൊഴിൽ മേഖലകളിൽ ആഭൂതപൂർവമായ വളർച്ച കൈവരിക്കും. വിദ്യാർഥികൾക്ക് സമയം അനുകൂലം. പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കുവാനും ചതയം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.