ADVERTISEMENT

മേട രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ) മനസ്സമാധാനം ഇല്ലായ്മ, ശത്രുബാധാ രോഗങ്ങൾ എന്നിവ അലട്ടാനിടയുണ്ട്. പുതിയ സൗഹൃദങ്ങൾ ഉണ്ടാകും. യാത്ര ഗുണകരമായി മാറും. തൊഴിൽരംഗത്ത് പ്രശ്നങ്ങളില്ല. പുതിയ സംരംഭങ്ങൾക്ക് കാലമനുകൂലമല്ല. അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക. പല തടസ്സങ്ങളും തരണം ചെയ്യേണ്ടി വരാം. ദൈവാധീനമുള്ള കാലമായതിനാൽ വലിയ ദോഷങ്ങൾ ഇല്ലാതെ രക്ഷപ്പെടും.

ഇടവ രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ) ഗുണദോഷ സമ്മിശ്രമായ വാരമാണിത്. പ്രതീക്ഷിക്കുന്ന പല കാര്യങ്ങളും നടക്കും. എന്നാൽ ചെറിയ അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്. പ്രണയിതാക്കളുടെ വിവാഹ കാര്യത്തിൽ തീരുമാനമാകും. ബന്ധുക്കളുടെ സഹായം ലഭിക്കും. സുഹൃത്തുക്കളുമായി ഒത്തുകൂടും. പല വഴികളിലൂടെ പണം കൈവശം വന്നു ചേരും. സ്വയം ചെയ്യുന്ന കാര്യങ്ങൾ എല്ലാം വിജയിക്കും. പ്രശസ്തി വർധിക്കും.

മിഥുന രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ) യാത്ര മൂലം സാമ്പത്തിക നേട്ടം ഉണ്ടാവും. പഠിച്ച വിഷയവുമായി ബന്ധപ്പെട്ട ജോലി കിട്ടും. മനസ്സമാധാനം ഉള്ള വാരമാണിത്. എതിരാളികളുമായി രമ്യതയിലാവും. ആരോഗ്യപരിചരണത്തിൽ കൂടുതൽ ശ്രദ്ധ നൽകും. ആത്മീയ കാര്യങ്ങളോട് താൽപര്യം കുറയും. മകന്റെ വിജയത്തിൽ  സന്തോഷിക്കാനുള്ള അവസരം ഉണ്ടാവും. പങ്കാളിയുടെ ആവശ്യങ്ങൾ കണക്കിലെടുക്കാൻ നോക്കുക.

കർക്കടക രാശി  (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)പൊതുവേ ഗുണകരമായ വാരമാണിത്. പല കാര്യങ്ങളും ഉദ്ദേശിക്കുന്നത് പോലെ നടക്കും. തൊഴിൽരംഗത്തും അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാൻ ഇടയുണ്ട്. കലാകാരന്മാർക്ക് നേട്ടങ്ങളും അംഗീകാരങ്ങളും ലഭിക്കും. ഉല്ലാസയാത്രയിൽ കുടുംബസമേതം പങ്കെടുക്കും. മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. വസ്തു ഇടപാടുകൾ നീണ്ടുപോകും.

ചിങ്ങ രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ)സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ സാധിക്കും. കാർഷിക ആദായം വർധിക്കും. സ്വന്തമായി ഭൂമി വാങ്ങാൻ കഴിയും. നിയമ കാര്യങ്ങളിൽ അനുകൂല തീരുമാനം പ്രതീക്ഷിക്കാം. വിദേശത്ത് നിന്ന് ചില സന്തോഷവാർത്തകൾ എത്തിച്ചേരും. പുതിയ തൊഴിൽ തേടുന്നവർക്ക് അത് ലഭിക്കും. പ്രബലരായ എതിരാളികളെ നേരിടേണ്ടി വരും. പഠനത്തിൽ പുരോഗതി നേടും.

കന്നി രാശി  (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)എല്ലാ കാര്യങ്ങളും സന്തോഷത്തോടെ ഏറ്റെടുത്തു നടത്തും. സൽക്കാരങ്ങളിലും മംഗളകർമങ്ങളിലും പങ്കെടുക്കും. കുടുംബജീവിതം സന്തോഷകരമാകും. പുതിയ സംരംഭങ്ങൾ വിജയിപ്പിക്കുക. മുടങ്ങിപ്പോയ പഠനം പുനരാരംഭിക്കും. ഉന്നത വ്യക്തികളുമായുള്ള സൗഹൃദം കൊണ്ട് വലിയ നേട്ടങ്ങൾ ഉണ്ടാക്കും. വരാന്ത്യം അത്ര ഗുണകരമല്ല. ആരോപണങ്ങൾ കേൾക്കാതിരിക്കാൻ ശ്രദ്ധിക്കുക.

തുലാരാശി(Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)ഔദ്യോഗിക യാത്രകൾ നടത്തും. ബിസിനസിൽ കൂടുതൽ മുതൽമുടക്ക് നടത്തേണ്ടി വരും. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. വരുമാനത്തിൽ വർധനവ് ഉണ്ടാവും. സാഹിത്യരംഗത്ത് ശോഭിക്കാനാവും. വാക്കുകൾ സൂക്ഷിച്ച് സംസാരിക്കാൻ ശ്രദ്ധിക്കുക. വിലപ്പെട്ട രേഖകളും മറ്റും നഷ്ടപ്പെടാതെ നോക്കുക. ആരോഗ്യനില തൃപ്തികരമാണ്.

വൃശ്ചിക രാശി (Scorpio)(ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. വരുമാനം വർധിക്കും. യാത്ര ഗുണകരമായി മാറും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. മംഗളകർമങ്ങളിൽ പങ്കെടുക്കാൻ ഇടയുണ്ട്. പഠനകാര്യങ്ങളിൽ പുരോഗതി നേടും. പൊതുവേ സന്തോഷകരമായ കാലമാണ്. ഈശ്വരാനുഗ്രഹമുള്ള സമയമായതിനാൽ ഭയപ്പെടാനില്ല. കുടുംബജീവിതം സന്തോഷകരമാകും. വിവാഹാലോചനകളിൽ തീരുമാനമാകും.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)പുതിയ ജോലിയിൽ പ്രവേശിക്കും. വരുമാനത്തിൽ വർധനവ് ഉണ്ടാവും. പ്രതീക്ഷിച്ച യാത്ര ചെയ്യേണ്ടിവരും. കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും സമാധാനവും നിലനിൽക്കും. ആഡംബരങ്ങൾക്കായി ധാരാളം സമയം ചെലവഴിക്കും. ആധുനിക ഗൃഹോപകരണങ്ങൾ സമ്പാദിക്കും. വസ്തു സംബന്ധമായ ഇടപാടുകൾക്ക് താമസം നേരിടും.

മകര രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)പങ്കാളിയെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. ഭാഗ്യം ഉള്ള കാലമാണിത്. പാർട്ണർഷിപ്പ് ബിസിനസ് ലാഭകരമായി മാറും. വിവാഹാലോചനകളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിക്കും. മംഗളകർമങ്ങളിൽ പങ്കെടുക്കും. കാർഷിക കാര്യങ്ങളോട് താൽപര്യം വർധിക്കും.

കുംഭ രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)ആഴ്ചയുടെ തുടക്കത്തിൽ പലതടസ്സങ്ങളും നേരിടേണ്ടി വരും. ബന്ധുക്കളിൽ നിന്നും ഉപദ്രവങ്ങളും എതിർപ്പുകളും ഉണ്ടാകും. വിദ്യാർഥികൾ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. തൊഴിൽരംഗത്ത് ചില നേട്ടങ്ങൾ ഉണ്ടാകും. വിചാരിക്കാത്ത ചില ഭാഗ്യ അനുഭവങ്ങളുണ്ടാകും. രോഗങ്ങൾ പൂർണമായി ഭേദമാകും. സ്വർണാഭരണങ്ങൾ സ്വന്തമാക്കും. ചിലർക്ക് വീട് വാങ്ങാനും സാധ്യതയുണ്ട്.

മീന രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. കുടുംബ ജീവിതം സന്തോഷകരമാകും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ നടക്കും. പൂർവിക സ്വത്ത് സംബന്ധമായ ചില തർക്കങ്ങൾ ഉണ്ടാകും. ചില അതിഥികളെ പ്രതീക്ഷിക്കുക. പുതിയ പ്രണയബന്ധം ഉടലെടുക്കും. വാരാന്ത്യം കൂടുതൽ ഗുണകരമായി മാറും. ആരോഗ്യകാര്യത്തിൽ ഭയപ്പെടാനില്ല.

English Summary:

Weekly Zodiac predictions in Malayalam by P B Rajesh. Each prediction offers insights into various aspects of life, including career, finances, relationships, health, and more.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com