ഭാഗ്യപ്പെരുമഴ 9 നക്ഷത്രക്കാർക്ക്, അപ്രതീക്ഷിത നേട്ടങ്ങൾ ഇവർക്കൊപ്പം; സമ്പൂർണ വിഷുഫലം

Mail This Article
1200 മീനം 30 ന് ഞായറാഴ്ച രാത്രി 03 മണി 21 നടക്കുന്ന സൂര്യന്റെ മേടരാശി സംക്രമം അടിസ്ഥാമാക്കി ഗണിച്ച വിഷു സംക്രമ ഫലം ചുവടെ ചേർക്കുന്നു. സംക്രമ സമയത്തെ ഭാഗ്യതാരക സ്ഥിതി രോഹിണി നക്ഷത്രത്തിലാണ്. ഇതിനെ അടിസ്ഥാനമാക്കി ഗണിച്ച 27 നക്ഷത്രങ്ങളുടെയും സാമാന്യ ഫലമാണ് ഇവിടെ ചേർക്കുന്നത്. പൊതുവെയുള്ള ഫലങ്ങൾ അനുഭവത്തിൽ വരുന്നതാണ്. എങ്കിലും ഓരോ വ്യക്തികളും ജനിച്ച സമയത്തെ അടിസ്ഥാനമാക്കിയുള്ള വ്യക്തിജാതകം, വർഷ ജാതകം, രാഷ്ട്രജാതകം ഇവയനുസരിച്ച് ഗുണദോഷഫലങ്ങളുടെ തീവ്രതയിൽ ഏറ്റക്കുറച്ചിൽ അനുഭവത്തിൽ വരാവുന്നതാണ്. ഓരോനാളുകാരും അനുഷ്ഷ്ഠിക്കേണ്ട പരിഹാരങ്ങളും ഒപ്പം ചേർക്കുന്നു.
അശ്വതി : പൊതുമേഖലാസ്ഥാപനങ്ങളിൽ ജോലി സാധ്യത. ഉപഹാരങ്ങൾ ലഭിക്കുവാന്‍ ഇടയുണ്ട്. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടിവരും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പാലിക്കുവാൻ കഴിയാതെ വരും. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കുടുംബജീവിത സൗഖ്യം വര്‍ധിക്കും. വിവാദപരമായ പല കാര്യങ്ങളില്‍ നിന്നും മനസിന് സുഖം ലഭിക്കും. വാഹനം മാറ്റി വാങ്ങുന്ന കാര്യം ആലോചനയിൽ വരും. കഫജന്യ രോഗങ്ങള്‍ പിടിപെടാം. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. ഉയര്‍ന്ന വിജയം വിദ്യാഭ്യാസപരമായും തൊഴില്‍പരമായും കൈവരിക്കും. ഗുണവർധനവിനും ദോഷ ശമനത്തിനുമായി ശാസ്താ ഭജനം നടത്തുക. ശാസ്‌താവിങ്കൽ ദർശനം നടത്തി എള്ളു പായസ നിവേദ്യം, പുഷ്പാഞ്ജലി ഇവ നടത്തിക്കുക.
ഭരണി : പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം. സന്താനഗുണം വര്‍ധിക്കും. വാഹനയാത്രകളില്‍ ശ്രദ്ധ പുലര്‍ത്തുക. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങള്‍ പിടിപെടാനിടയുണ്ട്. രോഗദുരിതങ്ങള്‍ അനുഭവിക്കാനിടയുള്ളതിനാൽ അധിക ശ്രദ്ധ പുലർത്തുക. ഗൃഹാന്തരീക്ഷത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കാം. സ്ത്രീജനങ്ങള്‍ മുഖേന കലഹം ഉണ്ടാകാനിടയുണ്ട്. ബന്ധുജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും. സുഹൃത്തുക്കളുടെ വിവാഹത്തില്‍ സംബന്ധിക്കും. വ്യവഹാരങ്ങളില്‍ തിരിച്ചടിയുണ്ടായേക്കാം. അശ്രദ്ധ വര്‍ധിച്ച് ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത. പരിശ്രമിച്ച് കാര്യവിജയം നേടും. മംഗല്യഭാഗ്യം ഉണ്ടാകും. മാതാപിതാക്കളുമായി അഭിപ്രായഭിന്നത ഉണ്ടായേക്കാം. ലഹരിവസ്തുക്കളില്‍ നിന്ന് മുക്തി നേടാവുന്ന കാലമാണ്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി. ഗൃഹനിര്‍മാണത്തില്‍ പുരോഗതി. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകള്‍ മൂലം ആപത്തില്‍പെടാം. സാമ്പത്തിക അച്ചടക്കം പാലിക്കുവാന്‍ പലപ്പോഴും കഴിയാതെവരും. ഗുണവർധനയ്ക്കും ദോഷശമനത്തിനുമായി സുബ്രഹ്മണ്യ ഭജനം നടത്തുക. ചൊവ്വാഴ്ചകളിൽ വ്രതമെടുത്ത് സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തുക.
കാർത്തിക : ബന്ധുഗുണം വർധിക്കും. കുടുംബസമേതയാത്രകൾ നടത്തും. ഭൂമിവില്‍പന വഴി സാമ്പത്തികലാഭം. തൊഴിൽപരമായ ഭാഗ്യപുഷ്ടി വർധിച്ചു നിൽക്കുന്ന കാലമാണ്. ധനപരമായ ആനുകൂല്യം. സ്വന്തക്കാർക്ക് ഉണ്ടായിരുന്ന രോഗബാധ ശമിക്കും. തൊഴിൽരംഗത്ത് അന്യരുടെ ഇടപെടൽ അലോസരം സൃഷ്ടിക്കും. വ്യവഹാരങ്ങളിൽ വിജയം. കൃഷിഭൂമിയിൽ നിന്ന് ധനലാഭം. തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും. സഹോദരങ്ങളെക്കൊണ്ടുള്ള അനുഭവഗുണം പ്രതീക്ഷിക്കാം. അകന്നുകഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും. തൊഴിൽമേഖലശാന്തമാകും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അധികശ്രദ്ധ പുലർത്തുക. പൊതുപ്രവർത്തനങ്ങളിൽ പ്രശസ്തി വർധിക്കും. സുഹൃദ്സമാഗമം സന്തോഷം നൽകും. അവിചാരിതയാത്രകൾ വേണ്ടിവരും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും. ദോഷശമനത്തിനായി വിഷ്ണു ഭജനം നടത്തുക. ഭവനത്തിൽ ഭാഗവതപാരായണം സ്വയം ചെയ്യുക. ജന്മനാളിൽ വിഷ്ണു ക്ഷേത്രത്തിൽ ആയു:സൂക്ത പുഷ്പാഞ്ജലി നടത്തുക.
രോഹിണി : സഹോദര സ്ഥാനീയർ മുഖേന കാര്യസാധ്യം. പരീക്ഷകളിൽ വിജയം. വിവാഹം ആലോചിക്കുന്നവർക്ക് മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. പിതാവിനോ പിതൃ സ്ഥാനീയര്‍ക്കോ അരിഷ്ടതകള്‍ അനുഭവപ്പെടും. ഗൃഹാന്തരീക്ഷം സംതൃപ്തകരമായിരിക്കും. വാഹന സംബന്ധമായി ചെലവുകള്‍ വര്‍ധിക്കും. വർഷത്തിന്റെ മധ്യം കഴിഞ്ഞു മനസ്സിന് വിഷമം നൽകുന്ന വാർത്തകൾ കേൾക്കും. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും. അന്യജന സഹായത്താൽ കാര്യവിജയം. തൊഴിൽരഹിതർക്ക് താൽക്കാലിക ജോലി ലഭിക്കും. പഠനത്തിൽ അലസത. പൊതു പ്രവർത്തകർ അനാവശ്യമായ ആരോപണങ്ങൾ മൂലം വിഷമിക്കും. വിദേശ ജോലിയിൽ പ്രശ്നങ്ങൾ ഉടലെടുക്കും. കർമരംഗത്ത് ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതെ ശ്രദ്ധിക്കുക. ദോഷശമനത്തിനും ഗുണവർധനവിനുമായി ഹനുമദ് ഭജനം നടത്തുക. ശനിയാഴ്‌ചകളിൽ ഹനുമദ് ക്ഷേത്രദർശനം നടത്തി അവൽ, പഴം ഇവ നിവേദിക്കുക. ക്ഷേത്രത്തിൽ ഇരുന്ന് ജപം നടത്തുക.
മകയിരം : സാമ്പത്തിക കാര്യങ്ങളിൽ അധികശ്രദ്ധ പുലർത്തുക. ബുദ്ധിമുട്ടുനിറഞ്ഞ യാത്രകൾ. സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം. സാഹസിക പ്രവർത്തനങ്ങൾ നടത്തും. ഭാര്യാഭർത്തൃ ബന്ധത്തിൽ പ്രശ്നങ്ങൾ. ധനപരമായി വിഷമതകൾ നേരിടും. സുഹൃത്തുക്കളുമായി ഒത്തുചേർന്ന് ചെയ്യുന്ന പ്രവർത്തനങ്ങളിൽ നിന്ന് പ്രശ്നങ്ങൾ ഉണ്ടാവാം. തൊഴിൽപരമായ വിഷമതകൾ. വിവാഹ ആലോചനകളിൽ തീരുമാനം. ഭക്ഷണസുഖം ലഭിക്കും. മുൻപിൻ ചിന്തിക്കാതെ പ്രവർത്തിക്കും. സുഹൃത്തുക്കളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല. തൊഴിൽരംഗത്ത് മടുപ്പേറിയ അനുഭവങ്ങൾ ഉണ്ടാകും. ബന്ധുജനങ്ങളുമായി അഭിപ്രായഭിന്നത ഉടലെടുക്കും. സന്താനങ്ങൾക്ക് അനുകൂല കാലമാണ് അവർക്കുണ്ടായിരുന്ന രോഗദുരിതത്തിൽ ശമനം. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് നേട്ടം. സർക്കാർ ആനുകൂല്യം പ്രതീക്ഷിക്കാം. ദോഷ ശമനത്തിനും ഗുണവർധനവിനുമായി ഹനുമദ് ഭജനം നടത്തുക. ജന്മനാളിൽ ഹനുമാൻ സ്വാമിയെ വണങ്ങി അവൽ നിവേദ്യം നടത്തുക. ഒപ്പം പഴുത്തു തുടങ്ങിയ ഞാലിപ്പൂവൻ കായ നിവേദിക്കുക. ഭവനത്തിൽ രാമായണം സുന്ദരകാണ്ഡം നിത്യേന പാരായണം ചെയ്യുക.
തിരുവാതിര : ഉദ്ദിഷ്ട കാര്യങ്ങളിൽ വിജയം കാണും. സമയത്ത് ബന്ധുഗുണം ലഭിച്ചെന്ന് വരില്ല. സുഹൃത്തുക്കൾക്കായി പണം മുടക്കും. മംഗള കർമങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ വേണ്ടി വരും. മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത. തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ മനോവിഷമം സൃഷ്ടിക്കും. മാസമധ്യത്തിനു ശേഷം സ്വത്തുസംബന്ധമായ തർക്കത്തിൽ തീരുമാനം. വിദേശത്തു നിന്ന് നാട്ടിൽ തിരിച്ചെത്തും. ബന്ധുക്കൾ തമ്മിൽ നിലനിന്നിരുന്ന ഭിന്നത ശമിക്കും. ദാമ്പത്യപരമായ പ്രശ്നങ്ങൾ ഒഴിവാകും. പണം നൽകാനുള്ളവരിൽ നിന്ന് അലട്ടൽ നേരിടേണ്ടിവരും. സന്താനങ്ങൾക്ക് അരിഷ്ടതയ്ക്ക് സാധ്യത. മാസാവസാനത്തോടെ ഇന്റർവ്യൂ, മത്സരപ്പരീക്ഷകൾ, വിദേശയാത്രയ്ക്കുള്ള ശ്രമം എന്നിവയിൽ വിജയിക്കും. സന്താനങ്ങൾ മൂലം മുടങ്ങിക്കിടന്നിരുന്ന ഗൃഹനിർമാണം പുനരാരംഭിക്കും. ദോഷശമനത്തിനും ഗുണവർധനവിനുമായി ശിവ ഭജനം നടത്തുക. തിങ്കളാഴ്ചകളിൽ ശിവങ്കൽ കൂവള മാല ചാർത്തിച്ച് മലർ നിവേദ്യം നടത്തിക്കുക.
പുണർതം : സ്വന്തം ബിസിനസില്‍ മികച്ച നേട്ടം. അനാവശ്യഭീതികളിൽ നിന്ന് മോചനം. വാഹനയാത്രകള്‍ കൂടുതലായി വേണ്ടിവരും. ഔദ്യോഗിക രംഗത്ത് ഉയർച്ച, സ്ഥലം മാറ്റം എന്നിവയ്ക്കു സാധ്യത. ബന്ധുക്കൾ വഴി കാര്യസാധ്യം. സുഹൃത്തുക്കളിൽ നിന്ന് ഉപഹാരങ്ങൾ ലഭിക്കും. ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങും. കർമരംഗം പുഷ്ടിപ്പെടും. പൊതുപ്രവർത്തന വിജയം നേടും. കുടുംബത്തിൽ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും. ക്ഷേത്രദർശനം, പുണ്യസ്ഥല സന്ദര്‍ശനം ഇവ നടത്തും. തൊഴിൽ രംഗത്തു മികവു പുലർത്തും. കുടുംബത്തിൽ ശാന്തതയുണ്ടാകും. രോഗദുരിതങ്ങളിൽ നിന്ന് മോചനം. സ്വന്തം പ്രയത്നം കൊണ്ട് തടസ്സങ്ങൾ തരണം ചെയ്യും. ഭക്ഷണത്തിൽ അധികമായ താല്‍പര്യമേറും. ദോഷശമനത്തിനും ഗുണവർധനവിനുമായി ശ്രീകൃഷ്ണ ഭജനം നടത്തുക. ബുധനാഴ്ചകളിൽ ശ്രീകൃഷ്ണ ക്ഷേത്രദർശനം നടത്തി വെണ്ണ, കദളിപ്പഴം ഇവ നിവേദിക്കുക. നിത്യേന ഭവനത്തിൽ ശ്രീകൃഷ്ണ ഭജനം നടത്തുക.
പൂയം : വാസഗൃഹമാറ്റം ഉണ്ടാകാനിടയുണ്ട്. അനീതിക്കെതിരെ പ്രവര്‍ത്തിക്കും. ഒന്നിലധികം മാർഗങ്ങളിലൂടെ ധനാഗമം. വാഹനലാഭത്തിനു യോഗം. ഭക്ഷണകാര്യത്തിൽ ശ്രദ്ധ കുറയും. ബന്ധുക്കൾ വഴി കാര്യസാധ്യം. പ്രണയബന്ധങ്ങള്‍ക്ക് അംഗീകാരം. മുമ്പ് കടം നല്‍കിയിരുന്ന പണം തിരികെ കിട്ടും. ഗൃഹനിർമാണത്തിൽ പുരോഗതി. വാക്കുതര്‍ക്കങ്ങളിൽ പരാജയം നേരിടാൻ ഇടയുണ്ട്. ധനസമ്പാദനത്തിനുള്ള ശ്രമങ്ങൾ വിജയിക്കും. അതോടെ പലതരത്തിൽ നിലനിന്നിരുന്ന സാമ്പത്തിക വിഷമതകൾ മാറിക്കിട്ടും. സ്വയംതൊഴിൽ ചെയ്യുന്നവർക്ക് പ്രതിസന്ധികളെ അതിജീവിക്കേണ്ടി വരും. ജീവിതപങ്കാളിക്ക് ഏതെങ്കിലും രോഗദുരിതമുണ്ടാകും. പ്രവർത്തനങ്ങളിൽ അലസത വർധിക്കും. സാഹിത്യരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി ലഭിക്കും. വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. പുതിയ സുഹൃദ്ബന്ധങ്ങൾ ഉണ്ടാകും. വിവാഹം ആലോചിക്കുന്നവർക്ക് കാര്യതീരുമാനം. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സാധ്യത. ഗുണവർധനവിനും ദോഷശമനത്തിനുമായി ശാസ്താ ഭജനം നടത്തുക. അദ്ദേഹത്തിന്റെ അഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക. ശനിയാഴ്ചകളിൽ നീരാഞ്ജനം കത്തിച്ചുതൊഴുതു പ്രാർഥിക്കുക.
ആയില്യം : കലാരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. വിദേശത്തു നിന്നു തിരികെ നാട്ടിൽ എത്താൻ സാധിക്കും. ജോലിയുടെ ഭാഗമായി നിരവധി യാത്രകൾ നടത്തേണ്ടിവരും. അവസരത്തിനൊത്തു പ്രവര്‍ത്തിക്കുന്നതിലൂടെ ദുരന്തങ്ങൾ ഒഴിവാകും. അവിചാരിത ബന്ധുജന സമാഗമം ഉണ്ടാകും. സര്‍ക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. സഹോദരസ്ഥാനീയരിൽ നിന്നും ഗുണാനുഭവം.പൊതുരംഗത്തുപ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. മനസ്സിനു സന്തോഷം നല്‍കുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച ഉണ്ടാകും. പണമിടപാടുകളിൽ കൃത്യത പുലർത്തും. സാധിച്ചെടുക്കാൻ വിഷമമെന്നു കരുതിയ പലകാര്യങ്ങളും നിഷ്പ്രയാസം നേടിയെടുക്കും. വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ ഉന്നതവിജയം. വിവാഹക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും. കര്‍മരംഗം പുഷ്ടിപ്പെടും. മംഗളകര്‍മങ്ങളിൽ പങ്കെടുക്കും. ഇരുചക്രവാഹനം വാങ്ങുവാൻ അവസരം. വിദേശയാത്രകൊണ്ട് നേട്ടം പ്രതീക്ഷിക്കാം. കുടുംബത്തില്‍ സമാധാനാന്തരീക്ഷം സംജാതമാകും. സന്താനഗുണം വർധിക്കും. ഊഹക്കച്ചവടത്തില്‍ വിജയം. ഭൂമി ഇടപാടിൽ ലാഭം പ്രതീക്ഷിക്കാം. ദോഷശമനത്തിനായി ഗണപതി ഭജനം നടത്തുക. നിത്യേന ഉദയത്തിൽ വീട്ടിൽ വിളക്കു കൊളുത്തി ഗണപതിയെ സ്മരിച്ച് പ്രാർഥിക്കുക. ജന്മനാളിൽ ഗണപതിഹോമം കഴിപ്പിക്കുക.
മകം : സഹോദരഗുണമുണ്ടാകും. സുഹൃത്തുക്കൾ വഴി നേട്ടമുണ്ടാകും. അവിചാരിത ധനലാഭം. വിദ്യാര്‍ഥികൾക്ക് ഉപരിപഠനത്തിന് സാധ്യത. പഴയകാല സുഹൃത്തുക്കളുമായി സമാഗമം. കുടുംബത്തില്‍ സമാധാനം ഉണ്ടാകും. സ്വന്തം ഗൃഹത്തില്‍ നിന്നും മാറി നില്‍ക്കേണ്ടിവരും. രോഗശമനം ഉണ്ടാകും. വിദേശത്തുപോകാൻ ശ്രമിക്കുന്നവർക്ക് അതു സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിച്ച് വിഷമിക്കും. പുതിയ സംരംഭങ്ങളിൽ ഏർപ്പെട്ട് വിജയിക്കും. മേലുദ്യോഗസ്ഥരുടെ അംഗീകാരവും അഭിനന്ദനവും നേടും. ആത്മീയ ഗുരുക്കളുടെ സാന്നിധ്യമുണ്ടാകും. സത്കർമങ്ങളിൽ താല്‍പര്യം വർധിക്കും. തൊഴില്‍ മേഖലയിൽ അഭിവൃദ്ധി. ഉദ്യോഗക്കയറ്റം പ്രതീക്ഷിക്കാം. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. മനസ്സിനു സന്തോഷം നല്‍കുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും. ദോഷ ശമനത്തിനായി ദേവീ ഭജനം നടത്തുക. ദേവീ ക്ഷേത്ര ദർശനം നടത്തി പഞ്ചാദുർഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നടത്തിച്ച് പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ ലഘു മന്ത്ര ജപത്താൽ ദേവിയെ ഉപാസിക്കുക.
പൂരം : ശാരീരികമോ മാനസികമോ ആയ തടങ്കൽ അനുഭവിക്കും. പണമിടപാടുകളിൽ കൃത്യത പുലർത്തുവാൻ കഴിയാതെ വരും. അപ്രതീക്ഷിതമായ ഭാഗ്യഭംഗം ഉണ്ടാവാം. ഗൃഹനിർമാണത്തിൽ തടസ്സം. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. നിഷ്പ്രയാസം സാധിച്ചെടുക്കാമെന്നു കരുതിയ പല കാര്യങ്ങളിലും അവിചാരിത തടസ്സം. മാസമധ്യത്തിനു ശേഷം സ്ഥിതിഗതികൾ അനുകൂലമാകും. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. തീർഥയാത്രകള്‍ നടത്തും. പുതിയ ഭൂമി വാങ്ങുവാൻ തീരുമാനമെടുക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി ലഭിക്കും. താല്‍ക്കാലിക ജോലികള്‍ സ്ഥിരപ്പെടും. വ്യാപാര വിജയം. ഔദ്യോഗികരംഗത്ത് നേട്ടം കൈവരിക്കും. സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക് അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്തികരമാകും. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. മനസ്സിനു സന്തോഷം നല്‍കുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച ഉണ്ടാകും. പണമിടപാടുകളിൽ കൃത്യത പുലർത്തും. സാധിച്ചെടുക്കാൻ വിഷമമെന്നു കരുതിയ പലകാര്യങ്ങളും നിഷ്പ്രയാസം നേടിയെടുക്കും. അകന്നിരുന്ന കുടുംബബന്ധങ്ങൾ അടുക്കും. ഔദ്യോഗികരംഗത്ത് നേട്ടം കൈവരിക്കും. സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക് അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്തികരമാകും. ഗുണവർധനവിനും ദോഷശമനത്തിനുമായി ഭദ്രകാളിക്ഷേത്രത്തിൽ ചുവന്ന പുഷ്പം സമർപ്പിച്ചു പ്രാർഥിക്കുക. ജന്മ നാളിൽ ദേവിക്ക് കുങ്കുമാഭിഷേകം നടത്തിക്കുക.
ഉത്രം : ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. വിദേശത്തു നിന്നു നാട്ടില്‍ തിരിച്ചെത്തുവാന്‍ സാധിക്കും. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വര്‍ധിക്കും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട് അപമാനമുണ്ടാകും. കഫജന്യ രോഗങ്ങള്‍ പിടിപെടാം. ദീര്‍ഘയാത്രകള്‍ സാധിക്കുമെങ്കിൽ ഒഴിവാക്കുക. മാനസിക പിരിമുറുക്കം വര്‍ധിക്കും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിനോ തത്തുല്യരായവര്‍ക്കോ അരിഷ്ടതകള്‍. അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില്‍ നിന്ന് മോചനം. സഹോദരങ്ങള്‍ക്ക് അരിഷ്ടതകള്‍ക്കു സാധ്യത. ഉത്തരവാദിത്തം വര്‍ധിക്കും. ഊഹക്കച്ചവടത്തില്‍ ഏർപ്പെടരുത്. ബന്ധുക്കളെ താല്‍ക്കാലികമായി പിരിഞ്ഞു കഴിയേണ്ടിവരും. മത്സരപ്പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയിക്കുവാന്‍ സാധിക്കും. അന്യരുടെ സഹായം ലഭിക്കും. ബിസിനസ് നടത്തുന്നവര്‍ക്ക് വിജയം. ദേഹസുഖം വര്‍ധിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലബന്ധങ്ങൾ ലഭിക്കും. ഗൃഹനിര്‍മാണത്തില്‍ പുരോഗതി. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. ദോഷപരിഹാരത്തിനായി നാളിൽ ദേവീ ക്ഷേത്രത്തിൽ ഭഗവതി സേവനടത്തിച്ച് തൊഴുതു പ്രാർഥിക്കുക. സാധിക്കുന്നവർ ഭവനത്തിൽ നിത്യേന ദേവീ മാഹാത്മ്യ പാരായണം നടത്തുക.
അത്തം : പൂര്‍വികസ്വത്തു ലഭിക്കുവാൻ യോഗമുള്ള കാലമാണ്. യാത്രകള്‍ക്കിടയില്‍ വീഴ്ച, പരുക്കു ഇവയുണ്ടാകുവാൻ സാധ്യതയുണ്ട്. ഇടയ്ക്കിടെ ശാരീരികമായി എന്തെങ്കിലും അരിഷ്ടതകള്‍ നേരിടും. ബിസിനസുകളില്‍ നിന്ന് മികച്ച നേട്ടം. തൊഴിൽപരമായ സ്ഥലംമാറ്റം ഉണ്ടാകും. ഗൃഹത്തില്‍ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. ബന്ധുഗൃഹങ്ങളിൽ മംഗളകര്‍മങ്ങള്‍ നടക്കും. ബന്ധുജനങ്ങളുമായി കൂടുതല്‍ അടുത്തു കഴിയുവാൻ അവസരം. പുതിയ പദ്ധതികളില്‍ പണം മുടക്കും. അതില്‍ നിന്നു മികച്ച നേട്ടവും കൈവരിക്കും. അധികാരികളില്‍ നിന്ന് അനുകൂല തീരുമാനം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങള്‍ പിടിപെടാനിടയുണ്ട്. സർക്കാരിൽ നിന്നുള്ള ആനുകൂല്യം ലഭിക്കും. ദോഷശമനത്തിനും ഗുണവർധനവിനുമായി മഹാവിഷ്ണു ഭജനം നടത്തുക. വ്യാഴാഴ്ചകളിൽ വിഷ്ണു ക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക. നെയ്‌വിളക്ക് കൊളുത്തുന്നതും തുളസിമാല ചാർത്തിക്കുന്നതും ഉത്തമം.
ചിത്തിര: ഗൃഹാന്തരീക്ഷത്തില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ ശമിക്കും. കുടുംബത്തിൽ സ്ത്രീജനങ്ങൾ മുഖേന കലഹങ്ങൾക്ക് സാധ്യത. ബന്ധുജനങ്ങളെ പിരിഞ്ഞു കഴിയേണ്ടി വരും. സുഹൃത്തുക്കളുടെ വിവാഹത്തിൽ സംബന്ധിക്കും. വ്യവഹാരങ്ങളില്‍ തിരിച്ചടിയുണ്ടായേക്കാം. ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ വിജയത്തിലെത്തിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗഅരിഷ്ടതകൾക്ക് സാധ്യത. വിദ്യാഭ്യാസപരമായ നേട്ടങ്ങള്‍ കൈവരിക്കും. മത്സരപ്പരീക്ഷകളില്‍ വിജയം. സഹോദരങ്ങള്‍ക്കു വേണ്ടി പണച്ചെലവ്. ഊഹക്കച്ചവടം, ലോട്ടറി എന്നിവയില്‍ ഏർപ്പെടുവാൻ അനുകൂല സമയമല്ല എങ്കിലും പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങുവാന്‍ ആലോചിക്കും. പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളില്‍ നിന്നു വിട്ടുനിന്നിരുന്നവര്‍ക്ക് തിരികെ ജോലികളില്‍ പ്രവേശിക്കുവാന്‍ സാധിക്കും. ഔഷധങ്ങളില്‍ നിന്ന് അലര്‍ജി പിടിപെടാനിടയുണ്ട്. ജന്മനാളിൽ ക്ഷേത്രത്തിൽ ദർശനം നടത്തി ഗണപതി ഹോമം നടത്തിക്കുക. നിത്യേന ഭവനത്തിൽ ഗണപതി അഷ്ടോത്തര ജപം നടത്തുക.
ചോതി : ഇഷ്ടപ്പെടാത്ത കാര്യങ്ങളില്‍ ഇടപെടേണ്ടിവരും. പിതാവിന് അരിഷ്ടതകള്‍. അനുകൂലമായി നിന്നിരുന്നവര്‍ പിന്നാക്കം പോകുവാൻ ഇടയുണ്ട്. അനാരോഗ്യം മൂലം മുൻ തീരുമാനങ്ങൾ മാറ്റിവെയ്ക്കേണ്ടിവരും. വിദേശസഞ്ചാരം സാധ്യമാകും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം നീട്ടി വയ്‌ക്കേണ്ടിവരും. ലഹരിവസ്തുക്കളില്‍ താല്‍പര്യം വര്‍ധിക്കും. വിലപ്പെട്ട രേഖകള്‍ കൈമോശം വരാനിടയുണ്ട്. കഴിയുന്നതും ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. ബന്ധുജന സഹായത്തിനു ശ്രമിച്ചാല്‍ വിജയിക്കുകയില്ല. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങൾ. ബന്ധുജന സഹായം വഴി സാമ്പത്തിക വിഷമതകൾ മറികടക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസ്സപ്പെട്ടു കിടന്നിരുന്ന പ്രമോഷന്‍ ലഭിക്കും. ഉദ്യോഗാർഥികൾ ഇന്‍റര്‍വ്യൂവില്‍ നേട്ടം കൈവരിക്കും. സര്‍ക്കാര്‍ ജോലി ലഭിക്കുവാനും സാധ്യത. പ്രേമബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും. ദോഷ ശമനത്തിനും ഗുണവർധനവിനുമായി ധർമശാസ്താവിനെ ഭജിക്കുക. ശനിയാഴ്ചകളിൽ ശാസ്താവിങ്കൽ നീരാഞ്ജനം കത്തിക്കുക. എള്ള് പായസനിവേദ്യം നടത്തിക്കുന്നതും ഉത്തമം.
വിശാഖം : നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള്‍ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടും. പൊതുപ്രവര്‍ത്തന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനസമ്മിതി. ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം അനുഭവിക്കും അന്യരുമായി ഇടപെട്ട് മാനഹാനിക്കു സാധ്യത. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങളിൽ വിജയം കൈവരിക്കും. മത്സരപ്പരീക്ഷ, ഇന്‍റര്‍വ്യൂ ഇവയില്‍ വിജയിക്കും. സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കു പണം മുടക്കും. രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടിവരും. സഞ്ചാരക്ലേശം വര്‍ധിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന് രോഗാരിഷ്ടതയുണ്ടാകാനും സാധ്യത കാണുന്നു. ഭക്ഷണസുഖം വര്‍ധിക്കും. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. സന്താനങ്ങള്‍ക്ക് ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത. ദോഷശമനത്തിനും ഗുണവർധനവിനുമായി ശ്രീകൃഷ്ണ ഭജനം നടത്തുക. ബുധനാഴ്ചകളിൽ ശ്രീകൃഷ്‌ണസ്വാമിക്ക് വെണ്ണ, അവൽ ഇവ നിവേദിക്കുക.
അനിഴം : ബന്ധുജന സഹായം വഴി പെട്ടെന്നുള്ള കാര്യസാധ്യം. വിവാഹാലോചനകള്‍ തീരുമാനത്തിലെത്തും. കടങ്ങള്‍ വീട്ടുവാനും പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കുവാനും സാധിക്കും. സഹോദരങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കേണ്ടി വരും. വ്യവഹാരങ്ങളില്‍ വിജയം നേടും. മേലുദ്യോഗസ്ഥരില്‍ നിന്ന് പ്രശംസ ലഭിക്കും. ഇരുചക്രവാഹനമോടിക്കുന്നവര്‍ക്ക് പരുക്കിനു സാധ്യത. വാഹനത്തിന് അറ്റകുറ്റപ്പണികള്‍ വേണ്ടിവരാം. സഹപ്രവര്‍ത്തകരുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കും. പെരുമാറ്റത്തില്‍ കൃത്രിമത്വം കലര്‍ത്തി വിരോധം സമ്പാദിക്കും. ബന്ധുജനഗുണം വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനസമ്മിതിയുണ്ടാവും. ഇരുചക്ര വാഹനം വാങ്ങും. സ്വജനങ്ങളില്‍ ആര്‍ക്കെങ്കിലും ഉന്നത സ്ഥാനലബ്ധി. പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. കുടുംബ സമേതം വിനോദങ്ങൾ കലാപരിപാടികളില്‍ എന്നിവയിൽ സംബന്ധിക്കും. ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവ ഭജനം നടത്തുക. ശിവാഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക. ശിവങ്കൽ എള്ളെണ്ണ വിളക്കിൽ ഒഴിപ്പിച്ചു പ്രാർഥിക്കുക. യഥാ ശക്തി അന്നദാനം നടത്തുക.
തൃക്കേട്ട : മാനസിക സന്തോഷം വർധിക്കും. സുഹൃത്തുക്കൾ ഒത്തുചേരും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. ബിസിനസിൽ പണച്ചെലവ് അധികരിക്കും. ദമ്പതികൾ ഒന്നിച്ച് യാത്രകൾ നടത്തും. തൊഴിൽരംഗത്തു നിന്ന് അവധിയെടുത്ത് പുണ്യസ്ഥല സന്ദർശനം നടത്തും. ദീർഘദൂര യാത്രയ്ക്കായി പണച്ചെലവ്, ത്വക് രോഗ സാധ്യത. പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കാവുന്ന കാലമാണ്. ആരോഗ്യപരമായ വിഷമതകൾ ശമിക്കും. ബന്ധുക്കളിൽ നിന്നുള്ള അകൽച്ച അവസാനിക്കും. സന്താനങ്ങൾക്ക് രോഗാരിഷ്ടത. സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കുകയും ശമിക്കുകയും ചെയ്യും. വിദ്യാർഥികൾക്ക് പുതിയ കോഴ്സുകളിൽ പ്രവേശനം ലഭിക്കും. കലാ കായികരംഗത്ത് നേട്ടങ്ങൾ. ഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. ഉദ്യോഗാർഥികൾക്ക് അനുകൂല ഉത്തരവുകൾ ലഭിക്കാം. തൊഴിൽപരമായ മേന്മയുണ്ടാവും. ദോഷശമനത്തിനായി നിത്യേന ഭവനത്തിൽ വിഷ്ണു ഭജനം നടത്തുക. സാധുജനത്തിന് അന്നദാനം നടത്തുകയും വേണം.
മൂലം : ഉദ്യോഗക്കയറ്റം ഉണ്ടാകും. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. മനസ്സിനു സന്തോഷം നല്‍കുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച ഉണ്ടാകും. പണമിടപാടുകളിൽ കൃത്യത പുലർത്തും. ഗൃഹനിർമാണം പൂർത്തീകരിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. സാധിച്ചെടുക്കാൻ വിഷമമെന്നു കരുതിയ പലകാര്യങ്ങളും നിഷ്പ്രയാസം നേടിയെടുക്കും. അകന്നിരുന്ന കുടുംബബന്ധങ്ങൾ അടുക്കും. ഔദ്യോഗികരംഗത്ത് നേട്ടം കൈവരിക്കും. സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക് അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്തികരമാകും. ശത്രുക്കള്‍ മിത്രങ്ങളായി മാറും. ദൂരയാത്രകൊണ്ട് ഗുണമുണ്ടാകും. പ്രണയബന്ധിതർക്ക് സാഫല്യം. മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. ആഡംബരവസ്തുക്കൾ, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ ഉപഹാരമായി ലഭിക്കും. വർഷത്തിന്റെ മധ്യം കഴിഞ്ഞാൽ പ്രവര്‍ത്തനരംഗത്ത് ഉയർച്ച അനുഭവപ്പെടും. പുതിയ സുഹൃദ്ബന്ധങ്ങൾ ഉടലെടുക്കും. കുടുംബസുഖം, ബന്ധുഗുണം ഇവയുണ്ടാകും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. പഠനനിലവാരം ഉയരും. ബിസിനസില്‍ നേട്ടങ്ങൾ കൈവരിക്കും. ഗുണവർധനവിനും ദോഷ ശമനത്തിനുമായി ശിവ ഭജനം നടത്തുക. ശിവ ക്ഷേത്രത്തിൽ ദർശനം നടത്തി ദക്ഷിണാമൂർത്തി ഭാവത്തിൽ സങ്കൽപ്പിച്ചു നെയ്‌വിളക്ക് കത്തിക്കുക.
പൂരാടം : ഒന്നിലധികം തവണ ദീർഘയാത്രകള്‍ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില്‍ തിരിച്ചടികള്‍ നേരിടും. ജീവിതപങ്കാളിയില്‍ നിന്ന് ഉറച്ച പിന്തുണ ലഭിക്കും. പ്രണയബന്ധിതര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടാകാം. അനിയന്ത്രിത കോപം പലപ്പോഴും ആപത്തായിത്തീരും. വിദേശത്തു നിന്നും നാട്ടില്‍ തിരികെയെത്തും. ഗൃഹനിർമാണത്തിനായി ബാങ്കുകളില്‍ നിന്ന് ലോണ്‍ പാസായിക്കിട്ടും. മനസ്സിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളില്‍ നിന്നു മോചനം. വിവാഹമാലോചിക്കുന്നവര്‍ക്ക് അനുകൂല ഫലം. രോഗദുരിതങ്ങളില്‍ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം. ഭക്ഷണത്തില്‍ നിന്നുള്ള അലർജി പിടിപെടും. വളര്‍ത്തു മൃഗങ്ങളാല്‍ പരുക്കേല്‍ക്കാതെ ശ്രദ്ധിക്കുക. സഹായ വാഗ്ദാനത്തിൽ നിന്ന് സുഹൃത്തുക്കള്‍ പിൻവാങ്ങും. പുതിയ ആഭരണം വാങ്ങുവാൻ സാധിക്കുന്ന കാലമാണ്. ഏറ്റെടുത്ത പ്രവർത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടിവരും. ഗുണവർധനയ്ക്കും ദോഷ ശമനത്തിനുമായി മഹാവിഷ്ണു ഭജനം നടത്തുക. വ്യാഴാഴ്ചകളിൽ വ്രതമെടുക്കുക. വിഷ്ണു അഷ്ടോത്തര ജപം നടത്തുക. വിഷ്ണുവിന് ജന്മ നാളിൽ പാൽപ്പായസം നിവേദിക്കുക.
ഉത്രാടം : പണമിടപാടുകളില്‍ കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കുടുംബജീവിത സൗഖ്യം വർധിക്കും. വാഹനം മാറ്റി വാങ്ങും. കഫജന്യ രോഗങ്ങള്‍ പിടിപെടാം. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. കരുതിവെച്ച പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്‍ധിക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. ഉയര്‍ന്ന വിജയം വിദ്യാഭ്യാസപരമായും തൊഴില്‍പരമായും കൈവരിക്കും. വിദേശത്തുനിന്നു നാട്ടില്‍ തിരിച്ചെത്തുവാന്‍ സാധിക്കും. പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വര്‍ധിക്കും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട് അപമാനമുണ്ടാകും. നേത്രരോഗ ബാധ. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കടം വാങ്ങേണ്ടിവരും. വാഹനയാത്രകള്‍ക്കിടയ്ക്ക് ധനനഷ്ടം സംഭവിക്കുവാനും സാധിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിനോ തത്തുല്യരായവര്‍ക്കോ അരിഷ്ടതകള്‍. ദോഷശമനത്തിനായി സുബ്രഹ്മണ്യ ഭജനം നടത്തുക. നിത്യേന അഷ്ടോത്തരം ജപിക്കുക. കൂടാതെ നാളിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പുഷ്പാഞ്ജലി നടത്തിക്കുക.
തിരുവോണം : ഉത്തരവാദിത്തങ്ങൾ വർധിക്കും. മനസ്സിന്റെ സന്തോഷം തിരികെക്കിട്ടും. തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും. വരവിനേക്കാൾ ചെലവ് അധികരിക്കും. ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും. വാഗ്ദാനം നൽകുമ്പോൾ ശ്രദ്ധിക്കുക. ഭാഗ്യ പരീക്ഷണങ്ങൾക്കു മുതിരരുത്. ബിസിനസിൽ മികവ് പുലർത്തും. സാമ്പത്തികമായി വിഷമതകൾ നേരിടും. മേലധികാരികൾ, തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ. യാത്രകൾ വേണ്ടിവരും. ആരോഗ്യപരമായ വിഷമതകളുണ്ടാവും. സാന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസം നൽകുന്ന സൂചനകൾ ഉണ്ടാകും. വാഹനത്തിന് അറ്റകുറ്റ പണികൾ വേണ്ടിവരും. ഭൂമി വിൽപനയിൽ തീരുമാനം. ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം. സന്താനഗുണമനുഭവിക്കും. വിവാഹമാലോചിക്കുന്നവർക്ക് ഉത്തമ ബന്ധം ലഭിക്കും. ദോഷ പരിഹാരത്തിനായി ശിവ ക്ഷേത്ര ദർശനം നടത്തി മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. ശിവാഷ്ടോത്തര ജപം നടത്തുക.
അവിട്ടം : കർമരംഗത്ത് ഉന്നതി. സൗഹൃദങ്ങളിൽ ഉലച്ചിൽ. പൊതു പ്രവർത്തനങ്ങളിൽ പ്രശസ്തി വർധിക്കും. പ്രവർത്തനങ്ങളിൽ അലസത തരണം ചെയ്ത് മുന്നേറേണ്ടിവരും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. സന്താന ഗുണമനുഭവിക്കും. കുടുംബ സൗഖ്യ വർധന. ബിസിനസിൽ പുരോഗതി. മാനസികമായ സംതൃപ്തി. മംഗള കർമങ്ങളിൽ സംബന്ധിക്കും. താൽക്കാലിക ജോലികൾ സ്ഥിരപ്പെടും. തൊഴിൽപരമായ യാത്രകൾ വേണ്ടി വരും. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയം. കുടുംബ സൗഖ്യം. പരീക്ഷാ വിജയം. ഇടയ്ക്കിടെ വാതജന്യ രോഗങ്ങൾ മൂലം വിഷമിക്കും. ആരോഗ്യകാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക. ദോഷശമനത്തിനും ഗുണവർധനവിനുമായി ധർമശാസ്താവിനെ ഭജിക്കുക. ശനിയാഴ്‌ചകളിൽ ശാസ്താ ക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക.
ചതയം : ബന്ധുജനസഹായം ലഭിക്കും. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്. കലാരംഗത്തു പ്രവൃത്തിക്കുന്നവർക്ക് പ്രശസ്തി. അനാവശ്യ ചിന്തകൾ മനസ്സിൽ നിന്ന് വിട്ടൊഴിയും. പ്രവർത്തനപരമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം. പൈതൃക സ്വത്തിന്റെ അനുഭവം ഉണ്ടാവും. യാത്രകൾ വേണ്ടിവരും. ഭക്ഷണ സുഖം കുറയും. എല്ലുകൾക്കും പല്ലുകൾക്കും രോഗസാധ്യത. ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി യാത്രകൾ വേണ്ടിവരും. ബന്ധുഗുണവർധന. ആഡംബര വസ്തുക്കളിൽ താല്‍പര്യം വർധിക്കും. മത്സരപരീക്ഷകളിൽ വിജയ സാധ്യത കാണുന്നു. സാമ്പത്തിക ഇടപാടുകളിൽ വളരെയധികം സൂക്ഷിക്കുക. ഗൃഹനിർമാണത്തിൽ ചെലവ് വർധിക്കും. സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. ദോഷ ശമനത്തിനും ഗുണവർധന വിനുമായി ദേവീ ഭജനം നടത്തുക. ജന്മനാളിൽ ദേവീക്ഷേത്രത്തിൽ ദർശനം നടത്തി പഞ്ച ദുർഗ്ഗാ മന്ത്ര പുഷ്‌പാഞ്‌ജലി നിവേദ്യത്തോടെ ചെയ്യിക്കുക. ദേവിക്ക് ചുവപ്പ് പട്ടു സമർപ്പിക്കുക.
പൂരുരുട്ടാതി : പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തിൽ മാറ്റം ഉണ്ടാകും. തൊഴിലിനായുള്ള പരിശ്രമങ്ങളിൽ ഭാഗികമായി വിജയിക്കും. സ്വന്തം പ്രവർത്തനഫലമായി അപവാദം കേൾക്കേണ്ടതായി വരും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മുൻകോപം നിയന്ത്രിക്കണം. ദാമ്പത്യ ജീവിതത്തിൽ ചെറിയ അസ്വാരസ്യങ്ങൾ. മാതാവിന് ശാരീരിക അസുഖങ്ങൾ തുടർന്ന് വൈദ്യ സന്ദർശനം വേണ്ടിവരും. പലവിധത്തിൽ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. തൊഴിൽപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് അല്‍പം ആശ്വാസം ലഭിക്കും. യാത്രകൾ വേണ്ടിവരും. സഹോദരസ്ഥാനീയർ മുഖേന മനഃക്ലേശത്തിന് സാധ്യത. പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരിൽ നിന്നും അനുകൂല മറുപടി ലഭിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. പുതിയ ബിസിനസ് തുടങ്ങാന്‍ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. ഗൃഹത്തില്‍ മംഗളകർമങ്ങൾ നടക്കും. ദോഷ ശമനത്തിനും ഗുണവർധനവിനുമായി മഹാഗണപതി ഭജനം നടത്തുക. വെള്ളിയാഴ്‌ചകളിൽ ഗണപതിക്ക് കദളിപ്പഴ നിവേദ്യം നടത്തിക്കുക.
ഉത്തൃട്ടാതി : നടപ്പാകില്ലെന്നു കരുതിയിരുന്ന കാര്യങ്ങൾ സാധിക്കും. ദേഹസുഖം കുറയുന്ന കാലമാണ്. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും. അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന തർക്കം അവസാനിക്കും. സകുടുംബ യാത്രകൾ നടത്തും. തൊഴിൽ സംബന്ധമായുള്ള യാത്രകളും വേണ്ടിവരും. ആഗ്രഹങ്ങൾ നിറവേറും. രോഗദുരിതത്തിൽ ശമനം. ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും. ജലജന്യ രോഗങ്ങൾ പിടിപെടാം. തൊഴിൽപരമായുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കാം. അനാവശ്യ മാനസിക ഉത്ക്കണ്ഠമൂലം ഗൃഹസുഖം കുറയാതെ ശ്രദ്ധിക്കുക. പ്രവർത്തന വിജയം കൈവരിക്കും. ബന്ധുജന സമാഗമം ഉണ്ടാകും. ഉദര സംബന്ധമായ വിഷമതകൾക്കായി ഔഷധ സേവവേണ്ടിവരും. അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാധ്യത. ആഹാരകാര്യത്തിൽ ശ്രദ്ധ കുറയും. മുതിർന്ന കുടുംബാംഗങ്ങൾക്ക് അരിഷ്ടത. ദോഷശമനത്തിനായി ശ്രീകൃഷ്ണ ഭജനം നടത്തുക. സാധിക്കുന്ന ബുധനാഴ്ചകളിൽ ശ്രീകൃഷ്ണ സ്വാമിയെ ദർശിച്ച് പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ നെയ് വിളക്കു കൊളുത്തി ജപം നടത്തുക.
രേവതി : ആരോഗ്യപരമായ വിഷമതകൾ. തൊഴിലിൽ നല്ല മാറ്റങ്ങൾ, നേട്ടങ്ങൾ എന്നിവയുണ്ടാകും. മാനസിക സന്തോഷം വർധിക്കും. കടമിടപാടുകൾ കുറയ്ക്കാൻ കഴിയും. വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും. ബന്ധുഗുണമനുഭവിക്കും. യാത്രകൾ കൂടുതലായി വേണ്ടിവരും. ദാമ്പത്യജീവിത സൗഖ്യം കൈവരിക്കും. മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത. തൊഴിൽരംഗത്ത് അന്യരുടെ ഇടപെടൽ മൂലം ഇടയ്ക്ക് മനോവിഷമം. പഠനത്തിലും ജോലിയിലും അലസത വെടിയും. മംഗളകർമങ്ങളിൽ സംബന്ധിക്കും. സത്കർമങ്ങൾക്കായി പണം ചെലവിടും. വിവാഹം വാക്കുറപ്പിക്കും. വാക്‌ദോഷം മൂലം അപവാദത്തിൽ അകപ്പെടാതെ ശ്രദ്ധിക്കുക. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. കാലാവസ്ഥാജന്യ രോഗ സാധ്യത. ബുദ്ധിമുട്ടു നിറഞ്ഞ യാത്രകൾ. സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം ഉടലെടുക്കും. സുഹൃദ് സഹായം വർധിക്കും. ഗൃഹ നിർമാണത്തിൽ പുരോഗതി. ഔഷധ സേവ അവസാനിപ്പിക്കുവാൻ കഴിയും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവ ഭജനം. ജന്മനാളിൽ ശിവങ്കൽ ഭസ്മാഭിഷേകം നടത്തിക്കുക. ഒപ്പം ദേവീ ക്ഷേത്രത്തിൽ ചുവന്ന പുഷ്പങ്ങളാൽ അർച്ചന നടത്തിക്കുക.