ADVERTISEMENT

മേടക്കൂറ്∙ അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന് മേടക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് നേട്ടങ്ങൾ കൈവരുന്നതാണ്. സർക്കാർ കാര്യങ്ങൾക്ക് നല്ല ഗുണാനുഭവങ്ങൾ ഉണ്ടാകും. കർമസ്ഥലത്ത് തർക്കങ്ങൾ ഒഴിവാക്കുക. അധികാര പ്രാപ്തി, ഭാഗ്യാനുഭവങ്ങൾ ഇവ ഉണ്ടാകുന്നതാണ്. ബുദ്ധിപൂർവം തീരുമാനങ്ങൾ എടുക്കാകും. വിദ്യാർഥികൾ പഠനത്തിൽ നല്ല ശ്രദ്ധ കേന്ദ്രീകരിക്കും. ഊഹ കച്ചവടത്തിൽ വിജയിക്കാൻ ആകും. അച്ഛനിൽ നിന്നും സഹായങ്ങൾ പ്രതീക്ഷിക്കാം. വിദേശ പഠനം ആഗ്രഹിക്കുന്നവർക്കും ഗുണാനുഭവങ്ങൾ ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെങ്കിലും ധനച്ചെലവുകളും ഉണ്ടാകുന്നതാണ്. ആത്മവിശ്വാസക്കൂടുതൽ അനുഭവപ്പെടും. ദേഷ്യം നിയന്ത്രിക്കേണ്ടതാണ്. ആത്മീയത വർധിച്ചു വരുന്നതാണ്. ഉദരസംബന്ധമായ ക്ലേശങ്ങളും നെഞ്ചിരിച്ചിൽ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുണ്ട്. മഹാദേവന് ധാര സമർപ്പിക്കുക. 

ഇടവക്കൂറ്∙ കാർത്തികയുടെ ബാക്കി മുക്കാൽ ഭാഗം, രോഹിണി, മകയിരത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന ഇടവക്കൂറുകാർക്ക് ഈ വാരത്തിൽ, ദൂര യാത്രകൾ ആവശ്യമായി വന്നേക്കാം. വിദേശത്തേക്ക് പോകാനുള്ള തടസ്സങ്ങൾ മാറി വരുന്നതാണ്. വസ്തു, വാഹനം, വീട് എന്നിവയുമായി ബന്ധപ്പെട്ട മേഖലയിൽ നല്ല ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ ഇവയുമായി ബന്ധപ്പെട്ടിട്ടുള്ള തർക്കങ്ങൾ കഴിയുന്നതും ഒഴിവാക്കുന്നതും നന്നായിരിക്കും. ധന ഇടപാടുകളിൽ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. ധന ചെലവുകൾ വർധിച്ചു നിൽക്കും. കർമരംഗത്ത് ചില വെല്ലുവിളികളെ തരണം ചെയ്തു മുന്നോട്ടു പോകേണ്ടതായി വരും. കഠിനപ്രയത്നം ചെയ്യേണ്ടതായി വരും. മേലുദ്യോഗസ്ഥരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. മാനസിക പ്രയാസങ്ങൾ വർധിക്കുന്നതാണ്. ബന്ധുക്കളുമായി യോജിച്ചു പോകാൻ ശ്രദ്ധിക്കണം. തൊഴിൽമാറ്റമുണ്ടാകാനും റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്നവർക്ക് ഗുണപ്രദവും ആയിരിക്കും. ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ അഭിപ്രായഭിന്നത ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. അമ്മയുടെ ആരോഗ്യകാര്യത്തിലും ശ്രദ്ധ ഉണ്ടാകണം. ഉറക്കക്കുറവ്, കണ്ണ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാൻ ഇവിടെയുണ്ട്. ഗണപതിക്ക് കറുകമാല സമർപ്പിക്കുക.

മിഥുനക്കൂറ്∙ മകയിരത്തിന്റെ ബാക്കി പകുതിയും, തിരുവാതിര, പുണർതത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന മിഥുനക്കൂറുകാർക്ക് ഈ വാരത്തിൽ, തൊഴിലിൽ നല്ല ഊർജസ്വലത പ്രകടിപ്പിക്കും. ലക്ഷ്യങ്ങൾ കൈവരാനായി കഠിനപ്രയത്നം ചെയ്യേണ്ടതായി വരും. ആത്മവിശ്വാസം കൂടുതൽ ഉണ്ടാകും. മേലുദ്യോഗസ്ഥരിൽ നിന്നും സഹായങ്ങൾ ലഭിക്കുന്നതാണ്. ബിസിനസ് രംഗത്തുള്ളവർക്ക് നല്ല ഗുണാനുഭവങ്ങൾ ഉണ്ടാകും. സഹോദരങ്ങളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടും. വിവിധ സ്രോതസ്സുകളിൽ നിന്നും ധനാഗമനം വന്നുചേരും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുവാൻ ഇടയുണ്ട്. പരീക്ഷകളിലും മത്സരങ്ങളിലും വിജയിക്കാനാകും. വിദ്യാർഥികൾക്ക് പഠനത്തിൽ മികവ് പുലർത്താൻ ആകും. പഠനത്തിൽ നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടുപോകാൻ ആകുന്നതാണ്. സന്താനങ്ങളുടെ സന്തോഷത്തിൽ പങ്കുചേരാൻ അവസരം ഉണ്ടാകും. ഊഹ കച്ചവടത്തിൽ വിജയിക്കും. കായിക മേഖലയിൽ ഗുണനുഭവങ്ങൾ വർധിച്ചു നൽകും. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം. ഉഷ്ണ രോഗങ്ങളും നേത്രസംബന്ധമായ അസ്വസ്ഥതകളോ ഉണ്ടാകാൻ ഇടയുണ്ട്. ചൊവ്വാഴ്ച ദിവസങ്ങളിൽ ദേവീക്ഷേത്ര ദർശനം അനിവാര്യമാണ്.

കർക്കടകക്കൂറ്∙ പുണർതത്തിന്റെ അവസാന കാൽഭാഗം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങൾ ചേർന്ന കർക്കടകക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്തായാലും ബിസിനസ് രംഗത്ത് ആയാലും രാഷ്ട്രീയക്കാർക്കും ഗുണപ്രദമാണ്. കർമരംഗത്ത് സ്ഥാനക്കയറ്റം, ഉയർന്ന തൊഴിൽമാറ്റം, ഉത്തരവാദിത്വം കൂടുതൽ ഇവ അനുഭവപ്പെടുന്നതാണ്. ഒന്നിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് മുന്നോട്ടു പോകുന്നതാണ്. കഠിന പ്രയത്നത്തിന് ആദരവ്, അംഗീകാരം, ധനസ്ഥിതി വർധിക്കുന്നതിനും സാധ്യതയുണ്ട്. സർക്കാർ ആനുകൂല്യങ്ങളും ലഭിക്കാം. റിയൽ എസ്റ്റേറ്റ് ബിസിനസ്‌ ചെയ്യുന്നവർക്ക് നേട്ടങ്ങൾ ഉണ്ടാകും. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നല്ല ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. മേലുദ്യോഗസ്ഥരിൽ നിന്നും സഹായങ്ങൾ ലഭിക്കും. മറ്റുള്ളവരോട് ക്ഷമയോടെ ഇടപെടുക. വാക്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. ഉഷ്ണസംബന്ധമായ രോഗങ്ങളും നേത്രരോഗങ്ങളും പല്ല്, ചെവി എന്നിവയുമായി ബന്ധപ്പെട്ട ചില ബുദ്ധിമുട്ടുകളും ഉണ്ടാകാൻ ഇടയുണ്ട്. ചൊവ്വാഴ്ച ദിവസങ്ങളിൽ ദേവീക്ഷേത്ര ദർശനം അനിവാര്യമാണ്.

ചിങ്ങക്കൂറ്∙ മകം, പൂരം, ഉത്രത്തിന്റെ കാൽഭാഗം ചേർന്ന ചിങ്ങക്കൂറുകാർക്ക് ഈ വാരത്തിൽ, അപ്രതീക്ഷിതമായ ഭാഗ്യ അനുഭവങ്ങൾ ഉണ്ടാകും. തന്നെ മറ്റുള്ളവർ അംഗീകരിക്കുന്നതിനും സമൂഹത്തിൽ പേരും പ്രശസ്തിയും ഉണ്ടാകും. തന്റെ വ്യക്തിത്വം വർധിക്കുന്നതിനും നേട്ടങ്ങൾ ഉണ്ടാവുകയും ചെയ്യും. ഡെയിലി വേജസിൽ ജോലി ചെയ്യുന്നവർക്കു ജോലി സ്ഥിരത ലഭിക്കാം. വാക്കുകൊണ്ട് കസർത്ത് നടത്തുന്നവർക്ക് ഗുണപ്രദമാണ്. ആശയവിനിമയം ഗുണപ്രദമാകും. ദാനധർമങ്ങൾ ചെയ്യുവാനും സർക്കാർ ഉദ്യോഗസ്ഥർക്ക് നേട്ടങ്ങളും ലഭിക്കാൻ ഇടയുണ്ട്. അച്ഛനിൽ നിന്നും നേട്ടങ്ങൾ പ്രതീക്ഷിക്കാം. വിദ്യാർഥികൾക്കും നല്ല നേട്ടങ്ങൾ ഉണ്ടാകും. സഹോദര സ്ഥാനിയരിൽ നിന്നും ഭാഗ്യ അനുഭവങ്ങളും ഉണ്ടാകും. ആത്മീയത വർധിച്ചു വരും. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട മേഖലയിൽ കാലതാമസങ്ങൾ നേരിടുന്നതാണ്. ഉദര സംബന്ധമായ ക്ലേശങ്ങളോ തൊണ്ടയില്‍ അണുബാധയോ ഉണ്ടാകാൻ ഇടയുണ്ട്. ഗണപതിക്ക് കറുകമാല സമർപ്പിക്കുക.

കന്നിക്കൂറ്∙ ഉത്രത്തിന്റെ ബാക്കി മുക്കാൽ ഭാഗം, അത്തം, ചിത്തിരയുടെ ആദ്യപകുതിയും ഉൾപ്പെടുന്ന കന്നിക്കൂറുകാർക്ക് ഈ വാരത്തിൽ, വിദേശ വിപണനം സാധ്യമാകും. ഉന്നത വിദ്യാഭ്യാസത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നല്ല ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. ധന ഇടപാടുകളിൽ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. ധന നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും ധനചെലവുകളും വന്നുചേരും. കർമരംഗത്ത് മാനസിക പ്രയാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ജീവിതപങ്കാളിയുമായി യോജിച്ചു പോകാനാകും. യാത്രകളിൽ ശ്രദ്ധാലുക്കൾ ആയിരിക്കണം. വിലപിടിപ്പുള്ള രേഖകൾ നഷ്ടമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പണം കടം കൊടുക്കരുത്. കുടുംബാംഗങ്ങളുടെ ഇടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. സുഹൃത്തുക്കളുമായി കൂട്ടുകൂടുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. വലിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് ഒരു ആശ്വാസം ലഭിക്കുന്നതാണ്. അച്ഛന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ ഉണ്ടാകണം. ശ്രീകൃഷ്ണസ്വാമിക്ക് തൃക്കൈവെണ്ണ സമർപ്പിക്കുക.

തുലാക്കൂറ്∙ ചിത്തിരയുടെ ബാക്കി പകുതിയും, ചോതി, വിശാഖത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന തുലാക്കൂറുകാർക്ക് ഈ വാരത്തിൽ, ഗുണാനുഭവങ്ങൾ വർധിച്ചു നൽകും. ജീവിതപങ്കാളിയിൽ നിന്നും ധന നേട്ടങ്ങൾക്ക് ഇടയാകും. പുതിയ പദ്ധതികൾ പ്ലാൻ ചെയ്തു മുന്നോട്ടു പോകുന്നതാണ്. ഇപ്പോഴുള്ള ബിസിനസ് വിപുലപ്പെടുത്തി എടുക്കുവാനും നിക്ഷേപങ്ങളിൽ നിന്നും നേട്ടങ്ങളും ഉണ്ടാകും. ആശയവിനിമയശേഷി വർധിക്കും. ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ തെറ്റിദ്ധാരണകൾ ഉണ്ടായേക്കാം. അധികാരമോഹം വർധിക്കും. വിവാഹ കാര്യങ്ങൾക്ക് കാലതാമസം നേരിടുന്നതാണ്. പ്രണയിതാക്കൾക്കും ബന്ധം ഊഷ്മളമായിരിക്കും. എതിർലിംഗക്കാരുടെ സൗഹൃദം ശ്രദ്ധിക്കേണ്ടതാണ് അപമാനങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. വിദേശയാത്രയും തരപ്പെടുന്നതാണ്. ഉദരസംബന്ധമായ ക്ലേശങ്ങളോ, കണ്ണ്, പല്ല് ബന്ധപ്പെട്ട ചില അസ്വസ്ഥതകളും ഉണ്ടായേക്കാം. ചൊവ്വാഴ്ച ദിവസങ്ങളിൽ ദേവീക്ഷേത്ര ദർശനവും ചുവന്ന ഹാരവും സമർപ്പിക്കുക.

വൃശ്ചികക്കൂറ്∙ വിശാഖത്തിന്റെ അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രങ്ങൾ ചേർന്ന വൃശ്ചികക്കൂറുകാർക്ക് ഈ വാരത്തിൽ, തന്റെ വ്യക്തിത്വം വർധിക്കുന്നതിനും പേരും പ്രശസ്തിയും ഉണ്ടാകുന്നതാണ്. പുതിയ തൊഴിൽ ആഗ്രഹിക്കുന്നവർക്ക് ആ വഴി തുറന്നു കിട്ടുന്നതാണ്. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കാനാകും. ചില കാര്യങ്ങളിൽ ബുദ്ധിപൂർവം തീരുമാനങ്ങൾ എടുക്കാൻ ആശയക്കുഴപ്പങ്ങൾ നേരിടും. രാഷ്ട്രീയക്കാർക്ക് സ്ഥാനമാനങ്ങൾ ലഭിക്കുന്നതാണ്. സർക്കാർ തൊഴിലിനായി കാത്തിരിക്കുന്നവർക്കും അനുകൂല നീക്കങ്ങൾ ഉണ്ടാകും. പകുതി വഴിയിൽ മുടങ്ങിപ്പോയ പല പദ്ധതികളും പൂർത്തീകരിക്കാൻ ആകും. കടബാധ്യതകൾ കുറഞ്ഞുവരുന്നതായി കാണാം. പണം കടം കൊടുക്കരുത്. ധനനേട്ടം ഉണ്ടാകുമെങ്കിലും ധന ചെലവുകളും വർധിച്ചു നിൽക്കും. കോടതി വ്യവഹാരങ്ങൾ തനിക്ക് അനുകൂലമായി വരും. കുടുംബത്തായാലും കർമരംഗത്തായാലും ചില അഭിപ്രായവ്യത്യാസങ്ങൾക്ക് ഇടയാകും.
ഉദര പ്രശ്നങ്ങൾ അലട്ടാനിടയുണ്ട്. ചൊവ്വാഴ്ച ദിവസങ്ങളിൽ ദേവീക്ഷേത്ര ദർശനവും കടുംപായസവും സമർപ്പിക്കുക.

ധനുക്കൂറ്∙ മൂലം, പൂരാടം, ഉത്രാടത്തിന്റെ കാൽഭാഗം ചേർന്ന ധനുക്കൂറുകാർക്ക് ഈ വാരത്തിൽ, ശുഭചിന്തകൾ വർധിക്കുന്നതിനും ബുദ്ധിപൂർവം തീരുമാനങ്ങൾ എടുക്കുന്നതിനും നല്ല പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാനും ആകും. സുഖം, ഭാഗ്യ അനുഭവങ്ങൾ കർമരംഗത്ത് ഉയർച്ച, ഇഷ്ടഭക്ഷണ സമൃദ്ധി, സന്തോഷം എന്നിവ അനുഭവിക്കാൻ യോഗമുള്ള വാരമാണ്. തൊഴിലിൽ ഉയർച്ച വിദ്യാഭ്യാസരംഗത്തും ഗുണകരമാണ്. ഉന്നത പഠനം ആഗ്രഹിക്കുന്നവർക്ക് ആഗ്രഹ സാഫല്യം ഉണ്ടാകും. പ്രണയിതാക്കളുടെ ഇടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. സർക്കാരുമായി ബന്ധപ്പെട്ട പരീക്ഷകളിൽ വിജയിക്കാനാകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറഞ്ഞുവരുന്നതായി കാണാം. ഊഹ കച്ചവടത്തിൽ വിജയിക്കും. ദൂരയാത്രകളും ആത്മീയ ചിന്തകളും ഉയർന്നുവരും. സന്താനങ്ങളുടെ ഉയർച്ചയിൽ സന്തോഷിക്കാനുള്ള അവസരങ്ങൾ വന്നുചേരും. ഹൃദയസംബന്ധമായ അസ്വസ്ഥതകൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. ഉദര സംബന്ധമായ ക്ലേശങ്ങൾക്കും ഇടയാകും. മഹാവിഷ്ണുവിന് സഹസ്രനാമ അർച്ചന, വിഷ്ണു സഹസ്രനാമം നിത്യവും കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.

മകരക്കൂറ്∙ ഉത്രാടത്തിന്റെ ബാക്കി മുക്കാൽ ഭാഗം, തിരുവോണം, അവിട്ടത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന മകരക്കൂറുകാർക്ക് ഈ വാരത്തിൽ, സാമ്പത്തിക സ്ഥിതിക്ക് മാറ്റം ഉണ്ടാകും. കർമരംഗത്ത് ഇപ്പോൾ ഉണ്ടായിരുന്ന പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് മുന്നോട്ടുപോകാൻ ആകും. ഏറ്റെടുത്ത എല്ലാ പ്രവർത്തനങ്ങളും ഭംഗിയായി തീർക്കാനാകും. മേലധികാരിയുമായി യോജിച്ചു പോകാൻ ശ്രദ്ധിക്കണം. മാനസിക സംഘർഷങ്ങൾ വർധിക്കുവാൻ ഇടയുണ്ട്. പിതൃസ്വത്തു സ്വന്തം പേരിൽ ആകുന്നതിനും വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ ഗുണാനുഭവങ്ങൾ വർധിച്ചു നിൽക്കും. കുടുംബത്ത് ചില സന്തോഷക്കുറവുകൾ ഉണ്ടാകുന്നതാണ്. പെട്ടെന്ന് ദേഷ്യം വന്നേക്കാം പ്രകോപനപരമായി പ്രതികരിക്കാതിരിക്കുക. അമ്മയുമായി നല്ല ബന്ധം പുലർത്തി മുന്നോട്ടു പോകാൻ ആകും. ജീവിതപങ്കാളിയിൽ നിന്നും നേട്ടങ്ങൾ ഉണ്ടാകും. ഊഹ കച്ചവടത്തിൽ നിന്നും ലോട്ടറി മുഖേനയോ ധനാഗമനം ഉണ്ടാകാൻ ഇടയുണ്ട്. സർക്കാർ ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. കണ്ണ്, പല്ല്, ചെവി എന്നിവയുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ഉണ്ടാകാനും ചൊവ്വ, വെള്ളി ദിവസങ്ങളിൽ ദേവീക്ഷേത്ര ദർശനവും ലളിതാസഹസ്രനാമം നിത്യവും ജപിക്കുകയും ചെയ്യുക.

കുംഭക്കൂറ്∙ അവിട്ടത്തിന്റെ അവസാനപകുതിയും, ചതയം, പൂരുരുട്ടതിയുടെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന കുംഭക്കൂറുകാർക്ക് ഈ വാരത്തിൽ, ബിസിനസ് രംഗത്ത് വളരെയധികം നേട്ടങ്ങൾ ഉണ്ടാകും. പുതിയ പദ്ധതികൾ ആവിഷ്കരിച്ച് മുന്നോട്ടുപോകാനും ആകും. കർമരംഗത്ത് നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്. മേലധികാരിയുമായി യോജിച്ചു പോകാൻ ശ്രദ്ധിക്കണം. ദാനധർമ്മങ്ങൾ ചെയ്യുന്നതിനും ആത്മീയത വർധിച്ചു വരുന്നതുമാണ്. കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല ഉയർച്ചകൾ പ്രതീക്ഷിക്കാം. സഹോദരങ്ങളുമായി അഭിപ്രായ ഭിന്നത ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. സംസാരം ശ്രദ്ധിക്കണം. മറ്റുള്ളവർക്ക് വിഷമതകൾ ഉണ്ടാകാൻ ഇടയുണ്ട്. ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. വീട്, വസ്തു, വാഹനം എന്നീ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നല്ല രീതിയിൽ ദ്രുതഗതിയിൽ മുന്നോട്ട് പോകുന്നതാണ്. തൊണ്ടയിൽ അണുബാധ, രക്ത ദൂഷ്യങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഗണപതി ഹോമം, ദേവിക്ക് രക്‌തപുഷ്പാഞ്ജലിയും സമർപ്പിക്കുക. 

മീനക്കൂറ്∙ പൂരുരുട്ടാതിയുടെ അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ ചേർന്ന മീനക്കൂറുകാർക്ക് ഈ വാരത്തിൽ, കഠിനാധ്വാനത്താൽ മുന്നോട്ട് പോകാൻ ആകും. തൊഴിൽ മേഖലയിൽ ഉയർച്ചകൾ വന്നുചേരും. വ്യക്തി ബന്ധങ്ങളിലും കുടുംബത്തും നല്ല ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ക്ഷമ കുറയും. ധനചെലവുകൾ വർധിക്കും. കുടുംബ ചെലവുകൾ വർധിക്കുന്നതു വഴി ദേഷ്യവും സങ്കടവും വർധിക്കും. സന്താനങ്ങളുമായി അഭിപ്രായ ഭിന്നത ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വീട്, വസ്തു, വാഹനം എന്നിവയുമായ മേഖലകളിലേക്ക് ഇറങ്ങുമ്പോൾ കാലതാമസം നേരിടുന്നതാണ്. ലോണുകൾക്കോ ചിട്ടികൾക്കോ അനുമതി ലഭിക്കുന്നതാണ്. അമ്മയുമായി നല്ല ബന്ധം പുലർത്തി മുന്നോട്ടു പോകാനാകും. ആഹാര ക്രമീകരണങ്ങളും ഉണ്ടാകണം. ഉറക്കക്കുറവ് ഉണ്ടാകുന്നതിനും മാനസിക പ്രയാസങ്ങളും ഉദരസംബന്ധമായ ക്ലേശങ്ങൾക്കും ഇടയാകും. ശിവപാർവതി ക്ഷേത്രത്തിൽ യഥാവിധി വഴിപാടുകളും വിഷ്ണു സഹസ്രനാമം നിത്യവും കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.

English Summary:

Weekly Malayalam horoscope predictions provide detailed astrological insights for each zodiac sign. This week's forecast covers career, finance, health, and relationships for Aries through Pisces.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com