ADVERTISEMENT

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4) ഗുണഫലങ്ങൾ അനുഭവത്തിൽ വരും. മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കും. ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഇഷ്ടസ്ഥലത്തേയ്ക്ക് മാറ്റം ലഭിക്കും. തൊഴിലന്വേഷകര്‍ക്കും അനുകൂലഫലങ്ങള്‍ പ്രതീക്ഷിക്കാം. ബന്ധുജനങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍ കിട്ടും. രോഗാവസ്ഥയിലുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. ഗൃഹോപകരണങ്ങള്‍ പുതുതായി വാങ്ങും. ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. ബന്ധുജന സഹായം ലഭിക്കും ഗൃഹനിര്‍മാണത്തില്‍ പുരോഗതി കൈവരിക്കും. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ മികവു പുലർത്താന്‍‍ സാധിക്കും. ദോഷശമനത്തിനായി വിഷ്ണു ഭജനം നടത്തുക. ഭഗവതപാരായണം സ്വയം ചെയ്യുക. ജന്മനാളിൽ വിഷ്ണു ക്ഷേത്രത്തിൽ ആയു:സൂക്ത പുഷ്പാഞ്ജലി നടത്തുക.

ഇടവക്കൂർ (കാർത്തിക 3/4, രോഹിണി, മകയിരം1/2)ഗൃഹനിർമാണത്തിനായി പണം മുടക്കേണ്ടി വരും. ഉറ്റ സുഹൃത്തിന്റെ ഇടപെടല്‍ മൂലം അപകടങ്ങളില്‍ നിന്നു രക്ഷ നേടും നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള്‍ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം, ഇഷ്ടസ്ഥാനലബ്ധി എന്നിവയുണ്ടാകും. ഇന്‍ഷുറന്‍സ്, ചിട്ടി എന്നിവയില്‍ നിന്നു ധനലാഭത്തിനു സാധ്യത. അലർജി സംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സ വേണ്ടിവരും. പണമിടപാടുകളില്‍ അധിക ശ്രദ്ധ പുലർത്തുക. പിതാവിന് ഉണ്ടായിരുന്ന അരിഷ്ടതകള്‍ ശമിക്കും. അനുകൂലമായി നിന്നിരുന്ന സുഹൃത്തുക്കൾ പിന്നാക്കം പോകുവാൻ സാധ്യത. തൊഴിൽരംഗം മെച്ചപ്പെടും. സ്വന്തം ബിസിനസിൽ നിന്ന് ഗുണാനുഭവങ്ങള്‍ ലഭിക്കുവാന്‍ അല്‍പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം നടപ്പിലാകും. വിലപ്പെട്ട രേഖകള്‍ കൈമോശം വരാനിടയുള്ളതിനാൽ ശ്രദ്ധിക്കുക. ബന്ധുജന സഹായത്താൽ കാര്യസാധ്യം. ദോഷശമനത്തിനും ഗുണവർധനവിനുമായി ശ്രീദുർഗ്ഗയെ ഭജിക്കുക. ചൊവ്വാഴ്ചകളിൽ ദുർഗ്ഗാസൂക്ത പുഷ്പാഞ്ജലി തൃമധുരം നിവേദിച്ച് നടത്തുക. നിത്യേന ഭവനത്തിൽ ദുർഗ്ഗാ അഷ്ടോത്തരം ജപിക്കുക.

മിഥുനക്കൂർ (മകയിരം 1/2, തിരുവാതിര, പുണർതം 3/4)  സാമ്പത്തിക കാര്യങ്ങളിൽ അധികശ്രദ്ധ പുലർത്തുക. കാലാവസ്ഥാജന്യ രോഗസാധ്യത. ബുദ്ധിമുട്ടു നിറഞ്ഞയാത്രകൾ. സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം. സാഹസിക പ്രവർത്തനങ്ങൾ നടത്തും. ഭാര്യാഭർത്തൃബന്ധത്തിൽ പ്രശ്നങ്ങൾ. ധനപരമായി വിഷമതകൾ നേരിടും. സുഹൃത്തുക്കളുമായി ഒത്തുചേർന്ന് ചെയ്യുന്ന പ്രവർത്തനങ്ങളിൽ നിന്ന് പ്രശ്നങ്ങൾ ഉണ്ടാവാം. തൊഴിൽപരമായ വിഷമതകൾ. വിവാഹ ആലോചകളിൽ തീരുമാനം നീളും. സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല. തൊഴിൽരംഗത്ത് മടുപ്പേറിയ അനുഭവങ്ങൾ ഉണ്ടാകും. ബന്ധുജങ്ങളുമായി അഭിപ്രായഭിന്നത ഉടലെടുക്കും. സന്താനങ്ങൾക്ക് അനുകൂലകാലമാണ് അവർക്കുണ്ടായിരുന്ന രോഗദുരിതത്തിൽ ശമനം. എല്ലാകാര്യത്തിലും ജീവിതപങ്കാളിയില്‍ നിന്ന് ഉറച്ച പിന്തുണ. പ്രണയ ബന്ധിതര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടാകാം. വിദേശത്തു നിന്നും നാട്ടില്‍ തിരികെയെത്തും. ബാങ്കുകളില്‍ നിന്ന് ലോണ്‍ പാസായിക്കിട്ടും. മനസ്സിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളില്‍ നിന്നു മോചനം. രോഗദുരിതങ്ങളില്‍ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം. ദോഷ ശമനത്തിനും ഗുണവർധനവിനുമായി ഗണപതി ഭജനം നടത്തുക. ജന്മനാളിൽ ഗണപതിയെ വണങ്ങി അവൽ, കരിമ്പ്, ശർക്കര ഇവ നിവേദിക്കുക. വീട്ടിൽ നാരായണീയം നിത്യേന പാരായണം ചെയ്യുക.

കർക്കടകക്കൂർ (പുണർതം1/4, പൂയം, ആയില്യം)ഇടവിട്ട്  രോഗങ്ങള്‍ പിടിപെടാം. പണമിടപാടുകളിൽ അബദ്ധങ്ങൾ സംഭവിക്കാം. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. കരുതിവെച്ച പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്‍ധിക്കും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങ‍ള്‍ ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കും. വിദ്യാഭ്യാസപരമായും തൊഴില്‍പരമായും നേട്ടങ്ങൾ കൈവരിക്കും. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വര്‍ധിക്കും. ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങള്‍ക്ക് അരിഷ്ടതകള്‍ക്കു സാധ്യത. ഉത്തരവാദിത്തം വര്‍ധിക്കും. തികച്ചും അവിചാരിതമായി കുടുംബത്തിൽ അസ്വസ്ഥത ഉടലെടുക്കുവാനിടയുണ്ട്. ശാരീരികമായി അരിഷ്ടതകള്‍ നേരിടും. ബിസിനസുകളില്‍ നിന്ന് മികച്ച നേട്ടം. ദ്രവ്യലാഭത്തിനു സാധ്യത. കലാരംഗത്തു മികച്ച നേട്ടം. ബന്ധുജനങ്ങളുമായി കൂടുതല്‍ അടുത്തു കഴിയും. ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ വര്‍ധിക്കും. അസ്ഥാനത്ത് സംസാരിച്ച് മറ്റുള്ളവരുടെ വിരോധം സമ്പാദിക്കും. ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പകര്‍ച്ച വ്യാധി പിടിപെടാന്‍ സാധ്യതയുണ്ട്. ഭവനം, വാഹനം എന്നിവയ്ക്ക് അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. അധികാരികളിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. ദോഷശമനത്തിനും ഗുണവർധനവിനുമായി ശിവ ഭജനം നടത്തുക. തിങ്കളാഴ്ചകളിൽ ശിവങ്കൽ കൂവള മാല ചാർത്തിച്ച് മലർ നിവേദ്യം നടത്തിക്കുക.

ചിങ്ങക്കൂർ (മകം, പൂരം, ഉത്രം 1/4) പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളില്‍ നിന്നു വിട്ടു നിന്നിരുന്നവര്‍ക്ക് തിരികെ ജോലികളില്‍ പ്രവേശിക്കുവാന്‍ സാധിക്കും. ഔഷധങ്ങളില്‍ നിന്ന് അലർജി പിടിപെടാനിടയുണ്ട്. വിശ്രമം കുറയും. എളുപ്പത്തില്‍ സാധിക്കാവുന്ന കാര്യങ്ങള്‍ പോലും അല്‍പം വിഷമം നേരിട്ടതിനു ശേഷം മാത്രമെ നടപ്പിലാവുകയുള്ളൂ. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച് അബദ്ധത്തില്‍ ചാടും. ചെവിക്ക് രോഗബാധയ്ക്കു സാധ്യത. ഗൃഹാന്തരീക്ഷത്തില്‍ ശാന്തത. സ്വദേശം വിട്ടു നില്‍ക്കേണ്ടി വന്നേക്കാം. സാമ്പത്തിക നേട്ടം കൈവരിക്കും. ഏതെങ്കിലും തരത്തിലുള്ള അവിചാരിതധനലാഭം. വിശ്രമംകുറഞ്ഞിരിക്കും. സാമ്പത്തികവിഷമതകള്‍ ശമിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. സന്താനങ്ങള്‍ക്കായി പണം ചെലവിടും. മാതൃഗുണം ലഭിക്കും. ജീവിതപങ്കാളിവഴി നേട്ടം. അന്യരെ വാക്കുകൊണ്ട് വേദനിപ്പിക്കും. അവിചാരിത കാരണങ്ങളാൽ നിരാശ അധികരിച്ചു നിൽക്കും. ഉദ്ദേശ കാര്യങ്ങൾ സാധിക്കാത്ത അവസ്ഥയുണ്ടാകും. ആരോഗ്യസ്ഥിതി മോശമായിരിക്കും. മൂത്രായശ രോഗങ്ങൾ പിടിപെടാം. ദോഷശമനത്തിനും ഗുണവർധനവിനുമായി ശ്രീകൃഷ്ണ ഭജനം നടത്തുക. ബുധനാഴ്ചകളിൽ ശ്രീകൃഷ്ണ ക്ഷേത്രദർശനം നടത്തി വെണ്ണ, കദളിപ്പഴം ഇവ നിവേദിക്കുക. നിത്യേന ഭവനത്തിൽ ശ്രീകൃഷ്ണ ഭജനം നടത്തുക.

കന്നിക്കൂർ (ഉത്രം 3/4, അത്തം, ചിത്തിര 1/2)  പ്രതികൂലസാഹചര്യങ്ങള്‍ തരണം ചെയ്യും. സാമ്പത്തിക വിഷമങ്ങള്‍ നേരിടുമെങ്കിലും ബന്ധുക്കളുടെ സഹായത്താൽ അവ തരണം ചെയ്യും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. തൊഴിലന്വേഷകര്‍ക്ക് ജോലി ലഭിക്കും. ആയുധം, അഗ്നി ഇവയാല്‍ പരിക്കേല്‍ക്കുവാന്‍ സാധ്യതയുണ്ട്. ജീവിതത്തിൽ പൊതുവെ ഗുണാനുഭവങ്ങള്‍ വര്‍ധിച്ചു നില്‍ക്കുന്ന കാലമാണ്. ഏര്‍പ്പെടുന്ന പ്രവര്‍‍ത്തനങ്ങളില്‍ വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും. എല്ലാക്കാര്യത്തിലും ഒരുതരം അസംതൃപ്തി എപ്പോഴും പിന്തുടരും. പ്രണയസാഫല്യമുണ്ടാകും. വിവാഹ നിശ്ചയത്തോളമെത്തിയ ബന്ധം മാറിപ്പോകുവാൻ  സാധ്യതയുള്ളതിനാൽ അക്കാര്യത്തിൽ ശ്രദ്ധിക്കുക. കഠിനപരിശ്രമംകൊണ്ട് മാത്രമേ കാര്യസാധ്യം ഉണ്ടാവുകയുള്ളൂ. ഏറ്റെടുത്ത ജോലികള്‍ ചിലപ്പോള്‍ ഉപേക്ഷിക്കേണ്ടതായി വരാം. അന്യരോടുള്ള പെരുമാറ്റത്തില്‍ തെറ്റിദ്ധാരണ ഉണ്ടാകാതെ ശ്രദ്ധിക്കുക. വ്യവഹാരങ്ങളില്‍ വിജയം.  പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. സന്താനങ്ങള്‍ക്കായി പണം ചെലവിടും. വളരെക്കാലം ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങള്‍ പെട്ടെന്ന് സാധിതമാകും. മാതൃഗുണം ലഭിക്കും. ജീവിതപങ്കാളി വഴിയും നേട്ടം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികവ്. ഗുണവർധനവിനും ദോഷശമനത്തിനുമായി വിഷ്ണു ഭജനം നടത്തുക. അദ്ദേഹത്തിന്റെ  അഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക. വ്യാഴാഴ്ചകളിൽ നെയ് വിളക്ക് കത്തിച്ചു തൊഴുതു പ്രാർഥിക്കുക.

തുലാക്കൂർ (ചിത്തിര 1/2, ചോതി, വിശാഖം 3/4) സാമ്പത്തിക വിഷമതകൾ ശമിക്കും. ജീവിതസുഖവർധനയ്ക്ക് ഭംഗം. ദീര്‍ഘയാത്രകൾ മാറ്റിവയ്ക്കും. പിതൃസ്വത്ത് ലഭിക്കുകയോ പിതാവില്‍ നിന്ന് അനുഭവഗുണമുണ്ടാവുകയോ ചെയ്യും. ദാമ്പത്യ ഭിന്നതകള്‍ ശമിക്കും. ആരോഗ്യപുഷ്ടിയുണ്ടാകും. വാഹനസംബന്ധിയായ പണച്ചെലവുണ്ടാകും. ഉത്തരവാദിത്വം വര്‍ധിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് പലതരത്തിലുള്ള അരിഷ്ടതകൾ ഉണ്ടാവാം. സന്താനങ്ങളെക്കൊണ്ടുള്ള സന്തോഷം വർധിക്കും. വിദ്യാര്‍ഥികള്‍ക്ക് അനുകൂല സമയം. ബന്ധുഗൃഹങ്ങൾ സന്ദര്‍ശിക്കും. സഹോദരങ്ങള്‍ക്കായി പണച്ചെലവുണ്ടാകും. അശ്രദ്ധയാൽ മേലധികാരികളുടെ അപ്രീതി സമ്പാദിക്കും. അഭിമാനക്ഷതം സംഭവിക്കാതെ ശ്രദ്ധിക്കുക. ഉത്തമ സന്താനയോഗമുള്ള കാലമാണ്. ഔദ്യോഗികപരമായ യാത്രകള്‍ വേണ്ടി വരും. ദേഹസുഖം വര്‍ധിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലബന്ധങ്ങൾ ലഭിക്കും. ഗൃഹനിര്‍മാണത്തില്‍ പുരോഗതി. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. ബന്ധുക്കള്‍ നിമിത്തം നേട്ടം. കാര്‍ഷികമേഖലയില്‍ നിന്നു നേട്ടം. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒന്നിക്കും. അശ്രദ്ധ മൂലം ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത. ദോഷശമനത്തിനായി ഗണപതി ഭജനം നടത്തുക. നിത്യേന ഉദയത്തിൽ വീട്ടിൽ വിളക്കു കൊളുത്തി ഗണപതിയെ സ്മരിച്ച് പ്രാർഥിക്കുക. ജന്മനാളിൽ ഗണപതിഹോമം കഴിപ്പിക്കുക.

വൃശ്ചികക്കൂർ (വിശാഖം 1/4, അനിഴം, തൃക്കേട്ട)  ഉത്തരവാദിത്തങ്ങൾ വർധിക്കും. മനസ്സിന്റെ സന്തോഷം തിരികെക്കിട്ടും. തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും. വരവിനേക്കാൾ ചെലവ് അധികരിക്കും. ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും. വാഗ്ദാനം നൽകുമ്പോൾ ശ്രദ്ധിക്കുക. ഭാഗ്യ പരീക്ഷണങ്ങൾക്കു മുതിരരുത്.   ബിസിനസിൽ മികവ് പുലർത്തും. സാമ്പത്തികമായി വിഷമതകൾ നേരിടും. മേലധികാരികൾ, തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ. യാത്രകൾ വേണ്ടിവരും. ആരോഗ്യപരമായ വിഷമതകളുണ്ടാവും. സാന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസം നൽകുന്ന സൂചനകൾ ഉണ്ടാകും. ഭൂമി വിൽപനയിൽ തീരുമാനം. ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം. സൗഹൃദങ്ങളിൽ ഉലച്ചിൽ. പൊതു പ്രവർത്തനങ്ങളിൽ പ്രശസ്തി വർധിക്കും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. കുടുംബ സൗഖ്യ വർധന.  ബിസിനസിൽ പുരോഗതി. താൽക്കാലിക ജോലികൾ സ്ഥിരപ്പെടും. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയം. പരീക്ഷാ വിജയം. ആരോഗ്യ കാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക. പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ദോഷ ശമനത്തിനായി ഹനുമദ്ഭജനം നടത്തുക. നിത്യേന ഭവനത്തിൽ ലഘു മന്ത്ര ജപത്താൽ ഹനുമാൻ സ്വാമിയെ പ്രീതിപ്പെടുത്തുക.

ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം1/4) ബന്ധു ജനസഹായം ലഭിക്കും. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. അനാവശ്യ ചിന്തകൾ മനസ്സിൽ നിന്ന് വിട്ടൊഴിയും.  പ്രവർത്തനപരമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം. പൈതൃക സ്വത്തിന്റെ അനുഭവം ഉണ്ടാവും. പല്ലുകൾക്ക് രോഗസാധ്യത. ആഡംബര വസ്തുക്കളിൽ താല്‍പര്യം വർധിക്കും. മത്സരപരീക്ഷകളിൽ വിജയ സാധ്യത കാണുന്നു. സാമ്പത്തിക ഇടപാടുകളിൽ വളരെയധികം സൂക്ഷിക്കുക. ഗൃഹനിർമാണത്തിൽ ചെലവ് വര്‍ധിക്കും. സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തിൽ മാറ്റം ഉണ്ടാകും. തൊഴിലിനായുള്ള പരിശ്രമങ്ങളിൽ ഭാഗികമായി വിജയിക്കും. ദാമ്പത്യ ജീവിതത്തിൽ ചെറിയ അസ്വാരസ്യങ്ങൾ. മാതാവിന് ശാരീരിക അസുഖങ്ങൾ തുടർന്ന് വൈദ്യ സന്ദർശനം വേണ്ടിവരും. പലവിധത്തിൽ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. തൊഴിൽപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് അല്‍പം ആശ്വാസം ലഭിക്കും. യാത്രകൾ വേണ്ടിവരും. സഹോദര സ്ഥാനീയർ മുഖേന മനഃക്ലേശത്തിന് സാധ്യത. പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരിൽ നിന്നും അനുകൂല മറുപടി ലഭിക്കും. പുതിയ ബിസിനസ് തുടങ്ങാന്‍ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. ഗൃഹത്തില്‍ മംഗളകർമങ്ങൾ നടക്കും. ഗുണവർധനവിനും ദോഷശമനത്തിനുമായി ഭദ്രകാളിക്ഷേത്രത്തിൽ ചുവന്ന പുഷ്പം സമർപ്പിച്ചു പ്രാർഥിക്കുക. ജന്മ നാളിൽ ദേവിക്ക് കുങ്കുമാഭിഷേകം  നടത്തിക്കുക.

മകരക്കൂർ (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വർധിക്കും. സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടേയും പ്രശംസനേടും. സഹോദര സ്ഥാനീയർ മുഖേന കാര്യസാധ്യം. വിവാഹം ആലോചിക്കുന്നവർക്ക് മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. ഗൃഹാന്തരീക്ഷം സംതൃപ്തകരമായിരിക്കും. വാഹന സംബന്ധമായി ചെലവുകള്‍ വര്‍ധിക്കും. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും. തൊഴിൽരഹിതർക്ക് താൽക്കാലിക ജോലി ലഭിക്കും. പൊതു പ്രവർത്തകർ അനാവശ്യമായ ആരോപണങ്ങൾ മൂലം വിഷമിക്കും. വിദേശ ജോലിയിൽ പ്രശ്നങ്ങൾ ഉടലെടുക്കും. കർമരംഗത്ത് ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും. തൊഴിലുമായി ബന്ധപ്പെട്ട് അധിക യാത്രകൾ വേണ്ടിവരും. തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളിൽ വിജയിക്കും. കർമരംഗത്ത് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും.  ബന്ധുജനങ്ങൾ വാക്കുകൾ കൊണ്ട് മനസ്സിനെ മുറിപ്പെടുത്തും. ഉദ്ധിഷ്ട കാര്യസാധ്യത്തിനുള്ള തടസ്സം മറികടക്കും. മുൻകാല സമ്പാദ്യങ്ങളിൽ നിന്ന് ധനലാഭം. സന്താനങ്ങളാൽ മനഃസന്തോഷം വർധിക്കും. മേലധികാരികളുടെ അപ്രിയം സമ്പാദിക്കാതെ ശ്രദ്ധിക്കുക.ഗുണവർധനവിനും ദോഷ ശമനത്തിനുമായി ശിവ ഭജനം നടത്തുക. ശിവ ക്ഷേത്രത്തിൽ ദർശനം നടത്തി പഞ്ചാക്ഷരം ജപിച്ചു പ്രാർഥിക്കുക. 

കുംഭക്കൂർ (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)  ആരോഗ്യപരമായി അനുകൂല സമയമാണ്. വിവാഹം വാക്കുറപ്പിക്കും. തൊഴിൽപരമായ മാറ്റങ്ങൾ. അനാവശ്യമായ മാനസിക ഉത്ക്കണ്ഠ ഉണ്ടായിരുന്നത് അവസാനിക്കും. സുഹൃദ് സഹായം ലഭിക്കും. ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തില്‍ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. കുടുംബത്തിൽ ചെറിയ മംഗള കർമങ്ങൾ നടക്കും. യാത്രകൾ വഴി നേട്ടം. കടങ്ങൾ വീട്ടുവാൻ സാധിക്കും. തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും. വരവിനേക്കാൾ ചെലവ് അധികരിക്കുമെങ്കിലും ആഗ്രഹങ്ങൾ സാധിക്കുന്ന കാലമാണ്. ആരോഗ്യപരമായ വിഷമതകൾക്ക് ശമനമുണ്ടാകും. ഭൂമി വിൽപനയിൽ തീരുമാനം. ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം. വിവാഹമാലോചിക്കുന്നവർക്ക് ഉത്തമ ബന്ധം ലഭിക്കും. കഫജന്യ രോഗങ്ങൾ പിടിപെടും. സൗഹൃദങ്ങളിൽ ഉലച്ചിൽ തട്ടാതെ ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. സന്താന ഗുണമനുഭവിക്കും. ബിസിനസിൽ പുരോഗതി. പ്രവർത്തനങ്ങളിൽ വിജയം. ഗുണവർധനയ്ക്കും ദോഷ ശമനത്തിനുമായി മഹാവിഷ്ണു ഭജനം നടത്തുക. വ്യാഴാഴ്ചകളിൽ വ്രതമെടുക്കുക. വിഷ്ണു അഷ്ടോത്തര ജപം നടത്തുക. വിഷ്ണുവിന് ജന്മ നാളിൽ പാൽപ്പായസം നിവേദിക്കുക.

മീനക്കൂർ (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)  ഗുണദോഷ സമ്മിശ്രമായ കാലമാണ്. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കുടുംബജീവിത സൗഖ്യം വര്‍ധിക്കും. വിവാദപരമായ പല കാര്യങ്ങളില്‍ നിന്നും മനസ്സിന് സുഖം ലഭിക്കും. പൊതുപ്രവർത്തനത്തില്‍ മികച്ച വിജയം കൈവരിക്കും.കഫജന്യ രോഗങ്ങള്‍ പിടിപെടാം. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. കരുതിവെച്ച പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്‍ധിക്കും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം. സന്താനഗുണം വര്‍ധിക്കും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട് അപമാനമുണ്ടാകും. കര്‍ണരോഗബാധ. അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കടം വാങ്ങേണ്ടിവരും. വാഹനയാത്രകള്‍ക്കിടയ്ക്ക് ധനനഷ്ടം സംഭവിക്കുവാനും സാധിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിനോ തത്തുല്യരായവര്‍ക്കോ അരിഷ്ടതകള്‍. അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില്‍ നിന്ന് മോചനം. ഉപയോഗ്യവസ്തുക്കള്‍ മോഷണം പോകാം. ബന്ധുക്കള്‍ നിമിത്തം നേട്ടം.ദോഷശമനത്തിനായി സുബ്രഹ്മണ്യ ഭജനം നടത്തുക. നിത്യേന അഷ്ടോത്തരം ജപിക്കുക കൂടാതെ നാളിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പുഷ്പാഞ്ജലി നടത്തിക്കുക.

English Summary:

Monthly horoscope in Medam 1200 by Sajeev Shastharam. Monthly predictions for all 27 birth star , offering insights into your career, finances, relationships, and well-being.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com