ഭാഗ്യപ്പെരുമഴ 6 രാശിക്കാർക്ക്; അടുത്ത ആഴ്ചയിൽ തിളങ്ങുന്ന രാശിക്കാർ, സമ്പൂർണ സൂര്യരാശിഫലം

Mail This Article
മേട രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ) വീട്ടിൽ സുഖവും സന്തോഷവും നിലനിൽക്കും. കുടുംബസ്വത്ത് അധീനതയിൽ വന്നു ചേരും. പ്രശസ്തിയും അംഗീകാരവും ലഭിക്കും. യാത്രകൾ ഗുണകരമാകും. ഉന്നത വ്യക്തികളുമായുള്ള ബന്ധം കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് മികച്ച വാരമാണിത്. ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും.
ഇടവ രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ) കലാരംഗത്ത് ശോഭിക്കാനാവും. ബിസിനസ് കൂടുതൽ ലാഭകരമാകും. ആധുനിക ഗൃഹോപകരണങ്ങൾ വാങ്ങും. ഏർപ്പെടുന്ന കാര്യങ്ങൾ വിജയത്തിലെത്തിക്കാൻ കഴിയും. മനസ്സിന് ഉന്മേഷം നൽകുന്ന വാർത്തകൾ കേൾക്കും. വരവിലും അധികമായി ചെലവുകൾ വന്നുചേരും. പങ്കാളിയുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുക. ആരോഗ്യം ശ്രദ്ധിക്കുക.
മിഥുന രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ) ഗുണദോഷ സമ്മിശ്രമായ വാരമാണിത്. മറ്റുള്ളവരുടെ ആദരവിന് പാത്രമാകും. ബന്ധുക്കൾ മുഖേന പല നേട്ടങ്ങളും ഉണ്ടാകും. എല്ലാ കാര്യങ്ങളും ശുഭാപ്തി വിശ്വാസത്തോടെ കൂടി നേരിടും. നിർത്തി വെച്ച പ്രവർത്തനങ്ങൾ പുനരാരംഭിക്കും. പുതിയ ബിസിനസ് തുടങ്ങാൻ സാധിക്കും. മനസ്സമാധാനമുണ്ടാകും. സാമ്പത്തിക പുരോഗതി നേടും.
കർക്കടക രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)പൂർവികസ്വത്ത് അധീനതയിൽ വന്നു ചേരും. പ്രശസ്തിയും അംഗീകാരവും നേടും. ബന്ധുഗൃഹങ്ങൾ സന്ദർശിക്കും. കുടുംബ ജീവിതം ഊഷ്മളമാകും. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും. നേർച്ചയും വഴിപാടുകളും നടത്തും. ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. വീട് നിർമാണം ആരംഭിക്കും. വരാന്ത്യം കൂടുതൽ മികച്ചതാവും.
ചിങ്ങ രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്റ്റ് 23 വരെയുള്ളവർ)പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. ഉപരിപഠനത്തിന് അവസരം ലഭിക്കും. മേലുദ്യോഗസ്ഥന്റെ പ്രശംസ പിടിച്ചുപറ്റും. അനാവശ്യ ചിന്തകൾ മനസ്സിനെ അലട്ടും. തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ഒരു സുഹൃത്തുമായി തർക്കങ്ങൾ ഉണ്ടാകാനിടയുണ്ട്.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 23 വരെയുള്ളവർ)നഷ്ടപ്പെട്ടു എന്ന് കരുതിയ പണം തിരിച്ചു കിട്ടും. വായ്പ അനുവദിച്ചു കിട്ടും. കുടുംബ ജീവിതം സന്തോഷകരമാണ്. ഉല്ലാസ യാത്രയിൽ പങ്കെടുക്കും. ഉദ്ദേശിക്കാത്ത തടസ്സങ്ങൾ നേരിടാം. പ്രാർഥനകൾ മുടങ്ങാതെ നടത്തുക. ചിലർക്ക് സ്ഥലം മാറ്റം ലഭിക്കാൻ സാധ്യത കാണുന്നു. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. മക്കളിൽ നിന്ന് സന്തോഷവാർത്തകൾ കേൾക്കാനാകും.
തുലാരാശി(Libra) (ജന്മദിനം സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 23 വരെയുള്ളവർ)പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. സാമ്പത്തിക ഞെരുക്കം ഉണ്ടാവാനും ഇടയുണ്ട്. സാമ്പത്തികമായി അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഉപരിപഠനത്തിന് ചേരാൻ സാധിക്കും. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് അത് ലഭിക്കും. പണം ഇടപാടുകളിൽ വളരെ ശ്രദ്ധിക്കണം. ആഡംബര വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും.
വൃശ്ചിക രാശി(Scorpio)(ജന്മദിനം ഒക്ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)മക്കൾക്ക് ഉണ്ടാകുന്ന നേട്ടം കൊണ്ട് സന്തോഷിക്കാൻ കഴിയും. കുടുംബജീവിതം ഊഷ്മളമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. അസുഖം മാറി ആരോഗ്യം വീണ്ടെടുക്കും. പഠന പുരോഗതിയുണ്ടാകും. ചെലവുകൾ വർധിക്കും. ഉല്ലാസയാത്രയിൽ പങ്കെടുക്കും. സ്വർണാഭരണങ്ങൾ വാങ്ങാൻ സാധിക്കും. പുതിയ ജോലിയിൽ പ്രവേശിക്കും.
ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)എടുത്തുചാടി ഒരുതീരുമാനവും എടുക്കരുത്. ബന്ധുക്കളെ സന്ദർശിക്കും. മരുന്നു കഴിക്കേണ്ടി വരാനിടയുണ്ട്. ഫലവൃക്ഷങ്ങളും മറ്റും നട്ടുപിടിപ്പിക്കും. ഔദ്യോഗിക മേഖലയിൽ സമ്മർദം വർധിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പുതിയ അവസരങ്ങൾ വന്നുചേരും. ആരോഗ്യം തൃപ്തികരമാണ്. കുടുംബപരമായ ചടങ്ങുകളിൽ സംബന്ധിക്കും.
മകര രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)സാമ്പത്തിക നില മെച്ചപ്പെടും. പണയം വെച്ച ആഭരണങ്ങൾ തിരിച്ചെടുക്കും. ശത്രുക്കളെ നിയന്ത്രിക്കാൻ കഴിയും. പുതിയ സംരംഭങ്ങൾ ആരംഭിക്കും. വിദേശത്തു നിന്ന് ചില സഹായങ്ങൾ ലഭിക്കും. ആരോഗ്യം തൃപ്തികരമാണ്. വീട് നിർമാണം പൂർത്തിയാക്കാൻ കഴിയും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം.
കുംഭരാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)മുടങ്ങിക്കിടന്ന കാര്യങ്ങൾ പുനരാരംഭിക്കും. പുതിയ വരുമാനമാർഗം കണ്ടെത്തും. മംഗളകർമങ്ങളിൽ പങ്കെടുക്കും. കുടുംബജീവിതം സമാധാനവും സന്തോഷവും നിറഞ്ഞതാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പരീക്ഷയിൽ ഉന്നത വിജയം നേടും. കുടുംബത്തിൽ ഒരു മംഗളകർമം നടക്കാൻ ഇടയുണ്ട്. വീട് പുതുക്കിപ്പണിയും. പുതിയ വാഹനം സ്വന്തമാക്കാൻ സാധിക്കും.
മീന രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)വിദേശത്തുനിന്ന് ഒരു സന്തോഷ വാർത്ത എത്തിച്ചേരും. സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റം ലഭിക്കാൻ ഇടയുണ്ട്. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. പുതിയ ജോലി തേടുന്നവർക്ക് അത് ലഭിക്കും. വരുമാനം വർധിക്കും. നേരത്തെ നിശ്ചയിച്ചിരുന്ന യാത്ര നടത്തും. പ്രണയിതാക്കൾക്ക് സന്തോഷകരമായ കാലമാണ്. അലസത ഒഴിവാക്കുക.