ഇപ്പോൾ കണ്ടകശ്ശനി ആർക്കെല്ലാം? ഈ 6 കൂറുകാർക്ക് വേണം അധികശ്രദ്ധ, രാശിമാറ്റഫലം

Mail This Article
ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും തിരിച്ചടിയുണ്ടാവുന്ന കാലഘട്ടമാണ് ശനിയുടെ അപഹാരകാലം. ഒരു വ്യക്തിയുടെ ജീവിത കാലഘട്ടമെടുത്താൽ മനഃപ്രയാസം, കടബാധ്യത, അനാരോഗ്യം, ദുരിതം, മരണം, അപകടം എന്നിവയെല്ലാം ശനിദോഷസമയത്ത് സംഭവിക്കാം. ശനി ചാരവശാല്‍ അനിഷ്ട സ്ഥാനങ്ങളില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് തൊഴില്‍ അല്ലെങ്കില്‍ ഉപജീവന മേഖലയിലായിരിക്കും.
നവഗ്രഹങ്ങളിൽ വെച്ച് മനുഷ്യ ജീവിതത്തെ ഏറ്റവും സ്വാധീനിക്കാൻ കഴിവുള്ള ശനി കഴിഞ്ഞ രണ്ടര വർഷമായി താൻ സഞ്ചരിച്ചുകൊണ്ടിരുന്ന കുംഭം രാശി വെടിഞ്ഞ് മീനം രാശിയിലേക്ക് 2025 മാർച്ച് മാസം 29 ആം തീയതി പ്രവേശിച്ചു.
ശനി ദോഷം കൂടുതലായി ബാധിക്കാൻ സാധ്യതയുള്ള കൂറുകാർ
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)- മേടം രാശിക്കാർക്ക് ഏഴരശ്ശനിയുടെ തുടക്കമാണ്.
മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4) -കണ്ടകശ്ശനി ആരംഭമാണ്.
ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )-ചിങ്ങം രാശിക്കാർക്ക് അഷ്ടമശ്ശനി അനുഭവത്തിൽ ഉണ്ടാകും.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)-കണ്ടകശ്ശനി ആരംഭിച്ചു.
ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4) -കണ്ടകശ്ശനി ആരംഭിച്ചു.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)- മീനം രാശിക്കാർക്ക് ഏഴരശ്ശനിയിലെ ജന്മശനികാലം ആരംഭിച്ചു.
ശനി 2027 ജൂൺ മാസം മൂന്നാം തീയതി മേടം രാശിയിലേക്ക് പ്രവേശിക്കുമെങ്കിലും 2027 ഒക്ടോബർ 20 ന് വക്ര ഗതിയിൽ തിരികെ മീനം രാശിയിലേക്ക് തന്നെ വരും വീണ്ടും 2028 ഫെബ്രുവരി മാസം 23 ന് ശനി മേടം രാശിയിലേക്ക് പകരും.അതുപോലെ തന്നെ 2025 ജൂലൈ 13 മുതൽ നവംബർ 28 വരെയും 2026 ജൂലൈ 27 മുതൽ ഡിസംബർ 11 വരെയും 2027 ഓഗസ്റ്റ് 9 മുതൽ ഡിസംബർ 27 വരെയും ശനി വക്രഗതിയിലും ആയിരിക്കും.