ഭാഗ്യത്തേരിൽ 7 രാശിക്കാർ, കാത്തിരിക്കുന്നത് നേട്ടങ്ങളുടെ വാരം; സമ്പൂർണ സൂര്യരാശിഫലം

Mail This Article
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. നിയമ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും. സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും. വിദ്യാർഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും. പുതിയ വീട്ടിലേക്ക് താമസം മാറും. ആരോഗ്യം സൂക്ഷിക്കുക. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. മനഃക്ലേശം ഉണ്ടാകും. ചിലർക്ക് വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. വാരാന്ത്യം കൂടുതൽ ഗുണകരമാണ്.
ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ): യുവാക്കളുടെ വിവാഹം നടക്കും. രോഗങ്ങൾ പിടിപെടാൻ ഇടയുണ്ട്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. മക്കളുടെ ആവശ്യങ്ങൾ നിയന്ത്രിക്കാൻ കഴിയും. തൊഴിൽ രംഗത്ത് ബുദ്ധിമുട്ടുകൾ ഒഴിവാകും. പണം നഷ്ടമാകാതിരിക്കാൻ ശ്രദ്ധിക്കുക. തൊഴിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ഏറെക്കാലമായി കാത്തിരുന്ന ചില നേട്ടങ്ങൾ കൈവരിക്കും.
മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): ചെലവുകൾ വർധിക്കും. കുടുംബജീവിതം സന്തോഷകരം ആകും. സ്ഥലം മാറ്റം ലഭിക്കാനിടയുണ്ട്. നിലവിലെ ജോലി കളയാതെ സൂക്ഷിക്കണം. പഴയ വാഹനം കൊടുത്ത് പുതിയത് വാങ്ങും. ആരോഗ്യം മെച്ചപ്പെടും. പൂർവിക സ്വത്ത് കൈവശം വന്നു ചേരും. വിദേശ യാത്ര നടത്തും. കോടതി കാര്യങ്ങൾ അനുകൂലമാകും. പഠിച്ച പണി ചെയ്ത് നേട്ടമുണ്ടാക്കും.
കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): ആഴ്ച മുഴുവനും മികച്ചതായിരിക്കും. യാത്രകൾ ആവശ്യമായി വരും. പഠനത്തിൽ പുരോഗതി കൈവരിക്കും. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം ലഭിക്കും. ആരോഗ്യം നന്നായി ശ്രദ്ധിക്കുക. വീട്ടിൽ സമാധാനം ഉണ്ടാകും. സാമ്പത്തിക നില മെച്ചപ്പെടും. പുതിയ ജോലിയിൽ പ്രവേശിക്കും. ചിലർക്ക് സ്വന്തം ബിസിനസ് തുടങ്ങാനും യോഗം കാണുന്നു.
ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്റ്റ് 23 വരെയുള്ളവർ): പല നേട്ടങ്ങളും പ്രതീക്ഷിക്കാവുന്ന വാരമാണിത്. ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും. അലട്ടിക്കൊണ്ടിരുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകും. അകന്നു കഴിഞ്ഞിരുന്നവർ തമ്മിൽ ഒന്നിക്കും. അന്യനാട്ടിൽ കഴിയുന്നവർക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിക്കും. ചിലർക്ക് വിദേശ യാത്രയ്ക്ക് അവസര സാധ്യത തെളിയും. പരീക്ഷയിൽ മികച്ച വിജയം നൽകും.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 23 വരെയുള്ളവർ): സ്വർണാഭരണങ്ങൾ വാങ്ങും. കാർഷിക ആദായം വർധിക്കും. ആരോഗ്യ സ്ഥിതി മെച്ചപ്പെടും. നിയമപ്രശ്നങ്ങളിൽ വിജയിക്കും. നിർത്തിവച്ചിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കും. അപകടങ്ങളെ അദ്ഭുതകരമായി അതിജീവിക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. അപവാദം കേൾക്കാനിടയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക. പങ്കാളിയുമായി തർക്കമുണ്ടാകാം.
തുലാം രാശി(Libra) (ജന്മദിനം സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 23 വരെയുള്ളവർ): ഗുണദോഷ സമ്മിശ്രമായ വാരമാണിത്. പുതിയ വാഹനം വാങ്ങും. കുടുംബ കലഹങ്ങൾ പരിഹരിക്കും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. വിദേശ യാത്രയ്ക്ക് യോഗം ഉണ്ട്. അവിവാഹിതരുടെ വിവാഹം നടക്കും. ബിസിനസുകൾ ലാഭകരമാകും അവിചാരിതമായ പല നേട്ടങ്ങളും ഉണ്ടാകും. മേലുദ്യോഗസ്ഥന്റെ പ്രീതി സമ്പാദിക്കും.
വൃശ്ചികം രാശി(Scorpio)(ജന്മദിനം ഒക്ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): നഷ്ടപ്പെട്ട പ്രതാപങ്ങൾ വീണ്ടെടുക്കും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. സർക്കാർ ജീവനക്കാർക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം പ്രതീക്ഷിക്കാം. കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് സന്താനയോഗം തെളിയും. പങ്ക് കച്ചവടം ലാഭകരമാകും. കുടുംബ ജീവിതം ഊഷ്മളമാകും. വാരാന്ത്യം അത്ര ഗുണകരമല്ല. എതിരാളികളെ വശത്താക്കാൻ കഴിയും.
ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): പല കാര്യങ്ങളും ഭംഗിയായി നടക്കുന്ന കാലമാണിത്. ദീർഘയാത്രകൾ ഗുണം ചെയ്യും. കുടുംബത്തിൽ ഒരു സന്തതി പിറക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ചിലർക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം ലഭിക്കും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ബന്ധുക്കളെ സന്ദർശിക്കും. വാഹനം മാറ്റി വാങ്ങിക്കും.
മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): പുതിയ ജോലിയിൽ പ്രവേശിക്കും. അകന്നു കഴിഞ്ഞിരുന്നവർ തമ്മിൽ ഒന്നിക്കും. സ്ഥാനക്കയറ്റം ലഭിക്കും. ഏറെക്കാലമായി ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ സഫലമാകും. അവിവാഹിതരുടെ വിവാഹം നടക്കും. ചിലർക്ക് പുതിയ വീട് സ്വന്തമാക്കാൻ സാധിക്കും. പ്രതിബന്ധങ്ങൾ തരണം ചെയ്യേണ്ടി വരും. കുടുംബത്തിൽ സമാധാനം ഉണ്ടാകും.
കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): ഗുണദോഷ സമ്മിശ്രമായ ഒരു വാരമാണിത്. കലാരംഗത്ത് ശോഭിക്കാൻ സാധിക്കും. കുടുംബത്തിൽ സമാധാനവും ഐശ്വര്യവും ഉണ്ടാകും. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് അതിനുള്ള അവസരങ്ങൾ ലഭിക്കും. സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റം ഉണ്ടാവാൻ ഇടയുണ്ട്. പുതിയ വാഹനം വാങ്ങും. വരുമാനം വർധിക്കും. ഉല്ലാസ യാത്ര ചെയ്യും.
മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. ദീർഘകാലമായി അലട്ടിയിരുന്ന ചില പ്രശ്നങ്ങൾ അവസാനിക്കും. ഉദ്യോഗാർഥികൾക്ക് തൊഴിൽ ലഭിക്കും. വീട്ടിലെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. ബന്ധുക്കളുടെ സഹായം ലഭിക്കും. ധാരാളം യാത്രകൾ ചെയ്യും. ആധുനിക ഗാർഹിക ഉപകരണങ്ങൾ സ്വന്തമാക്കും. പ്രണയിതാക്കൾക്ക് നല്ല സമയമാണ്.