ADVERTISEMENT

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4)ഈ മാസത്തിന്റെ ആദ്യപകുതി ഗുണകരമായിരിക്കും. സാമ്പത്തിക നില തൃപ്തികരമാണ്. എന്നാൽ രണ്ടാം പകുതിയിൽ പലകാര്യങ്ങളും മന്ദഗതിയിലാവും. സാമ്പത്തിക ക്ലേശങ്ങളും ഉണ്ടാകാം. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തണം. കുടുംബത്തിൽ ചില അസ്വസ്ഥതകൾ നിലനിൽക്കും. ആഡംബര വസ്തുക്കൾ സ്വന്തമാക്കും. 

ഇടവക്കൂർ (കാർത്തിക 3/4, രോഹിണി, മകയിരം 1/2)അനുകൂലമായ പല മാറ്റങ്ങളും ഈ മാസത്തിൽ പ്രതീക്ഷിക്കാം. സാമ്പത്തിക പുരോഗതി നേടും. ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും. മക്കളുടെ വിജയത്തിൽ സന്തോഷിക്കാൻ സാധിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കും. ഉപരിപഠനത്തിന് അവസരം ലഭിക്കും. വസ്തു സംബന്ധമായ ഇടപാടുകൾ ലാഭകരമായി നടത്തും. പുണ്യകർമങ്ങൾ അനുഷ്ടിക്കും.

മിഥുനക്കൂർ (മകയിരം 1/2, തിരുവാതിര, പുണർതം 3/4)പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടമുണ്ടാകും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. കുടുംബജീവിതം സന്തോഷകരമാകും. ചെലവുകൾ നിയന്ത്രണ വിധേയമാകും. വിദേശ ജോലിക്ക് അവസരം ലഭിക്കും. വാക്കുതർക്കവും കലഹവും ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. തൊഴിൽ രംഗത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ ഇടയുണ്ട്.

കർക്കടകക്കൂർ (പുണർതം 1/4, പൂയം, ആയില്യം)മാസത്തിന്റെ ആദ്യപകുതി കൂടുതൽ ഗുണകരമായിരിക്കും. എന്നാൽ പിന്നീട് വരവിലും അധികമായ ചെലവുകൾ ഉണ്ടാകും. നഷ്ടം വരാൻ ഇടയുള്ള ബിസിനസുകൾ ഉപേക്ഷിക്കുക. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കണം. പങ്കാളിയുമായി അഭിപ്രായ ഭിന്നതകൾ ഉണ്ടാകാം. വീടുവിട്ട് കഴിയേണ്ടി വരാനും ഇടയുണ്ട്.

ചിങ്ങക്കൂർ (മകം, പൂരം, ഉത്രം 1/4)അവിചാരിതമായ പല പ്രതിസന്ധികളും നേരിടേണ്ടതായി വരും. പങ്കാളിയുമായി അഭിപ്രായഭിന്നത ഉണ്ടാകും. എന്നാൽ സാമ്പത്തികമായി വലിയ നേട്ടങ്ങൾ ഉണ്ടാവുകയും ചെയ്യും. പ്രവർത്തനരംഗത്ത് അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും. പുതിയ ജോലി തേടുന്നവർക്ക് അത് ലഭിക്കും. ദീർഘയാത്രകൾ ദോഷങ്ങൾക്ക് പരിഹാരം ആകും.

കന്നിക്കൂർ (ഉത്രം 3/4, അത്തം, ചിത്തിര 1/2)മാസത്തിന്റെ തുടക്കത്തിൽ ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകുമെങ്കിലും പിന്നീട് തൊഴിൽ രംഗത്ത് പല ബുദ്ധിമുട്ടുകളും നേരിടേണ്ടതായി വരാം. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ചിലർക്ക് പുതിയ വാഹനത്തിനും യോഗം കാണുന്നു. വീട് മോടി പിടിപ്പിക്കാൻ കഴിയും. ലഹരി വസ്തുക്കളും മറ്റും ഉപയോഗിക്കുന്നത് കുഴപ്പങ്ങൾക്ക് കാരണമാകും.

തുലാക്കൂർ (ചിത്തിര1/2, ചോതി, വിശാഖം 3/4)ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണിത്. സാമ്പത്തിക പുരോഗതി കൈവരിക്കും. കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം. എതിരാളികളെ കൊണ്ടു പോലും ചില നേട്ടങ്ങൾ കൈവരിക്കാൻ ആകും. ആരോഗ്യനില തൃപ്തികരമാണ്. പുതിയ വാഹനം വാങ്ങാൻ കഴിയും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും.

വൃശ്ചികക്കൂർ (വിശാഖം 1/4, അനിഴം, തൃക്കേട്ട)ഗുണദോഷ സമ്മിശ്രമായ ഒരു കാലമാണിത്. അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക. സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ ശ്രദ്ധ നൽകുക. പണത്തിന് ഞെരുക്കം ഉണ്ടാകും. മക്കളുടെ പ്രവർത്തി മൂലം വിഷമിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാവാം. തീർഥയാത്ര നടത്തുന്നത് ദോഷങ്ങൾക്ക് പരിഹാരമാണ്.

ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം)ഒരുപാട് നേട്ടം ഉണ്ടാകുന്ന ഒരു കാലമാണിത്. സാമ്പത്തിക നില മെച്ചപ്പെടും. മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കാനാവും. പുതിയ പങ്കാളിത്തങ്ങൾ കൊണ്ട് നേട്ടം പ്രതീക്ഷിക്കാം. സുഹൃത്തുക്കളുമായി ഒത്തുകൂടും. ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കും. വിവാഹാലോചനകളിൽ തീരുമാനമാകും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങാൻ സാധിക്കും.

മകരക്കൂർ (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)മാസത്തിന്റെ തുടക്കം ഗുണകരമാണെങ്കിലും പിന്നീട് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരാം. സാമ്പത്തിക ക്ലേശങ്ങൾക്കും സാധ്യതയുണ്ട്. ദൈവാധീനം കുറഞ്ഞ കാലമായതിനാൽ പുതിയ സംരംഭങ്ങൾക്ക് സമയം അനുകൂലമല്ല. എന്നാൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാൻ ഇടയുണ്ട്. ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.

കുംഭക്കൂർ (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാവുന്ന ഒരു കാലമാണിത്. പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. തൊഴിൽ മാറ്റത്തിന് ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. സന്താന ഭാഗ്യത്തിനും യോഗം കാണുന്നു. വിദ്യാർഥികൾ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. അലസത വർധിക്കാനും സാധ്യതയുണ്ട്. ആരോഗ്യസ്ഥിതി തൃപ്തികരമായി തുടരും.

മീനക്കൂർ (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)ഏറെക്കാലമായി അനുഭവിച്ചിരുന്ന ദുരിതങ്ങൾക്ക് പരിഹാരം ആകും. മാസത്തിന്റെ രണ്ടാം പകുതിയിൽ കൂടുതൽ ദൈവാധീനമുള്ള കാലമാണ്. കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകും. ചിലർക്ക് സ്വന്തമായി വീട് എന്ന സ്വപ്നം സഫലമാകും. അമ്മയുടെ ആരോഗ്യം മെച്ചപ്പെടും. സ്വന്തം ആരോഗ്യം നന്നായി ശ്രദ്ധിക്കുക. തീർഥയാത്ര നടത്താനും യോഗം കാണുന്നു.

English Summary:

Monthly horoscope in May 2025 by P.B Rajesh. Monthly predictions for all 27 birth star , offering insights into your career, finances, relationships, and well-being.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com