ഭാഗ്യത്തേരിൽ 6 രാശിക്കാർ, കാത്തിരിക്കുന്നത് നേട്ടങ്ങളുടെ വാരം; സമ്പൂർണ സൂര്യരാശിഫലം

Mail This Article
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ) പൊതുവേ ശോഭനമായ ഒരു വാരമാണിത്. പുതുതായി എന്തെങ്കിലും തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഏറ്റവും ഉത്തമമായ കാലമാണ്. അതിനാൽ തന്നെ ഒരു കാര്യവും നീട്ടിവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. കുടുംബത്തിൽ സമാധാനം നിലനിൽക്കും. സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കാം. ഉല്ലാസ യാത്രയ്ക്കും യോഗമുണ്ട്.
ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ) ഇതുവരെ അനുഭവിച്ച ബുദ്ധിമുട്ടുകൾക്ക് പരിഹാരം ഉണ്ടാകാനുള്ള സാധ്യതകൾ തെളിയും. വരുമാനം മെച്ചപ്പെടും. പ്രവർത്തനരംഗത്തും ഗുണകരമായ പരിവർത്തനങ്ങൾ ഉണ്ടാകും. ഓഹരി ഇടപാടുകൾ ലാഭകരമാകും. വാഹനം, വസ്ത്രം എന്നിവ ക്രയവിക്രയം ചെയ്യുന്നവർക്ക് കൂടുതൽ നേട്ടം പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം ഊഷ്മളമായി തുടരും.
മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ) ഉന്നത വ്യക്തികളെ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. സർക്കാരിൽ നിന്നും അർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ആകും. കർമരംഗത്ത് ഗുണകരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. അനാവശ്യ ചെലവുകൾ നിയന്ത്രണ വിധേയമാക്കാൻ സാധിക്കും. വളർത്തു മൃഗങ്ങളെയും മറ്റും സ്വന്തമാക്കാൻ കഴിയും. യാത്രകൾ ഗുണകരമായി മാറും.
കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)പഠിപ്പിന് അനുസൃതമായ ഉദ്യോഗം ലഭിക്കും. രാഷ്ട്രീയപവർത്തകർക്ക് കൂടുതൽ അധികാരങ്ങൾ ലഭിക്കും. പൊതുവേ ഈശ്വരാധീനമുള്ള കാലമാണ്. വരുമാനം തൃപ്തികരമായി തുടരും. വിവാഹ കർമങ്ങളിൽ പങ്കെടുക്കാൻ ഇടയാകും. ഭാഗ്യം കൊണ്ട് ചില കാര്യങ്ങൾ നേടിയെടുക്കാൻ ആകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും.
ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ)ഉന്നത ബന്ധങ്ങൾ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. ചെറിയ യാത്രകൾക്കും സാധ്യതയുണ്ട്. പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പഴയ വാഹനം മാറ്റി പുതിയത് വാങ്ങാൻ സാധിക്കും. എതിരാളികളിൽ നിന്നും ചില തടസ്സങ്ങൾ നേരിടേണ്ടി വരും. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)ദീർഘകാലമായി പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ ഏറ്റെടുക്കാൻ ആകും. കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസ യാത്രയിൽ പങ്കെടുക്കും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. പുണ്യ കർമങ്ങൾ അനുഷ്ഠിക്കാനും യോഗം കാണുന്നു. എന്നാൽ പല കാര്യങ്ങൾക്കും പ്രതിബന്ധങ്ങൾ നേരിടേണ്ടി വരാം. അപവാദങ്ങളും ആരോപണങ്ങളും കേൾക്കാതെ ശ്രദ്ധിക്കുക.
തുലാം രാശി (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)മൂത്ത സഹോദരനെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തികമായി വലിയ നേട്ടങ്ങൾ കൈവരിക്കാൻ ആകും. സർക്കാർ ജോലി ലഭിക്കാൻ ഇടയുണ്ട്. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ശത്രുക്കൾ കൂടുതൽ പ്രബലരാകും. തീർഥയാത്ര ദോഷങ്ങൾക്ക് പരിഹാരമാണ്. പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
വൃശ്ചികം രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)പൊതുവേ ഈശ്വരാധീനം ഉള്ള കാലമാണ്. കുടുംബജീവിതം സന്തോഷകരമായി തുടരും. അന്യനാട്ടിൽ കഴിയുന്നവർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആകും. മക്കളിൽ നിന്നും സന്തോഷ വാർത്ത കേൾക്കാൻ കഴിയും. പുണ്യകർമങ്ങൾ അനുഷ്ഠിക്കാൻ കഴിയും. പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. വരുമാനം മെച്ചപ്പെടും.
ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)പുതിയ ജോലിയിൽ പ്രവേശിക്കാനോ കൂടുതൽ ഉത്തരവാദിത്തങ്ങൾ ലഭിക്കാനോ ഇടയുണ്ട്. ആഴ്ചയുടെ തുടക്കത്തിൽ പല പ്രതിബന്ധങ്ങളും നേരിടുമെങ്കിലും പിന്നീട് കാര്യങ്ങൾ ഗുണകരമായി മാറും. ചെറിയ ചെറിയ ഭാഗ്യങ്ങൾ ഉണ്ടാകും. നിയമ പ്രശ്നങ്ങളിൽ തീരുമാനം ആകും. സ്വന്തമായി വീട് വാങ്ങാൻ സാധിക്കും.
മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)ദാമ്പത്യ ജീവിതം കൂടുതൽ ഊഷ്മളമാകും. അകന്നു കഴിഞ്ഞിട്ടുള്ള പങ്കാളികൾ തമ്മിൽ ഒന്നിച്ചു ചേരും. സുഹൃത്തുക്കളെ കൊണ്ടു നേട്ടം ഉണ്ടാവും. പൂർവിക സ്വത്ത് കൈവശം വന്നു ചേരാനും യോഗം ഉണ്ട്. ഗുണദോഷസമ്മിശ്രമായ വാരമാണിത്. വസ്തു സംബന്ധമായ ഇടപാടുകൾ നീണ്ടുപോകാം. ഔദ്യോഗിക യാത്രകൾ ചെയ്യും.
കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)സ്വർണാഭരണങ്ങൾ സ്വന്തമാക്കാൻ കഴിയും. തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാകും. കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകാം. സ്വന്തം ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ഇഷ്ടപ്പെട്ട ഭൂമി വാങ്ങാൻ കഴിയും. എതിരാളികൾ മൂലം ചില ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരാം. മാനസിക സമ്മർദങ്ങളും ഉണ്ടാകും.
മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)നടക്കുമെന്ന് ഏറെ പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ അവസാനം നിമിഷം നഷ്ടപ്പെട്ടു പോകാൻ ഇടയുണ്ട്. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. വീട് പുതുക്കി പണിയാനോ മോടി പിടിപ്പിക്കാനോ സാധ്യതയുണ്ട്. അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.