ഭാഗ്യത്തേരിൽ 7 രാശിക്കാർ; അപ്രതീക്ഷിത നേട്ടങ്ങളുടെ വാരം, സമ്പൂർണ സൂര്യരാശിഫലം

Mail This Article
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): സുഹൃത്തുക്കളെ കൊണ്ടും കുടുംബാംഗങ്ങളെ കൊണ്ടും സന്തോഷിക്കാനുള്ള അവസരങ്ങൾ ഉണ്ടാകും. ചില തടസ്സങ്ങൾ ഒക്കെ ഉണ്ടാകുമെങ്കിലും പൊതുവേ ഗുണകരമായ വാരമാണ്. സാമ്പത്തിക കാര്യങ്ങളിലും മറ്റും കൂടുതൽ ശ്രദ്ധിക്കുക. ആരോഗ്യം സാധാരണ നിലയിൽ ആവാൻ താമസം നേരിടും.
ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ): ഉപരിപഠനത്തിന് അവസരം ലഭിക്കും. അനാവശ്യ ചിന്തകളും മറ്റും കൊണ്ട് മനസ്സമാധാനം കുറയും. എതിരാളികളിൽ നിന്നും ചില ഉപദ്രവങ്ങൾ ഉണ്ടാവാം. സാമ്പത്തിക നില മെച്ചപ്പെടും. നിയമകാര്യങ്ങളിൽ തീരുമാനം നീണ്ടു പോകും. ദൈവാധീനമുള്ള കാലമായതിനാൽ പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും.
മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ കഴിയും. കലാപരമായ കാര്യങ്ങളിൽ കൂടുതൽ ശോഭിക്കും. വാക്ക് തർക്കങ്ങളും കലഹങ്ങളും ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക. പ്രണയിതാക്കളുടെ വിവാഹം നിശ്ചയിക്കും.
കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): തീർഥയാത്ര നടത്താൻ കഴിയും. മക്കൾക്കു വേണ്ടിയുള്ള ചെലവുകൾ വർധിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ഔദ്യോഗിക രംഗത്ത് അനുകൂലമായ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഭാഗ്യം കൂടി തുണയ്ക്കുന്ന സമയമാണ്. എന്നാൽ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. കൃഷിയിൽ താല്‍പര്യം വർധിക്കും.
ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): ദീർഘകാലമായി കാത്തിരുന്ന പല കാര്യങ്ങളും നേടിയെടുക്കാൻ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സ്ഥാനക്കയറ്റം ലഭിക്കാനും ഇടയുണ്ട്. കുട്ടികൾ ഇല്ലാത്തവർക്ക് സന്താനഭാഗ്യത്തിനും അനുകൂലമായ കാലമാണ്. ഏറ്റവും അധികം ദൈവാധീനമുള്ള കാലമായതിനാൽ പുതിയ സംരംഭങ്ങൾ ഇപ്പോൾ തുടങ്ങാം.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): ഒരുപാട് നല്ല കാര്യങ്ങളും ഒപ്പം കുറച്ച് കഷ്ടതകളും അനുഭവിക്കാൻ ഇടയുള്ള സമയമാണിത്. കമിതാക്കളുടെ വിവാഹം നിശ്ചയിക്കും. തൊഴിൽ രംഗത്ത് ചില ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരും. ആരോപണങ്ങളും മറ്റും കേൾക്കാൻ ഇടയാകാതെ ശ്രദ്ധിക്കുക. വിദേശ തൊഴിൽ അന്വേഷിക്കുന്നവർക്ക് അനുകൂലമായ സമയമാണ്.
തുലാം രാശി (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): ഒരുപാട് കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. സാമ്പത്തിക ഞെരുക്കം വിട്ട് മാറും. പുതിയ പല അവസരങ്ങളും വന്നു ചേരും. ഈശ്വരാധീനമുള്ള കാലമാണ് ആഗ്രഹിക്കുന്ന പോലെ പല കാര്യങ്ങളും മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. മുടങ്ങിക്കിടന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കും.
വൃശ്ചികം രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): ആഴ്ചയുടെ തുടക്കം കൂടുതൽ ഗുണകരം ആണെങ്കിലും പിന്നീട് പല കാര്യങ്ങൾക്കും തടസ്സം ഉണ്ടാകും. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക. കുടുംബത്തിൽ സമാധാനം നിലനിൽക്കും. അനാവശ്യ ചെലവുകൾ വന്നു ചേരും. നിയമകാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും.
ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): വിവാഹാലോചനകളിൽ തീരുമാനമാകും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ നടത്താൻ കഴിയും. ആത്മീയ കാര്യങ്ങളോട് താൽപര്യം വർധിക്കും. സാമ്പത്തിക പുരോഗതി കൈവരിക്കും. ചിലർക്ക് പൂർവ സ്വത്ത് ലഭിക്കാനും ഇടയുണ്ട്. ചെറു യാത്രകൾ നടത്തും.
മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): പങ്കാളിയെ കൊണ്ട് ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കും. വരുമാനം മെച്ചപ്പെടുത്തും. പങ്കാളിയുമായി അഭിപ്രായ ഭിന്നതയോ കലഹമോ ഉണ്ടാകാം. വരാന്ത്യം കൂടുതൽ ഗുണകരമാണ്. പ്രതീക്ഷിച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. നിയമ കാര്യങ്ങളിൽ തീരുമാനം നീളും.
കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും ഉണ്ടാകും. ചിലർക്ക് സന്താന ഭാഗ്യത്തിനും യോഗം കാണുന്നു. തുടക്കത്തിൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകുമെങ്കിലും പിന്നീട് കാര്യങ്ങൾ അനുകൂലമായി മാറും. സംഗീത പഠനം ആരംഭിക്കാൻ സാധ്യതയുണ്ട്. പൊതുവേ എല്ലാ കാര്യവും ഉത്സാഹത്തോടെ ചെയ്തു തീർക്കും. സ്വർണാഭരണങ്ങളും മറ്റും സ്വന്തമാക്കും.
മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): പ്രണയത്തിന് അനുകൂലമായ കാലമാണ്. പലതും പ്രതീക്ഷിക്കുന്ന പോലെ ചെയ്യാൻ കഴിയും. പുതിയ സംരംഭം തുടങ്ങാൻ വരാന്ത്യം ആണ് ഉത്തമം. സാമ്പത്തിക നില മെച്ചപ്പെടും. ആദ്യം ചില തടസ്സങ്ങൾ ഉണ്ടാവുമെങ്കിലും പിന്നീട് അതിന് ഒന്നുകൂടി പരിശ്രമിച്ചാൽ വിജയിക്കുന്നതാണ്. കുടുംബത്തിൽ സമാധാനം നിലനിൽക്കും.