ADVERTISEMENT

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, ഇച്ഛാഭംഗം, ശത്രുശല്യം, മനഃപ്രയാസം, അപകടഭീതി, നിയമപരാജയം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക.

ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ഉത്സാഹം, പ്രവർത്തനവിജയം ഇവ കാണുന്നു. പ്രതീക്ഷകൾ വർധിക്കാം. 

മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, നിയമവിജയം, ബിസിനസിൽ ലാഭം, സുഹൃദ്സമാഗമം, ഉപയോഗസാധനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യപരാജയം, നഷ്ടം, അലച്ചില്‍, ചെലവ്, ശത്രുശല്യം, ശരീരസുഖക്കുറവ്, ധനതടസ്സം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ പരാജയപ്പെടാം. 

ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. 

കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, നിയമവിജയം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. 

തുലാം(ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, വാഗ്വാദം, കലഹം, ശത്രുശല്യം, നഷ്ടം ഇവ കാണുന്നു. വാക്കുകൾ സൂക്ഷിക്കുക.

വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യവിജയം, നിയമവിജയം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. 

ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, ചെലവ്, ധനതടസ്സം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം.

മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, തൊഴിൽ ലാഭം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. 

കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, സ്ഥാനക്കയറ്റം, നിയമവിജയം, ആരോഗ്യം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം. 

മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യപരാജയം, മനഃപ്രയാസം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ശരീരസുഖക്കുറവ്, ധനതടസ്സം ഇവ കാണുന്നു. കാര്യങ്ങൾ ഭാഗികമായി ശരിയാവാം.

English Summary:

May 13, Tuesday- Daily Prediction by G. Jayachandra Raj. Malayalam horoscope predictions for all 12 zodiac signs, offering insights into various aspects of life such as career, health, relationships, and finances.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com