ഇടവത്തിൽ മാറ്റങ്ങളുടെ പെരുമഴ 9 നക്ഷത്രക്കാർക്ക്, സമ്പൂർണ മാസഫലം

Mail This Article
അശ്വതി:വിദ്യാർഥികൾക്കു പഠിച്ചതും അറിവുള്ളതുമായ വിഷയങ്ങളാണെങ്കിൽ പോലും പലപ്പോഴും വേണ്ടവിധത്തിൽ അവതരിപ്പിക്കാൻ സാധിച്ചെന്നു വരില്ല. കാണുന്നതെല്ലാം ശരിയാെണന്ന മിഥ്യാധാരണകൾ ഒഴിവാക്കണം. പ്രവർത്തന മേഖലകളിൽ നിന്നു സാമ്പത്തിക വരുമാനം കുറയും. പുതിയ തലമുറയിലുള്ളവരുടെ അനൈക്യത്താല്‍ കുടുംബത്തില്‍ നിന്നു മാറിത്താമസിക്കാൻ നിർബന്ധിതനാകും.
ഭരണി:സംതൃപ്തിയുള്ള വീടു വാങ്ങി താമസിച്ചു തുടങ്ങും. പകർച്ചവ്യാധി പിടിപെടാതിരിക്കാൻ ജാഗ്രത വേണം. സഹപ്രവർത്തകനു സാമ്പത്തിക സാഹായം ചെയ്യുവാനിടവരും. മുൻകോപം നിയന്ത്രിക്കണം. അശുഭചിന്തകളും ദുസ്സംശയങ്ങളും ഒഴിവാക്കണം. പൂർവിക സ്വത്ത് ഭാഗം വയ്ക്കാനിടവരും. പരീക്ഷയിൽ വിജയശതമാനം കുറയും.
കാർത്തിക: വിവിധങ്ങളും വ്യത്യസ്തങ്ങളുമായ പ്രവൃത്തികൾ സമയബന്ധിതമായി ചെയ്യാനുള്ള പദ്ധതികൾ ലക്ഷ്യപ്രാപ്തി നേടും. ഏറ്റെടുത്ത ദൗത്യം നിഷ്കർഷയോടു കൂടി ചെയ്തു തീർക്കാൻ പലപ്പോഴും രാത്രിയും പ്രവർത്തിക്കേണ്ടി വരും. തൊഴിൽമേഖലകളോടു ബന്ധപ്പെട്ട യാത്രാക്ലേശവും സമ്മർദങ്ങളും കൂടും. ആജ്ഞാനുവർത്തികളുടെ നിർദേശങ്ങൾ യാഥാർഥ്യങ്ങളോടു പൊരുത്തപ്പെടുന്നതിനാലും ദീർഘവീക്ഷണത്തോടു കൂടിയതുമാകയാൽ സ്വീകരിക്കും.
രോഹിണി: ഗൃഹനിർമാണം പൂർത്തിയാക്കാൻ കഴിയും. മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കുവാനിടവരും. സമ്മാനപദ്ധതികളിലും നറുക്കെടുപ്പിലും വിജയിക്കും. വിട്ടുവീഴ്ചമനോഭാവം സ്വീകരിച്ചാൽ ദാമ്പത്യബന്ധം പുനഃസ്ഥാപിച്ച് സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
മകയിരം: സെമിനാറിലും മറ്റും അറിവുള്ളതിനെക്കാൾ ഭംഗിയായി അവതരിപ്പിക്കുവാൻ സാധിച്ചതിൽ ആശ്ചര്യമനുഭവപ്പെടും. ചിന്തകൾക്കതീതമായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. അന്യദേശത്ത് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. പൂർവിക സ്വത്തിൽ വീടു നിർമിച്ചു താമസിക്കും.
തിരുവാതിര: ഉദ്യോഗമുപേക്ഷിച്ച് ഉപരിപഠനത്തിനു ചേരുവാനുള്ള തീരുമാനം ഭാവിയിലേക്ക് ഗുണകരമാകും. സങ്കൽപത്തിനനുസരിച്ച് പ്രവർത്തിക്കുവാൻ കഠിനപ്രയത്നം വേണ്ടിവരും. ആശയവിനിമയങ്ങളിൽ അബദ്ധങ്ങൾ ഒഴിവാക്കുവാൻ സുവ്യക്തവും സുദൃഢവുമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ഉൾപ്രേരണയുണ്ടാകും. ഒന്നിൽ കൂടുതൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് സാമ്പത്തികവരുമാനമുണ്ടാകുമെങ്കിലും അവിചാരിത ചെലവുകളാൽ ചിലപ്പോൾ അത്യാവശ്യത്തിനു കടം വാങ്ങേണ്ടതായി വരും.
പുണർതം: വിദ്യാർഥികൾക്ക് അലസതയും ഉദാസീനമനോഭാവവും കൂടും. പ്രവൃത്തിയിലുളള അർപ്പണമനോഭാവം, ലക്ഷ്യബോധം, നിഷ്കർഷ തുടങ്ങിയവ പുതിയ അവസരങ്ങൾക്കു വഴിയൊരുക്കും. വ്യവഹാരവിജയത്താൽ അർഹമായ പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. അപരിചിതർ നിർദേശിക്കുന്ന കർമമേഖലകളിൽ നിന്നു സാമ്പത്തികനേട്ടം ഉണ്ടാകാമെങ്കിലും നിയമവിരുദ്ധമായതിനാൽ ഒഴിഞ്ഞുമാറുകയാണു നല്ലത്.
പൂയം: സമ്മാനപദ്ധതികളിലും നറുക്കെടുപ്പിലും വിജയിക്കും. വാത–നാഡീ–ഹൃദ്രോഗങ്ങൾക്ക് ചികിത്സ വേണ്ടിവരും. വിട്ടുവീഴ്ചമനോഭാവം സ്വീകരിച്ചാൽ ദാമ്പത്യബന്ധം പുനഃസ്ഥാപിച്ച് സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മകളുടെ സുരക്ഷിതത്വം മാനിച്ച് സുരക്ഷിതത്വമുള്ള സ്ഥലത്തേക്കു മാറിത്താമസിക്കാൻ നിർബന്ധിതനാകും. പ്രവർത്തനമണ്ഡലങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുവാൻ നിർേദശം തേടും.
ആയില്യം: പുതിയ കർമപദ്ധതികൾ ഏറ്റെടുക്കേണ്ടിവരുമെങ്കിലും സാമ്പത്തിക ചുമതലയിൽ നിന്നു പിന്മാറുകയാണു നല്ലത്. വൈജ്ഞാനികരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കുവാൻ സാധിക്കും. ഉദ്യോഗത്തിൽ നേട്ടമില്ലാത്തതിനാൽ ഉപരിപഠനത്തിനു ചേരും. വിമർശനങ്ങളെ അതിജീവിക്കുവാൻ സാധിക്കും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര വിഫലമാകും.
മകം: വിജ്ഞാനം നേടാനും പകർന്നുകൊടുക്കുവാനുമിടവരും. പ്രയത്നങ്ങൾക്കും പ്രവർത്തനങ്ങൾക്കും അനുഭവഫലമുണ്ടാകും. പുതിയ വ്യാപാര വ്യവസായങ്ങളിൽ നിന്നും സാമ്പത്തിക നേട്ടമുണ്ടാകും. മാതാപിതാക്കളെ അനുസരിക്കുക, ആദരിക്കുക തുടങ്ങിയവ അംഗീകാരത്തിനു വഴിയൊരുക്കും. വെല്ലുവിളികളെ അതിജീവിക്കാനുള്ള ആത്മധൈര്യമുണ്ടാകും.
പൂരം: പ്രവർത്തനമണ്ഡലങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുവാൻ നിർദേശം തേടും. ഉദ്ദേശിച്ച വിഷയത്തിൽ ആഗ്രഹിച്ച സ്ഥാപനത്തിൽ ഉപരിപഠനത്തിനു ചേരുവാൻ സാധിക്കും. പ്രവർത്തനമേഖലകളിൽ അഭൂതപൂർവമായ പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. കലാകായികരംഗങ്ങൾ, നറുക്കെടുപ്പ്, സമ്മാനപദ്ധതികൾ തുടങ്ങിയവയില്‍ വിജയിക്കും.
ഉത്രം: ആസൂത്രിത പദ്ധതികളിൽ അന്തിമമായി അനുകൂലവിജയവും അനുഭവവും ഉണ്ടാകും. ഭിന്നാഭിപ്രായങ്ങളെ ഏകോപിപ്പിക്കാൻ അശ്രാന്തപരിശ്രമം വേണ്ടി വരും. വിദഗ്ധരുടെയും അനുഭവജ്ഞാനമുള്ളവരുടെയും നിർദേശം സ്വീകരിച്ച് പ്രവർത്തിച്ചാൽ തൊഴിൽ മേഖലകളിലുള്ള പരാജയങ്ങൾ ഒഴിവാക്കാം. അധികച്ചെലവ് നിയന്ത്രിക്കണം. പുതിയ തലമുറയിലുള്ളവരുെട അതൃപ്തി കാരണത്താൽ മാറിത്താമസിക്കാനിടവരും.
അത്തം: മാതാപിതാക്കളുടെ നിർബന്ധത്താൽ കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങൾ ഉപേക്ഷിക്കും. ദമ്പതികൾക്കു പലപ്പോഴും അസ്വാസ്ഥ്യങ്ങളും ഐക്യക്കുറവും അനുഭവപ്പെടും. പൂർവികസ്വത്ത് ഭാഗം വയ്ക്കുന്നതിൽ വിട്ടുവീഴ്ചമനോഭാവം വേണ്ടി വരും. തൃപ്തിയായ വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. നിലവിലുള്ളതിനു പുറമേ മറ്റൊരു വീടു കൂടി വാങ്ങാൻ അവസരം വന്നു േചരും.
ചിത്തിര: സമയബന്ധിതമായ പ്രവർത്തനങ്ങൾ ചെയ്തു തീർക്കാൻ പരസഹായവും പ്രതീക്ഷിച്ചതിലുപരിപണച്ചെലവും അനുഭവപ്പെടും. നിസ്സാരകാര്യങ്ങൾക്കു പോലും അഹോരാത്രം പ്രവർത്തനം വേണ്ടിവരും. മേലധികാരിയുടെ ആജ്ഞകൾ അനുസരിക്കേണ്ടി വരും. സത്യാവസ്ഥ ബോധിപ്പിക്കുന്നതിനാൽ മിഥ്യാധാരണകൾ ഒഴിവാകും. ബന്ധപ്പെട്ടവരുടെ തെറ്റിദ്ധാരണകൾ ഒഴിവാക്കുവാൻ വ്യക്തമായ വിശദീകരണം നൽകുവാനിടവരും.
ചോതി: വിനയത്തോടുകൂടിയുള്ള സമീപനം കൊണ്ടു വിപരീതസാഹചര്യങ്ങളെ അതിജീവിക്കും. ആത്മസുഹൃത്തിന്റെ നിർദേശത്താലും പിൻബലത്താലും ജീവിതത്തിനു വഴിത്തിരിവുണ്ടാകുന്ന തൊഴിൽമേഖലകൾ തുടങ്ങും. സ്തുത്യർഹമായ സേവനം കാഴ്ചവയ്ക്കുവാൻ സാധിച്ചതിനാൽ ചാരിതാർഥ്യമുണ്ടാകും. ജന്മസിദ്ധമായ കഴിവുകള്‍ പ്രകടിപ്പിക്കുവാൻ അവസരമുണ്ടാകും. സന്തോഷവും സമാധാനപരവുമായ ജീവിതം നയിക്കുന്നതു വഴി ആശ്വാസമുണ്ടാകും.
വിശാഖം: സാമ്പത്തികസ്ഥിതി മെച്ചപ്പെടും. സമയോചിതമായ ഇടപെടലുകൾ മൂലം സർവകാര്യവിജയം നേടും. തീരുമാനങ്ങളിൽ ഔചിത്യമുണ്ടാകും. വിജയസാധ്യതകളെ വിലയിരുത്തി കർമമണ്ഡലങ്ങൾക്കു മാറ്റം വരുത്തും. അർഹമായ പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. പ്രായാധിക്യമുള്ളവരുടെ ആഗ്രഹങ്ങൾ സാധിപ്പിക്കുവാൻ അവസരമുണ്ടാകും.
അനിഴം: മനസ്സാക്ഷിക്കു വിരുദ്ധമായ പ്രവൃത്തികളിൽ നിന്നു പിന്മാറാൻ ഉൾപ്രേരണയുണ്ടാകും. ചിന്തയിൽ ഒതുങ്ങാത്ത വിഷയങ്ങൾ ഉപേക്ഷിക്കും. പണയപ്പെടുത്തിയ ആധാരം തിരിച്ചെടുക്കുവാൻ ബന്ധുക്കളിൽ നിന്നു കടം വാങ്ങും. പക്വതയോടു കൂടിയ സമീപനവും ഈശ്വരാരാധനകളും മാർഗതടസ്സങ്ങൾ തീർക്കുവാനും ഏറെക്കുറെ കാര്യനിവൃത്തിക്കും വഴിയൊരുക്കും.
തൃക്കേട്ട: വസ്തുതർക്കം ബന്ധപ്പെട്ടവരുടെ മധ്യസ്ഥതയിൽ ഒത്തുതീരുമെങ്കിലും വിട്ടുവീഴ്ച േവണ്ടിവരും. എല്ലാം ഉണ്ടെങ്കിലും അനുഭവയോഗ്യമാവാത്ത അവസ്ഥ വന്നു ചേരുന്നതിനാൽ മനോവിഷമം തോന്നും. അവഗണിക്കപ്പെട്ട അവസ്ഥകൾ മാറി പരിഗണിക്കപ്പെടുന്നതിനാൽ ആശ്വാസം തോന്നും. യാഥാർഥ്യങ്ങളെ മനസ്സിലാക്കാത്ത ബന്ധുക്കളുടെ വിമർശനങ്ങൾക്കു മറുപടി പറയാതിരിക്കുകയാണു നല്ലത്. കുടുംബത്തിലെചില സാഹചര്യങ്ങൾക്കനുസരിച്ച് നിശ്ചിത കാലയളവിനു മുൻപ് ഉദ്യോഗത്തിൽ നിന്നു വിരമിച്ച് ജന്മനാട്ടിലേക്കു തിരിച്ചു വരും.
മൂലം: സംശയാസ്പദമായ സാഹചര്യങ്ങൾ സ്ഥിരീകരിച്ചതിനാൽ സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. സ്വതസിദ്ധമായ ശൈലി മാതൃകാപരമായി എന്നറിഞ്ഞാൽ ആശ്വാസമാകും. ഉപഭോക്താവിന്റെ താൽപര്യം പരിഗണിച്ച് ഉൽപന്നങ്ങളുടെ ഗുണനിലവാരം കൂട്ടുവാൻ നടപടികളെടുക്കും. ശ്വാസകോശസംബന്ധമായ അസ്വാസ്ഥ്യങ്ങൾക്കെതിരെ കരുതൽ വേണം. ശുഭകർമങ്ങളിലും സൽക്കർമങ്ങളിലും ആത്മാർഥമായി സഹകരിക്കും.
പൂരാടം: കലാകായികമത്സരങ്ങൾ, ഇന്റർവ്യൂ, പരീക്ഷകൾ തുടങ്ങിയവയിൽ വിജയിക്കും. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് മറ്റൊരു പാഠ്യപദ്ധതിയിൽ ചേരും. ജാതിമതഭേദമില്ലാതെ പ്രവർത്തിക്കുന്നതിനാൽ പൊതുജനപ്രീതി നേടും. അവസരങ്ങൾ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തുവാൻ സാധിക്കുന്നതിനാൽ ആത്മസാക്ഷാത്കാരമുണ്ടാകും. ഇച്ഛാ– ജ്ഞാന–ക്രിയാശക്തികൾ സമന്വയിപ്പിച്ച് പ്രവർത്തിക്കുന്നതെല്ലാം ലക്ഷ്യപ്രാപ്തി കൈവരും.
ഉത്രാടം: ശുഭസൂചകങ്ങളായ വിഷയങ്ങളിൽ പ്രവർത്തിക്കുന്നതിനാൽ ആഹ്ലാദമുണ്ടാകും. സന്താനങ്ങളുടെ പഠനകാര്യങ്ങളിൽ ശുഭാപ്തിവിശ്വാസം കൂടും. വർഷങ്ങൾക്കു ശേഷം ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാനവസരമുണ്ടാകും. ഭരണപാടവം, ശുഭാപ്തിവിശ്വാസം, ലക്ഷ്യബോധം, ഏകാഗ്രചിന്ത തുടങ്ങിയവ പ്രവർത്തനവിജയത്തിനും പുതിയ അവസരങ്ങൾക്കും വഴിയൊരുക്കും.
തിരുവോണം: അന്യരുടെ പണവും സ്വന്തം ആശയവും സമന്വയിപ്പിച്ചു ചെയ്യുന്ന പ്രവർത്തനങ്ങൾ ലക്ഷ്യം നേടും. സ്വതസിദ്ധമായ ശൈലി പലർക്കും മാതൃകാപരമായി എന്നറിഞ്ഞതിനാൽ ആശ്വാസവും ആത്മാഭിമാനവും തോന്നും. തൊഴിൽ മേഖലകളിൽ നിന്നു സാമ്പത്തിക നേട്ടമുണ്ടാകും. കലാകായികമത്സരങ്ങൾ, ഇന്റർവ്യൂ, പരീക്ഷകൾ തുടങ്ങിയവിൽ വിജയമുണ്ടാകും. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് മറ്റൊരു പാഠ്യപദ്ധതിയിൽ ചേരും.
അവിട്ടം: ഒട്ടേറെ ആശയങ്ങൾ ചിന്താമണ്ഡലത്തിൽ ഉദിക്കുമെങ്കിലും ഒന്നിനും തൃപ്തിയാകുംവിധത്തിൽ ഫലം ലഭിക്കില്ല. ഒരുപരിധിയിലധികം പണം മുടക്കിയുള്ള പ്രവർത്തനങ്ങളിൽ നിന്നു പിന്മാറുന്നതാണു നല്ലത്. ഓഹരിവിപണിയിൽ ലാഭം കുറയും. സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും വേണം. മറ്റുള്ളവരുടെ കഴിവിനെ അംഗീകരിക്കുന്നതിൽ ആത്മസംതൃപ്തി തോന്നും.
ചതയം: സഹപ്രവർത്തകരുടെ സ്വകാര്യ ആവശ്യങ്ങൾക്കു സാമ്പത്തിക സഹായം െചയ്യും. ആരോഗ്യം തൃപ്തികരമായിരിക്കും. ഉദ്ദേശിച്ച വിഷയത്തിൽ തുടർന്നു പഠിക്കുവാൻ സാധിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. ജനസ്വാധീനം കൂടും. അവിസ്മരണീയ മുഹൂർത്തങ്ങൾ അനശ്വരമാക്കുവാൻ അവസരമുണ്ടാകും. സാംക്രമികരോഗത്തിനെതിരെ ജാഗ്രത വേണം.
പൂരുരുട്ടാതി: പൂർവികസ്വത്ത് രേഖാപരമായി ലഭിക്കുെമങ്കിലും വിട്ടുവീഴ്ചമനോഭാവം വേണ്ടിവരും. മഹാന്മാരുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ നിഷ്ഠകൾ പാലിക്കേണ്ടിവരും. നടപടിക്രമങ്ങളിലുള്ള ആത്മാർഥതയും നിഷ്കർഷയും നിശ്ചയദാർഢ്യവും ലക്ഷ്യബോധവും മാതൃകാപരമായതിനാൽ ആത്മാഭിമാനം തോന്നും. സുഹൃത്തിന്റെ സമയോചിതമായ ഇടപെടലുകളാൽ അപകീർത്തി ഒഴിവാകും.
ഉത്തൃട്ടാതി: ആശയവിനിമയങ്ങളിലുള്ള അപാകതകൾ പരിഹരിച്ചു ചെയ്യുന്ന കാര്യങ്ങളിൽ പൂർണതയും അനുഭവപ്രാപ്തിയും ഉണ്ടാകും. വ്യവസ്ഥകൾക്കതീതമായി ചെയ്യുന്ന കാര്യങ്ങൾക്ക് അനുമോദനങ്ങൾ വന്നു േചരും. മഹാന്മാരുടെ ആശയങ്ങളും ചിന്താഗതികളും ജീവിതത്തിൽ പകർത്തുന്നത് ആത്മാഭിമാനത്തിനും പ്രവർത്തനക്ഷമതയ്ക്കും വഴിയൊരുക്കും. പൂർവികസ്വത്ത് രേഖാപരമായി ലഭിക്കുവാൻ നിയമസഹായം തേടും.
രേവതി: ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. മാതാവിന് അസുഖം വർധിക്കുന്നതു വഴി മാറിത്താമസിക്കും. ബന്ധുക്കൾ വിരോധികളായിത്തീരുമെങ്കിലും പ്രതികരിക്കാതിരിക്കുന്നതാണു നല്ലത്. ചിരകാലാഭിലാഷമായ വിദേശയാത്ര സഫലമാകും. വാസ്തുശാസ്ത്രപ്രകാരം വീടിനു ചില മാറ്റങ്ങൾ വരുത്തുന്നതിന്റെ നല്ല അനുഭവഫലങ്ങൾ കണ്ടുതുടങ്ങും.