വ്യാഴം രാശി മാറുന്നു; ഭാഗ്യത്തേരേറി 12 നക്ഷത്രക്കാർ, സമ്പൂർണഫലം

Mail This Article
2025 മേയ് 14 നു സർവേശ്വരകാരകനായ വ്യാഴം രാശി മാറുന്നു.വ്യാഴം അനുകൂലമെങ്കിൽ ജീവിതത്തിൽ സർവസൗഭാഗ്യങ്ങളും ലഭിക്കും എന്നാണ് വിശ്വാസം. ഏറ്റവും ശുഭദായകമായ വ്യാഴഗ്രഹം സന്തോഷം, സമൃദ്ധി, ഭാഗ്യം, വിവാഹം എന്നിവയുടെ കാരകനാണ്. വ്യാഴം ശുഭകരമായിരിക്കുകയാണെങ്കിൽ ജീവിതം സുഗമമാകും. ദാമ്പത്യ ജീവിതമായാലും സന്താനയോഗത്തിനായാലും തൊഴിലിന്റെ കാര്യത്തിലായാലും ധനധാന്യ കാര്യങ്ങളിലായാലും നല്ല ഗുണാനുഭവങ്ങൾ ഉണ്ടാകും. അതുപോലെ തന്നെ ചെയ്യുന്ന പ്രവൃത്തികളിലെല്ലാം വിജയം നേടാനും സാധിക്കും.
ലക്ഷം ദോഷം ശമിപ്പിക്കുന്ന വ്യാഴം ഇപ്പോൾ ആർക്കൊക്കെ അനുകൂലം , പ്രതികൂലം, അനുഷ്ഠിക്കേണ്ട ദോഷപരിഹാരങ്ങൾ എന്നിവ വിശദമാക്കുകയാണ് ബ്രഹ്മശ്രീ ഇടമന നാരായണൻ നമ്പൂതിരി. വ്യാഴം അനുകൂലമല്ലെങ്കിൽ അകാരണമായ കടബാധ്യതകൾ, ചെലവ് വർധിക്കൽ, മാനസിക സമ്മർദം, വിഷാദം, സന്താനങ്ങൾ മൂലം ദുരിതം, ബന്ധുജനകലഹം എന്നിവ ജീവിതത്തിൽ അനുഭവപ്പെടാം. വ്യാഴപ്രീതിക്കായി വിഷ്ണു ഭജനമാണ് ഏറ്റവും ഉത്തമം.
ജ്യോതിശാസ്ത്രപ്രകാരം, വ്യാഴസംക്രമണം 12 രാശിക്കാരുടേയും ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ വലുതാണ്. വ്യാഴത്തെ കൊണ്ട് 27 നക്ഷത്രക്കാർക്കും ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി അറിയാൻ വിഡിയോ കാണാം.
ലേഖകൻ
ബ്രഹ്മശ്രീ ഇടമന നാരായണൻ നമ്പൂതിരി
ഭാരതീയ ജ്യോതിഷ പ്രചാരസഭ പ്രസിഡന്റ്
ഇടമന ഇല്ലം
അയ്മനം, കോട്ടയം
Phone: 9496115627