ADVERTISEMENT

മേടം (അശ്വതി, ഭരണി, കാർത്തിക1/4)ഈശ്വരാധീനം കുറഞ്ഞ കാലമാണ് പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക. സാമ്പത്തിക ബാധ്യത വരുന്ന കാര്യങ്ങൾ ഒന്നും തുടങ്ങരുത്. ചിലർക്ക് മക്കളെ കൊണ്ടും വിഷമിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാകും. നേരത്തെ നിശ്ചയിച്ച യാത്രകൾ മാറ്റിവയ്ക്കേണ്ടി വരാം. ത്വക്ക് രോഗങ്ങൾ പിടിപെടാൻ ഇടയുണ്ട്. ചിലർക്ക് വിദേശയാത്രയ്ക്ക് സാധ്യത തെളിയും.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം1/2) ദൈവാധീനമുള്ള കാലമായതിനാൽ പല കാര്യങ്ങളും ആഗ്രഹിക്കുന്നതു പോലെ നടക്കും. വരുമാനം വർധിക്കും. തുടർ പഠനത്തിന് അവസരം ലഭിക്കും. പ്രവർത്തനങ്ങൾക്ക് അനുസൃതമായ നേട്ടങ്ങൾ ഉണ്ടാകും. വിദേശ തൊഴിൽ അവസരം കണ്ടെത്തും. അനാവശ്യമായ ചിന്തകൾ മനഃക്ലേശത്തിന് കാരണമാകും. പങ്കാളിയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുക.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ കഴിയും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. തൊഴിൽപരമായ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം ലഭിക്കും. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. യാത്രകൾക്ക് തടസ്സങ്ങൾ നേരിടാം. മറ്റുള്ളവരുടെ തർക്കങ്ങളിൽ ഇടപെടാതിരിക്കുക. പ്രാർഥനകൾ മുടങ്ങാതെ നടത്തുക.

കര്‍ക്കടകം (പുണർതം1/4, പൂയം, ആയില്യം) സാമ്പത്തിക ഞെരുക്കം അനുഭവിക്കും. എന്നാൽ അതോടൊപ്പം ചില ഭാഗ്യാനുഭവങ്ങളും ഉണ്ടാകും. കലാപരമായ കാര്യങ്ങളിൽ ശോഭിക്കാൻ സാധിക്കും. എടുത്തു ചാടി ഒരു തീരുമാനവും എടുക്കാതിരിക്കുക. ഇളയ സഹോദരനുമായി അഭിപ്രായ ഭിന്നതകൾ ഉണ്ടാകാം. പഠനയാത്രകൾ ഗുണകരമാകും. മാധ്യമപ്രവർത്തകർക്കും മറ്റും  ചില നേട്ടങ്ങൾ ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം1/4) ഏറെ നാളായി കാത്തിരുന്ന ചില കാര്യങ്ങൾ സഫലമാകും. സാമ്പത്തിക പുരോഗതി നേടും. പല അവസരങ്ങളും വന്നുചേരും. തൊഴിൽ മാറ്റത്തിനുള്ള സാധ്യതകൾ തെളിയും. ഇഷ്ടപ്പെട്ട ഭൂമി സ്വന്തമാക്കാൻ കഴിയും. നിയമ കാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. ചിലർക്ക് സ്വർണാഭരണങ്ങളും സ്വന്തമാക്കാൻ സാധിക്കും. ആരോഗ്യം തൃപ്തികരമാണ്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) പങ്കാളിയെ കൊണ്ട് വലിയ നേട്ടങ്ങൾ ഉണ്ടാകും. അവിവാഹിതരുടെ  വിവാഹം നടക്കും. ഉല്ലാസയാത്രയിൽ പങ്കെടുക്കും. വിശേഷപ്പെട്ട വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവ സമ്മാനമായി ലഭിക്കും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അത് സാധ്യമാകും. പ്രണയിതാക്കൾക്കും സന്തോഷകരമായ കാലമാണ്. പ്രാർഥനകൾ മുടങ്ങാതെ നടത്തുക.

തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4) ഏറെക്കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. ഭാഗ്യമുള്ള കാലമായി അനുഭവപ്പെടും. പുതിയ വരുമാനം കണ്ടെത്തും. എതിരാളികളെ കൊണ്ട് നേട്ടം ഉണ്ടാകും. പല വഴികളിലൂടെ വരുമാനം വർധിക്കും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. പ്രവർത്തന രംഗത്ത് ചില അസ്വസ്ഥതകൾ ഉണ്ടാകാം. ഈശ്വരാധീനം കൊണ്ടത് തരണം ചെയ്യാൻ കഴിയും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)പ്രതീക്ഷിക്കാത്ത പല പ്രതിബന്ധങ്ങളും നേരിടേണ്ടി വരാം. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക. മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ബന്ധുക്കളിൽ നിന്നും ചില എതിർപ്പുകൾ നേരിടേണ്ടി വരാം. വിദേശ യാത്രയ്ക്ക് അവസരം വന്നു ചേരും. വിചാരിക്കാത്ത ചില സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം1/4) പുതിയ സംരംഭങ്ങൾക്ക് കാലം ഏറ്റവും അനുകൂലമാണ്. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും. പങ്കു കച്ചവടം ലാഭകരമായി മാറും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. അംഗീകാരങ്ങളും ബഹുമതികളും ലഭിക്കാൻ ഇടയുണ്ട്. നിയമപ്രശ്നങ്ങൾ നീണ്ടുപോകും. കാർഷിക രംഗത്ത് നഷ്ടം ഉണ്ടാകാൻ ഇടയുണ്ട്. വസ്തു ഇടപാടുകൾക്ക് തടസ്സം നേരിടും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2) പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കും. പഠനത്തിൽ കൂടുതൽ ഉത്സാഹം പ്രകടിപ്പിക്കും. എന്നാൽ പല കാര്യങ്ങളും ശരിയാവാൻ ഒരു പാട് പ്രാവശ്യം പരിശ്രമിക്കേണ്ടതായി വരാം. എതിരാളികൾ കൂടുതൽ ശക്തരാകും. ദൈവാധീനം കുറഞ്ഞ കാലമായതിനാൽ പ്രാർഥനകൾ മുടങ്ങാതെ നടത്തുക.

കുംഭം (അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4)സന്താനഭാഗ്യം പ്രതീക്ഷിക്കാവുന്ന കാലമാണ്. ഭാഗ്യം കൊണ്ട് പല കാര്യങ്ങളും നേടിയെടുക്കാൻ കഴിയും. പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. രാഷ്ട്രീയപ്രവർത്തകർക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ ലഭിക്കും. വിദ്യാർഥികൾ പഠനത്തിൽ അലസരാകും. ഭൂമി സംബന്ധമായ ഇടപാടുകള്‍ ലാഭകരമായി നടത്തും. ചെറിയ വിഘ്നങ്ങൾ നേരിടേണ്ടി വരാം.

മീനം (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം ഉണ്ടാകും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും. സ്വന്തമായി വീട് നിർമിക്കാനുള്ള അവസരം വന്നു ചേരും. വീട്ടിൽ ഒരു മംഗള കർമം നടക്കാനും സാധ്യതയുണ്ട്. മക്കളുടെ വിജയത്തിൽ അഭിമാനിക്കാൻ കഴിയും. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് അത് ലഭിക്കും.

English Summary:

Monthly horoscope in edavam by P.B.Rajesh. Monthly predictions for all 27 birth star , offering insights into your career, finances, relationships, and well-being

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com