ഭാഗ്യപ്പെരുമഴ 6 രാശിക്കാർക്ക്; അടുത്ത ആഴ്ചയിൽ തിളങ്ങുന്ന രാശിക്കാർ, സമ്പൂർണ സൂര്യരാശിഫലം

Mail This Article
മേട രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ) ശുഭകരമായ ഒരു തുടക്കം ഈ വാരത്തിൽ പ്രതീക്ഷിക്കാം. പുരോഗതി നേടാനും കഴിയും. സൈനിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങളും ബഹുമതിയും ലഭിക്കും. പുതിയ തൊഴിൽ തേടുന്നവർക്ക് അത് ലഭിക്കും. എന്നാൽ ആരോഗ്യപരമായ ചില പ്രശ്നങ്ങൾ അലട്ടും. കുടുംബജീവിതം സന്തോഷകരമായി മാറും.
ഇടവ രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ) പല വഴികളിലൂടെ ഭാഗ്യം തേടിയെത്തും. പങ്കാളിയെ കൊണ്ടും ചില നേട്ടങ്ങൾ ഉണ്ടാകും. കാർഷികാദായം വർധിക്കും. നിയമ പോരാട്ടങ്ങളിൽ വിജയം കൈവരിക്കും. ഉന്നത വ്യക്തികളുടെ സഹായം പ്രയോജനം ചെയ്യും. പഠനകാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. വരുമാനം വർധിക്കും. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും.
മിഥുന രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ) പ്രണയിതാക്കൾക്ക് സന്തോഷകരമായ വാരമാണ്. ആഴ്ചയുടെ തുടക്കത്തിൽ പല കാര്യങ്ങൾക്കും പ്രതിബന്ധങ്ങൾ നേരിടും. സാമ്പത്തിക ക്ലേശങ്ങളും ഉണ്ടാകാം. എന്നാൽ പിന്നീട് അതെല്ലാം തരണം ചെയ്യാൻ കഴിയും. പ്രാർഥനകളും മറ്റും മുടങ്ങാതെ ശ്രദ്ധിക്കുക. അന്യ നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിക്കാനിടയുണ്ട്.
കർക്കടക രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)ചെലവുകൾ വർധിക്കും. ഭാഗ്യ ദോഷം കൊണ്ട് ചില നഷ്ടങ്ങൾ ഉണ്ടാവാനും ഇടയുണ്ട്. ആത്മീയ കാര്യങ്ങളോട് താൽപര്യം കുറയും. എതിരാളികളിൽ നിന്നും ചില ഉപദ്രവങ്ങൾ ഉണ്ടാവാനും ഇടയുണ്ട്. സുഹൃത്തുക്കളെ കൊണ്ടും പങ്കാളിയെ കൊണ്ടും നേട്ടം ഉണ്ടാകും. വാരത്തിന്റെ ആരംഭം കൂടുതൽ ഗുണകരമായിരിക്കും.
ചിങ്ങ രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ)പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ നടക്കും. ഏറ്റവും അധികം ദൈവാധീനമുള്ള കാലമാണ്. എന്നാൽ യാത്രാക്ലേശങ്ങൾ അനുഭവിക്കും. ആരോഗ്യകാര്യത്തിലും ശ്രദ്ധിക്കുക. അനാവശ്യമായ ചിന്തകൾ ഒഴിവാക്കുക. സ്വന്തം പ്രയത്നങ്ങൾക്ക് അനുസൃതമായ നേട്ടങ്ങൾ ഉണ്ടാകും. ഉന്നത വ്യക്തികളെ കൊണ്ട് ചില കാര്യങ്ങൾ നേടിയെടുക്കാൻ ആകും.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന കാലമാണ്. ഔദ്യോഗിക രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കാൻ സാധിക്കും. ബന്ധുക്കളുടെ സഹായം ഗുണകരമാകും. അപവാദങ്ങൾ കേൾക്കാൻ ഇടയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക. വിദേശ പഠനത്തിനുള്ള അവസരങ്ങൾ ലഭിക്കും. വിവാഹാലോചനകൾ നീണ്ടു പോകും.
തുലാ രാശി (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)നല്ല ഭാഗ്യമുള്ള ഒരു കാലമാണിത്. ഔദ്യോഗിക രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. യാത്രകൾ കൊണ്ട് വലിയ നേട്ടങ്ങൾ ലഭിക്കും. ധാരാളം പണം കൈവശം വന്നു ചേരും. കലാപരമായ കഴിവുകൾക്ക് അംഗീകാരം ലഭിക്കും. പങ്കാളിയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ആരോഗ്യ നില തൃപ്തികരമാണ്.
വൃശ്ചിക രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)സഹോദര സഹായം പ്രതീക്ഷിക്കാം. കുടുംബത്തിൽ സമാധാനം നില നിൽക്കും. സാമ്പത്തികനില ഭദ്രമായി തുടരും. പഠന കാര്യങ്ങളിൽ പുരോഗതി നേടും. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂലമായ സമയമല്ല. എന്നാൽ അവിചാരിതമായ ചില നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും.
ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)ശമ്പള വർധനവ് പ്രതീക്ഷിക്കാം. ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സാധ്യതകൾ തെളിയും. ബിസിനസ് വികസിപ്പിക്കാൻ സാധിക്കുന്ന കാലമാണ്. വിദേശ യാത്രയ്ക്ക് സാധ്യതകൾ തെളിയും. കമിതാക്കളുടെ വിവാഹ കാര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. മേൽ ഉദ്യോഗസ്ഥന്റെ പ്രീതി സമ്പാദിക്കും.
മകര രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)കുടുംബജീവിതം ഊഷ്മളമായി മാറും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും. ദൈവാധീനം കുറഞ്ഞകാലമായതിനാൽ പ്രാർഥനകളും മറ്റും മുടങ്ങാതെ നടത്തുക. സാമ്പത്തിക നില മെച്ചപ്പെടും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. നിയമപരമായ കാര്യങ്ങളിൽ തീരുമാനം നീണ്ടു പോകും. പുതിയ വാഹനം സ്വന്തമാക്കാൻ സാധിക്കും.
കുംഭരാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)നേരത്തെ തീരുമാനിക്കാത്ത ചെറിയ യാത്രകൾ ആവശ്യമായി വരും. അനാവശ്യചെലവുകളും അധികമാകും. എന്നാൽ ദൈവാധീനം ഉള്ള കാലമായതിനാൽ വലിയ പ്രശ്നങ്ങൾ ഉണ്ടാവില്ല. പുതിയ ജോലിയിൽ പ്രവേശിക്കാനോ നിലവിലെ ജോലിയിൽ ഉയർച്ച ഉണ്ടാകാനോ സാധ്യതയുണ്ട്. പ്രണയത്തിന് അനുകൂലമായ കാലമാണ്.
മീന രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)പല കാര്യങ്ങളും അനുകൂലമായും മാറുന്നത് കാണാനാകും. കടം കൊടുത്ത പണം മടക്കിട്ടും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. രാത്രികാല യാത്രകൾ കഴിവതും ഒഴിവാക്കുക. ചിലർക്ക് പുതിയ വാഹനത്തിനും യോഗം കാണുന്നു. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. വിദേശത്തു നിന്ന് ഒരു സന്തോഷ വാർത്ത എത്തിച്ചേരും.