Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അശ്വതി നക്ഷത്രക്കാരുള്ള വീട് വൈകുണ്ഠം!

birth-star-woman Representative image

കേതുദശയിലാണ് അശ്വതി നക്ഷത്രക്കാരുടെ ജനനം. സംഖ്യാധിപൻ 7 ആണ്. അശ്വതി നക്ഷത്രത്തിലുള്ള സ്ത്രീകളുടെ ജീവിതവിജയം എങ്ങനെയായിരിക്കുമെന്ന് നോക്കാം .ആത്മവിശ്വാസികളും ധൈര്യശാലികളുമാണിവർ. ഓന്തിനെപ്പോലെ നിറംമാറി അടുക്കുന്ന സ്വഭാവവുമാണ്. സത്യസന്ധരായ ഇവർ മുഖം നോക്കാതെ കാര്യം വെട്ടിത്തുറന്നുപറയുന്നതിനാൽ ശത്രുക്കളെ സൃഷ്ടിക്കും. കരുതലോടെ മാത്രമേ ഏതു കാര്യവും ചെയ്യുകയുള്ളൂ. അലസതയാകുന്ന മൂധേവിയെ ഒഴിവാക്കി ജീവിക്കുവാൻ ശ്രമിക്കണം. കുടുംബവും ജീവിതവും സന്തോഷകരമായ അന്തരീക്ഷവും വേണമെന്ന് ആഗ്രഹിക്കുന്നു. വികാരഭരിതയാകുന്നതും മുൻദേഷ്യവും മാറ്റിയെടുക്കണം. എല്ലാവരുടെയും നേതാവാകുന്ന നിങ്ങൾ മറ്റുള്ളവരുടെ ഉപദേശങ്ങൾ സ്വീകരിച്ച് നല്ലവ തിരഞ്ഞെടുത്ത് മുന്നോട്ട് പോകണം. സന്തോഷകരമായി കുട്ടികളെ നോക്കിയാൽ സന്താനങ്ങൾ നിങ്ങളെ ഇഷ്ടപ്പെടും. പഠനത്തിനും ജീവിതത്തിനുമുള്ള നല്ല നല്ല ഉപദേശങ്ങൾ നൽകി വളർത്തിയാൽ മക്കൾ ലോക ഉപകാരികളായും ചരിത്രം നേട്ടം കുറിയ്ക്കുന്നവരുമാകും. ഒരു തരം ഭയം സദാ അലട്ടിക്കൊണ്ടിരിക്കും. ഭാവിയെക്കുറിച്ചുള്ള അനാവശ്യ ചിന്തകളും സങ്കൽപങ്ങളുമാണ് അതിനുള്ള കാരണങ്ങൾ. ജീവിതസുരക്ഷയെക്കുറിച്ച് ചിന്തിക്കുന്നതു നല്ലതാണെങ്കിലും അനാവശ്യ ചിന്തകൾ കൂട്ടി രക്തസമ്മർദ്ദം ഉണ്ടാക്കുന്നതൊഴിവാക്കുക. ഉമാ മഹേശ്വരന്മാരായ മാതാപിതാക്കൾ താങ്കളുടെ തലയിലെഴുത്ത് എഴുതിവച്ചിട്ടുണ്ട്. അതനുസരിച്ചേ കാര്യങ്ങൾ മുന്നോട്ടു പോകൂ.

കാളവണ്ടിയിലെ കാളയെപ്പോലെയാണ് താങ്കളുടെ ജീവിതം. മറ്റുള്ളവരുടെ തലവേദനകൾ ഏറ്റെടുത്ത് ക്ലേശത്തെ വിലയ്ക്കെടുക്കുന്നവരാണ്. അതിനാൽ ഇത് ജീവിതവിജയത്തിന് ഒഴിവാക്കേണ്ടതാണ്. എല്ലാ കാര്യത്തിലും ധൃതി കാണിക്കുന്നതും ടെൻഷനടിക്കുന്നതും മാനസികവും ശാരീരികവുമായി ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇത് ഒഴിവാക്കുക സദാ ഏതെങ്കിലും ചിന്തയിൽ മുഴുകിയ സ്വഭാവം ഒഴിവാക്കാൻ ശ്രമിക്കണം. മനസിനെ ഏകാഗ്രമാക്കാനുള്ള മന്ത്രജപങ്ങൾ നടത്തണം. നിത്യവും കുറച്ചു സമയമെങ്കിലും നാമജപവും ധ്യാനവും യോഗാഭ്യാസവും ചെയ്യുന്നത് മനസും ശരീരവും ആരോഗ്യകരമായിരിക്കാൻ സഹായകരമായിരിക്കും. ആർക്കും കഴിയാത്ത കാര്യങ്ങൾ അവസാന നിമിഷത്തിലേറ്റെടുത്ത് വളരെ കുറച്ച് സമയവും ധനവും ചെലവഴിച്ച് പൂർത്തിയാക്കി പ്രശംസ നടത്തി കബളിപ്പിക്കുന്നവരെ അകറ്റി നിർത്താൻ കഴിയണം. മറ്റുള്ളവരുടെ ഉപദേശം സ്വീകരിച്ചു നടത്തുന്ന ബിസിനസ് ലാഭമുണ്ടാക്കാം, ആഡംബരത്തിന് പണം ചെലവഴിക്കരുത്. അശ്വതി നക്ഷത്രക്കാരുടെ വീട് ഒരു വൈകുണ്ഠമാണ്.

ഇവരെ അമ്മമാരായിക്കിട്ടിയ സന്താനങ്ങൾ ഭാഗ്യശാലികളാണ്. ജീവിത പങ്കാളികളും ഭാഗ്യശാലികളാണ്. സൗന്ദര്യമുള്ളവരും ധനസ്ഥിതിയുള്ളവരുമായിരിക്കും ഇവരെ കാണുന്നതും ഇവരോട് സംസാരിക്കുന്നതും ഇവരുമായുള്ള കൂട്ടുകെട്ടും ഐശ്വര്യപ്രദമായിരിക്കും. ശുദ്ധമനസും ഈശ്വര ഭക്തിയും ഗുരുഭക്തിയുമുള്ളവരാണിവർ. കുടുംബത്തിലും ഔദ്യോഗിക മേഖലയിലും രാഷ്ട്രീയ രംഗത്തും നല്ലപോലെ ശോഭിക്കുവാൻ കഴിയും. സ്ത്രീകൾ‌ പുരുഷന്മാരെക്കാൾ തന്റേടവും ബുദ്ധിപൂർവമായും പെരുമാറി കാര്യങ്ങൾ സാധിച്ചെടുക്കും. സ്നേഹത്തിനും ഔദാര്യത്തിനുമല്ലാതെ മറ്റൊരു വിധത്തിലും ഇവരെ വശത്താക്കാൻ സാധിക്കില്ല. . സ്വജനവാത്സല്യക്കാരുമാണ് കൂടുതൽ ദേഷ്യക്കാരാണിവർ. ഭക്ഷണ കാര്യത്തിലും ഗൃഹാന്തരീക്ഷത്തിലും ശുദ്ധിയും ചിട്ടയും പാലിക്കുകയും വേണം. യാത്രാവേളകളിൽ ആരാധനാലയങ്ങൾ കടന്നുപോകുമ്പോൾ അവരെ പ്രാർഥിച്ചു മാത്രം യാത്ര ചെയ്താൽ യാത്രകൾ ശുഭകരമാകും.

വിവാഹത്തിന് അനുയോജ്യമായ നക്ഷത്രങ്ങൾ

അശ്വതി-6, ഭരണി-6, രോഹിണി-6, പുണർതം 5, ചോതി-7, വിശാഖം-6, മൂലം-6, പൂരുരുട്ടാതി-5, രേവതി-6.

അനുകൂല ദിവസം - ചൊവ്വ

അനുകൂല തീയതി -7, 16, 25

അനുകൂല നിറം ചുവപ്പ് , ഇരുനിറം

പ്രതികൂല നക്ഷത്രങ്ങൾ-കാർത്തിക, മകയിരം, പുണർതം, വിശാഖം (വൃശ്ചികക്കൂറ്) അനിഴം, കേട്ട, ഉത്രം,(കന്നിക്കൂറ്), ചിത്തിര(കന്നി) ഇവരുമായുള്ള ഇടപാടുകൾ ഒഴിവാക്കുക.

തൊഴിൽ മേഖല- റയിൽ റോഡു മേഖല, ദേശരക്ഷ, വൈദ്യശാസ്ത്രം, ചെമ്പ്, ഇരുമ്പ്, ഉരുക്ക് വ്യാപാര വ്യവസായം, റിയൽ എസ്റ്റേറ്റ്, ബിസിനസ്, കയറ്റുമതി, ഇറക്കുമതി.

ജീവിത വിജയത്തിനു പരിഹാരങ്ങൾ

അശ്വതി മകം മൂലം നക്ഷത്രദിവസം മുക്കുറ്റി സമൂലം ഗണപതി ഹോമം നടത്തുക. ഭദ്രയ്ക്ക് കടുംപായസമോ അരവണയോ ഹനുമാനും മഹാദേവനും (കരിക്കഭിഷേകം) എല്ലാവർക്കും നെയ് വിളക്കും നടത്തേണ്ടതാണ്.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: