Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അശ്വതി നക്ഷത്രക്കാരുടെ സ്വഭാവ സവിശേഷതകൾ

astro-aswathy

അശ്വതി നക്ഷത്രം സ്ഥിതി ചെയ്യുന്ന നക്ഷത്രമേഖല 00 മുതൽ 130 20 സെ ദേവത അശ്വിനി ദേവന്മാരാണ്. മേടം രാശിയുടെ തുടക്കം അശ്വതി നക്ഷത്രം മുതലാണ് നിരയന സിദ്ധാന്ത പ്രകാരം സൂര്യൻ അശ്വതി നക്ഷത്രമേഖലയിൽ പ്രവേശിയ്ക്കുമ്പോൾ പുതുവർഷം ആരംഭിക്കും. ഇതൊരു ക്ഷിപ്രനക്ഷ‌ത്ര മാകയാൽ ശുഭകാര്യങ്ങളായ ഗൃഹപ്രവേശം, വിദ്യാരംഭം, ഉപനയനം, അന്നപ്രാശനം, നാമകരണം മുതലായ ശുഭകാര്യ ങ്ങൾക്കും ഗുണകരമാണ്. മരം മുറിക്കുന്നതിന്, കിണർ കുഴിപ്പാനും, വിവാഹത്തിനും വടക്കോട്ടു യാത്രയ്ക്കും ഗുണകരമല്ല.

അശ്വിന്യാമതിബുദ്ധി

വിത്തവിനയ പ്രജ്ഞാ

യശ്ശസ്വി സുഖീ

അശ്വതി നക്ഷത്ര ദേവതയായ അശ്വിനി ദേവതകളുടെ കുതിരയുടെ ആകൃതിയാണ് നക്ഷത്ര സ്വരൂപം. ഇത് ഈ നക്ഷത്ര ജാതരെ ഉത്സാഹശാലികളും ഊർജ്ജസ്വലരും ആക്കി തീർക്കുന്ന മേടം രാശി സ്വരൂപമായ കോലാടിന്റെ മുന്നേറ്റ സ്വഭാവവും രാശ്യാധിപനായ കുജന്റെ സൈനിക സ്വഭാവവും അശ്വതി നക്ഷത്ര ജാതരെ ഭരിക്കുന്നു.

ഇവർ പൊതുവേ സൗന്ദര്യവും ആരോഗ്യവും ഉളളവരായി കാണപ്പെടുന്നു. വിവിധകാര്യങ്ങളിൽ അറിവു സമ്പാദിയ്ക്കുന്നതിനുളള താല്പര്യം ധൈര്യം, ബുദ്ധിശക്തി, ഗാംഭീര്യമുളള മുഖഭാവം വലിയ നെറ്റി നീണ്ട മൂക്ക് തുളച്ചു കയറുന്ന നോട്ടം ഇവ ഇവരുടെ പ്രത്യേകതയാണ്. ദൃഢനിശ്ചയവും സ്ഥിരോത്സാഹവും കൂടിച്ചേരുമ്പോൾ താനുദ്ദേശിക്കുന്ന ലക്ഷ്യ സ്ഥാനത്ത് നിഷ്പ്രയാസം എത്തിച്ചേരും. സ്വന്തം അഭിപ്രായത്തിന് മുൻതൂക്കം  നല്കും. താനിഷ്ടപ്പെടാത്ത മറ്റുളളവരുടെ അഭിപ്രായത്തെ പൂർണ്ണമായും ബന്ധിപ്പിക്കും. എതിർത്താൽ കടുത്തവാക്ശരങ്ങൾ നേരിടേണ്ടിവരും. കുടുംബാംഗങ്ങളുമായി അടുപ്പകുറവുണ്ടാകും. കുടുംബത്തിൽ നിന്നും മാതാപിതാക്കളിൽ നിന്നും കാര്യമായ പ്രയോജനം സിദ്ധിക്കുകയില്ല. സ്വന്തം പരിശ്രമത്താൽ ജീവിത നേട്ടങ്ങളുണ്ടാക്കും. സാമ്പത്തികമായി ഉയർച്ച താഴ്ചകൾ അനുഭവപ്പെടും. പൊതുവേ പിശുക്കു കാട്ടുന്നവരാണെങ്കിലും ആഡംബരപ്രിയരാകയാൽ ആഗ്രഹം തോന്നുന്ന സുഖഭോഗങ്ങൾ അനുഭവിക്കാൻ താല്പര്യവും കാണിക്കും. ജീവിതത്തിൽ അടുക്കും ചിട്ടയും വേണമെന്ന് നിർബന്ധമുണ്ടെങ്കിലും ഇത് സ്വന്തം കാര്യത്തിൽ പ്രാവർത്തികമാക്കുകയില്ല. ദാമ്പത്യ ജീവിതം പൊതുവേ സന്തോഷകരമായിരിക്കുമെങ്കിലും ചില കാര്യങ്ങളിൽ അപൂർണ്ണത അനുഭവപ്പെടും. ജീവിത പങ്കാളിയിൽ നിന്നും പ്രതീക്ഷിക്കുന്ന സഹകരണം കിട്ടിയെന്നു വരികയില്ല. സന്താനസൗഭാഗ്യം ഉണ്ട്.

ഉദരരോഗങ്ങൾ, വാതം, ഹൃദയസംബന്ധമായ രോഗങ്ങൾ ഇവ വരാനിടയുണ്ട്. ഔഷധം ഉപയോഗിക്കുന്നതിൽ ഇവർ വിമു ഖത കാണിക്കും. ജാതകത്തിൽ ചന്ദ്രൻ കുജൻ ശുക്രൻ ലഗ്ന പതി ഇവർ ദുർബലരായാൽ മദ്യപാനാസക്തിയുണ്ടാകും.

കാർ‌ത്തിക, മകയിരം, പുണർതം, വിശാഖം 4–ാം പാദം, അനിഴം, തൃക്കേട്ട ഇവ പ്രതികൂല നക്ഷത്രങ്ങളാണ് ശുഭകാര്യങ്ങളൾക്ക് വർജജ്യം.

രവിദശയും കുജദശയും വ്യാഴദശയും ഇവർക്ക് പൊതുവേ ഗുണകരമല്ല. അതിനാൽ ഇക്കാലത്ത് വിധിപ്രകാരമുളള പരിഹാരങ്ങൾ അനുഷ്ഠിക്കുക. ഗണപതിയെ ഭജിക്കുന്നത് ഗുണകരമാണ്. 

ജന്മനക്ഷത്രത്തിൽ ഗണപതി ഹോമം നടത്തുന്നത് ഐശ്വര്യ പ്രദമാകും. കേതു പ്രീതികരമായ മന്ത്രങ്ങളും സ്തോത്രങ്ങളും ജപിക്കുക. രാശ്യാധിപനായ കുജനെ പ്രീതിപ്പെടുത്തുന്നതും ഗുണകരമാണ്. ജാതകത്തിൽ കുജൻ ഓജരാശിയിലാണെങ്കിൽ സുബ്രഹ്മണ്യഭജനവും യുഗ്മരാശിയിലായാൽ  ഭദ്രകാളി ഭജനവും നടത്തുക. മന്ത്രം –ഓം അശ്വതി കുമാരാദ്യാം നമഃ‌

നക്ഷത്ര മൃഗം– കുതിര, വൃക്ഷം – കാഞ്ഞിരം, ഗണം– ദേവം, യോനി– പുരുഷം, പക്ഷി– പുളള്, ഭൂതം– ഭൂമി.

അ‌ശ്വതി നക്ഷത്ര ജാതർക്ക് 31/2 വയസുവരെ മെച്ചമായിരിക്കും. 29 1/2 വയസ്സുവരെ അദ്ധ്വാനഭാരവും അസ്വസ്ഥതയുമുണ്ടാകാമെങ്കിലും ഭാവിജീവിതത്തിലേക്കു വേണ്ടുന്നതു പലതും ചെയ്യാൻ കഴിഞ്ഞെന്നു വരും. 39 1/2  വയസ്സുവരെ പൊതുവേ അഭിവൃദ്ധിയുണ്ടാകും. 46 1/2  വയസുവരെ സ്ഥാനമാനങ്ങൾ നേട്ടങ്ങൾ ഒക്കെയുണ്ടാകുമെങ്കിലും ആരോഗ്യപ്രശ്നവും മനക്ലേശവും അലട്ടും. 64 1/2  ന് ശേഷം വളരെ ശാന്തവും സന്തോഷപൂർണ്ണമായും ജീവിതം നയിക്കും. അഭിനയം, രാഷ്ട്രീയം, അഭിഭാഷകവ‍ൃത്തി, പത്രപ്രവർത്തനം, ബിസിനസ്, അദ്ധാപകവൃദ്ധി, സാഹിത്യം ഇവയിൽ ശോഭിക്കാം.

ഈ നക്ഷത്രത്തിന്റെ ആദ്യത്തെ 15 നാഴിക ഗണ്ഡാന്തമാണ്. അശ്വതി നക്ഷത്രത്തിൽ ജനിച്ച സ്ത്രീ സൗന്ദര്യവും ധനസ്ഥി തി, ശുചിത്വം, ഭക്തി, ഗുരുഭക്തി, കണ്ണിന് കൗതുകത്തെ ജനിപ്പിക്കുന്ന ആകാരം പ്രിയ വാക്ക് ഇവയോടുകൂടിയിരിക്കും. അശ്വതി നക്ഷത്രക്കാർ ഔഷധം നല്കുന്നതും അവരിൽ നിന്ന് ഔഷധം സ്വീകരിക്കുന്നതും ഫലപ്രദമാണെന്ന വിശ്വാസം നിലവിലുണ്ട്.‌

ലേഖനം തയ്യാറാക്കിയത്

ഗീതകുട്ടി

ലക്ഷ്മീനാരായണ കൊടുങ്ങൂർ

9656132213

sreelakshminarayananastro@gmail.com

Your Rating: