Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത്തം നക്ഷത്രത്തിൽ ജനിച്ചവർ അറിവുള്ളവർ...

Astrology

പാദ ദോഷമുള്ളൊരു നക്ഷത്രമാണിത്. ഒന്നാം പാദം അച്ഛന് അപകടമുണ്ടാക്കും, രണ്ടാം പാദം അമ്മാവന് ദോഷമുണ്ടാക്കും. മൂന്നാംപാദം സ്വയം മോശമായിരിക്കും, നാലാം പാദം അമ്മയ്ക്കും ദോഷമായിരിക്കും. ഇതൊക്കെ യാണെങ്കിലും ഇതുറപ്പിക്കുന്നതിനു മുമ്പ് ജാതകം വിശകലനം ചെയ്യേണ്ടതുണ്ട്. 

തിഥി-കരണം എന്നിവ കൂടി നോക്കേണ്ടതായുണ്ട്. ഇവർ പൊതുവെ പൊക്കമുള്ളവരും ധീരനുമായിരിക്കും. ഇരുനിറം, ശരീരത്തിനനുസരിച്ച് കൈനീളം കുറവായിരിക്കും. സമാധാനപ്രിയരായിരിക്കും. ഇവരുടെ ചിരിയിൽ ഒരു പ്രത്യേകതയുണ്ട്. ഇവരുടെ മധുരമായ ചിരി മറ്റുള്ളവരെ ആകർഷിക്കുന്ന തരത്തിലായിരിക്കും.  ഇതു കാരണം ഇവരുമാ സഹകരിക്കുന്നവർക്ക് ഇവരെ വിട്ടു പിരിയാൻ സാധിക്കുക യില്ല. അത്ര നല്ല ആകർഷണ വലയം ഇവരിൽ പ്രകടമാണ്. 

ഇവർക്ക് പൊതുജനങ്ങളിൽ നിന്നും ബഹുമാനവും സ്ഥാനമാ നങ്ങളും വളരെയധികം ലഭിക്കുന്നവരായിരിക്കും. ഇവര്‍ മറ്റുളള വർക്ക് എല്ലാ വിധ സഹായവും സഹകരണവും നൽകുന്നവ രാണ് എന്നാൽ തിരിച്ചൊന്നും പ്രതീക്ഷിക്കാറില്ല. ഇവർ മറ്റുളള വരെ ഒരിക്കലും ചതിക്കുകയോ കബളിപ്പിക്കുകയോ ചെയ്യില്ല. സ്വന്തം ജീവിതത്തിൽ എന്തു നഷ്ടങ്ങൾ സംഭവിച്ചാലും ഈ നല്ല പ്രവർത്തികൾക്ക് ഒരിക്കലും ഇവർക്ക് ഒരു നന്മയും ലഭി ക്കില്ല. പകരം വിമർശനങ്ങളും എതിർപ്പുകളുമായിരിക്കും തിരി കെ കിട്ടുന്നത്. അടിച്ചു പൊളി ജീവിതത്തിൽ ഇവർ വിശ്വസി ക്കാറില്ല. ഇവരുടെ ജീവിതം കയറ്റവും ഇറക്കവും നിറഞ്ഞ താണ്. മാനസ്സികമായും തൊഴിൽ പരമായും ഒരിക്കൽ ഉന്നതിയിൽ എത്തിയാൽ അടുത്ത നിമിഷം അത്ര തന്നെ താഴേയ്ക്കു വരും. ഇവരെ കുറിച്ചൊരിക്കലും ആർക്കും തീരെ പാവ പ്പെട്ടവരെന്നോ ധനവാനെന്നോ വിധിയെഴുതാൻ കഴിയില്ല. ഒരു ജോലിയിൽ ലാഭം കിട്ടാൻ ആരംഭിക്കുമ്പോൾ ഉടനെ തന്നെ നഷ്ടത്തിലേക്കും പോകാൻ തുടങ്ങും. എന്നാൽ എവിടെ നിന്നെങ്കിലും അപ്രതീക്ഷിതമായ സഹായം കിട്ടി അതിൽ നിന്നും നല്ല രീതിയിൽ വിജയത്തിലെത്തിച്ചേരുകയും ചെയ്യും.

പല വിധ ഉപദ്രവങ്ങളൾ കാരണം ഇവരുടെ ആത്മാർത്ഥതയും, കഠിനാധ്വാനവും മൂലം കിട്ടേണ്ട അതിശയകരമായ മേന്മകൾ ശിഥിലമായി പോകും. എന്നാൽ ഇവർ ആരെയും വിഷമിപ്പിക്കാൻ ഇഷ്ടപ്പെടാറില്ല. എന്നാലും നിരപരാധികളായ ഇവരെ മറ്റുളളവർ ദ്രോഹിക്കുന്നതായി കാണാം. ഒരിക്കൽ ഇവരെ ആരെങ്കിലും ദ്രോഹിച്ചാൽ പിന്നെ ഇവർ അടങ്ങിയിരിക്കില്ല. അവരോട് പകരം വീട്ടുക തന്നെ ചെയ്യും. എന്നിരിക്കിലും ഇവർ വീണ്ടും ആശ്വാസം കണ്ടെത്തുന്നവരാണ് ഒരു സംഘട്ടത്തിനു പോകാതെ ദൈവം അവന് ശിക്ഷ കൊടുത്തുകൊള്ളും എന്നു കരുതി കാൽ പിറകോട്ട് വലിക്കുന്നവരായിരിക്കും. 

ഒരിക്കലും ഒരു പ്രശ്നമുണ്ടാക്കാൻ ശ്രമിക്കാത്തവരും ഇഷ്ടപ്പെടാത്തവരുമാണിവർ. എവിടെയും മര്യാദയും, കണിശക്കാരുമാണിവർ ജോലിസ്ഥലത്തായാലും പൊതുജനത്തിനിടയിലായാലും കീഴ് ജീവനക്കാരാകാൻ ഇഷ്ടപ്പെടാറില്ല. ഇവർ ബിസിനസ്സ് തലപ്പത്തോ, വലിയ നിലയിൽ ഇൻഡസ്ട്രി തലപ്പത്തോ ആയിരിക്കും ശോഭിക്കുന്നത്. വിദ്യാഭ്യാസം കുറഞ്ഞാലും ഇവർക്ക് വളരെയധികം അറിവും സ്ഥാനമാനങ്ങളും ലഭിക്കും. ലോകത്തിനു തന്നെ ഇവരെ ഒന്നിലും തോല്പിക്കാൻ കഴിയി ല്ലെന്ന് കാണിച്ചു കൊടുക്കുന്നവരാണ്. 

എത്ര ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങളിലും ഉത്തരം കണ്ടെത്താനും അതിനെ കുറിച്ച് നല്ല അറിവും അതിന്റെ ഗുണവും ദോഷവും കണ്ടെത്തി  മറ്റുളളവർക്ക് ഉപദേശം നൽകാനും കേമരാണിവർ, വിജയത്തിന്റെ ഉച്ചത്തിലെത്താൻ ഇവർക്ക് ധാരാളം ഉത്തരവാദിത്വ ങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. 

30 വയസ്സുവരെ നല്ലൊരു സ്ഥാനത്തിലെത്താൻ ബുദ്ധിമുട്ടും. 30 നും 45 നും ഇടയ്ക്ക് സുവർണ്ണകാലമായിരിക്കും. ഈ സമയം ജീവിതത്തിലൊരു ഉന്നമനത്തിലെത്താം. 64 നു ശേഷം എല്ലാ കാര്യത്തിലും വിജയം കൊയ്യും, കുടുംബജീവിതം അത്ര അടിപൊളിയാകില്ല കുടുംബിനിയായ ഭാര്യയായിരിക്കും. നാൽകാലി വളർത്താൻ ഇഷ്ടമുള്ളവനായിരിക്കും.  പ്രവർത്തി രംഗം നീതിനിഷ്ഠയുണ്ടായിരിക്കും. അധികാര മോഹമില്ലാത്തവരാണിവർ. മറ്റുള്ളവരോടുള്ള സഹായപ്രവർത്തികൾ കാരണം സാമ്പത്തികമായി ഇവർക്കു മുന്നേറാൻ കഴിയാതെ പോകും. വികാരം നിയന്ത്രിച്ചില്ലെങ്കിൽ ദുഷ്പേര് ഉണ്ടാകുന്നതാണ്. വേദത്തിലും, പ്രാചീന ശാസ്ത്രത്തിലും , വേദാന്തത്തിലും  താല്പര്യം കൂടിയിരിക്കും. വ്യാപാര തല്പരരാണിവർ, ലഹരിയിൽ താല്പര്യമുണ്ടായി രിക്കും.  ഇന്ദ്രിയ സുഖലോലുപരായിരിക്കും,  കാമശീലരും, കൗശലം, വാക്സാമർത്ഥ്യം, വിദേശവാസ താല്പര്യം, ഉത്സാഹശീലരും രാജ പ്രിയരും ഭയമില്ലാത്തവരും ശത്രുക്കളെ ഹനിക്കുന്നവരുമായിരിക്കും. കഴിയുന്നതും മറ്റുള്ളവരെ സഹായിക്കാനല്ലാതെ ദ്രോഹിക്കാനിവർക്ക് കഴിയില്ല. ചിലർ ഇവരെ കള്ളന്മാരായി ചിത്രീകരിക്കാറുണ്ട്.

അത്തം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ

സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇവർ എല്ലാ കാര്യത്തിലും സമർത്ഥന്മാരായിരിക്കും. കൈവിട്ടു കളിക്കാത്തവരാണിവർ. ക്ഷമാശീലയും സൽഗുണ സമ്പന്നയുമായിരിക്കും, ധർമ്മ നിഷ്ഠയുളളവളുമായിരിക്കും. സ്ത്രീകളുടെ കണ്ണുകൾക്കും മുഖഭാവത്തിലും ഒരു  പ്രത്യേക ആകർഷണീയത ഉണ്ടായി രിക്കും. ശരീരപുഷ്ടിയും അഴകുമുള്ളവരായിരിക്കും ഇവർ. ശാലീനകളും സൗമ്യശീലരുമായ ഇവർക്ക് കുടുംബ ജീവിത ത്തില്‍ ദീപം പോലെ പ്രകാശിക്കാൻ കഴിയും. സ്ത്രീ സഹജമാ യ ലജ്ജ ഇവർക്ക് നൈസര്‍ഗ്ഗികമായിരിക്കും. കുടുംബ ഭരണ ത്തിലും ഔദ്യോഗിക രംഗത്തും നല്ല പോലെ ശോഭിക്കാനിവർ‌ ക്ക് ഭാഗ്യമുണ്ട്. ക്ഷമയും സദാചാരബോധവും, കുലീനത്വവും ഈ നക്ഷത്രത്തിൽ ജനിച്ചവർക്കുണ്ടാകും. അതുപോലെ പ്രയത്നശീലം, ഐശ്വര്യം, ആകർഷണീയത്വം, വൃത്തിയും വെടിപ്പുമുള്ള പെരുമാറ്റം എന്നിവയും ഇവരുടെ എടുത്തു പറയേണ്ട ഗുണങ്ങളാണ്. മുതിർന്നവരെ ബഹുമാനിക്കുന്നവ രാണിവർ, സ്വന്തം അഭിപ്രായ പ്രകടനത്തിന് മടിക്കാത്തവരാ യിരിക്കും, അതിന്മേലുണ്ടാകുന്ന ഗുണദോഷങ്ങളെക്കുറിച്ച് ചിന്തിക്കാത്തവരാണ്. അങ്ങനെ ഇവർക്ക്  ജീവിതത്തിൽ ഒരു പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരില്ല. ഇവർക്ക് നല്ല കുടുംബജീവിതം കിട്ടും ഭർത്താവ് സ്നേഹിക്കുന്നവനും സമ്പ ത്തുളളവനുമായിരിക്കും.  കുട്ടികളിൽ നിന്നും എല്ലാ സുഖങ്ങ ളും ലഭിക്കും. 

പൊതുഫലം– മൃഗം– പോത്ത്, പക്ഷി–കാക്ക

അത്തം നക്ഷത്രക്കാരുെട മൃഗം പോത്താണ്. കാലന്റെ വാഹനമായ പോത്ത് കാഴ്ചയ്ക്ക് ഗംഭീരനാണെങ്കിലും  ഒരു അഹങ്കാരവും ആ സാധു മൃഗം കാണിക്കാറില്ല. കന്നുകാലികളിൽപ്പെട്ട ഒരു വളർത്തു മൃഗമാണ് പോത്ത് അഥവാ മഹിഷം. പോത്ത് എന്ന ത് ഈ വർഗ്ഗത്തിലെ  ആൺ ജീവിയെ വിളിക്കുന്ന പേരാണ്. ഭാരം വലിക്കാനും, ഉഴാനും മനുഷ്യൻ ഇവരെ ഉപയോഗിക്കു ന്നു. ഇതു പോലെയാണ് അത്തം നക്ഷത്രക്കാരുടെ ജീവിത വും.

വിദ്യാഭ്യാസം– അത്തം നക്ഷത്രക്കാർ വിദ്യാഭ്യാസത്തിൽ കൂടി യല്ലാതെ സ്വഭാവവും ലോകപരിചയവും കൊണ്ട് വളരെ അറി വു നേടുന്നു. കുഴപ്പം പിടിച്ച കാര്യത്തിൽ മദ്ധ്യസ്ഥത വഹിച്ച് അവർക്ക് പരിഹാരം നേടാൻ ഇവർ സമർത്ഥരാണ്. ബാല്യദ ശകൾ വിദ്യാഭ്യാസത്തിന് മോശമായിരിക്കും. ആയതിനാൽ അധ്യാപകരും രക്ഷിതാക്കളും സൂക്ഷിക്കേണ്ടതാണ്.

തൊഴിൽ–കരകൗശല വിഭാഗം, ഡ്രൈവർ, വക്കീൽ ഓഹരി വിപണി, ഭവന നിർമ്മാണ മേഖല, സെയിൽസ് മാൻ, വാര്‍ത്താ വിനിമയം, കപ്പലിൽ സാധനം കയറ്റി ഇറക്കൽ, തുണിക്കച്ചവ ടം, പാലം, അണക്കെട്ടുകൾ, തോടുകൾ, തുരങ്കങ്ങൾ, ചിത്രകാ രൻ, രാഷ്ട്രീയം, അംബാസഡർ, ദൂതൻ, കർഷകൻ, സിവിൽ സപ്ലൈ. നേത്ര രോഗവിഭാഗം, മൃഗം പോത്തായതിനാൽ ജയിൽ വകുപ്പ്, ശ്മശാനവുമായി ബന്ധപ്പെട്ട വകുപ്പ് നിയമവ കുപ്പ്.

വൃക്ഷം – അമ്പഴമായതിനാൽ ആശുപത്രി, ആരോഗ്യ ശുശ്രൂഷ മേഖല ഡോക്ടർ, ഔഷധ വിപണനം, വൈദ്യുതി വകുപ്പ്, സാഹിത്യം, ശില്പകല.

ആരോഗ്യം– ചെറു കുടൽ, ഗുദം, എൻസൈമുകൾ, ഗ്യാസ്ട്ര ബിൾ, വയറിളക്കം, കൈക്കും തോളിനും ബലക്കുറവ്, വിര ശല്യം,  വയറിളക്കം, ടൈഫോയിഡ്, പരിഭ്രമം, അപസ്മാരം.

അനുകൂല ദിവസം– തിങ്കൾ 

പ്രതികൂല ദിവസം–വെളളി

ഗുണകര ദിവസം– 2, 11, 20, 29

പ്രതികൂലം –1, 10, 19, 28

പ്രതികൂല നിറം– ചുമപ്പ്, കറുപ്പ്, നീല, 

അനുകൂലം– പച്ച

വിവാഹത്തിന് അനുകൂല നക്ഷത്രം– രോഹിണി–8, മകയിരം–8, തിരിവാതിര–6, പൂയം–7, ആയില്യം–7, മകം–6, ചിത്തിര–5, വിശാഖം–6, പൂരാടം–5, ഉത്രാടം–5 തിരുവോണം–7, പൂരുരുട്ടാതി–5, രേവതി–8

പ്രതികൂല നക്ഷത്രം– ചോതി, അനിഴം, മൂലം, അശ്വതി, ഭരണി, കാർത്തിക, പുണർതം, പൂരം, ചതയം.

നിർഭാഗ്യ മാസം– ചിങ്ങം, മേടം, തുലാം, 

ഗുണകരമാസം– മിഥുനം, കർക്കിടകം, വൃശ്ചികം, കന്നി ശുഭബന്ധങ്ങൾക്ക്– ഉത്രാടം, തിരുവോണം, രേവതി, രോഹിണി, മകയിരം, പുണർതം, പൂയം.

പരിഹാരം– നവഗ്രഹങ്ങളെ ഉദ്ദേശിച്ച് വീട്ടിൽ 3 നേരം നെയ് വിളക്ക് കത്തിക്കുക, മാസത്തിൽ 2 അരവണപ്പായസം വീട്ടിൽ നടത്തുക കൽക്കണ്ടവും, ഉണക്കമുന്തിരിയും വച്ച് നരസിംഹ മൂർത്തിയെ പ്രാർത്ഥിക്കുക നിത്യവും വീട്ടിൽ.

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.