Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവിട്ടം നക്ഷത്രക്കാരുടെ സ്വഭാവം...

ജ്യോതിഷം നക്ഷത്രഫലം Representative image

ആശാലുർ വസുമാൻ വസൂഡുർജനിത പീനോരു കണ്ഠാ സുഖീ

നക്ഷത്രങ്ങളിൽ ഇരുപത്തിമൂന്നാമത്, രാശിചക്രത്തിൽ 293 ഡിഗ്രി 20 മിനിട്ടു മുതൽ 306 ഡിഗ്രി 40 മിനിട്ടുവരെ വ്യാപിച്ചു കിടക്കുന്നു. സംസ്കൃതത്തിന്റെ ധനിഷ്ഠാ എന്ന നാമം. നക്ഷത്ര ദേവത വസുക്കളാണ്.

രാശ്യാധിപൻ ശനിയും നക്ഷത്രാധിപൻ കുജനും ആണ്. ഊൺനാളാകയാൽ എല്ലാം ശുഭകർമ്മങ്ങൾക്കും കൊള്ളാം. മകയിരം, ചിത്തിര, അവിട്ടം പരസ്പര വേധമാണ്. മധ്യമരജ്ജു നക്ഷത്രവുമാണ്. രജ്ജുവിൽ പെട്ട മറ്റു നക്ഷത്രങ്ങളുമായി വിവാഹം ഗുണകരമല്ല. വസുപഞ്ചക നക്ഷത്രവുമാണ്. നക്ഷത്രമൃഗം-സിംഹം, വൃക്ഷം-വഹ്നി, ഗണം-ആസുരം, യോനി-സ്ത്രീ, പക്ഷി-മയിൽ അവിട്ടം രണ്ടു രാശിയിൽ വരികയാൽ മകരകൂറെന്നും കുംഭകൂറെന്നും രണ്ടായി തിരിക്കുന്നു.  പ്രായോഗിക ബുദ്ധിയും കർമ്മകുശലതയും ഉത്സാഹവും അധ്വാനസന്നദ്ധതയും ഇവരിൽ കാണാം. ഈ നക്ഷത്രക്കാർ ധനസമ്പാദനത്തിനുവേണ്ടി കുശാഗ്രബുദ്ധിയോടെ പ്രവർത്തിക്കുകയും അതിൽ വിജയിക്കുകയും ചെയ്യും. ധനസമ്പാദനം പ്രധാന ലക്ഷ്യമായ ഇവർ പൊതുവേ പിശുക്കൻമാരായിരിക്കും. ഒരു കാര്യം തീരുമാനിച്ചുറപ്പിച്ചാൽ ലക്ഷ്യപ്രാപ്തിവന്നാലല്ലാതെ അതിൽ നിന്നും പിന്മാറുകയില്ല. അന്യർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന യാതൊരു പ്രവർത്തികളും ഇവർ ചെയ്യാറില്ല. സ്വജനത്തോടും സ്വന്തം സമുദായത്തോടും ഇവർ പ്രത്യേക മമത കാണിക്കും. ശത്രുക്കളോട് ഇവർ ക്ഷമിക്കുകയില്ല. സന്ദർഭം നോക്കി പകരം വീട്ടിയിരിക്കും. അറിവുകൊണ്ടും ബുദ്ധിസാമർഥ്യംകൊണ്ടും ഇവർ തന്റേതായ ആശയങ്ങളെ പറഞ്ഞു സമർഥിക്കും. വാദപ്രതിവാദങ്ങളിലും  തർക്കങ്ങളിലും ശോഭിക്കും. മാനുഷിക ബന്ധത്തേക്കാൾ ധനത്തിന് മുൻതൂക്കം കൊടുക്കും. പൂർവ്വികസ്വത്തിന്റെ ഉടമകളാകും. സ്വന്തം പരിശ്രമത്താൽ സമ്പത്ത് വർധിപ്പിക്കും. അഭിമാനികളായ ഇവർക്ക് അഭിമാനക്ഷതം അസഹ്യമാണ്. സ്വന്തം കഴിവിൽ വിശ്വാസമുള്ള ഇവർ മറ്റാരേയും ആശ്രയിക്കാതെ ജീവിക്കാനിഷ്ടപ്പെടുന്നു. കുടുംബത്തെക്കുറിച്ച് ഇവർക്ക് ആകുലതയുണ്ട്.

ആരോഗ്യസംബന്ധമായ വിഷയങ്ങൾ ബാല്യത്തിൽ അനുഭവപ്പെടുമെങ്കിലും 20 വയസിനുശേഷം ആരോഗ്യം മെച്ചമാവും. പിന്നീട് കാര്യമായ ആരോഗ്യവിഷയങ്ങൾ ഉണ്ടാവുകയില്ല. ആരോഗ്യകാര്യത്തിൽ പൊതുവേ അശ്രദ്ധരായ ഇവർ ചെറിയ രോഗത്തിലും പരിഭ്രാന്തരാകും. വിദ്യാഭ്യാസത്തിൽ തടസ്സങ്ങളുണ്ടാകാൻ ഇടയുണ്ട്. പക്ഷേ തുടർ വിദ്യാഭ്യാസം ലഭിക്കും. വിവാഹത്തിന് കാലതാമസത്തിന് ഇടയുണ്ട്. ജീവിതപങ്കാളിയിൽ നിന്നും ആശ്വാസവും സന്തോഷവും ലഭിക്കും. സ്വന്തം തീരുമാനങ്ങൾ കൂടുതൽ ഭംഗിയാക്കുവാൻ പങ്കാളിയുടെ നിർദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിക്കും. 23ന് ശേഷം വിദ്യാഗുണം, തൊഴിൽ ധനം വിവാഹം എന്നീ അനുഭവത്തിൽ വന്നു ചേരും. 31 മുതൽ 56 വരെ ഭൂമിലാഭം, വാഹനഗുണം, ഗൃഹലാഭം ഇവയുണ്ടാകും. 40നും 50നും ഇടയ്ക്ക് വാതരോഗത്തിനിടയുണ്ട്. ഗൗരവമായ രോഗസാധ്യതയുണ്ട്. 53 നു ശേഷം സാമ്പത്തികസ്ഥിതി മാറ്റമില്ലാത തുടരും. മനഃസ്വസ്ഥത കുറയും, ആകുലചിന്തകൾ കൂടും. മറ്റുള്ളവരെ അതിരു കവിഞ്ഞ് വിശ്വസിക്കുന്നത് ഇവരുടെ സ്വഭാവമാണ്. അതിനാൽ പല ആപത്തിലും പെടാൻ ഇടയുണ്ട്. പ്രത്യേകിച്ചും ധനപരമായ ഇടപാടുകളിൽ ശ്രദ്ധിക്കണം.

മകയിരം, ചിത്തിര, അവിട്ടം, പരസ്പര വേധമാണ്. പൂരുരുട്ടാതി, രേവതി, ഭരണി,മകം, പൂരം, ഉത്രം ആദ്യപാദം(മകരക്കൂറുകാർ) ഉത്രം, അത്തം, ചിത്തിര കന്നിക്കൂറിൽ വരുന്ന നക്ഷത്രങ്ങൾ കുംഭക്കൂറുകാർക്കും വർജ്ജ്യം. വ്യാഴം, ശുക്രൻ, ബുധൻ എന്നീ ദശാകാലങ്ങളിൽ വിധിപ്രകാരമുള്ള പരിഹാരകർമ്മങ്ങൾ അനുഷ്ഠിക്കുന്നു. മകയിരം, ചിത്തിര, അവിട്ടം നക്ഷത്രങ്ങളിൽ ക്ഷേത്രാദർശനവും വഴിപാടുകളും നടത്തുന്നത് ഉത്തമം

ചൊവ്വാപ്രീതികരമായ കർമ്മങ്ങൾ നടത്തുന്നത് ഗുണകരമാണ്. കുജൻ ജാതകത്തിൽ ഓജരാശിയിലാണെങ്കിൽ സുബ്രഹ്മണ്യനെയും യുഗ്മരാശിയിലാണെങ്കിൽ  ഭജ്രകാളിയെയും ഭജിക്കുക. ശനിയാഴ്ച ശാസ്താക്ഷേത്രദർശനവും ശനിയാഴ്ച ഒരിക്കലും നോക്കുന്നത് ഉത്തമം.

ഓം വസുഭ്യോനമഃ എന്നു ജപിക്കുന്നത് ഉത്തമം

ലേഖനം തയ്യാറാക്കിയത്

ഗീതകുട്ടി

ലക്ഷ്മീനാരായണ കൊടുങ്ങൂർ

9656132213

sreelakshminarayananastro@gmail.com

Your Rating: