Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവിട്ടം നക്ഷത്രത്തിലുള്ള സ്ത്രീകൾ ഭാഗ്യശാലികൾ

Astrology

കുജദശയിലാണ് ജനനം. 9 ആണ് ജന്മസംഖ്യ. സ്വയം പുകഴ്ത്തുന്നവരും സ്വാർഥരുമാണിവർ. പൊതുവിൽ ഇവർ പൊക്കം കുറഞ്ഞവരും. പുതുനിറമുള്ളവരുമായിരിക്കും. കാണാൻ നല്ലവരായാലും സ്വന്തം താൽപര്യങ്ങൾക്ക് വിലകൊടുക്കുന്നവരായിരിക്കും. കുറച്ചൊക്കെ പിശുക്കരും, അധികം ചങ്ങാത്തം കൂടാത്തവരുമായിരിക്കും സംഗീതം വിനോദം എന്നിവയിൽ താൽപര്യമുണ്ടായിരിക്കും. കുടുംബ കാര്യത്തിൽ അവഗണനകൾ ഉണ്ടായാലും ആ തെറ്റു തിരുത്തി കുടുംബം നല്ല രീതിയിൽ നയിക്കുന്നവരാണിവർ. അച്ഛനുമായി ശത്രുത വച്ചു പുലർത്തുന്നവരാണിവർ. മിക്കവർക്കും സന്താന ദുരിതം ഉണ്ടാകാം. സമ്പത്തുള്ളവരും മറ്റുള്ളരെ കണ്ണടച്ചു വിശ്വസിക്കുന്നവരുമാണ് അത് ഇവർക്ക് അപകടങ്ങൾ വരുത്തിവയ്ക്കും. ധൈര്യശാലികളും, സത്യസന്ധരും, വിനയമുള്ളവരുമായിരിക്കും. ആഹാര രീതിയിൽ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ ദഹനേന്ദ്രിയ അവയവങ്ങൾക്ക് പ്രശ്നങ്ങൾ ഉടലെടുക്കും .പൊതുവേ ഒന്നിലധികം വിവാഹത്തിന് യോഗമുള്ളവരായതിനാൽ നല്ല ജാതക പരിശോധനയിലൂടെ വിവാഹം നടത്തുന്നത് നന്നായിരിക്കും.

എപ്പോഴും യുവത്വം നിലനിർത്തുന്നവരാണിവർ. ചുണ്ടുകൾ ആകർഷീയണിയവും, പല്ലുകൾ പുറത്തു കാണുന്നതുമായിരിക്കും. ചിലർക്ക് മനസിൽ രഹസ്യങ്ങൾ സൂക്ഷിക്കാൻ കഴിവുള്ളവരായിരിക്കും. കുടുംബം കാത്തുസൂക്ഷിക്കുന്നതിൽ കുപ്പയിലെ മാണിക്യമാണിവർ. ചിലപ്പോൾ ഇവരെക്കണ്ട് മറ്റുള്ളവർ പഠിക്കേണ്ടിവരും. അവിട്ടം തവിട്ടിലും നേടും എന്നൊരു പഴമൊഴിയുമുണ്ട്. അവിട്ടത്തിന്റെ മൂന്നും നാലും പാദങ്ങൾ കുംഭക്കൂറിൽ വരുന്നതിനാൽ ഏറ്റവും ഭാഗ്യശാലിയായിരിക്കും. മധുരമായും വശ്യമായും സംസാരിക്കുന്നവരും, അഭിമാനബോധവും സ്വാർഥതയും പ്രതികാര ബുദ്ധിയും ഉള്ളവരും ഈശ്വര ഭക്തിയും ഉള്ളവരായിരിക്കും. കർമ്മരംഗത്ത് കീഴ്ജീവനക്കാരെ കർശനമായി പീഡിപ്പിക്കുന്നവരാണ്. ഇതുവഴി ധാരാളം ശത്രുക്കളെ വിലക്കുവാങ്ങും. എത്രമാത്രം കഷ്ടനഷ്ടം ഉണ്ടായാലും എടുത്ത തീരുമാനത്തിൽ നിന്നും പിന്മാറുകയില്ല. എഞ്ചിനിയറിംങ്, മെഡിസിൻ മേഖല നന്നായിരിക്കും. മറ്റുള്ളവരുടെ സന്തോഷത്തിൽ അസംതൃപ്തി തോന്നുന്നവരാണ് പൊതുജനങ്ങളോട് ദേഷ്യത്തിൽ സംസാരിക്കുന്നവരാണിവർ. മതസ്നേഹികളാണ്. സ്വന്തം കാലിൽ ജീവിക്കുന്നവരാണ് മറ്റുള്ളവരെ ആശ്രയിക്കില്ല. വാദപ്രതിവാദത്തിലും തർക്കങ്ങളിലും ശോഭിക്കുന്നവരും, സ്വന്തം ആരോഗ്യത്തെപ്പറ്റി ചിന്തിക്കില്ല. കുടുംബങ്ങളുടെ കാര്യം നോക്കേണ്ടതു മുഴുവൻ ഇവർ ഏറ്റെടുത്തുകൊള്ളും. ഇതിലൂടെ ക്ലേശങ്ങൾ സഹിക്കേണ്ടിവരുന്നു.

വിവാഹത്തിന് യോജ്യമായ നക്ഷത്രങ്ങൾ

അശ്വതി-5, കാർത്തിക-6, ആയില്യം-5, മകം-7, ഉത്രം-7,ചോതി-7,വിശാഖം-7,തൃക്കേട്ട-6,തിരുവോണം-7,ചതയം-7

പ്രതികൂല നക്ഷത്രം

പൂരുരുട്ടാതി, രേവതി, ഭരണി, അനിഴം, ഉത്രം (കന്നി), അത്തം, ചിത്തിര, മൂലം, ഉത്രാടം

∙അനുകൂല ദിവസം-ചൊവ്വ, ശനി, ഞായർ
∙അനുകൂല തീയതി-9,18,27
∙അനുകൂല നിറം- ചുമപ്പ്, വെള്ള
∙രത്നം-ചെമ്പവിഴം
∙മറ്റുള്ളവ പ്രതികൂല രത്നങ്ങൾ

തൊഴിൽ മേഖല
പാരമ്പര്യ വൈദ്യം, ഹോളിസ്റ്റിക് മെഡിസിൻ, പ്രകൃതിചികിത്സ, ലേബർ ഓഫീസർ, സ്പെയർപാർട്സ്, അധ്യാപനം, സിമിന്റ്

പരിഹാരങ്ങൾ
മകയിരം, ചിത്തിര, അവിട്ടം നക്ഷത്രത്തിൽ ഗണപതി ഹോമം സമൂലം, താമരപൂവും വെണ്ണയും ഗണപതിഹോമത്തിൽ സമർപ്പിക്കുക. നവഗ്രഹങ്ങൾക്ക് കരിക്കഭിഷേകം നെയ്‌വിളക്ക് അരവണപ്പായസം, കടും പാടസം എന്നിവ നടത്തുക.

ലേഖകൻ

Aruvikkara Sreekandan Nair
KRRA – 24, Neyyasseri Puthen Veedu
Kothalam Road, Kannimel Fort
Trivandrum -695023
Phone Number- 9497009188

Your Rating: